Month: February 2023
-
Kerala
ഹർത്താൽ നഷ്ടം: പോപ്പുലർ ഫ്രണ്ട് ബന്ധമില്ലാത്തവർക്കെതിരായ ജപ്തി നടപടി ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവ്, പിഴവ് സമ്മതിച്ച് സർക്കാരിന്റെ സത്യവാങ്മൂലം
കൊച്ചി: ഹർത്താൽ നഷ്ടം ഈടാക്കാനായി ജപ്തി ചെയ്തത് പോപ്പുലർ ഫ്രണ്ട് ബന്ധമില്ലാത്ത 18 പേരുടെ സ്വത്ത്, ഇവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവ്. പിഎഫ്ഐ ഹർത്താൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികളിലാണ് കോടതി ഇടപെടൽ. തെറ്റായി നടപടികൾ നേരിട്ട പിഎഫ്ഐ ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽനിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇത്തരത്തിൽ തെറ്റായി ഉൾപ്പെടുത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. തെറ്റായി ജപ്തി നടപടി നേരിട്ട, ഹർജിക്കാരനായ കാടാമ്പുഴ സ്വദേശി ടി പി യൂസുഫിൻറേതുൾപെടെ 18 പേർക്കെതിരെയുള്ള ജപ്തി നടപടികൾ അടിയന്തിരമായി പിൻവലിക്കാനാണ് ഹൈക്കോടതി ഉത്തരവ്. പിഎഫ്ഐയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പിഎഫ്ഐ ആശയങ്ങൾ എതിർക്കുന്ന ആളാണ് താനെന്നും കാണിച്ചാണ് ടി.പി യൂസഫ് കോടതിയിൽ ഹർജി നൽകിയത്. ഇത് കൂടി പരിഗണിച്ചാണ് കോടതിയുത്തരവ്. പിഎഫ്ഐ പ്രവർത്തകരുടെ വസ്തു വകകൾ ജപ്തി ചെയ്തത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് ഇന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ചിലയിടത്ത് പിഴവ് സംഭവിച്ചെന്നാണ് സത്യവാങ്മൂലത്തിലെ…
Read More » -
Kerala
സി.പി.എമ്മിനെപ്പറ്റി എന്തും വിളിച്ചുപറയാമോ? കുഴല്‍നാടനെതിരേ സഭയില്‍ കലിതുള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ ലഹരിമരുന്നു പിടിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സിപിഎമ്മില്‍ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിയില്‍ ചവിട്ടുപടി കയറുന്നത് ലഹരിമരുന്നു കടത്തിലെ പണം ഉപയോഗിച്ചാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. ഇതോടെ, ഭരണപക്ഷം എതിര്‍പ്പുമായി രംഗത്തെത്തി. സി.പി.എമ്മിനെക്കുറിച്ച് എന്ത് അസംബന്ധവും വിളിച്ചു പറയാനാകുമെന്നാണോ കരുതുന്നതെന്നു മുഖ്യമന്ത്രി ക്ഷുഭിതനായി ചോദിച്ചു. ”എന്തും വിളിച്ചു പറയാന്‍ കഴിയുന്ന ആളായതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി മാത്യു കുഴല്‍നാടനെ അതിനു ചുമതലപ്പെടുത്തിയിരിക്കുകയാണോ?. ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടത്. എന്തിനും ഒരു അതിരു വേണം. ആ അതിരു ലംഘിക്കാന്‍ പാടില്ല”-മുഖ്യമന്ത്രി പറഞ്ഞു. മണിച്ചന്‍ കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്ക് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നു മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കുട്ടനാട്ടിലെ സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ലഹരി മാഫിയ ബന്ധങ്ങളില്‍ മനംമടുത്താണ്. സിപിഎമ്മിന്റെ രാഷ്ട്രീയ ലൈന്‍ എക്കാലവും…
Read More » -
Kerala
ഓരോ ഫയലും ഓരോ ജീവിതമാണത്രേ! പക്ഷേ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7,89,623 ഫയലുകൾ(ജീവിതങ്ങൾ?)
