Month: February 2023

  • സൗദി അറേബ്യയില്‍ ലൈസന്‍സില്ലാതെ ഹിജാമ ചികിത്സ നടത്തിയ വിദേശ വനിതയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്‍തു

    റിയാദ്: സൗദി അറേബ്യയില്‍ ലൈസന്‍സില്ലാതെ ഹിജാമ ചികിത്സ നടത്തിയ വിദേശ വനിതയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്‍തു. മക്കയില്‍ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലൈസന്‍സ് നേടാതെയാണ് ഇവര്‍ ചികിത്സ നടത്തിയിരുന്നത്. അനധികൃത ചികിത്സ നടത്തിയിരുന്ന ദമ്പതികളെക്കുറിച്ച് മക്ക ആരോഗ്യ വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ നടപടികളും അണുബാധ പ്രതിരോധിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഇവര്‍ പാലിച്ചിരുന്നില്ലെന്ന് മക്ക ആരോഗ്യ വകുപ്പ് വക്താവ് ഹമദ് അല്‍ ഉതൈബി പറഞ്ഞു. പരാതികളിന്മേല്‍ അന്വേഷണം നടത്തിയ അധികൃതര്‍, പൊലീസുമായി ചേര്‍ന്ന് പരിശോധന നടത്തിയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി ഇരുവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയെ ബാധിക്കുന്ന ആരോഗ്യ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ 937 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

    Read More »
  • Crime

    രണ്ടെണ്ണം അടിക്കാൻ പണം ചോദിച്ചു, നൽകിയില്ല; പാലക്കാട്ട് യുവാവിനെ വളഞ്ഞിട്ട് അടിച്ചു, മൂന്ന് പേർ പിടിയിൽ

    പാലക്കാട്: പാലക്കാട് മദ്യപിക്കാൻ പണം നൽകാത്തതിന് യുവാവിന്റെ വിരലൊടിച്ച പ്രതികൾ ടൗൺ സൗത്ത് പോലീസിന്റെ പിടിയിൽ. ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ്, ഷെറിൻ, കുന്നത്തൂർമേട് സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്. കുന്നത്തൂർമേട് സ്വദേശി അനൂപിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. 31ന് രാത്രി ഒമ്പതരയോടെ അനൂപിനെ കുന്നത്തൂർമേട് വായനശാലയ്ക്ക് സമീപം തടഞ്ഞുനിർത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. നൽകാതെ പോയ അനൂപിനെ വീട്ടിൽക്കയറി കത്തി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഒന്നാം പ്രതിയുടെ അടിയിലാണ് മോതിരവിരൽ ഒടിഞ്ഞത്. അനൂപിന്റെ അനുജനും നിസാര പരിക്കേറ്റു. ബൈജുവിന് കഞ്ചാവ്, പിടിച്ചുപറി തുടങ്ങി 12 ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Crime

    പിഡബ്ല്യൂഡി ജീവനക്കാര​ന്റെ ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്സിൽ ദിവങ്ങളോളം താമസ‌ം, ഇവിടുത്തെ വീട്ടുപകരണങ്ങൾ ഒന്നൊന്നായി വിറ്റ് മദ്യം വാങ്ങി സുഖ ജീവിതം… ഒടുവില്‍ കുടുങ്ങി

    മൂന്നാര്‍: ആളൊഴിഞ്ഞ വീട്ടിൽ ദിവങ്ങളോളം താമസിച്ച് മോഷണം നടത്തിയ കള്ളനെ പിടികൂടി പൊലീസ്. പള്ളിവാൽ സ്വദേശിയും പെരിയവര ടോപ്പ് ഡിവിഷനിൽ താമസക്കാരനുമായ മണികണ്ഠൻ (42)നെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ആളൊഴിഞ്ഞ വീട്ടിൽ ദിവങ്ങളോളം താമസിച്ചു ഇവിടെയുള്ള വീട്ടുപകരണങ്ങൾ ഒന്നൊന്നായി വിറ്റ് മദ്യം വാങ്ങി സുഖ ജീവിതം നയിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. പിഡബ്ല്യൂഡി ജീവനക്കാരനായ എസ്. ബാലസുബ്രഹ്മണ്യന്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിലാണ് മോഷണം നടന്നത്. കാലവർഷത്തിൽ പിഡബ്ലുഡി ക്വാര്‍ട്ടേഴ്സ് അപകടത്തിലായതിനെ തുടർന്ന് മറ്റൊരിടത്തേക്ക് ബാലസുബ്രമണ്യന്‍ താമസം മാറ്റിയിരുന്നു. ആളില്ലെന്ന് മനസിലായതോടെ മോഷ്ടാവായ മണികണ്ഠന്‍ ഇവിടെ താമസം തുടങ്ങുകയായിരുന്നു. ഒട്ടുമിക്ക വീട്ടുപരണങ്ങളും ഇയാള്‍ വിറ്റ് മദ്യം വാങ്ങിയിരുന്നു. കൈയ്യിലെ പണം തീര്‍‌ന്നതോടെ വീട്ടിലെ എൽഇഡിറ്റിവിയും ബാക്കിയുള്ള സാധനങ്ങളും കടത്താൻ ശ്രമിക്കവെയാണ് പ്രതിയെ പൊലീസ് പൊക്കിയത്. മൂന്നാർ ഇക്കാനഗറിലെ പിഡബ്ലുഡി കോട്ടേഴ്സ് കാലവർഷത്തിൽ ഇടിഞ്ഞുതാണതോടെയാണ് ബാലസുബ്രഹ്മണ്യം താമസം മറ്റൊരിടത്തേക്ക് മാറ്റിയത്. അത്യാവശ്യ സാധനങ്ങളായ പാത്രങ്ങളും തുണികളും മാത്രമാണ് പെട്ടന്ന് വീടുമാറുന്നതിനിടെ ഇവര്‍ കൈയ്യിൽ എടുത്തത്.…

    Read More »
  • LIFE

    ‘വിമർശനങ്ങൾ പരിഹാസങ്ങൾ ആകാതിരുന്നാൽ മതി, അത് നല്ലതല്ല’, സോഷ്യൽ മീഡിയ റിവ്യുകളെ കുറിച്ച് മമ്മൂട്ടി

    മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിൽ എത്തുകയാണ്. റിലീസുമായി ബന്ധപ്പെട്ട് പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് അണിയറ പ്രവർത്തകർ. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വരുന്ന സിനിമ റിവ്യുകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അടുത്തകാലത്ത് ഇറങ്ങുന്ന സിനിമകളെ കുറിച്ച് പല സോഷ്യൽ മീഡിയകളും റിവ്യുകൾ എഴുതുന്നുണ്ട്. ആ എഴുത്തിന് അനുസരിച്ചാകും പലപ്പോഴും സിനിമകൾ കാണാൻ ആളുകൾ തിയറ്ററിൽ എത്തുന്നത്. സിനിമ കണ്ടിട്ടില്ലാത്തവർ വരെ ഇത്തരം റിവ്യുകൾ നടത്താറുമുണ്ട്. ഇത്രയും വർഷം സിനിമാ മേഖലയിൽ ഉള്ള ആളെന്ന നിലയിൽ, ഈ ഇൻഡസ്ട്രിയെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ് എന്നുള്ളത് കൊണ്ടുതന്നെ, എങ്ങനെയാണ് മമ്മൂട്ടി ഈ വിഷയത്തെ കാണുന്നത് എന്നായിരുന്നു ചോദ്യം. ‘അതിന്റെ മെരിറ്റ്സും ഡി മെരിറ്റ്സുമൊന്നും നമ്മൾ അന്വേഷിച്ച് പോയിട്ട് കാര്യമില്ല. അവയ്ക്ക് ഒക്കെ പല അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഉണ്ട്.…

    Read More »
  • Kerala

    ജീവിതം വഴിമുട്ടിയ കര്‍ഷകർ ആത്മഹത്യയിൽ അഭയം തേടുന്നു, ഇടുക്കിയിൽ കടബാധ്യത മൂലവും വയനാട്ടിൽ ബാങ്ക് ജപ്തി ഭീഷണിയെ തുടർന്നും കർഷകർ ജീവനൊടുക്കി

       ഇടുക്കി ജില്ലയിലെ  രാജാക്കാട് കര്‍ഷകനെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജാക്കാട് ബൈസണ്‍വാലി സൊസൈറ്റിമേട് സ്വദേശി ശംഖുപുരത്തില്‍ രാജേന്ദ്രന്‍(53) ആണ് മരിച്ചത്. പനച്ചിക്കുഴിയിലെ കൃഷിയിടത്തില്‍ പോയ രാജേന്ദ്രന്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിൽ  ജാതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏലത്തിന് വിലയിടിഞ്ഞതിനാല്‍ തോട്ടം ഉടമകള്‍ക്ക് പാട്ട തുക നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇതേതുടര്‍ന്ന് രാജേന്ദ്രന്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതാകാം അദ്ദേഹത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു. വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി, ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻ കുട്ടി ( 70) യാണ് ജപ്തി ഭീഷണിയെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിൽനിന്നും കൃഷ്ണൻ കുട്ടി 2013ൽ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടു തവണ പലിശ അടച്ചു പുതുക്കിയെങ്കിലും പിന്നീട്…

    Read More »
  • LIFE

    പതിനെട്ടാം വയസില്‍ വിവാഹിതയായി, ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യം വേര്‍പിരിഞ്ഞു: ജീവിതം തുറന്നു കാട്ടി ആര്യ

    ‘ബഡായി ബംഗ്ലാവ്’ എന്ന ഒരൊറ്റ പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ആര്യ. മുകേഷ്, രമേശ് പിഷാരടി എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തിയ പരിപാടിയില്‍ രമേശ് പിഷാരടിയുടെ ഭാര്യയുടെ വേഷത്തില്‍ ആയിരുന്നു ആര്യ എത്തിയത്. പരിപാടി ജനപ്രിയമായതോടെ രമേശ് പിഷാരടിയുടെ യഥാര്‍ത്ഥ ഭാര്യയാണ് ആര്യ എന്ന് മലയാളികള്‍ ഒന്നടങ്കം സംശയിച്ചു. നിരവധി പരമ്പരകളിലും മലയാള സിനിമകളിലും ഇതിനോടകം അഭിനയിച്ചിട്ടുള്ള താരം ‘ബിഗ് ബോസ്’ എന്ന ഗെയിം റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് രൂക്ഷമായ വിമര്‍ശനത്തിന് ഇരയായത്. അതു വരെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ആര്യയുടെ മറ്റൊരു മുഖമായിരുന്നു ബിഗ് ബോസില്‍ കണ്ടിരുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ എന്താണെന്ന് ബിഗ് ബോസിലൂടെ ആര്യ മലയാളികള്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് സുശീലന്‍ ആണ് ആര്യയുടെ മുന്‍ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളും ഉണ്ട്. വിവാഹ മോചനത്തിനു ശേഷവും നല്ല സുഹൃത്തുക്കള്‍ ആയി തുടരുന്നവരാണിവര്‍. ബിഗ്‌ബോസില്‍ എത്തിയപ്പോഴാണ് ആര്യയുടെ ജീവിതത്തില്‍…

    Read More »
  • Careers

    ബി.ടെക്, ഡിപ്ലോമ അപ്രന്റീസ്: വിവിധ കമ്പനികളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് അവസരം; ഇന്റർവ്യൂ ഫെബ്രുവരി മൂന്നിന്

    തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് സെന്ററും ചേര്‍ന്നാണ് റിക്രൂട്ട്മെന്റ് ബിടെക്, ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസ്സാ യി മൂന്ന് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം. ബിടെക് കഴിഞ്ഞവര്‍ക്ക് കുറഞ്ഞത് 9000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 8000 രൂപയും സ്‌റ്റൈപന്റ് ലഭിക്കും. ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്. എസ് ഡി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇ-മെയില്‍ മുഖേന ലഭിച്ച രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പ്രിന്റും, സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്കിസ്റ്റുകളുടെയും അസലും, പകര്‍പ്പുകളും, വിശദമായ ബയോഡാറ്റയുടെ പകര്‍പ്പുകളും സഹിതം ഫെബ്രുവരി മൂന്നിന് രാവിലെ 9.30 ന് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ ഇന്റര്‍വ്യൂന് ഹാജരാകണം.…

    Read More »
  • LIFE

    ഇത്രയും ‘ഇന്റിമേറ്റ് സീന്‍ ഒന്ന് മാത്രമേയുള്ളു… ‘ക്രിസ്റ്റി’യിലെ മാളവികയുമായുള്ള ചുംബന രംഗത്തെക്കുറിച്ച് പ്രതികരിച്ച് മാത്യു

    ക്രിസ്റ്റി സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെ ഹോട്ട് ടോക്ക്. മാളവിക മോഹനും മാത്യു തോമസുമൊത്തുള്ള പ്രണയ രംഗങ്ങളും പാട്ടും ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സിനിമയില്‍ ചുംബിക്കാൻ വരുന്ന സീന്‍ എടുക്കുമ്പോള്‍ മാത്യു പേടിച്ചിരിക്കുകയായിരുന്നു എന്ന് മാളവിക ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ രംഗത്തെക്കുറിച്ച് ഇതാദ്യമായി മാത്യുവും മനസു തുറന്നിരിക്കുകയാണ്. ഈ സിനിമയിൽ ഇത്രയും ഇന്റിമേറ്റ് ആയുള്ള സീന്‍ ഒന്നേയുള്ളൂവെന്ന് മാത്യു പറഞ്ഞു. പതിനെട്ട് വയസാകുന്നതിന് മുമ്പും മെച്വേഡ് ആയതിന് ശേഷവും ക്രിസ്റ്റിയിലെ തന്റെ കഥാപാത്രത്തിന് തന്നേക്കാള്‍ പ്രായം കൂടിയ ചേച്ചിയുടെ കഥാപാത്രത്തോട് പ്രണയമുണ്ട്. അതിനാല്‍ പ്രായം മാറുമ്പോള്‍ വരുന്ന വ്യത്യാസങ്ങളും ട്രാന്‍സിഷനും കാണിക്കുന്നുണ്ട്. വെറുതെ ചെറിയ പ്രായത്തില്‍ തോന്നിയ പ്രണയമല്ല വയസ് കൂടുന്തോറും ആ പ്രണയവും വളരുന്നുണ്ടെന്നും സിനിമയില്‍ കാണിക്കുന്നുണ്ട്. കോളേജ് ഫൈനല്‍ ഇയര്‍ വരെയുള്ള ജേര്‍ണി പടത്തിലുണ്ടെന്നും മാത്യു പറഞ്ഞു. പതിനെട്ട് വയസാകാത്ത ഒരുത്തന്റെ പ്രണയമല്ല. കുറച്ച് കാലമായി ക്രിസ്റ്റിയിലേത് പോലൊരു…

    Read More »
  • Local

    തിരുവനന്തപുരത്ത് അതിഥി തൊഴിലാളികൾക്കിടയിൽ മന്തുരോഗം പടരുന്നു; പ്രതിരോധവുമായി ആരോഗ്യ വകുപ്പ്

    തിരുവനന്തപുരം: തിരുവനന്തപുരത്ത് അതിഥി തൊഴിലാളികൾക്കിടയിൽ മന്തുരോഗം പടരുന്ന റിപ്പോർട്ടുകൾക്കു പിന്നാലെ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിലാണ് മന്ത് രോഗം പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. രണ്ടാഴ്ച മുമ്പ് 50 അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13 പേർ തുടർ ചികിത്സ തേടിയപ്പോൾ മറ്റു അഞ്ചു പേരെ പറ്റി ആർക്കും ഒരറിവും ഇല്ല. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമില്ല. ഇവർ ക്യാമ്പുകളിൽ ഉണ്ടോ അതോ നാട്ടിലേക്ക് തിരിച്ചു പോയോ എന്നറിയാൻ പോലും കഴിയുന്നില്ല. ഇവർ ലേബർ ക്യാമ്പുകളിൽ തുടർന്നാൽ മറ്റു തൊഴിലാളികൾക്കും രോഗം പടർന്നു പിടിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെയാണ് അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. ആറു സ്ഥലങ്ങളിലാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സലിൽ എ.…

    Read More »
  • Kerala

    എൻ.ഐ.എ അറസ്റ്റ് ചെയ്ത എസ്.ഡി.പി.ഐ. നഗരസഭാംഗത്തിന് അവധി അനുവദിക്കാൻ കോൺഗ്രസ്, മുസ്ലിംലീഗ് പിന്തുണ; ഈരാറ്റുപേട്ടയിൽ രാഷ്ട്രീയ വിവാദം

    കോട്ടയം: എൻഐഎ അറസ്റ്റ് ചെയ്ത ഈരാറ്റുപേട്ട നഗരസഭയിലെ എസ്ഡിപിഐ അംഗത്തിന് അവധി അനുവദിക്കാൻ യുഡിഎഫ് അംഗങ്ങളുടെ പിന്തുണ. പോപ്പുലർ ഫ്രണ്ടിന്റ തീവ്രവാദ ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഇ പി അൻസാരിയെ ആണ് ഒരാൾ ഒഴികെ മുഴുവൻ യുഡിഎഫ് നഗരസഭാംഗങ്ങളും പിന്തുണച്ചത്. അൻസാരിക്ക് 6 മാസം അവധിനൽകണം എന്ന പ്രമേയത്തിലാണ് യുഡിഎഫ് പിന്തുണ. എന്നാൽ 27 അംഗ കൗൺസിലിൽ 9 എൽഡിഎഫ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി. മുൻകാല പ്രാബല്യത്തോടെ അൻസാരിക്ക് അവധി അനുവദിക്കണമെന്ന പ്രമേയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത് എസ്ഡിപിഐ അംഗം നൗഫിയ ഇസ്മായിലാണ്. മുസ്ലിംലീഗിലെ മുതിർന്ന അംഗം പി.എം അബ്ദുൽ ഖാദർ ഇതിനെ പിന്തുണച്ചു. അവധി അപേക്ഷാ ആവശ്യത്തെ യുഡിഎഫ് പിന്തുണച്ചു എന്നാണ് എൽഡിഎഫ് ആരോപണം. എന്നാല്‍ അവധി അപേക്ഷയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും എടുക്കാം എന്ന ശുപാർശ നൽകുകയാണ് ഉണ്ടായതെന്നാണ് യുഡിഎഫ് വിശദീകരണം. തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന രാജ്യവ്യാപക…

    Read More »
Back to top button
error: