ചെന്നൈ: കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവന്ന ലൈംഗികപീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുശ്ബു. എട്ടുവയസ്സുള്ളപ്പോള്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു അഭിമുഖത്തില്‍ ഖുശ്ബു വെളിപ്പെടുത്തി. ബാല്യത്തിലെ പീഡനം ജീവിതത്തിലെന്നെന്നും മുറിവേല്‍പ്പിക്കുന്നുവെന്നും ഖുശ്ബു പറയുന്നു. അമ്മ സുഖകരമല്ലാത്ത ദാമ്പത്യത്തിലൂടെയാണ് കടന്നുപോയതെന്നും ഭാര്യയെയും മക്കളെയും തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ ആളായിരുന്നു അച്ഛനെന്നും അവര്‍ പറഞ്ഞു.
എട്ടാംവയസ്സിലാണ് പീഡനം തുടങ്ങിയത്. പതിനഞ്ചാംവയസ്സില്‍ മാത്രമാണ് ഇതിനെതിരേ ശബ്ദമുയര്‍ത്താന്‍ ധൈര്യംവന്നത്. എന്തെങ്കിലും പറഞ്ഞാല്‍ കുടുംബത്തിലുള്ളവരുടെ അധിക്ഷേപം കേള്‍ക്കേണ്ടിവരുമെന്നുകരുതിയാണ് വര്‍ഷങ്ങളോളം മൗനംപാലിച്ചത്. ഭര്‍ത്താവ് ദൈവമാണെന്ന ചിന്താഗതിക്കാരിയായിരുന്നു അമ്മയെന്നും അതിനാല്‍ അച്ഛനെക്കുറിച്ച് പറഞ്ഞാല്‍ അമ്മ വിശ്വസിക്കില്ലെന്നും ഭയന്നു. എന്നാല്‍, കുടുംബത്തിലെ മറ്റുചില അംഗങ്ങള്‍കൂടി പീഡനത്തിനിരയാകുമോയെന്ന തോന്നലില്‍നിന്നാണ് ഇതിനൊരു അവസാനം വേണമെന്നുകരുതി എതിര്‍പ്പുപ്രകടിപ്പിച്ചതെന്നും ഖുശ്ബു വെളിപ്പെടുത്തി. പതിനാറാംവയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയി. ഭക്ഷണത്തിനുള്ള വക എവിടെനിന്ന് ലഭിക്കുമെന്നുപോലും അറിയാത്ത അവസ്ഥയിലായിരുന്നു. പിന്നീടാണ് സിനിമയിലെത്തപ്പെടുന്നതെന്നും ഖുശ്ബു പറഞ്ഞു.
ബി.ജെ.പി നേതാവായ ഖുശ്ബു അടുത്തിടെയാണ് ദേശീയ വനിതാ കമ്മിഷന്‍ അംഗമായി നിയമിതയായത്. 2010-ല്‍ ഡി.എം.കെയിലൂടെയായിരുന്നു ഖുശ്ബുവിന്‍െ്‌റ രാഷ്ട്രീയ പ്രവേശനം. പിന്നീട് കോണ്‍ഗ്രസിലെത്തിയ അവര്‍ 2020 ഒക്ടോബറിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.