KeralaNEWS

കാറിന്റെ ടയര്‍ പൊട്ടി ലോറിയില്‍ ഇടിച്ചു കയറി; തേനിയില്‍ രണ്ട് മലയാളികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പുലര്‍ച്ചെ അഞ്ച് മണിയോടെ തേനിയിലാണ് അപകടം.
കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ ടയര്‍ പൊട്ടി ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു.

മരിച്ച രണ്ട് പേര്‍ കോട്ടയം ജില്ലക്കാരാണെന്ന് സൂചനകളുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചു. ഗുരുതരമായി പരുക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍പ്പെട്ട കാര്‍ തേനിയിലേക്ക് പോകുകയായിരുന്നു. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ലോറി കോയമ്പത്തൂരില്‍നിന്ന് തേനിയിലേക്ക് വരികയായിരുന്നു. സംഭവത്തില്‍ അല്ലിനഗരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: