Month: March 2023
-
Kerala
ഇതാണ് മക്കളെ ജോലിയോടുള്ള ആത്മാർഥതയും ഉത്തരവാദിത്വവും… ബില്ല് അടച്ചിട്ടും മന്ത്രിയുടെ വീടിന്‍റെ കണക്ഷൻ കട്ട് ചെയ്ത് കെ.എസ്.ഇ.ബി അധികൃതര്‍! അമിളി മനസിലായപ്പോൾ പുനഃഥാപിച്ച് തടിയൂരി!
ആലപ്പുഴ: കൃത്യമായി വൈദ്യുതി ബില്ല് അടച്ചിട്ടും മന്ത്രിയുടെ വീടിന്‍റെ കണക്ഷൻ കട്ട് ചെയ്ത് കെ.എസ്.ഇ.ബി അധികൃതര്‍. കൃഷി മന്ത്രി പി.പ്രസാദിന്റെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിന്റെ വൈദ്യുതി കണക്ഷനാണ് നൂറനാട് വൈദ്യുതി ഓഫീസിലെ ജീവനക്കാർ ഈ മാസം രണ്ടിന് കട്ട് ചെയ്തത്. സംഭവം വിവാദമായതോടെ ഇന്നലെ ജീവനക്കാരെത്തി വൈദ്യുതി പുസ്ഥാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വിച്ഛേദിച്ച വൈദ്യുതി തിങ്കളാഴ്ചയോടെ പുനഃസ്ഥാപിച്ച് ഉദ്യോഗസ്ഥർ തടിതപ്പി. നൂറനാട് വൈദ്യുതി ഓഫീസിന്റെ പരിധിയിൽ പാലമേൽ മറ്റപ്പള്ളിയിലാണു മന്ത്രിയുടെ വീട്. 490 രൂപയുടെ ബില്ലാണു വന്നത്. 1.8368097 മന്ത്രി ഫെബ്രുവരി 24 ന് രാവിലെ 9.38 ന് ഓൺലൈനായി ബിൽ തുകയായ 490 രൂപയും അടച്ചിരുന്നു. എന്നാൽ ബിൽ അടച്ചതിനു ശേഷം മാര്‍ച്ച് രണ്ടാം തീയതിയാണ് കണക്ഷൻ കട്ട് ചെയ്തിരിക്കുന്നത്. ഫ്യൂസ് ഊരി മാറ്റാതെ വൈദ്യുതി പോസ്റ്റിൽ നിന്നും കേബിള്‍ വിച്ഛേദിച്ചാണ് കെഎസ്ഇബി ജീവനക്കാർ കണക്ഷൻ കട്ട് ചെയ്തത്. മന്ത്രിയും കുടുംബവും തിരുവനന്തപുരത്താണ് താമസമെങ്കിലും പലപ്പോഴും നൂറനാട്ടെ കുടുംബ വീട്ടിൽ എത്താറുണ്ട്.…
Read More » -
LIFE
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കണ്ട് മുൻ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും; ബാലക്ക് നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല, ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭിരാമി സുരേഷ്
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കണ്ട് മുൻ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. ‘ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി.. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour’, എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ബാലയെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്നത്. ഉണ്ണി മുകുന്ദന്‍,…
Read More » -
India
ദില്ലി മദ്യനയ കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രനെ ഇഡി കസ്റ്റഡിയിൽ
ദില്ലി: ദില്ലി മദ്യനയ കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി കസ്റ്റഡിയിൽ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയാണ് അരുണിനെ മാർച്ച് 13 വരെ കസ്റ്റഡിയിൽ വിട്ടത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരുൺ രാമചന്ദ്രൻ പിള്ളയെ കഴിഞ്ഞ ദിവസവും കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു. അരുണിന്റെ ഉടമസ്ഥതയിലുള്ള രണ്ടേകാൽ കോടി രൂപ വിലമതിക്കുന്ന ഭൂമിയും കണ്ടുകെട്ടിയിരുന്നു. പിന്നാലെയാണ് കള്ളപ്പണം ഇടപാട് നടന്നെന്ന കണ്ടെത്തലിൽ അറസ്റ്റുണ്ടായത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയുമായി അടുത്ത ബന്ധമാണ് അരുണിനുളളതെന്നാണ് ഇഡി വ്യക്തമാക്കി. ദില്ലി മദ്യനയം രൂപപ്പെടുത്താനായി ഇടപെട്ട സൗത്ത് ബിസിനസ് ഗ്രൂപ്പിലെ പ്രധാനിയാണ് അരുൺ. സൗത്ത് ഗ്രൂപ്പിന് ദില്ലിയിലെ ഒമ്പത് മദ്യവിതരണ സോണുകൾ ലേലത്തിൽ ലഭിച്ചതിലൂടെ കോടികളുടെ വരുമാനം ലഭിച്ചിരുന്നു. ഈ തുകയിലൊരുഭാഗം നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായർ വഴി എഎപി നേതാക്കൾക്കെത്തിച്ചെന്നും ഇഡിയും സിബിഐയും കണ്ടെത്തി. അരുണിനെ മുന്നിൽ നിർത്തി കവിതയാണ് വ്യാപാരം നടത്തിയതെന്നും അരുൺ…
Read More » -
LIFE
നിശബ്ദനായി ഇരിക്കുന്നത് ഒരിക്കലും നമ്മുക്ക് സമാധാനം നല്‍കില്ല, ഇപ്പോഴെങ്കിലും പ്രതികരിച്ചതില്‍ സന്തോഷം; നവാസുദ്ദീൻ സിദ്ദിഖിക്കിന്റെ പ്രതികരണത്തിന് പിന്തുണയുമായി കങ്കണ
മുംബൈ: മുൻ ഭാര്യ ആലിയ സിദ്ദിഖി നിരത്തിയ ആരോപണങ്ങളില്‍ മൗനം വെടിഞ്ഞു നടൻ നവാസുദ്ദീൻ സിദ്ദിഖി കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്. തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിലാണ് നവാസുദ്ദീൻ ഇത് സംബന്ധിച്ച് ഒരു പ്രതികരണം നടത്തിയത്. ‘ഇത് ആരോപണമല്ല, എന്‍റെ വികാരങ്ങൾ പ്രകടിപ്പിക്കുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് നവാസുദ്ദീൻ തന്‍റെ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. ഏകപക്ഷീയവും കൃത്രിമവുമായ വീഡിയോകളുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗം ആളുകൾ തന്നെ സ്വഭാവഹത്യ നടത്തുന്നത് ആസ്വദിക്കുകയാണെന്നും നവാസുദ്ദീൻ ആരോപിച്ചു. എന്നും പണം മാത്രം വേണം അതാണ് മുന്‍ ഭാര്യ ആലിയ സിദ്ദിഖിയുടെ സ്വഭാവം. അത് അവരുടെ സ്ഥിരം രീതിയാണ്. ഇതിനായി എന്നെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്‍റെ അന്തസിനെ ഇല്ലാതാക്കണം. എന്‍റെ കരിയര്‍ ഇല്ലാതാക്കാണം. അതിലൂടെ അവളുടെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ നേടിയെടുക്കണം. താനും ആലിയയും വിവാഹമോചിതരാണെന്നും കുറിപ്പില്‍ നവാസുദ്ദീൻ സിദ്ദിഖി വ്യക്തമാക്കുന്നു. ഒപ്പം തന്‍റെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം പോലും തടസ്സപ്പെടുത്തി അവരെ ബന്ധിയാക്കിയാണ് ആലിയ ഈ നാടകം കളിക്കുന്നതെന്നും…
Read More » -
Crime
മറ്റാരും വിവാഹം കഴിക്കാതിരിക്കാന്‍ 16 വയസുകാരിയുടെ നെഞ്ചില്‍ ബ്ലേഡുകൊണ്ട് പേരെഴുതി; മയക്കുമരുന്ന് നല്‍കി പീഡനം
ലഖ്‌നൗ: ഹുക്ക ബാറില്‍ ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയായ വിനയ് ഠാക്കൂര്‍ എന്ന യുവാവിനെയാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ ദമ്പതികളുടെ മകളായ പതിനാറുകാരിയെ ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു യുവാവ് പരിചയപ്പെട്ടത്. തുടര്‍ന്ന് മാര്‍ച്ച് നാലിന് യുവാവ് കറാഹിയിലുള്ള എം.ജി. കഫെയിലേക്ക് പെണ്‍കുട്ടിയെ ക്ഷണിച്ചു. ഹുക്ക വലിച്ചു കൊണ്ടിരിക്കെ പെണ്‍കുട്ടിയുടെ അരികിലുണ്ടായിരുന്ന ശീതളപാനീയത്തിലേക്ക് ലഹരി മരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡിപ്പിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയേയും കൊണ്ട് വിജനമായ സ്ഥലത്തേക്ക് പോകുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. എതിര്‍ത്ത പെണ്‍കുട്ടിയെ യുവാവ് മാരകമായി മുറിവേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇയാള്‍ക്ക് പുറമെ ഏഴ് സുഹൃത്തുക്കള്‍ക്കെതിരേയും പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.…
Read More » -
Crime
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
കോഴിക്കോട് :സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് നഗരത്തിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ച പീഡനം നടന്നതെന്നാണ് പരാതി. സംഭവത്തില്‍ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി. പ്രതികളെക്കുറിച്ച ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇവിടേക്കു വിളിച്ചത്. ഇവിടെയെത്തിയ ശേഷം രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ വനിതാ സുഹൃത്താണ് ഈ രണ്ടു പേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.
Read More » -
Movie
കരൾ രോഗത്തെ തുടർന്ന് നടൻ ബാല ആശുപത്രിയിൽ, ഗുരുതരാവസ്ഥയിലെന്ന് വിവരം
കൊച്ചി: തമിഴകത്തു നിന്ന് വന്ന് മലയാളിയുടെ മനം കവർന്ന നടൻ ബാല ആശുപത്രിയിൽ. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുൻപും ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ട്. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുമെന്നാണ് വിവരങ്ങൾ. ഇപ്പോൾ ആശുപത്രിയിലുള്ളത് ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ്.
Read More » -
India
ഹനുമാന്‍ ചിത്രത്തിനു മുന്നില്‍ ബിക്കിനി ധരിച്ച് വനിതാ ബോഡിബില്‍ഡര്‍മാര്‍; ‘ഗംഗാ ജലം’ തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ രത്ലാമില്‍ ബിജെപി സംഘടിപ്പിച്ച ബോഡിബില്‍ഡിങ് മത്സരത്തിന്റെ വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാ ജലം തളിച്ചു. ഹനുമാന്‍ ചിത്രത്തിനു സമീപം വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഫോട്ടോയ്ക്കു പോസ് ചെയ്‌തെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ ‘ശുദ്ധീകരണ’ നടപടി. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് 13-ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിങ് മത്സരം രത്ലാമില്‍ സംഘടിപ്പിച്ചത്. ബിജെപി ഭരിക്കുന്ന നഗരസഭയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ബിജെപി നേതാവ് പ്രഹ്ലാദ് പട്ടേലാണ് നഗരസഭാ മേയര്‍. ബിജെപി എംഎല്‍എ ചൈതന്യ കശ്യപും സംഘാടകസമിതിയിലുണ്ട്. പരിപാടി അവസാനിച്ചതിനു പിന്നാലെ വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്‍ ചിത്രത്തിനു മുന്നില്‍ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്. ബ്രഹ്‌മചാരിയായ ഹനുമാനെ അപമാനിച്ചെന്ന് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ പരാസ് സക്ലേശ ആരോപിച്ചു. തിങ്കളാഴ്ച, പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വേദിയില്‍ ഗംഗാ ജലം തളിക്കുകയും ഹനുമാന്‍ ചാലിസ പാരായണം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഹനുമാന്‍ ശിക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ…
Read More » -
Kerala
പനി ബാധിതരുടെ എണ്ണം ഉയരുന്നു, എച്ച്് 3 എന്‍ 2 വൈറസ് സാന്നിധ്യവും; നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. എച് 3 എന്‍ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പനിക്കൊപ്പം ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ 34,137 പേരാണ് ചികിത്സ തേടിയത്. 35 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ചെള്ള് പനി ബാധിച്ച് മറ്റൊരാളും സംസ്ഥാനത്ത് മരിച്ചു. ആറ് പേരാണ് നിലവില്‍ ചെള്ള് പനിക്ക് ചികിത്സയിലുള്ളത്. 344 പേര്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. 164 ഡെങ്കിപ്പനി ബാധിതരുണ്ട്. നാല് പേര്‍ക്ക് എച് 1 എന്‍ 1 ബാധിച്ചു. മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച ഇന്‍ഫ്‌ളുവന്‍സ എഎച്ച് 3 എന്‍ 2 വൈറസ് സാന്നിധ്യം ഏതാനും ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും വൈറസ് സാന്നിധ്യം വ്യാപകമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഏതൊക്കെ ജില്ലകളിലാണ്…
Read More »
