Month: February 2023
-
Kerala
കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു
കണ്ണൂര്‍: ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റിയാട്ടൂരിലെ വീട്ടില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു അപകടം. മരിച്ച രണ്ടുപേരും കാറിന്റെ മുന്‍സീറ്റിലായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന കുട്ടി ഉള്‍പ്പെടെ 4 പേര്‍ രക്ഷപ്പെട്ടു. ആശുപത്രിയില്‍ എത്തുന്നതിനു തൊട്ടുമുന്‍പാണ് കാര്‍ കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുന്‍ വശത്തുനിന്നാണ് തീ പടര്‍ന്നത്. ആദ്യം കാര്‍ ഓടിച്ചിരുന്നയാളിന്റെ കാലിലേക്കു തീ പടരുകയായിരുന്നു. പ്രജിത്താണ് വാഹനം ഓടിച്ചിരുന്നതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. തീ പടര്‍ന്നത് കണ്ടതോടെ പ്രജിത്ത് തന്നെയാണ് പിന്നിലെ ഡോര്‍ തുറന്നു കൊടുത്തത്. എന്നാല്‍, പിന്നീട് മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രജിത്തും റീഷയും അഗ്‌നിക്കിരയായതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. തീ കണ്ട് നിമിഷ നേരത്തിനുള്ളില്‍ കാര്‍ കത്തിയര്‍ന്നുവെന്ന് അപകടം കണ്ട് ഓടി എത്തിയവര്‍ പറഞ്ഞു. കാറിനുള്ളിലുണ്ടായിരുന്നവര്‍ പ്രാണവേദന കൊണ്ട്…
Read More » -
Crime
കൺമണിയല്ലേ, ക്രൂരതയരുതേ…വർക്കലയിൽ മൂന്ന് വയസുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അച്ഛനും അമ്മൂമ്മയും അറസ്റ്റിൽ
തിരുവനന്തപുരം: കേരള മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വർക്കലയിൽ നിന്നു പുറത്തുവന്നത്. അങ്കണവാടിയിൽ പോകാൻ മടി കാണിച്ച മൂന്ന് വയസുകാരിയെ ക്രൂരമായി മർദിച്ച അമ്മൂമ്മയും കുട്ടിയുടെ മാതാപിതാക്കളും രൂക്ഷ വിമർശനത്തിന് വിധേയരായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയും അച്ഛനും അറസ്റ്റിലായെന്നാണ് പുതിയ വാർത്ത. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം കേസിൽ അമ്മൂമ്മയേയും അച്ഛനേയും പ്രതിചേർത്ത് വർക്കല പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പ്രതികൾക്ക് മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പിന് പുറമേ കരുതിക്കൂട്ടിയുള്ള മർദനം, ആയുധം കൊണ്ട് അല്ലെങ്കിൽ മറ്റ് എന്തെങ്കിലും സാധനങ്ങൾ കൊണ്ടുള്ള ആക്രമണം എന്നിങ്ങിനെ വിവിധ വകുപ്പുകൾ ചേർത്താണ് ഇരുവർക്കുമെതിരേ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മൂമ്മയ്ക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. അതേസമയം നേരത്തെ റിപ്പോർട്ട് ചെയ്തതിൽ നിന്നും വ്യത്യസ്തമായാണ് പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. അങ്കണവാടിയിൽ പോകാൻ മടി കാണിച്ചതിനാണ് കുട്ടിയുടെ അമ്മയുടെ അമ്മ വടികൊണ്ട് പൊതിരെ തല്ലിയതെന്നായിരുന്നു മുൻപ്…
Read More » -
India
500 പെണ്‍കുട്ടികള്‍ക്കു നടുവില്‍ ഒരേ ഒരാണ്‍തരി; ബിഹാറില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ പരീക്ഷാ കേന്ദ്രത്തില്‍ ബോധം കെട്ടുവീണു!
