KeralaNEWS

പടയപ്പയുടെ ‘ഓപ്പറേഷന്‍ കെ.എസ്.ആര്‍.ടി.സി’ തുടരുന്നു; വീണ്ടും ബസ് ആക്രമിച്ചു, ഗ്ലാസ് തകര്‍ത്തു

ഇടുക്കി: മൂന്നാറില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ വീണ്ടും പടയപ്പയുടെ ആക്രമണം. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് കൊമ്പ് കൊണ്ട് കുത്തി പൊട്ടിച്ചു. നയ്മക്കാട് എസ്റ്റേറ്റ് പരിസരത്തായിരുന്നു ആക്രമണം. മൂന്നാറില്‍ നിന്ന് ഉദുമല്‍പേട്ടയിലേക്ക് പോയ ബസാണ് ആക്രമിക്കപ്പെട്ടത്. രാവിലെ അഞ്ചരയോടെയാണ് സംഭവം. ഗ്ലാസ് തകര്‍ത്തതിനാല്‍ സര്‍വീസ് ഉപേക്ഷിച്ചു. ബസിലെ യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല.

കഴിഞ്ഞ ദിവസവും പടയപ്പ കെഎസ്ആര്‍ടിസി ബസിന് നേരേ ആക്രമണം നടത്തിയിരുന്നു. നാമങ്ങാട് എസ്റ്റേറ്റിന് സമീപം പഴനി- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റിനെ ആക്രമിച്ച ആന, ബസിന്‍െ്‌റ കണ്ണാടി തകര്‍ത്തു. ഡ്രൈവറുടെ സംയമനത്തോടെയുളള ഇടപെടല്‍ യാത്രക്കാരെ രക്ഷിക്കാനായി.

നേരത്തെയും നിരവധി തവണ മേഖലയില്‍ വാഹനങ്ങള്‍ക്ക് നേരെ കാട്ടാന അതിക്രമം നടത്തിയിട്ടുണ്ട്. എന്നാല്‍, പടയപ്പയുടെ ഭാഗത്തുനിന്ന് കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം ഉണ്ടാകുന്നത് ആദ്യമായിന്നു. കഴിഞ്ഞ ദിവസം നെയ്മകാട്ടില്‍ പച്ചക്കറി കൃഷി പടയപ്പ തകര്‍ത്തിരുന്നു. അതേസമയം, പടയപ്പയെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: