Month: March 2023
-
Kerala
”പെണ്‍കുട്ടികളെ ഷര്‍ട്ടും പാന്റ്സും ധരിപ്പിച്ച് ആണ്‍കുട്ടികളായി തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നു”
തിരുവനന്തപുരം: പെണ്‍കുട്ടികളെ ഷര്‍ട്ടും പാന്റ്സും ധരിപ്പിച്ച് ആണ്‍കുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നുവെന്ന ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. പെണ്‍കുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോണ്‍ഗ്രസ് നേതാക്കള്‍ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും ഇ.പി.ജയരാജന്‍ ആരോപിച്ചു. കരിങ്കൊടി കാണിച്ച് അക്രമത്തിന് പോകുകയാണെങ്കില്‍ സ്ഥിതി മോശമാകുമെന്നും ജയരാജന്‍ മുന്നറിയിപ്പു നല്‍കി. എന്തിനാണ് കരിങ്കൊടി കൊണ്ട് നടക്കുന്നത്. എന്തിനാണ് ഈ സമരം. പാചക വാതകത്തിന് എത്രമാത്രം വിലയാണ് വര്‍ധിപ്പിച്ചത്. എന്തെങ്കിലും പ്രതിഷേധം അവര്‍ക്കുണ്ടോയെന്ന് ഇപി ജയരാജന്‍ ചോദിച്ചു. ”മൂന്നാളെ കരിങ്കല്ലും കൊണ്ട്, കറുത്ത തുണിയും കെട്ടി, പെണ്‍കുട്ടികളാണെങ്കില്‍ അവരുടെ മുടിയെല്ലാം ഒന്ന് ഇത് ചെയ്ത്. നല്ല ഷര്‍ട്ടും പാന്റ്‌സുമൊക്കെ ഇട്ട് ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ച് നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുത്” ജയരാജന്‍ പറഞ്ഞു. കരിങ്കൊടിയുമായി അക്രമം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. പാചകവാതകത്തിന് കേന്ദ്രം വലിയ വില വര്‍ധിപ്പിച്ചെങ്കിലും ആര്‍ക്കും പ്രതിഷേധമില്ല. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രണ്ടു രൂപ ഇന്ധന സെസില്‍നിന്നും ലഭിക്കുന്ന വരുമാനം ക്ഷേമപെന്‍ഷനിലേക്കാണ് പോകുന്നത്. അക്കാര്യം…
Read More » -
Kerala
പടയപ്പയുടെ ‘ഓപ്പറേഷന്‍ കെ.എസ്.ആര്‍.ടി.സി’ തുടരുന്നു; വീണ്ടും ബസ് ആക്രമിച്ചു, ഗ്ലാസ് തകര്‍ത്തു
ഇടുക്കി: മൂന്നാറില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ വീണ്ടും പടയപ്പയുടെ ആക്രമണം. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് കൊമ്പ് കൊണ്ട് കുത്തി പൊട്ടിച്ചു. നയ്മക്കാട് എസ്റ്റേറ്റ് പരിസരത്തായിരുന്നു ആക്രമണം. മൂന്നാറില്‍ നിന്ന് ഉദുമല്‍പേട്ടയിലേക്ക് പോയ ബസാണ് ആക്രമിക്കപ്പെട്ടത്. രാവിലെ അഞ്ചരയോടെയാണ് സംഭവം. ഗ്ലാസ് തകര്‍ത്തതിനാല്‍ സര്‍വീസ് ഉപേക്ഷിച്ചു. ബസിലെ യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. കഴിഞ്ഞ ദിവസവും പടയപ്പ കെഎസ്ആര്‍ടിസി ബസിന് നേരേ ആക്രമണം നടത്തിയിരുന്നു. നാമങ്ങാട് എസ്റ്റേറ്റിന് സമീപം പഴനി- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റിനെ ആക്രമിച്ച ആന, ബസിന്‍െ്‌റ കണ്ണാടി തകര്‍ത്തു. ഡ്രൈവറുടെ സംയമനത്തോടെയുളള ഇടപെടല്‍ യാത്രക്കാരെ രക്ഷിക്കാനായി. നേരത്തെയും നിരവധി തവണ മേഖലയില്‍ വാഹനങ്ങള്‍ക്ക് നേരെ കാട്ടാന അതിക്രമം നടത്തിയിട്ടുണ്ട്. എന്നാല്‍, പടയപ്പയുടെ ഭാഗത്തുനിന്ന് കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം ഉണ്ടാകുന്നത് ആദ്യമായിന്നു. കഴിഞ്ഞ ദിവസം നെയ്മകാട്ടില്‍ പച്ചക്കറി കൃഷി പടയപ്പ തകര്‍ത്തിരുന്നു. അതേസമയം, പടയപ്പയെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More » -
Crime
”എട്ടു വയസുള്ളപ്പോള്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു, പ്രതികരിച്ചത് 15-ാം വയസില്‍”
ചെന്നൈ: കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവന്ന ലൈംഗികപീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുശ്ബു. എട്ടുവയസ്സുള്ളപ്പോള്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു അഭിമുഖത്തില്‍ ഖുശ്ബു വെളിപ്പെടുത്തി. ബാല്യത്തിലെ പീഡനം ജീവിതത്തിലെന്നെന്നും മുറിവേല്‍പ്പിക്കുന്നുവെന്നും ഖുശ്ബു പറയുന്നു. അമ്മ സുഖകരമല്ലാത്ത ദാമ്പത്യത്തിലൂടെയാണ് കടന്നുപോയതെന്നും ഭാര്യയെയും മക്കളെയും തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ ആളായിരുന്നു അച്ഛനെന്നും അവര്‍ പറഞ്ഞു. എട്ടാംവയസ്സിലാണ് പീഡനം തുടങ്ങിയത്. പതിനഞ്ചാംവയസ്സില്‍ മാത്രമാണ് ഇതിനെതിരേ ശബ്ദമുയര്‍ത്താന്‍ ധൈര്യംവന്നത്. എന്തെങ്കിലും പറഞ്ഞാല്‍ കുടുംബത്തിലുള്ളവരുടെ അധിക്ഷേപം കേള്‍ക്കേണ്ടിവരുമെന്നുകരുതിയാണ് വര്‍ഷങ്ങളോളം മൗനംപാലിച്ചത്. ഭര്‍ത്താവ് ദൈവമാണെന്ന ചിന്താഗതിക്കാരിയായിരുന്നു അമ്മയെന്നും അതിനാല്‍ അച്ഛനെക്കുറിച്ച് പറഞ്ഞാല്‍ അമ്മ വിശ്വസിക്കില്ലെന്നും ഭയന്നു. എന്നാല്‍, കുടുംബത്തിലെ മറ്റുചില അംഗങ്ങള്‍കൂടി പീഡനത്തിനിരയാകുമോയെന്ന തോന്നലില്‍നിന്നാണ് ഇതിനൊരു അവസാനം വേണമെന്നുകരുതി എതിര്‍പ്പുപ്രകടിപ്പിച്ചതെന്നും ഖുശ്ബു വെളിപ്പെടുത്തി. പതിനാറാംവയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയി. ഭക്ഷണത്തിനുള്ള വക എവിടെനിന്ന് ലഭിക്കുമെന്നുപോലും അറിയാത്ത അവസ്ഥയിലായിരുന്നു. പിന്നീടാണ് സിനിമയിലെത്തപ്പെടുന്നതെന്നും ഖുശ്ബു പറഞ്ഞു. ബി.ജെ.പി നേതാവായ ഖുശ്ബു അടുത്തിടെയാണ് ദേശീയ വനിതാ കമ്മിഷന്‍ അംഗമായി നിയമിതയായത്.…
Read More » -
Crime
വാക്കു തര്‍ക്കം; ട്രെയിനില്‍നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി
കോഴിക്കോട്: കൊയിലാണ്ടി-വടകര സ്റ്റേഷനുകള്‍ക്കിടയിലുള്ള ആനക്കുളം റെയില്‍വേ ട്രാക്കില്‍ 30 വയസ്സുതോന്നിക്കുന്ന അജ്ഞാതനെ തീവണ്ടിയില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതമാണെന്ന് പോലീസ്. വാക് തര്‍ക്കത്തെത്തുടര്‍ന്ന് ഇയാളെ സഹയാത്രികന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണെന്നാണ് കണ്ടെത്തല്‍. ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ സഹയാത്രികനായ തമിഴ്നാട് ശിവഗംഗ സ്വദേശി സോനമുത്തുവിനെ കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് തൊട്ടുമുമ്പ് ട്രെയിനിന്റെ ഡോറിനടുത്ത് ഇരുവരും അപകടകരമാം വിധത്തില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വേറൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ യാത്രചെയ്യുമ്പോഴായിരുന്നു സംഭവം. സംഭവത്തിന് മുമ്പ് മരിച്ച യുവാവും കസ്റ്റഡിയിലുള്ള സോനമുത്തുവുമായി വാക്കേറ്റം നടന്നിരുന്നു. കംപാര്‍ട്ട്‌മെന്റിന്റെ വാതിലിനരികില്‍നിന്ന് ഇരുവരും സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
Read More » -
LIFE
പതിവ് തെറ്റിക്കാതെ പൊങ്കാലയിടാന്‍ ചിപ്പി എത്തി; വലിയ അനുഗ്രഹമെന്ന് താരം
ആറ്റുകാല്‍ പൊങ്കാല തിരക്കിലാണ് തലസ്ഥാന നഗരി. ലക്ഷങ്ങളാണ് അഭീഷ്ടവരദായിനിക്ക് പൊങ്കാല അര്‍പ്പിക്കാനായി വന്നു ചേര്‍ന്നിരിക്കുന്നത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. അവരില്‍ ശ്രദ്ധേയയാണ് ചിപ്പി. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ചിപ്പി ആറ്റുകാല്‍ എത്തിയിട്ടുണ്ട്. ”എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാല ഇടാന്‍ സാധിക്കുന്നുണ്ട്. അതൊരു വലിയ അനുഗ്രഹമായിട്ട് ഞാന്‍ കരുതുന്നു. എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാം നല്ലതായി വരണം എന്ന് പറഞ്ഞാണ് എല്ലാ വര്‍ഷവും പൊങ്കാല ഇടുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ അതൊക്കെ തന്നെയല്ലേ. ഞാന്‍ ജനിച്ച് വളര്‍ന്നത് തിരുവനന്തപുരത്ത് ആണ്. ആറ്റുകാല്‍ പൊങ്കാല എന്ന് പറയുന്നത് തിരുവനന്തപുരത്തിന്റെ ഉത്സവമാണ്. അല്ലാതെ ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ വെളുപ്പിന് ഇവിടെ വരുന്നത്”- ചിപ്പി പറയുന്നു. പത്തരക്ക് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ പൊങ്കാല ചടങ്ങുകള്‍ തുടക്കമായി. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ…
Read More » -
Kerala
ലൈഫ് മിഷന്‍ കേസ്: സി.എം. രവീന്ദ്രന്‍ ഇ.ഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി
കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഹാജരായി. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രന്‍ ഹാജരായിരുന്നില്ല. നിയമസഭ നടക്കുന്നതിന്റെ തിരക്കുള്ളതിനാല്‍ ഹാജരാവാനാവില്ലെന്നാണ് രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചത്. എന്നാല്‍, ഇത് അന്വേഷത്തെ ഒഴിവാക്കുന്നതിനുള്ള ശ്രമമാണെന്ന വിലയിരുത്തലിലായിരുന്നു ഇ.ഡി. ഇന്നു വീണ്ടും ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു കടക്കാനാണ് ഇ.ഡിക്കു നിയമോപദേശം ലഭിച്ചത്. ഒരു വര്‍ഷം മുന്‍പു നാലു തവണ നോട്ടീസ് നല്‍കിയതിനു ശേഷമാണു രവീന്ദ്രന്‍ ചോദ്യം ചെയ്യലിനു ഹാജരായത്. ലൈഫ് മിഷന്‍ കരാറില്‍ 3.38 കോടി രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും രവീന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളും ലഭിച്ചു. കേസില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍…
Read More » -
Kerala
കാറിന്റെ ടയര്‍ പൊട്ടി ലോറിയില്‍ ഇടിച്ചു കയറി; തേനിയില്‍ രണ്ട് മലയാളികള്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പുലര്‍ച്ചെ അഞ്ച് മണിയോടെ തേനിയിലാണ് അപകടം. കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ ടയര്‍ പൊട്ടി ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. മരിച്ച രണ്ട് പേര്‍ കോട്ടയം ജില്ലക്കാരാണെന്ന് സൂചനകളുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചു. ഗുരുതരമായി പരുക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട കാര്‍ തേനിയിലേക്ക് പോകുകയായിരുന്നു. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ലോറി കോയമ്പത്തൂരില്‍നിന്ന് തേനിയിലേക്ക് വരികയായിരുന്നു. സംഭവത്തില്‍ അല്ലിനഗരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Movie
‘വേലൈക്കാരൻ’ എന്ന രജനീകാന്ത് ചിത്രം മലയാളത്തിലെത്തിയിട്ട് 36 വർഷം
സിനിമ ഓർമ്മ രജനീകാന്ത് അഭിനയിച്ച ‘വേലൈക്കാരൻ’ മലയാളം പതിപ്പിന് 36 വർഷമായി. 1983 മാർച്ച് 7 നായിരുന്നു കവിതാലയയുടെ ബാനറിൽ കെ ബാലചന്ദർ നിർമ്മിച്ച് എസ്.പി മുത്തുരാമൻ സംവിധാനം ചെയ്‌ത ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം പ്രദർശനത്തിനെത്തിയത്. അതിന്റെ മലയാളം ഡബ്ബിങ്ങ് (ജോലിക്കാരൻ) ഒരുക്കിയത് അമൃത ചാനലാണ്. 1982ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്റെ ‘നമക് ഹലാൽ’ എന്ന ഹിന്ദി ചിത്രത്തെ അധികരിച്ച് ബാലചന്ദറാണ് ‘വേലൈക്കാര’ന് തിരക്കഥയെഴുതിയത്. അമലയാണ് നായിക. സ്വത്തിന് വേണ്ടി അനുജൻ ചേട്ടനെ ചതിച്ച് കൊന്നു. കെ ആർ വിജയയുടെ വേലക്കാരി ചേട്ടന്റെ മകനെ രക്ഷപെടുത്തി. അവനെ (ശരത് ബാബു) വിദേശത്ത് അയച്ചു പഠിപ്പിച്ചു. വേലക്കാരിക്ക് അവരുടെ സ്വന്തം മകനുമായി (രജനീകാന്ത്) പണ്ടേ ബന്ധം നഷ്ടപ്പെട്ടിരുന്നു. വിദേശത്ത് നിന്ന് മുതലാളിപ്പയ്യൻ തിരിച്ചു വരുന്നത് മുതൽ കഥ നടക്കുന്നത് മുതലാളിയുടെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് (ചെന്നൈയിലെ ചോള ഷെറാട്ടൺ). അവിടെ ജോലി ചെയ്യുന്ന വേലക്കാരിയുടെ സ്വന്തം മകൻ മുതലാളിപ്പയ്യന്റെ സുഹൃത്താവുന്നു. പയ്യനെ…
Read More »

