Social MediaTRENDING

‘വിട്ടുവീഴ്ചയില്ലാത്ത’ ഉറക്കവും വെള്ളം കുടിയും; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി

തെന്നിന്ത്യന്‍ ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന താരമാണ് ലക്ഷ്മി ഗോപാലസ്വാമി. സംഗീതജ്ഞയായ അമ്മയില്‍ നിന്ന് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചതോടൊപ്പം തന്നെ നൃത്ത പഠനവും ആരംഭിച്ച താരം നല്ലൊരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്. രണ്ടായിരത്തില്‍ മമ്മൂട്ടി നായകനായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന താരത്തിന് ആ വര്‍ഷം തന്നെ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയുണ്ടായി.

തനിയെ, പരദേശി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2007 മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം നേടിയെടുത്തു. മലയാള സിനിമകള്‍ക്ക് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും താരം വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 2019 കന്നട ചിത്രത്തില്‍ അഭിനയിക്കുകയും ഇതിലെ താരത്തിന്റെ കഥാപാത്രം വലിയതോതില്‍ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടിയെടുക്കുകയും

2014 മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ താരം 30ലധികം മലയാള ചിത്രങ്ങളില്‍ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ പരമ്പരകളിലും താരം സജീവമാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലെ ലക്ഷ്മിഗോപാലസ്വാമിയുടെ നൃത്തം കേരളത്തില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചു. സിനിമയെക്കാള്‍ നൃത്തത്തിന് പ്രാധാന്യം നല്‍കുന്ന താരം ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

50 വയസ്സായിട്ടും ഇതുവരെ വിവാഹം കഴിക്കാതെ തുടരുന്ന താരത്തിന്റെ പേരില്‍ പല ഗോസിപ്പുകളും ഒരുകാലത്ത് ഉയര്‍ന്നിരുന്നു. മലയാളത്തിലെ പല പ്രമുഖ താരങ്ങളുമായി താരത്തിന്റെ വിവാഹം നടക്കുന്നു എന്നത് അടക്കമുള്ള വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്.

പ്രായം മുന്നോട്ടു പോവുകയാണ് എങ്കില്‍ പോലും ഇന്നും താരത്തിന്റെ സൗന്ദര്യത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് തന്നെ പറയണം. ഇപ്പോഴും 18കാരിയുടെ ചുറുചുറുക്കും തിളക്കവും ആണ് താരത്തെ മുന്നോട്ട് നയിക്കുന്നത്. കുറച്ചു നാളായി സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താമാധ്യമങ്ങളില്‍ നിന്നും മറഞ്ഞുനിന്നിരുന്ന താരം അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. മാത്രവുമല്ല തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മലയാളത്തിലെ തന്നെ ഒരു പ്രമുഖ നടനെ തനിക്ക് ഇഷ്ടമായിരുന്നു എന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അദ്ദേഹം മറ്റൊരു വിവാഹം മുന്‍പേ തന്നെ കഴിച്ചിരുന്നു എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇപ്പോള്‍ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. താന്‍ നന്നായി വെള്ളം കുടിക്കുമെന്നും ദിവസം ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ ഉറങ്ങും എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. ഇതിന് പുറമേ എല്ലാദിവസവും വ്യായാമവും ചെയ്യാറുണ്ടെന്നും ലക്ഷ്മി ഗോപാല സ്വാമി പറയുന്നു. ഇതൊക്കെയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് ആരാധകര്‍ക്ക് താരം പറഞ്ഞു കൊടുക്കുകയാണ്.

 

 

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: