Month: February 2023

  • Kerala

    കണ്ണൂരില്‍ കാര്‍ കത്തിയത് ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലം, പെര്‍ഫ്യൂമും സാനിറ്റൈസറും തീവ്രതകൂട്ടി; അന്വേഷണസംഘം

    കണ്ണൂര്‍: യുവദമ്പതിമാര്‍ മരിക്കാനിടയായ കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘം. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്പ്രേയുമാകാമെന്നും കണ്ണൂര്‍ ആര്‍.ടി.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കാറില്‍നിന്ന് കിട്ടിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാഫലം പുറത്തുവന്നിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേകമായി നിയോഗിച്ച സംഘത്തില്‍ കണ്ണൂര്‍ ആര്‍.ടി.ഒ. ഇ.എസ്.ഉണ്ണികൃഷ്ണനുപുറമെ, എം.വി.ഐമാരായ പി.വി. ബിജു, ജഗന്‍ലാല്‍ എന്നിവരാണുണ്ടായിരുന്നത്. സംഘം സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ അപകടത്തിനിടയായ കാര്‍ തിങ്കളാഴ്ച പരിശോധിച്ചിരുന്നു. ഫെബ്രുവരി രണ്ടിനായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ ടി.വി. പ്രജിത്ത് (35), ഗര്‍ഭിണിയായിരുന്ന ഭാര്യ റീഷ (26)എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് വാഹനത്തില്‍ തീ പടരാന്‍ കാരണമെന്നായിരുന്നു പ്രാഥമിക…

    Read More »
  • Crime

    സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് നിര്‍ണായകം, ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

    കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നടന്‍ ഉണ്ണി മുകുന്ദനെതിരെ നല്‍കിയ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാല്‍, കേസ് റദ്ദാക്കണമെന്നാണ് ഉണ്ണി മുകുന്ദന്റെ ആവശ്യം. കേസില്‍ തുടര്‍ നടപടികള്‍ രണ്ട് വര്‍ഷമായി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. വിവാദ അഭിഭാഷകന്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് കേസില്‍ പ്രതിഭാഗത്തിനായി ഹാജരാകുന്നത്. എറണാകുളത്തെ ഫ്‌ളാറ്റില്‍ സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്യാനെത്തിയ യുവതിയെ നടന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നുമാണ് കേസ്. മജിസ്ട്രേറ്റ് കോടതിയാണ് ഉണ്ണി മുകുന്ദനെതിരേ കേസെടുത്തത്. കേസില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളിയിരുന്നു. അതേസമയം, ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കേസിലെ കക്ഷികളില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്ന കേസില്‍പ്പെട്ട അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. അസോസിയേഷന്‍ സെക്രട്ടറിക്ക് കൈമാറിയ അഡ്വ. സൈബി ജോസിന്റെ രാജിക്കത്ത് നിര്‍വാഹകസമിതിയോഗം അംഗീകരിച്ചു. ജനുവരി ഒന്നിനാണ്…

    Read More »
  • Crime

    ഏഴിടത്ത് ബോംബ് വച്ചെന്നു കൊല്ലം കലക്‌ട്രേറ്റിലേക്ക് ഭീഷണിക്കത്തയച്ച പ്രതി നേരത്തേ വേളങ്കണ്ണി പള്ളി തകര്‍ക്കുമന്നും ഭീഷണി മുഴക്കി, ഭീഷണിക്കത്ത് കേസില്‍ പിടിയിലായത് അമ്മയും മകനും

    കൊല്ലം: കൊല്ലം കലക്ടറേറ്റില്‍ ഏഴടത്ത് ബോംബ് വച്ചതായി ഭീഷണിക്കത്ത് അയച്ചതുമായ ബന്ധപ്പെട്ട കേസില്‍ അമ്മയും മകനും അറസ്റ്റില്‍. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടില്‍നിന്ന് നിരവധി ഭീഷണിക്കത്തുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫെബ്രുവരി മൂന്നിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. കൊല്ലം കലക്ടറേറ്റില്‍ ഏഴിടത്ത് ബോംബ് വച്ചിട്ടുണ്ടെന്നാണ് കത്തില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഷാജന്റെ വീട്ടില്‍ നിന്നും ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കണ്ടെത്തി. നിരവധി ഭീഷണിക്കത്തുകളും ഇയാള്‍ തയ്യാറാക്കി വച്ചിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. ഷാജന്റെ അമ്മയ്ക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്നും ഇവര്‍ക്കും ഭീഷണിക്കത്ത് അയച്ചതില്‍ പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. കൊച്ചുത്രേസ്യയുടെ മൊബൈല്‍ ഫോണില്‍ നിന്നും കളക്ട്രേറ്റിലേക്ക് അയച്ച കത്തിന്റെ ഫോട്ടോ പൊലീസ് കണ്ടെടുത്തു. 2016 ജൂണ്‍ 15ന് കലക്ടറേറ്റില്‍ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. എട്ടു കൊല്ലം മുമ്പ് വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഐസ്ഐസിന്റെ പേരില്‍ ഭീഷണിക്കത്തെഴുതിയ ആളാണ്…

    Read More »
  • Food

    ദിവസവും രണ്ട് ഗ്ലാസില്‍ കൂടുതല്‍ പാല്‍ കുടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

    പാലില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാവുന്ന കാര്യമാണ്. ദിവസവും പാല്‍ കുടിക്കുന്നതിലൂടെ നമ്മുടെ പല്ലുകളും എല്ലുകളും ശക്തമാകും. പാല്‍ പോഷകമ്പുഷ്ടവും ആരോഗ്യത്തിന് മികച്ചതാണെന്നുമുള്ള കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ദിവസവും രണ്ട് ഗ്ലാസില്‍ കൂടുതല്‍ പാല് കുടിക്കുന്നവര്‍ ശ്രദ്ധിക്കണം. അമിതമായി പാല് കുടിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ആരോഗ്യമുള്ള ഒരാള്‍ ഒരു ദിവസം രണ്ട് ഗ്ലാസ് പാലില്‍ കൂടുതല്‍ കുടിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്താണ് ഇതിന് കാരണമെന്ന് നോക്കാം. 1. പാല് ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതിനാല്‍ പാല് അമിതമായി കുടിക്കുന്നത് വായു പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പാല് ദഹിപ്പിക്കാന്‍ വളരെയധികം സമയമെടുക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. 2. ലാക്ടോസ് അലര്‍ജി ഉള്ളവര്‍ക്ക് പാല് കുടിക്കുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പാലില്‍ എ1 കസീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലില്‍ വീക്കം ഉണ്ടാക്കും. 3. കൂടുതല്‍ പാല് കുടിക്കുന്നത് ചര്‍മ്മത്തില്‍ ചുണങ്ങ് ഉണ്ടാകുന്നതിന് കാരണമാകും. പാല് കൂടുതല്‍ കുടിച്ചാല്‍…

    Read More »
  • Movie

    തോപ്പിൽ ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത തകഴിയുടെ ‘ഏണിപ്പടികൾ’ക്ക് ഇന്ന് 50

    സിനിമ ഓർമ്മ കെ.പി.എ.സി നിർമ്മിച്ച തകഴിയുടെ ‘ഏണിപ്പടികൾ’ക്ക് 50 വയസ്സ്. 1973 ഫെബ്രുവരി 9 നാണ് തോപ്പിൽ ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘ഏണിപ്പടികൾ’ റിലീസ് ചെയ്‌തത്‌. തകഴിയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം എന്നത് പോലെ മാധുരിയുടെ ‘പ്രാണനാഥനെനിക്കു നൽകിയ’ എന്ന ഗാനം കൊണ്ടും സമരണീയമാണ് ‘ഏണിപ്പടികൾ’. നോവൽ 1965 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. ഇന്ത്യയുടെ സ്വാതത്ര്യ പ്രാപ്‌തിയോട്‌ ചേർന്ന രണ്ട് ദശവർഷക്കാലത്ത്, പഴയ തിരുവിതാംകൂറിൽ, രാജവാഴ്‌ചയ്‌ക്കും ദിവാൻ ഭരണത്തിനുമെതിരായി നടന്ന രാഷ്ട്രീയ സമരങ്ങളുടെയും ജനകീയ മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തിലാണ് കഥ. പ്രശസ്‌ത നാടകസംഘം, കേരളാ പീപ്പിൾസ് ആർട്ട്സ് ക്ളബ് ആദ്യമായി സിനിമാ നിർമ്മാണ രംഗത്തേയ്ക്ക് കടന്നത് ഈ ചിത്രത്തിലൂടെയാണ്. നിർമ്മാണ നിർവ്വഹണം: കാമ്പിശ്ശേരി കരുണാകരൻ. മധു, ശാരദ, ജയഭാരതി എന്നിവരായിരുന്നു മുഖ്യതാരങ്ങൾ. ഉദ്യോഗരംഗത്തെ ഏണിപ്പടികൾ കയറുന്നതിനായി സ്നേഹവും ബന്ധങ്ങളും സൗകര്യപൂർവം മറക്കുന്ന മനുഷ്യന് കാലം ഉചിതമായ മറുപടി നൽകും എന്നാണ് ‘ഏണിപ്പടികൾ’ പറഞ്ഞത്. സെക്രട്ടറിയേറ്റിൽ ഗുമസ്‌തനായി…

    Read More »
  • Crime

    ഭാര്യയുമായി അ‌വിഹിതമെന്ന സംശയം കൊലപാതകത്തിനു കാരണം: കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

    പത്തനംതിട്ട: കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതി പിടിയിൽ. കല്ലട പദ്ധതി കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ട അനന്തുവിന്റെ അയൽവാസിയും കലഞ്ഞൂർ കടുത്ത സ്വദേശിയുമായ ശ്രീകുമാർ ആണ് പിടിയിലായത്. ഇയാളുടെ ഭാര്യയും അനന്തുവും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് അനന്തുവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കല്ലട കനാലിൽ 28 കാരനായ അനന്തുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് അനന്തുവിനെ കാണാതാകുന്നത്. മൂന്നാം ദിവസമാണ് കല്ലടയാറിന്റെ കനാലിൽനിന്ന് അ‌നന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖത്തും തലയ്ക്ക് പിന്നിലും പരിക്കുകളുണ്ടായിരുന്നു. തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നതും പൊലീസിന് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചു. മൃതദേഹം കണ്ടെത്തിയ കനാലിന് സമീപത്തെ പറമ്പിൽ രക്തക്കറകളും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട്…

    Read More »
  • Health

    അമ്പമ്പോ.. അത്രയ്ക്കു വമ്പനോ ചാമ്പ!

    ചുവന്നു തുടുത്ത് ആരെയും ആകര്‍ഷിക്കുന്നതാണ് ചാമ്പക്കയെങ്കിലും തൊടിയില്‍ വീണു ഇല്ലാതാവാനാണ് എപ്പോഴും ഈ നാടന്‍ പഴത്തിന്റെ വിധി. എന്നാല്‍, ചാമ്പക്കയുടെ ഔഷധ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ അല്‍പമുള്ള പുളി പോലും കാര്യമാക്കാതെ എല്ലാവരും ഈ പഴം അകത്താക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രമേഹവും കൊളസ്ട്രോളും ചെറുക്കാന്‍ കഴിവുള്ള പോഷണങ്ങളടങ്ങിയ ചാമ്പക്കക്ക് കാന്‍സറിനെയും തടയാന്‍ കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല. ചാമ്പക്കയില്‍ അടങ്ങിയിരിക്കുന്ന ജംപോസിനാണ് പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുന്നത്. മാത്രമല്ല, നാരുകളാല്‍ സമൃദ്ധമായ ചാമ്പങ്ങ ദഹനപ്രക്രിയ സുഗമമാക്കുന്നതിനും സഹായകരമാണ്. നാരുകളും പോഷണങ്ങളും കൊളസ്ട്രോള്‍ ലെവല്‍ കുറക്കാന്‍ സഹായിക്കുന്നതിനൊപ്പം ഹൃദയാഘാതവും പക്ഷാഘാതവും ഇല്ലാതാക്കാനും ഈ കുഞ്ഞന്‍ പഴത്തിന് കഴിവേറെയാണ്. വിറ്റമിന്‍ എ, വിറ്റമിന്‍ സി, ഡയറ്ററി ഫൈബര്‍, തിയാമിന്‍, നിയാസിന്‍, അയണ്‍, സള്‍ഫര്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ ചാമ്പക്കയുടെ കുരുവും ഔഷധദായകമാണ്. അതിസാരത്തിനും വയറിളക്കത്തിനും ശമനമുണ്ടാക്കാന്‍ ചാമ്പക്ക കുരു ബഹുകേമനാണ്.

    Read More »
  • Kerala

    ഇന്ധന സെസ്: പ്രക്ഷോഭം കനക്കുന്നു; നിയമസഭയിലേക്ക് യുഡിഎഫ് എംഎൽഎമാർ ഇന്ന് കാൽനടയായി എത്തും

    തിരുവനന്തപുരം: ഇന്ധന സെസ് കുറക്കാൻ തയ്യാറാകാത്ത സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ എംഎൽഎമാർ സഭാ മന്ദിരത്തിലേക്ക് പ്രതിഷേധ സൂചകമായി നടന്നു വരും. സഭയിൽ ചോദ്യോത്തരവേള മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങും. സഭ സ്തംഭിപ്പിക്കാൻ ആണ് ശ്രമം. നാല് എംഎൽഎമാരുടെ സത്യാഗ്രഹ സമരം തുടരുകയാണ്. ഇതിനിടയിലാണ് സഭയ്ക്ക് പുറത്തേക്കും യുഡിഎഫ് സമരം ശക്തിപ്പെടുത്തുന്നത്. നടുവൊടിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളിൽ എന്തെങ്കിലും ഇളവുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. രണ്ടു രൂപ സെസ് ഒരു രൂപയാക്കി കുറക്കാനായിരുന്നു എൽഡിഎഫിലെ ആദ്യചർച്ചകളും. പക്ഷേ എംഎഎൽമാരുടെ സത്യാഗ്രഹമടക്കം പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ കുറച്ചാൽ ക്രെഡിറ്റ് യുഡിഎഫിനാകുമെന്നായി പിന്നീടുള്ള വിലയിരുത്തൽ. അതിവേഗം കുറച്ചാൽ നിരത്തിയ പ്രതിസന്ധിയുടെ കണക്കിൽ ചോദ്യം വരുമെന്ന വിമർശനവും ഉയർന്നു. ഒപ്പം ധനവകുപ്പും ഇളവിനെ ശക്തമായെതിർത്തു. ഇതോടെയാണ് ഇളവ് വേണ്ടെന്ന് വെച്ചത്. സെസ് കുറച്ചില്ലെങ്കിലും ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയത് 10 ശതമാനമാക്കിയെങ്കിലും കുറക്കുമെന്ന് സൂചന ഉണ്ടായെങ്കിലും അതടക്കം ഒരിളവും…