പട്‌ന: പരീക്ഷാകേന്ദ്രത്തിലെത്തിയാല്‍ പരിഭ്രമമോ ഭയമോ ഒരിക്കലെങ്കിലും അനുഭവപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. പരീക്ഷാപ്പേടിയും പഠിച്ചതെല്ലാം ഓര്‍മയുണ്ടാകുമോ എന്നൊക്കെയായിരിക്കും അതിന് കാരണം. ബിഹാറിലും പന്ത്രണ്ടാം ക്ലാസുകാരനും പരീക്ഷാഹാളില്‍ തലകറങ്ങിവീണു..പക്ഷേ കാരണം പരീക്ഷാപേടിയല്ലായിരുന്നു. ഹാളില്‍ കയറിയപ്പോള്‍ മുഴുവന്‍ പെണ്‍കുട്ടികള്‍. 500 പെണ്‍കുട്ടികളായിരുന്നു ആ പരീക്ഷാകേന്ദ്രത്തിലുണ്ടായിരുന്നത്. അവര്‍ക്കിടയിലെ ഏക ആണ്‍കുട്ടി താനാണെന്ന് അവന്‍ മനസിലാക്കി. ഇതോടെയാണ് ബോധം പോയത്. നളന്ദയിലെ ബ്രില്ല്യന്റ് കോണ്‍വെന്റ് പ്രൈവറ്റ് സ്‌കൂളിലാണ് സംഭവം. അല്ലാമിയ ഇഖ്ബാല്‍ കോളജ് വിദ്യാര്‍ഥിയായ മനീഷ് ശങ്കറാണ് കഥയിലെ ദുരന്തനായകന്‍. മനീഷിന് പരീക്ഷാ സെന്‍്‌റായി അനുവദിച്ചത് പെണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളിലായിരുന്നു. പരീക്ഷാകേന്ദ്രത്തില്‍ അത്രയും പെണ്‍കുട്ടികള്‍ക്കിടയില്‍ ഒറ്റക്കായെന്ന് തോന്നിയപ്പോഴുണ്ടായ പരിഭ്രമത്തിലാണ് ബോധരഹിതനായതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. अजब-गजब! नालंदा में बिहार बोर्ड 12वीं की परीक्षा के दौरान एक छात्र को 500 लड़कियों के बीच बैठा दिया गया. नतीजा देखिए- लड़का बेहोश हो गया. नर्वस होकर गिर गया. परीक्षार्थी मनीष…
Read More » -
India
കേരളം മാത്രമല്ല കേന്ദ്രവും കടക്കെണിയിൽ; 15.4 ലക്ഷം കോടി രൂപ കൂടി വായ്പയെടുക്കാന്‍ കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: കേരളം കടക്കെണിയിലെന്ന് വിലപിക്കുന്നവരുടെ ശ്രദ്ധയ്ക്ക് … സംസ്ഥാനം മാത്രമല്ല കേന്ദ്ര സർക്കാരും വൻ കടക്കെണിയിലാണെന്നും അത് ഇനിയും കൂട്ടാൻ തന്നെയാണ് തീരുമാനമെന്നുമാണ് പുറത്തു വരുന്ന വിവരം. അടുത്ത സാമ്പത്തിക വര്‍ഷം 15.4 ലക്ഷം കോടി രൂപ കൂടി കടമെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വായ്പയെടുക്കലിലെ ഇതു വരെയുള്ള റെക്കോഡ് തുകയാണിത്. ഈ സാമ്പത്തികവര്‍ഷം 14.21 ലക്ഷം കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പയെടുത്തത്. ഡേറ്റഡ് സെക്യൂരിറ്റികളില്‍നിന്ന് 11.8 ലക്ഷം കോടി സമാഹരിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചെറു സമ്പാദ്യ പദ്ധതികളില്‍നിന്നും മറ്റു സ്രോതസ്സുകളില്‍നിന്നുമായി, കമ്മി നികത്തുന്നതിന് ശേഷിച്ച തുക കണ്ടെത്തും. വിപണിയില്‍നിന്നുള്ള ആകെ കടമെടുപ്പ് 15.4ലക്ഷം കോടി രൂപ ആയിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം 12.93 ലക്ഷം കോടി രൂപ വായ്പയെടുത്തതെന്നാണ് ജനുവരി 27 വരെയുള്ള കണക്ക്. വായ്പാ ലക്ഷ്യത്തിന്റെ 91 ശതമാനമാണിത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം കടം ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ…
Read More » -
Kerala
യെമനില്‍ മലയാളി നഴ്‌സിന്റെ വധശിക്ഷ; നടപടികള്‍ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷന്‍ നിര്‍ദേശം, പ്രതീക്ഷകള്‍ മങ്ങി
കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി പ്രോസിക്യൂഷന്‍ ഇടപെടല്‍. കേസിലെ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം നല്‍കി. കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ ഉടന്‍ സുപ്രീം കോടതിയില്‍ നല്‍കണം. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ നടപടി. ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. സ്വദേശി യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്, യമനില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. യമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും. ഇളവിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയാധനമായി (നഷ്ടപരിഹാരത്തുക) 50 ദശലക്ഷം യമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) നല്‍കേണ്ടി വരുമെന്ന് യമന്‍ അധികൃതര്‍ അറിയിച്ചിരുന്നു.
Read More » -
Kerala
നാഗര്‍ഹോളെ കടുവാ സങ്കേതത്തിലൂടെ യാത്ര ചെയ്യാൻ അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ പണം നൽകണം; പ്രവേശന ഫീസ് ഏര്‍പ്പെടുത്തി കർണാടക വനം വകുപ്പ്
മാനന്തവാടി: നാഗര്‍ഗോള ദേശീയ ഉദ്യാന പരിധിയിലൂടെ കടന്നു പോകുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ ഇനി മുതൽ കർണാടക വനം വകുപ്പിന് ഫീസ് നൽകണം. ഈ പാതയിൽ പ്രവേശന ഫീസ് ഈടാക്കാന്‍ കര്‍ണാടക വനം വന്യജീവി വകുപ്പ് നിര്‍ദ്ദേശം നല്‍കി. ചെറു വാഹനങ്ങള്‍ക്ക് 20 രൂപയും, ലോറി, ബസ്സ് എന്നിവയ്ക്ക് 50 രൂപയുമാണ് പ്രവേശന ഫീായി ഈടാക്കാന്‍ കര്‍ണാടക ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നാഗര്‍ഹോള ദേശീയ ഉദ്യാന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഫീസ് ഇന്നലെ മുതല്‍ ഈടാക്കി തുടങ്ങി. ജനുവരി 30 നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഇത് പ്രകാരം കേരളത്തില്‍നിന്നും നാഗര്‍ഹോള വനമേഖല വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന ബാവലിയിലും, മറ്റു പ്രവേശന ചെക്ക് പോസ്റ്റുകളായ നാണച്ചി, ഉദ്ദൂര്‍, കാര്‍മാട്, കല്ലിഹട്ടി, വീരന ഹോസെ ഹള്ളി, അനചൗക്കൂര്‍ ചെക്‌പോസ്റ്റുകളിലും എത്തുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങളില്‍ നിന്നും ഇന്നലെ മുതല്‍ പ്രവേശന ഫീസ് ഈടാക്കി തുടങ്ങി. കുടക് മൈസൂര്‍ അതിര്‍ത്തിയായ ആനചൗക്കൂര്‍ ചെക്ക് പോസ്റ്റിലും,…
Read More » -
Kerala
സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍; പവന് 480 രൂപ ഉയര്‍ന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയായി. ഗ്രാം വില 60 രൂപ കൂടി 5360 ആയി. സര്‍വകാല റെക്കോര്‍ഡാണിത്. ഇന്നലെ 200 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,200 രൂപയായിരുന്നു. കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 42,000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില. സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് പ്രവചനം. ആഗോള സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റം ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
Read More » -
Kerala
കടബാധ്യതയെ തുടർന്ന് ബേക്കറി ഉടമയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു
ഇടുക്കി: തൊടുപുഴ മണക്കാട് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഭാര്യയ്ക്കു പിന്നാലെ ഭർത്താവും മരിച്ചു. പുല്ലറക്കൽ ആന്‍റണിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആന്‍റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചിരുന്നു. വിഷം ഉള്ളിൽചെന്ന മകൾ സിൽനയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നു ഡോക്ടർമാർ പറഞ്ഞു. മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്തെ വാടകവീട്ടില്‍ വിഷം കഴിച്ച നിലയിലാണ് മൂന്നംഗ കുടുംബത്തെ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. കുടുംബത്തിന് 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ആന്റണിയ്ക്ക് തൊടുപുഴ നഗരത്തിൽ കടയുണ്ട്. ഈ കടയിലെ ജീവനക്കാരും സാമ്പത്തിക ബാധ്യത ശരിവെച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആന്റണിയും കുടുംബവും ജപ്തി ഭീഷണി നേരിട്ടിരുന്നോ, ബ്ലേഡ് മാഫിയ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചില്ലെന്നാണ് ലഭ്യമായ വിവരം. ആന്റണിയെ അന്വേഷിച്ചെത്തിയവര്‍ ബേക്കറിയില്‍ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ വീടിനുള്ളില്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി…
Read More » -
Crime
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം ലോഡ്ജില്‍ പൂട്ടിയിട്ട് കവര്‍ച്ച; പ്രതിക്ക് ഒമ്പതുവര്‍ഷം തടവ്
പാലക്കാട്: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത കേസില്‍ യുവാവിന് ഒമ്പതുവര്‍ഷം തടവുശിക്ഷ വിധിച്ചു. മേനോന്‍പാറ പരമാനന്ദന്‍ചള്ള ആകാശ് നിവാസില്‍ സുനില്‍കുമാറിനാണ് (36) മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജ് കെ.എം. രതീഷ് കുമാര്‍ ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലായിട്ടാണ് ശിക്ഷ. 2,10,000 രൂപ പിഴയും അടയ്ക്കണം. ഇതില്‍ ഒന്നരലക്ഷം രൂപ പരാതിക്കാരിക്ക് നല്‍കണം. പിഴത്തുക നല്‍കിയില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കേണ്ടിവരും. 2016-ല്‍ കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. യുവതി പട്ടികജാതിക്കാരിയാണ്. പരാതിക്കാരിയായ യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പഴനിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലോഡ്ജില്‍ താമസിപ്പിക്കുകയുമായിരുന്നു. യുവതി ശൗചാലയത്തില്‍ പോയ സമയത്ത് പുറത്തുനിന്ന് പൂട്ടി ആഭരണങ്ങളുമായി കടന്നുകളഞ്ഞുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജയന്‍ ഹാജരായി.
Read More »