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന ഭരണകക്ഷി എം.എൽ.എയുടെ വിമർശനം ശരിവയ്ക്കുന്ന കണക്കുകൾ പുറത്ത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ജീവനക്കാരെ ഓർമിപ്പിക്കുന്ന മുഖ്യമന്ത്രി ഭരിക്കുമ്പോൾ, വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് 7,89,623 ഫയലുകൾ(ജീവിതങ്ങൾ?) ! മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരായ എം.ബി, രാജേഷ്, ശശീന്ദ്രൻ , ശിവൻകുട്ടി എന്നിവരുടെയും വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയൽ കെട്ടി കിടക്കുന്നത്. വിവിധ സർക്കാർ ഓഫീസുകളിലായി 7,89, 623 ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സെക്രട്ടേറിയറ്റിൽ മാത്രം 93014 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതൽ ഫയലുകൾ തദ്ദേശസ്വയം ഭരണ വകുപ്പിലാണ്. 2,51, 769 ഫയളാണ് തദ്ദേശസ്വയം ഭരണ വകുപ്പില്‍ കെട്ടിക്കിടക്കുന്നത്. വനം വകുപ്പിൽ 1,73, 478 ഫയലുകള്‍ കെട്ടിക്കിടക്കുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് ഫയലുകല്‍ കെട്ടിക്കിടക്കുന്നതില്‍ മൂന്നാം സ്ഥാനത്ത്. 44,437 ഫയലുകളാണ് ആഭ്യന്തര വകുപ്പിൽ കെട്ടി കിടക്കുന്നത്. 41,007 ഫയലുകൾ വിദ്യാഭ്യാസ വകുപ്പിലും കെട്ടിക്കിടക്കുന്നുണ്ട്.…
Read More » -
Crime
ബദിയടുക്കയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊട്ടിയം സ്വദേശിനി; ഒപ്പമുണ്ടായിരുന്ന കാമുകനെ കാണ്മാനില്ല
കാസര്‍ഗോഡ്: ബദിയഡുക്കയില്‍ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയെ. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണന്റെ (30) മൃതദേഹമാണ് വീട്ടിനകത്ത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഒപ്പം ഉണ്ടായിരുന്ന വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോയെ (32) തിങ്കളാഴ്ചമുതല്‍ കാണാനില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സഹപ്രവര്‍ത്തകനായ അതിഥിതൊഴിലാളിയെയും കാണാതായിട്ടുണ്ട്. ബദിയഡുക്ക ഏല്‍ക്കാനയിലെ ഷാജിയുടെ റബ്ബര്‍തോട്ടത്തില്‍ ടാപ്പിങ് ജോലിക്കെത്തിയവരാണ് നീതുവും ആന്റോയും. ഇവര്‍ താമസിച്ചിരുന്ന നാലുകെട്ടിനു സമാനമായ വീട്ടിനകത്തായിരുന്നു തുണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം. ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ബുധനാഴ്ച വൈകീട്ടോടെ മേല്‍ക്കൂരയില്‍ കയറി നോക്കിയപ്പോഴാണ് വീട്ടിനകത്ത് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി. കൊല്ലപ്പെട്ട നീതുവിന്റെ ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. ആദ്യ ഭര്‍ത്താവ് മരിച്ചതിനുശേഷമാണ് നാലു വര്‍ഷം മുമ്പ് ആന്‍േ്‌റായ്‌ക്കൊപ്പം താമസമാരംഭിച്ചത്. ആന്റോ മൂന്ന് വിവാഹം കഴിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ വെള്ളിയാഴ്ച വൈകിട്ട് വഴക്കുണ്ടായതായും ഇതിനുശേഷം യുവതിയെ പുറത്തൊന്നും കണ്ടിട്ടില്ലെന്നുമാണ് വീടിനു സമീപത്തുള്ള ഷെഡില്‍ താമസിക്കുന്നവര്‍…
Read More » -
Kerala
പണം വാങ്ങി ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ കർശന നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിർദേശം, ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷിക്കും
