Month: March 2023
-
LIFE
റോക്കി ഭായിയെ അധിക്ഷേപിച്ചു; തെലുങ്ക് സിനിമാ സംവിധായകനെതിരേ സൈബര്‍ ആക്രമണം! കർണാടകയിൽ വെങ്കിടേഷ് മഹായുടെ ചിത്രങ്ങൾ നിരോധിക്കുമെന്ന് ഭീഷണി
ഹൈദരാബാദ്: തെലുങ്ക് സിനിമ സംവിധായകൻ കെജിഎഫ് 2 സിനിമയെക്കുറിച്ച് നടത്തിയ പരാമർശം വിവാദമാകുന്നു. ഒരു യൂട്യൂബ് റൗണ്ട് ടേബിൾ അഭിമുഖത്തിലാണ് തെലുങ്ക് സംവിധായകനായ വെങ്കിടേഷ് മഹാ കെജിഎഫ് 2 എന്ന പടത്തിനെക്കുറിച്ച് തമാശ പറഞ്ഞത്, ഇതിൽ യാഷ് അഭിനയിച്ച നായക കഥാപാത്രത്തെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചുവെന്നാണ് ആരോപണം. ഇതിനെ തുടർന്ന് കന്നഡ പ്രേക്ഷകർ ട്വിറ്ററിലും മറ്റും സംവിധായകനെതിരെ തിരിഞ്ഞിട്ടുണ്ട്. നന്ദിനി റെഡ്ഡി, ഇന്ദ്രഗന്തി മോഹന കൃഷ്ണ, ശിവ നിർവാണ, വിവേക് ആത്രേയ എന്നീ സംവിധായകരും ജേർണലിസ്റ്റ് പ്രേമയുടെ ഈ റൌണ്ട് ടേബിളിൽ പങ്കെടുത്തു. ഏറെ നിരൂപ പ്രശംസ നേടിയ C/o കഞ്ചരപാലം എന്ന ചിത്രം സംവിധാനം ചെയ്തയാളാണ് വെങ്കിടേഷ് മഹാ. തുടർന്ന് മലയാളത്തിൽ വൻ ഹിറ്റായ മഹേഷിൻറെ പ്രതികാരം ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്ന പേരിൽ എടുത്തതും ഇദ്ദേഹമാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് 2-നെക്കുറിച്ച് ഒരു തമാശ പറയുകയായിരുന്നു ഈ ചർച്ചയിൽ. ചിത്രത്തിൻറെ പേര് താൻ പറയുന്നില്ലെന്ന്…
Read More » -
LIFE
പിതാമകന്റെ നിര്‍മ്മാതാവിന് ചികില്‍സയ്ക്കുപോലും പണമില്ലാതെ കഷ്ടപ്പെടുന്നു… ഒടുവിൽ സഹായവുമായി ഓടിയെത്തി ‘നടിപ്പിൻ നായകൻ’
ചെന്നൈ: തമിഴില്‍ ഹിറ്റായ ഒരു കൂട്ടം ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവ് ഒടുവില്‍ സാമ്പത്തികമായി തകര്‍ന്ന് ചികില്‍സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്നു എന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. എവർഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി നടത്തിയിരുന്നു വിഎ ദുരെയാണ് സിനിമകള്‍ നല്‍കിയ നഷ്ടത്തില്‍ കഷ്ടപ്പാടിന്‍റെ കയത്തിലായത്. ചെന്നൈയില്‍ സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ ഇപ്പോള്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് താമസം. ചികില്‍സയ്ക്ക് പോലും പണമില്ല. ദുരെയുടെ അവസ്ഥ അടുത്തിടെ ഒരു സുഹൃത്ത് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ചലച്ചിത്ര ലോകത്ത് ഇത് ചര്‍ച്ചയായത്. സിനിമ രംഗത്ത് തുടക്കകാലത്ത് വന്‍ ബാനറായ ശ്രീ സൂര്യ മൂവീസിന്‍റെ ഉടമസ്ഥന്‍ എഎം രത്നത്തിന്‍റെ സഹായി ആയിരുന്നു ദുരെ. അദ്ദേഹത്തിന്‍റെ പല ബിഗ് ബജറ്റ് ചിത്രങ്ങളിലും നിര്‍മ്മാണ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം രീതിയില്‍ സിനിമ നിര്‍മ്മാണത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇദ്ദേഹം എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമകൻ, ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് തന്‍റെ കമ്പനിയുടെ കീഴില്‍…
Read More » -
Health
ചിരിക്കാനോ കണ്ണടയ്ക്കാനോ കഴിയുന്നില്ല; എന്താണ് മിഥുന്‍ രമേശിനെ ബാധിച്ച ബെല്‍സ് പാള്‍സി?
