
അഹമ്മദാബാദ്: റെക്കോര്‍ഡ് ജയമാണ് ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ സ്വന്തമാക്കിയത്. 120 പന്തുകളില്‍ നിന്ന് 235 എന്ന ഹിമാലയന്‍ ടാസ്‌കിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡിന് 66 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ ബൗളര്‍മാരുടെ മിടുക്കും ഫീല്‍ഡിങിലെ തകര്‍പ്പന്‍ പ്രകടനവുമൊക്കെയാണ് കിവികളുടെ ചിറകൊടിച്ചത്. അതില്‍ എടുത്തുപറയേണ്ടതായിരുന്നു സൂര്യകുമാര്‍ യാദവിന്റെ പ്രകടനം.
https://twitter.com/BCCI/status/1620809302264127488?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1620809302264127488%7Ctwgr%5E453796f94a45cc830c52c2746931c57fe2b492ee%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Fsports%2Fcricket%2Fsuryakumar-yadav-with-a-shocking-catch-in-slip-207227
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലായിരുന്നു സൂര്യകുമാറിന്റെ മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ച്. സ്ലിപ്പില്‍ വെച്ചായിരുന്നു സൂര്യകുമാര്‍ പന്ത് ചാടിപ്പിടിച്ചത്. ഫിന്‍ അലനാണ് പുറത്തായത്. പാണ്ഡ്യയുടെ പന്തിനെ അടിച്ചകറ്റാന്‍ നോക്കിയപ്പോള്‍ പോയത് സ്ലിപ്പിന് മുകളിലൂടെ പുറകിലോട്ട്. എന്നാല്‍ ഉയര്‍ന്ന് ചാടിയ സൂര്യ, പന്ത് മനോഹരമായി കൈപ്പിടിയിലാക്കുകയായിരുന്നു.
മനോഹരം എന്നാണ് എല്ലാവരും ക്യാച്ചിനെ വിശേഷിപ്പിക്കുന്നത്. ബി.സി.സി.ഐയും വീഡിയോ പങ്കുവെച്ചു. ഇതിന് പുറമെ രണ്ട് ക്യാച്ചുകള്‍ കൂടി സൂര്യകുമാര്‍ എടുത്തിരുന്നു. അതേസമയം ബാറ്റിങില്‍ 13 പന്തിന്റെ ആയുസെ സൂര്യക്കുണ്ടായിരുന്നുള്ളൂ. രണ്ട് സിക്സറും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സ് നേടി. സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യക്ക് വന്‍ സ്‌കോര്‍ നേടിക്കൊടുത്തത്.