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച നടപടികൾക്ക് തുരങ്കം വച്ച് ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം. ഭക്ഷ്യ സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി നിർബന്ധമാക്കിയ ഹെൽത്ത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം വാങ്ങി ഡോക്ടർ നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശം. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് കാർഡ് നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ RMO,300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡ് നൽകുന്നതിന്റെ ദ്യശ്യങ്ങൾ കഴിഞ്ഞ ദിവസം വാർത്താ ചാനലുകൾ പുറത്തുവിട്ടിരുന്നു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഒരു സർക്കാർ ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ കുറ്റകരമായ…
Read More » -
Crime
പ്രാര്‍ഥനയ്ക്കിടെ പാസ്റ്റര്‍ക്കും കുടുംബത്തിനിട്ടും ‘പണി’കൊടുത്തു; മുഖംമൂടി ആക്രമണത്തില്‍ മൂന്ന് പേര്‍ പിടിയില്‍
കൊല്ലം: ഓച്ചിറ വവ്വാക്കാവിനുസമീപം പെന്തക്കോസ്ത് സഭയുടെ പ്രാര്‍ഥനയ്ക്കിടെ പാസ്റ്ററെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. കടത്തൂര്‍ പുല്ലംപ്ലാവില്‍ കിഴക്കതില്‍ അക്ഷയനാഥ് (23), കടത്തൂര്‍ ഹരിഭവനത്തില്‍ ഹരിപ്രസാദ് (35), കടത്തൂര്‍ ദേവിവിലാസത്തില്‍ നന്ദു (22) എന്നിവരെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കരുനാഗപ്പള്ളി വവ്വാക്കാവിനു പടിഞ്ഞാറുവശത്തെ പൈങ്കിളി കാഷ്യൂ ഫാക്ടറിയുടെ വളപ്പിനുള്ളിലെ കെട്ടിടത്തില്‍ ഒരുമാസമായി പാസ്റ്റര്‍ റെജി പാപ്പച്ചന്റെ നേതൃത്വത്തില്‍ പെന്തക്കോസ്ത് സഭയുടെ പ്രാര്‍ഥന നടന്നുവരികയായിരുന്നു. പൈങ്കിളി കാഷ്യൂ ഉടമ ജയചന്ദ്രന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രാര്‍ഥന നടന്നത്. ഇതില്‍ എതിര്‍പ്പുള്ള പ്രതികള്‍ മതില്‍ ചാടിക്കടന്ന് ഫാക്ടറിക്കുള്ളില്‍ കയറി പാസ്റ്ററെയും ഭാര്യയെയും ഭാര്യാമാതാവിനെയും മര്‍ദിച്ച് അവശരാക്കി. അക്രമത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത മുഴുവന്‍പേരെയും തിരിച്ചറിഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read More » -
Sports
സ്ലിപ്പില്‍ ഏവരെയും ഞെട്ടിച്ച് സൂര്യകുമാര്‍ യാദവിന്റെ ‘പറക്കും ക്യാച്ച്’
അഹമ്മദാബാദ്: റെക്കോര്‍ഡ് ജയമാണ് ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ സ്വന്തമാക്കിയത്. 120 പന്തുകളില്‍ നിന്ന് 235 എന്ന ഹിമാലയന്‍ ടാസ്‌കിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡിന് 66 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ ബൗളര്‍മാരുടെ മിടുക്കും ഫീല്‍ഡിങിലെ തകര്‍പ്പന്‍ പ്രകടനവുമൊക്കെയാണ് കിവികളുടെ ചിറകൊടിച്ചത്. അതില്‍ എടുത്തുപറയേണ്ടതായിരുന്നു സൂര്യകുമാര്‍ യാദവിന്റെ പ്രകടനം. https://twitter.com/BCCI/status/1620809302264127488?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1620809302264127488%7Ctwgr%5E453796f94a45cc830c52c2746931c57fe2b492ee%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Fsports%2Fcricket%2Fsuryakumar-yadav-with-a-shocking-catch-in-slip-207227 ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലായിരുന്നു സൂര്യകുമാറിന്റെ മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ച്. സ്ലിപ്പില്‍ വെച്ചായിരുന്നു സൂര്യകുമാര്‍ പന്ത് ചാടിപ്പിടിച്ചത്. ഫിന്‍ അലനാണ് പുറത്തായത്. പാണ്ഡ്യയുടെ പന്തിനെ അടിച്ചകറ്റാന്‍ നോക്കിയപ്പോള്‍ പോയത് സ്ലിപ്പിന് മുകളിലൂടെ പുറകിലോട്ട്. എന്നാല്‍ ഉയര്‍ന്ന് ചാടിയ സൂര്യ, പന്ത് മനോഹരമായി കൈപ്പിടിയിലാക്കുകയായിരുന്നു. മനോഹരം എന്നാണ് എല്ലാവരും ക്യാച്ചിനെ വിശേഷിപ്പിക്കുന്നത്. ബി.സി.സി.ഐയും വീഡിയോ പങ്കുവെച്ചു. ഇതിന് പുറമെ രണ്ട് ക്യാച്ചുകള്‍ കൂടി സൂര്യകുമാര്‍ എടുത്തിരുന്നു. അതേസമയം ബാറ്റിങില്‍ 13 പന്തിന്റെ ആയുസെ സൂര്യക്കുണ്ടായിരുന്നുള്ളൂ. രണ്ട് സിക്സറും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സ് നേടി. സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ്…
Read More » -
Kerala
വനാതിർത്തി ഗ്രാമങ്ങളിൽ ആനയും പന്നിയും, നാട്ടിൽ പട്ടി; ഇടുക്കിക്കാർക്ക് കിടക്കപ്പൊറുതിയില്ല, കാഞ്ചിയാറ്റിലും അയ്യപ്പൻ കോവിലിലും തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്കു പരുക്ക്
കട്ടപ്പന/ഉപ്പുതറ: ഒരിടവേളയ്ക്കു ശേഷം ഇടുക്കിയിൽ പലയിടത്തും തെരുവുനായ ശല്യം രൂക്ഷമായി. വനാതിർത്തി മേഖലകളിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി ആനയും പന്നിയും കാട്ടുപോത്തും വിലസുന്നതിനിടെയാണ് നാട്ടിലും ‘മൃഗ ശല്യം ‘ ! കാഞ്ചിയാറ്റിലും അയ്യപ്പൻ കോവിലിലും തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്കാണു പരുക്കേറ്റത്. കാഞ്ചിയാറില്‍ തെരുവുനായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കടിയേറ്റു. ഓടി രക്ഷപെടാന്‍ ശ്രമിച്ച രണ്ട് കോളജ് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ 9.30ഓടെയാണ് പാലാക്കട ഭാഗത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. നായ കാഞ്ചിയാര്‍, ലബ്ബക്കട മേഖലകളിലും ഭീതി വിതച്ചു. ബൈക്കില്‍ എത്തിയ തൊവരയാര്‍ സ്വദേശി അജിത്തിന് നേരെയാണ് ആദ്യം തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. അജിത്തിനെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു കൂടുതല്‍ ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നായയെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച തൊവരയാര്‍ സ്വദേശിനി സില്‍ജ, വള്ളക്കടവ് സ്വദേശിനി ഷിനി എന്നിവര്‍ക്കും പരുക്കേറ്റു. വൈകിട്ട് വീട്ട് മുറ്റത്ത് നില്‍ക്കുകയായിരുന്ന കക്കാട്ടുകട സ്വദേശി ജോസിനെ…
Read More » -
Crime
റിട്ട. അധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍
തൃശൂര്‍: ഗണേശമംഗലത്ത് റിട്ട. അധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍. നാട്ടുകാരനായ മണി എന്ന ജയരാജനാണ് പിടിയിലായത്. മതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയെന്നും, സ്വര്‍ണാഭരണം തട്ടിയെടുക്കാനായി പിടിവലിക്കിടെ അധ്യാപിക തലയിടിച്ച് വീണുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍, തലയ്ക്ക് അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു കൊലപാതകം. ഗണേശമംഗലം സ്വദേശിയായ വസന്ത (76) ആണ് കൊല്ലപ്പെട്ടത്. നിലവിളി കേട്ടാണ് അയല്‍വാസികള്‍ എത്തിയത്. എന്നാല്‍, പരിസരത്തുള്ള ഒരാള്‍ ആ സമയത്ത് ആ വീടിന്റെ മതില്‍ ചാടി പോകുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി അധ്യാപിക വീട്ടില്‍ തനിച്ചാണ് താമിസിച്ചിരുന്നത്. മൃതദേഹം വീടിന്റെ പുറകുവശത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ടീച്ചറുടെ ശരീരത്തില്‍ ഉണ്ടായിരുന്ന വളയും ചെയിനും നഷ്ടപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘവും റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റയുടെ നേതൃത്വത്തില്‍ ഉന്നത…
Read More »