അവതാരകനും നടനുമായ മിഥുന്‍ രമേശ് ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച് ആശുപത്രിയിലായ വിവരം അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയായിലൂടെ വെളിപ്പെടുത്തിരിയിക്കുന്നു. നേരത്തെ നടി ബീനാ ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിനും ഈ രോഗം ബാധിച്ചിരുന്നു. നേരത്തെ പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബറേയും ഇത് ബാധിച്ചിരുന്നു. നമുക്ക് അധികം കേട്ടു കേള്‍വിയില്ലാത്ത ഈ രോഗം കോവിഡ് ശേഷം പലരിലും കണ്ടു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിഥുന്‍ രോഗകാര്യം പറഞ്ഞിരിക്കുന്നത്. കുറച്ചുദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ഇപ്പോള്‍ ആശുപത്രിവാസത്തിലാണന്നു പറഞ്ഞാണ് മിഥുന്‍ വീഡിയോ ആരംഭിക്കുന്നത്. ബെല്‍സ് പാള്‍സി എന്ന രോഗമാണ് തന്നെ ബാധിച്ചതെന്നും മുഖത്തിന്റെ ഒരുവശം അനക്കാന്‍ കഴിയുന്നില്ലെന്നും മിഥുന്‍ പറയുന്നുണ്ട് . ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ലെന്നും പകുതി തളര്‍ന്ന അവസ്ഥയിലാണെന്നും പറയുന്നുണ്ട്. രോഗം ഭേദമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നു വ്യക്തമാക്കിയാണ് മിഥുന്‍ വീഡിയോ അവസാനിപ്പിക്കുന്നത്. മസിലുകള്‍ക്ക് ബലക്ഷയം മുഖത്തിന്റെ ഒരു വശത്തെ മസിലുകള്‍ക്ക് പെട്ടെന്ന് ബലക്ഷയം സംഭവിയ്ക്കുന്ന അവസ്ഥയാണിത്. ഇതിനാല്‍…
Read More » -
Crime
ബിഹാര്‍ സ്വദേശികളെ ആക്രമിക്കുന്ന വ്യാജ വീഡിയോ; യുവാവ് അറസ്റ്റില്‍, നാല് പേര്‍ക്കെതിരേ കേസ്
പട്ന: തമിഴ്നാട്ടില്‍ അതിഥി തൊഴിലാളികള്‍ക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ബിഹാര്‍ ജാമുയി സ്വദേശി അമന്‍ കുമാര്‍ രവിദാസിനെയാണ് അറസ്റ്റ് ചെയ്തത്. നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ബിഹാര്‍ സ്വദേശികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച 30 ലധികം വ്യാജ വീഡിയോകളും പോസ്റ്റുകളും ഇയാളുടേതാണെന്ന് തിരിച്ചറിഞ്ഞുവെന്ന് ബിഹാര്‍ പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം കെട്ടിത്തൂക്കിയിടുന്ന വീഡിയോ പണ്ടത്തെ സംഭവമായിരുന്നുവെന്നും മരിച്ചയാള്‍ ബിഹാറില്‍ നിന്നുള്ള ആളല്ലെന്നും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. വ്യാജമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മിലുള്ള അകല്‍ച്ച ഒഴിവാക്കാനും വിഷയത്തില്‍ തെറ്റിദ്ധാരണ ഇല്ലാതാക്കാനും ബിഹാര്‍ ഗ്രാമ വികസന വകുപ്പ് സെക്രട്ടറി ഡി ബാലമുരുഗന്‍, തിരുപ്പൂര്‍ ജില്ലാ കലക്ടര്‍ എസ് വിനീത്, തിരുപ്പൂര്‍ പോലീസ് കമ്മിഷണര്‍ പ്രവീണ്‍ കുമാര്‍ അഭിനപു എന്നിവര്‍ വ്യവസായ സംഘടനകളുടെയും കുടിയേറ്റ തൊഴിലാളികളുടെയും പ്രതിനിധികളുമായി ചര്‍ച്ച…
Read More » -
Crime
വാട്സാപ്പ് വീഡിയോകോള്‍ വഴി നഗ്‌നദൃശ്യം പകര്‍ത്തി 33 ലക്ഷം തട്ടി; യുവതിക്കെതിരേ പരാതിയുമായി കണ്ണൂര്‍ സ്വദേശി
കണ്ണൂര്‍: വാട്സാപ്പ് വീഡിയോകോളിലൂടെ നഗ്‌നദൃശ്യം പകര്‍ത്തി യുവതി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ യുവാവാണ് തലശ്ശേരി സൈബര്‍ പോലീസില്‍ യുവതിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. വീഡിയോകോളിലെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പലതവണകളായി 33 ലക്ഷം രൂപ യുവതി തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. 2022 ഡിസംബറിലാണ് പെരിങ്ങത്തൂര്‍ സ്വദേശിയും യുവതിയും സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വാട്സാപ്പ് നമ്പര്‍ കൈമാറി സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. വീഡിയോകോളും ആരംഭിച്ചു. ഇതിനിടെയാണ് വീഡിയോകോളില്‍ യുവാവിനെ പ്രലോഭിപ്പിച്ച് നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ യുവതി ആവശ്യപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ യുവതി പകര്‍ത്തുകയും ഇതുപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ നഗ്‌നദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഇതോടെ പെരിങ്ങത്തൂര്‍ സ്വദേശി പലതവണകളായി 33 ലക്ഷം രൂപ യുവതിക്ക് കൈമാറി. എന്നാല്‍, ഇതിനുശേഷവും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്. താന്‍ പോലീസ് വകുപ്പിലെ ജീവനക്കാരിയാണെന്നും പണം നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്നും യുവതി ഭീഷണിപ്പെടുത്തിയിരുന്നതായാണ്…
Read More » -
India
മാർച്ചിൽ മടിപിടിച്ചിരുന്നാൽ വലിയ വില നൽകേണ്ടിവരും! 31നകം ഈ കാര്യങ്ങൾ ചെയ്യുക, ഇല്ലെങ്കിൽ നിങ്ങൾക്ക് വലിയ നഷ്ടങ്ങൾ നേരിട്ടേക്കാം
മാർച്ച് മാസമാണ്, ആകെ തിരക്കിലാണെന്ന് ബാങ്കിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർ പറയുന്നത് കേട്ടിട്ടില്ലേ. അതുപോലെ തന്നെയാണ് സാധാരണക്കാരന്ററെയും കാര്യം. നടപ്പുസാമ്പത്തിക വർഷത്തിലെ അവസാന ദിവസമാണ് മാർച്ച് 31. പുതിയ സാമ്പത്തിക വർഷം തുടങ്ങും മുൻപ് നിരവധി കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതായുണ്ട്. പാൻ ആധാർ ലിങ്കിങ്, നികുതി ആസൂത്രണം, അങ്ങനെ പ്രധാനപ്പെട്ട നിരവധി കാര്യങ്ങളുടെ സമയപരിധി മാർച്ച് 31 ന് അവസാനിക്കും. അതിന് മുൻപ് ചെയ്ത് തീർക്കേണ്ട പ്രധാന കാര്യങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞുവെയ്ക്കാം. ആധാർ- പാൻ കാർഡ് ലിങ്കിംഗ് സമയമുണ്ടല്ലോ, നാളെ ചെയ്യാം എന്ന മട്ടിലാണ് ആധാർ പാൻ ലിങ്കിംഗിന്റെ കാര്യത്തിൽ, പലരുടെയും കാര്യം. മാർച്ച് 31 ആണ് ആധാർ പാൻകാർഡ് ലിങ്ക് ചെയ്യാനുള്ള അവസാനതിയ്യതി. സമയപരിധിക്കുള്ളിൽ ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ 2013 ഏപ്രിൽ 1മുതൽ പ്രവർത്തനരഹിതമാകും. പാൻകാർഡ് അസാധുവായാൽ നിങ്ങൾക്ക് ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുകയുമില്ല. നികുതി ലാഭിക്കാം, നിക്ഷേപങ്ങളിലൂടെ 2022- 2023 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി ഇളവ്…
Read More » -
Kerala
തൃശൂരില്‍ വീണ്ടും പുലി സാന്നിധ്യം; പശുക്കിടാവിനെ കൊന്ന് മരത്തില്‍ തൂക്കിയിട്ടു
തൃശൂര്‍: അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ പശുവിനെ പുലി ആക്രമിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. ഒന്നാം ബ്ലോക്കിലെ പള്ളിയുടെ പുറകിലുള്ള തോട്ടത്തിലെ മരത്തിന്റെ മുകളിലാണ് പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത്. പ്രദേശവാസിയും വയോധികയുമായ കാര്‍ത്തുവിന്റെ മൂന്ന് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് പുലി പിടിച്ചത്. വെറ്റിലപ്പാറ ഒന്നാം ബ്ലോക്കിലെ കശുമാവിന്‍ തോട്ടത്തിലാണ് സംഭവം. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് പശുവുമായി മരത്തിലിരിക്കുന്ന പുലിയെ കണ്ടത്. തൊഴിലാളികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പുലി മരത്തില്‍ നിന്നും ഇറങ്ങി കാട്ടിലേക്ക് ഓടി പോവുകയായിരുന്നു. കാട്ടാനയും പുലിയുമുള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശമാണിത്. കാട്ടാനകളും കാട്ടുപന്നികളും വ്യാപകമായ രീതിയിലാണ് കൃഷിനാശം വരുത്തുന്നുമുണ്ട്. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.
Read More » -
Sports
ബംഗളൂരുവിനെതിരേയുള്ള മത്സരം പൂര്‍ത്തിയാക്കാതെ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ടത് അച്ചടക്ക ലംഘനം; വരാനിരിക്കുന്നത് മുട്ടൻ പണി!
മുംബൈ: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സിന് പിഴ ചുമത്തിയേക്കും. സംഭവം ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അച്ചടക്ക സമിതി ഇന്ന് യോഗം ചേര്‍ന്നിരുന്നു. തീരുമാന പ്രകാരം ബ്ലാസ്റ്റേഴ്‌സിന് ആറ് ലക്ഷം രൂപ പിഴ ചുമത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരു ടീമുകളുടെ വാദം കേട്ടശേഷമാണ് സംഭവത്തില്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി നടപിയെടുത്തത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റില്‍ പറയുന്നതിങ്ങിനെ. ”ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കാതെ കയറിപോയതിന് എഐഎഫ്എഫിന്റെ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. അച്ചടക്ക ലംഘനത്തിന് ആറ് ലക്ഷം രൂപവരെ പിഴയടയ്‌ക്കേണ്ടി വരും. ഗൗരവമായ കേസുകളില്‍ നടന്നുകൊണ്ടിരിക്കുന്നതോ ഇനി വരാനിരിക്കുന്നതോവായ സീസണില്‍ നിന്ന് വിലക്ക് വരെ ലഭിച്ചേക്കാം.” ടൈംസ് ഓഫ് ഇന്ത്യ മാധ്യമ പ്രവര്‍ത്തകനായ മാര്‍കസ് മെര്‍ഗുലാവോ ട്വീറ്റ് ചെയ്തു. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുവരും ഗോളടിച്ചിരുന്നില്ല. എന്നാല്‍…
Read More » -
Crime
കുടുംബവഴക്കിനിടെ അമ്മായിയമ്മയുടെ കൈ കടിച്ചു മുറിച്ചു; പിന്നാലെ ടാപ്പിങ് കത്തിക്ക് സ്വയം കുത്തി യുവാവ് മരിച്ചു
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് കത്തികൊണ്ടു സ്വയം കുത്തി മരിച്ചു. വാമനപുരം ഊന്നന്‍ പാറ സ്വദേശി അനീഷ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് റബര്‍ ടാപ്പിങ് കത്തി ഉപയോഗിച്ച് സ്വയം കുത്തുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വെഞ്ഞാറമ്മൂട് പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയില്‍ മദ്യപിച്ച് വീട്ടില്‍ എത്തിയ അനീഷ് ഭാര്യയുടെ അമ്മയുടെ കൈ കടിച്ച് മുറിച്ചിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് ഉണ്ടായപ്പോള്‍ അമ്മായി അമ്മ പിടിച്ച് മാറ്റാന്‍ ചെന്നപ്പോള്‍ ആണ് അനീഷ് കൈ കടിച്ച് മുറിച്ചത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറെയും വെഞ്ഞാറമൂട് പോലീസിനെയും വിവരം അറിയിച്ചു പോലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് അമ്മായി അമ്മ മോളിയെ നാട്ടുകാര്‍ ചേര്‍ന്ന് അശുപത്രിയില്‍ കൊണ്ടു പോയി തിരികെ എത്തിയ ശേഷം വീട്ടില്‍ വന്ന് അനീഷ് വീണ്ടും വഴക്ക് ഉണ്ടാകുകയും ഭാര്യയെയും മര്‍ദ്ദിച്ച ശേഷം ടാപ്പിങ് കത്തികൊണ്ട് വയറ്റില്‍ കുത്തുകയുമായിരുന്നു. ഇവിടെ…
Read More » -
Crime
കാറില്‍ പടക്കം തെറിച്ചു വീണു; ചോദ്യംചെയ്ത കുടുംബത്തിന് നേരെ ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം
കാസര്‍ഗോട്: വാഹനത്തിലേക്ക് പടക്കം തെറിച്ച വീണത് ചോദ്യം ചെയ്ത കുടുംബത്തിന് നേരെ മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ ആക്രമണം. ബേക്കല്‍ സ്വദേശി സലീമിനും കുടുംബത്തിനും നേരെയാണ് ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. തിങ്കളാഴ്ച വൈകിട്ട് ലീഗ് തെക്കേപ്പുറം ശാഖ സമ്മേളനത്തിന്റെ ഭാഗമായി കെ.എം ഷാജി പങ്കെടുത്ത പരിപാടിയിലായിരുന്നു സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കെ.എം ഷാജി എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ റോഡില്‍ വച്ച് പൊട്ടിച്ച പടക്കം സലീമിന്റെ കാറിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവസമയത്ത് സലീമിന്റെ മാതാവും കുട്ടികളും കാറിലുണ്ടായിരുന്നു. ഇത് സലീം ചോദ്യം ചെയ്തിന് പിന്നാലെയാണ് പ്രവര്‍ത്തകരുടെ ആക്രമണം. സലീമിനെ കാറില്‍ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. താനും ലീഗ് പ്രവര്‍ത്തകന്‍ ആണെന്നും പ്രവര്‍ത്തകര്‍ ആക്രമിച്ചപ്പോള്‍ പൊലീസ് നോക്കിനിന്നെന്നും സലീം പറഞ്ഞു. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുമെന്ന് സലീം കൂട്ടിച്ചേര്‍ത്തു.
Read More »