മണി നല്‍കിയ ഓട്ടോ കുടുംബം തിരിച്ചു വാങ്ങി എന്നത് കള്ളം; രേവതിന്റെ വെളിപ്പെടുത്തല്‍ പൊളിച്ചടുക്കി മണിയുടെ അനുജന്‍
കലാഭവന്‍ മണി നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഏഴ് വര്‍ഷം തികഞ്ഞു്. ചാലക്കുടി പ്രദേശത്തുള്ള ഒരുപാട് ആളുകള്‍ക്കാണ് മണി നേരിട്ട് സഹായം എത്തിച്ചത്. അത്തരത്തില്‍ മണി സഹായം എത്തിച്ച വ്യക്തികളില്‍ ഒരാളാണ് രേവത്. ഒരു ഓട്ടോറിക്ഷ ആയിരുന്നു മണി ഇദ്ദേഹത്തിന് സ്വന്തമായി വാങ്ങി നല്‍കിയത്. എന്നാല്‍ കലാഭവന്‍ മണിയുടെ മരണശേഷം ആ ഓട്ടോറിക്ഷ അദ്ദേഹത്തിന്റെ വീട്ടുകാര്‍ തിരികെ വാങ്ങി എന്നായിരുന്നു രേവത് പറഞ്ഞത്. ബിഹൈന്‍ഡ് വുഡ്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഇദ്ദേഹം ഈ കാര്യങ്ങള്‍ എല്ലാം തന്നെ തുറന്നു പറഞ്ഞത്.
ഇത് വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു എന്ന് മാത്രമല്ല നിരവധി ആളുകള്‍ ആയിരുന്നു കലാഭവന്‍ മണിയുടെ കുടുംബത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ ഈ വാര്‍ത്ത പച്ചക്കള്ളമാണ് എന്നാണ് ഇപ്പോള്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പറയുന്നത്. കുടുംബത്തിലെ ആരും ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. തെറ്റായ വാര്‍ത്തയാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിച്ചേട്ടന്‍ വാങ്ങി തന്ന ഓട്ടോ മരണശേഷം വീട്ടുകാര്‍ തിരികെ കൊണ്ടുപോയി ; രേവത് പറയുന്നത് കേട്ടോ?
ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരുപാട് സങ്കടം തോന്നാറുണ്ട് എന്നും ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും എന്നുമാണ് രാമകൃഷ്ണന്‍ പറഞ്ഞത്. ഈ പ്രതികരണത്തിന് ശേഷം സംഭവത്തില്‍ വിശദീകരണം നല്‍കിക്കൊണ്ട് രേവത് എത്തി. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിപ്പോയി എന്നാണ് ഇദ്ദേഹം ഇപ്പോള്‍ പോസ്റ്റ് ആയി പറഞ്ഞിരിക്കുന്നത്.
എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സിഡി കച്ചവടം ആരംഭിച്ചു തന്നത് കലാഭവന്‍ മണി ചേട്ടന്‍ ആയിരുന്നു എന്നും അന്ന് ബാഗ് തൂക്കി ആയിരുന്നു അത് വില്‍ക്കാന്‍ നടന്നിരുന്നത് എന്നും അത് കണ്ടപ്പോള്‍ ആണ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഓട്ടോ അദ്ദേഹം വാങ്ങിച്ചു തന്നത് എന്നും എന്നാല്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തി ലൈസന്‍സ് ഒന്നുമില്ലാത്തതുകൊണ്ട് നീ അതു കൊണ്ട് നടക്കേണ്ട എന്നു പറഞ്ഞു എന്നും അവര്‍ ഓട്ടോ തിരിച്ചുവാങ്ങി എന്നും പിന്നീട് അവര്‍ അത് വിറ്റോ ഇല്ലയോ എന്ന് അറിയില്ല എന്നും എട്ടു വര്‍ഷം മുന്‍പ് കൂടെ ഉണ്ടായിരുന്നവര്‍ ആണ് എന്നും ശരിയായി അവരെ ഓര്‍മ്മ കിട്ടുന്നില്ല എന്നുമാണ് രേവത് പറയുന്നത്.