    Read More »
  • India

    പളനിയില്‍ തീര്‍ഥാടകര്‍ തമ്മില്‍ സംഘര്‍ഷം; കല്ലിനും തേങ്ങയ്ക്കും ഏറ്, നിരവധി പേര്‍ക്ക് പരുക്ക്

    ചെന്നൈ: പളനി ക്ഷേത്രത്തില്‍ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ച് സംഘര്‍ഷം. പളനി മലയടിവാരത്തുള്ള ഉപക്ഷേത്രത്തിലാണ് ഭക്തര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തേങ്ങയും കല്ലും കൊണ്ട് ഇരു സംഘവും പരസ്പരം എറിഞ്ഞു. ഏറുകൊണ്ട് ഏതാനും പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ക്ഷേത്രം താത്കാലികമായി അടച്ചു. പളനി ശ്രീമുരുകന്‍ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ തിരുവിനാങ്കുടി ക്ഷേത്രത്തിലാണ് സംഘര്‍ഷമുണ്ടായത്. തൈപ്പൂയം ഉത്സവത്തിന്റെ സമാപന ആഘോഷങ്ങള്‍ക്കായി പതിനായിരക്കണക്കിന് ഭക്തരാണ് പളനിയിലെത്തിയത്. കോയമ്പത്തൂരില്‍ നിന്നും ഇടപ്പാടിയില്‍ നിന്നും പദയാത്രയായി എത്തിയ ഭക്തര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇടപ്പാടിയില്‍ നിന്നുള്ള ഭക്തര്‍ തിരുവിനാങ്കുടി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ക്ഷേത്ര കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന കോയമ്പത്തൂരില്‍ നിന്നുള്ള ഭക്തര്‍ ചെണ്ടകൊട്ട് നിര്‍ത്തിയില്ല. മേളം നിര്‍ത്താന്‍ ഇടപ്പാടി സംഘം ആവശ്യപ്പെട്ടു. എന്നാല്‍, കോയമ്പത്തൂര്‍ സംഘം അവഗണിച്ചു. ഇതാണ് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റത്തിലും പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചത്. തേങ്ങയും കല്ലും കൊണ്ടുള്ള ഏറില്‍ അനവധി പേര്‍ക്കു പരുക്കേറ്റു. തുടര്‍ന്ന് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും എത്തി ഇരു വിഭാഗത്തേയും ഒഴിപ്പിച്ചു.

    Read More »
  • Crime

    ക്ലാസിലേക്കെന്ന് പറഞ്ഞ് 16 വയസുകാരി യു.പി സ്വദേശിക്കൊപ്പം നാടുവിട്ടു; കൈയോടെ പൊക്കി പോലീസ്

    മലപ്പുറം: പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യു.പി സ്വദേശിയായ യുവാവ് പിടിയില്‍. അംറോഹയിലെ അമേര ചൗദര്‍പുര്‍ സ്വദേശി മുഹമ്മദ് നവേദ് (18) ആണ് പിടിയിലായത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 17 വരെ റിമാന്റ് ചെയ്തു. കരുവാരക്കുണ്ട് തരിശ് സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രതി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. സ്വകാര്യ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി ഇക്കഴിഞ്ഞ രണ്ടിനാണ് ക്ലാസിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. വഴിയില്‍ വെച്ച് പ്രതിയെ കണ്ടു മുട്ടുകയും ഇരുവരും മഞ്ചേരിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും പോകുകയായിരുന്നു. ഇവിടെ നിന്നും ഡല്‍ഹിയിലേക്കു ട്രെയിനില്‍ യാത്ര തിരിച്ചു. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി ഡല്‍ഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പോലീസ് ഉടന്‍ റെയില്‍വെ പോലീസിന് സന്ദേശമയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് റെയില്‍വേ പോലീസ് ഇരുവരെയും പിടികൂടി. ടൗണ്‍ പോലീസെത്തി ഇരുവരെയും സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് കരുവാരക്കുണ്ട് പോലീസ്…

    Read More »
Back to top button
error: