Month: February 2023
-
NEWS
കണ്ണീർക്കരയായി തുർക്കിയും സിറിയയും; മരണം 15000കടന്നു; രക്ഷാ പ്രവർത്തനം തുടരുന്നു
ഇസ്ബുതാംബുൾ: തുർക്കിയിലും സിറിയയിലും ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15,000 കടന്നതായി റിപ്പോർട്ട്. 15,383 പേരാണ് ഇതുവരെ മരണപ്പെട്ടത്. തുർക്കിയിൽ മാത്രം 12,391 പേർ മരിച്ചു. 62,914 പേർക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗിക കണക്ക്. അതേസമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ചരിത്ര സ്മാരകങ്ങൾ ഉൾപ്പെടെ 6000ത്തോളം കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. സിറിയയിൽ 2992 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. സിവിൽ ഡിഫൻസ് ഗ്രൂപ്പായ വൈറ്റ് ഹെൽമെറ്റ്‌സിന്റെ കണക്കുപ്രകാരം ഏകദേശം 1262 മരണങ്ങൾ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്നാണ്. തിങ്കളാഴ്ചയായിരുന്നു ദുരന്തമുണ്ടായത്. ഇതിന് പിന്നാലെ 70 രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനകളും തുർക്കിക്ക് ദുരിതാശ്വാസം വാഗ്ദാനം ചെയ്തതായി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. സിറിയയിലെ അന്താരാഷ്ട്ര സഹായ സാഹചര്യം വ്യക്തമല്ല. ഇതുവരെ, യു.എ.ഇ, ഇറാഖ്, ഇറാൻ, ലിബിയ, ഈജിപ്ത്, അൾജീരിയ, ഇന്ത്യ എന്നിവ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലേക്ക് നേരിട്ട് സഹായങ്ങൾ…
Read More » -
India
നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മല്ലികാർജുൻ ഖാര്‍ഗെ; “നിങ്ങള്‍ മൗനി ബാബയായതാണ് രാജ്യം ഇത്ര അധ:പതിക്കാന്‍ കാരണം”
ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബി.ജെ.പി രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുകയാണെന്നും മോദി മൗനി ബാബയെ പോലെ മിണ്ടാതിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. അതേസമയം രാജ്യസഭയില്‍ വെച്ച് പ്രധാനമന്ത്രിയെക്കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. എന്നാല്‍ എങ്ങനെ സംസാരിക്കണമെന്ന് തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷത്തിന് മാത്രമല്ല ഇരുപക്ഷത്തിനും നല്‍കണമെന്നുമായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. ബി.ജെ.പി നേതാക്കള്‍ ഹിന്ദു മുസ്‌ലിം ഭിന്നത വര്‍ധിപ്പിക്കുന്നത് എന്തിനാണെന്നും മറ്റൊന്നും അവര്‍ക്ക് സംസാരിക്കാനറിയില്ലേ എന്നും ഖാര്‍ഗെ ചോദിച്ചു. മതത്തിന്റേയും ജാതിയുടേയും ഭാഷയുടേയും പേരിലുള്ള വിദ്വേഷമാണ് രാജ്യത്തെങ്ങുമുള്ളത്. ഇതുകൊണ്ടാണ് ഇന്ത്യ ഒന്നിക്കൂ എന്ന ആശയവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതെന്നും വിദ്വേഷം പടര്‍ത്തുമ്പോള്‍ മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു. ‘എല്ലാവരേയും പേടിപ്പിക്കാന്‍ മിടുക്കനാണല്ലോ. പിന്നെ എന്തുകൊണ്ടാണ് സ്വന്തം പാര്‍ട്ടിയിലെ വിദ്വേഷ പ്രചാരകരായ നേതാക്കളെ പേടിപ്പിക്കാത്തത്? വിദ്വേഷ…
Read More » -
India
സ്‌കൂളിൽ എത്താൻ കഴിയാതെ പന്ത്രണ്ട് ലക്ഷത്തിലധികം കുട്ടികളുണ്ടെന്നു കേന്ദ്ര സർക്കാർ; മുന്നില്‍ ഉത്തർപ്രദേശ്, ഗുജറാത്ത് രണ്ടാമത്
ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളില്‍ പഠിക്കാനാകാത്ത പന്ത്രണ്ട് ലക്ഷത്തിലധികം കുട്ടികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. സി.പി.എം എം.പി എ.എ. റഹീമിന്റെ ചോദ്യത്തിന് രാജ്യസഭയില്‍ വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തൽ രാജ്യത്താകെ, പ്രാഥമിക തലത്തില്‍ 9,30,531 കുട്ടികളും സെക്കന്‍ഡറി തലത്തില്‍ 3,22,488 വിദ്യാര്‍ത്ഥികളും സ്‌കൂളിന് പുറത്താണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ സ്‌കൂളിന് പുറത്തുള്ള കുട്ടികളുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്. രണ്ടാം സ്ഥാനം ഗുജറാത്തിനുമാണ്. സ്‌കൂളില്‍ ചേരാതിരിക്കുകയോ, പാതി വഴിയില്‍ സ്‌കൂള്‍ ഉപേക്ഷിച്ചു പോയതോ ആയ കുട്ടികളുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കാണിത്. ഉത്തര്‍പ്രദേശില്‍ പ്രാഥമിക തലത്തില്‍ സ്‌കൂളില്‍ പോകാത്തത് 3,96,655 കുട്ടികളാണ്. ഗുജറത്തിലത് പ്രാഥമിക തലത്തില്‍ 1,068,55 കുട്ടികളും സെക്കന്‍ഡറി തലത്തില്‍ 36,522 സ്‌കൂളിന് പുറത്താണ്. രാജ്യത്ത് ബി.ജെ.പി. മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ രംഗത്തെ ശോചനീയാവസ്ഥയാണ് ഈ കണക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് എ.എ. റഹീം എം.പി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പുരോഗമനപരമായ വിദ്യാഭ്യാസ നയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » -
India
മഹാരാഷ്ട്രയിൽ റിഫൈനറി നിർമാണത്തിനെതിരെ വാർത്തകൾ നൽകിയ മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തി
മുംബൈ: രത്‌നാഗിരി റിഫൈനറി നിര്‍മാണത്തിനെതിരെ വാര്‍ത്തകള്‍ നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തി. രത്‌നാഗിരി സ്വദേശിയായ ശശികാന്ത് വാരിഷെ ആണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ പ്രാദേശിക പത്രമായ ‘മഹാനഗിരി ടൈംസി’ല്‍ ജോലി ചെയ്ത് വരികയായിരുന്നു വാരിഷെ. ബര്‍സുവില്‍ ആരംഭിക്കാനിരിക്കുന്ന രത്‌നാഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സിന്റെ നിര്‍മാണത്തിനെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്ന വ്യക്തിയായിരുന്നു വാരിഷെ. ഇതിലുള്ള അമര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനമോടിച്ചിരുന്ന പന്താരിനാഥ് അംബേര്‍ക്കര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിഫൈനറി നിര്‍മാണത്തെ പിന്തുണച്ചിരുന്ന വ്യക്തിയായിരുന്നു അംബേര്‍ക്കര്‍. ‘ഫോട്ടോ ഓഫ് ക്രിമിനൽ എലോങ്‌സൈഡ് പി.എം, സി.എം ആൻഡ് ഡി.സി.എം ക്ലെയിം ഫാർമേഴ്‌സ് പ്രൊട്ടസ്റ്റിങ്ങ് എഗെയിൻസ്റ്റ് റിഫൈനറി എന്ന തലക്കെട്ടിൽ വാരിഷെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാരിഷെയുടെ കൊലപാതകം. അറസ്റ്റ് ചെയ്യപ്പെട്ട അംബേർക്കറിനെ കുറിച്ചും ലേഖനത്തിൽ പരാമർശിച്ചിരുന്നു. റിഫൈനറി വരുന്നതിനെതിരെ പ്രതിഷേധിച്ചവരെ ഇയാൾ അപായപ്പെടുത്തിയെന്നും സംഭവത്തിൽ അംബേർക്കറിനെതിരെ എഫ്.ഐ.ആർ നിലനിൽക്കുന്നുണ്ടെന്നും വാരിഷെയുടെ ലേഖനത്തിൽ പറയുന്നതായി ദേശീയ മാധ്യമം ചെയ്തു.…
Read More » -
LIFE
ചെറിയൊരബദ്ധം, കളര്‍ മാറിപ്പോയതാണ്; മേക്കോവര്‍ രഹസ്യം വെളിപ്പെടുത്തി പ്രയാഗ മാര്‍ട്ടിന്‍
തന്റെ പുതിയ മേക്കോവറിന്റെ കാരണം പറഞ്ഞ് നടി പ്രയാഗ മാര്‍ട്ടിന്‍. മേക്കോവര്‍ എന്ന നിലയില്‍ ചെയ്തതല്ല ഇതെന്നും സിനിമയില്‍ നിന്നും കുറച്ചുകാലം മാറി നില്‍ക്കുന്നതിന്റെ ഭാഗമാണിതെന്നും നടി പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്മീറ്റിനിടയില്‍ സംസാരിക്കുകയായിരുന്നു പ്രയാഗ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് പ്രയാഗ. സിസിഎല്ലില്‍ കളിക്കുന്നില്ല എങ്കിലും ശക്തമായ പിന്തുണ നല്‍കി ടീമിന്റെ കൂടെ ഉണ്ടാകും. ടീമിലെ അംഗങ്ങളെല്ലാവരും തന്നെ ഒരു കുടുംബം പോലെയാണെന്നും പ്രയാഗ പറഞ്ഞു. ”സത്യത്തില്‍ സിസിഎല്ലിനു വേണ്ടി ചെയ്തതല്ല ഈ മേക്കോവര്‍. മേക്കോവര്‍ നടത്തണം എന്നേ ഉദ്ദേശിച്ചിട്ടുമില്ല. മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ വന്നുപോയതാണ്. ഞാന്‍ ഉദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല. മുടിവെട്ടി എങ്കില്‍ കളറും ചെയ്തേക്കാം എന്ന് കരുതി. പക്ഷേ ഞാന്‍ കരുതിയ കളര്‍ അല്ല ആയി വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനഃപൂര്‍വം ലുക്ക് മാറ്റിയത് അല്ല.” പ്രയാഗ പറഞ്ഞു. ”പിന്നെ മറ്റൊരു കാര്യം, ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന്…
Read More » -
India
‘പി.എം ആവാസ് യോജന’ ചതിച്ചാശാനേ! കിട്ടിയ പണവുമായി ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് കാമുകര്‍ക്കൊപ്പം നാടുവിട്ടത് നാലു യുവതികള്‍
ലഖ്‌നൗ: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പണം കൈപ്പറ്റിയ നാല് യുവതികള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പദ്ധതിപ്രകാരം കുടുംബനാഥ വീടിന്റെ ഉടമയോ സഹഉടമയോ ആകണമെന്നു നിര്‍ബന്ധമുണ്ട്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വരുന്നത്. ഇത്തരത്തില്‍ പദ്ധതിപ്രകാരം ആദ്യ ഗഡുവായി അമ്പതിനായിരം രൂപ അക്കൗണ്ടില്‍ ലഭിച്ച നാല് സ്ത്രീകളാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. വീടു നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നഗര വികസന ഏജന്‍സിയില്‍ (ഡിയുഡിഎ) നിന്ന് അറിയിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. ഇതോടെ ഭര്‍ത്താക്കന്മാര്‍ ഓഫീസിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചു. പദ്ധതിപ്രകാരം കിട്ടിയ പണം ഭാര്യമാര്‍ കൊണ്ടുപോയെന്നും അടുത്ത ഗഡുക്കള്‍ അതേ അക്കൗണ്ടിലേക്ക് നല്‍കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥരും കുഴങ്ങിയിരിക്കുകയാണ്. ആദ്യ ഗഡുവില്‍ നല്‍കിയ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ്…
Read More » -
Kerala
ജോലി ചെയ്യാന്‍ ശാരീരികശേഷി ഇല്ല; ചിതയൊരുക്കി ഗൃഹനാഥന്‍ ജീവനൊടുക്കി
കൊല്ലം: പുത്തൂരില്‍ സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി അരുണ്‍ ഭവനത്തില്‍ വിജയകുമാര്‍ (68) ആണ് ജീവനൊടുക്കിയത്. സഹോദരിയുടെ വീടിന് സമീപത്താണ് വിജയകുമാര്‍ ചിതയൊരുക്കിയത്. ഇന്നലെ അര്‍ധരാത്രി വീടിന് സമീപത്ത് തീ കത്തുന്നത് കണ്ട വീട്ടുകാര്‍ ഉണര്‍ന്നു തീയണയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് തീ കത്തിയ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്ന് വിജയകുമാറിന്റെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ജോലിചെയ്ത് ജീവിക്കാനുള്ള ശേഷി ഇല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. കെട്ടിടനിര്‍മാണ തൊഴിലാളിയായ വിജയകുമാര്‍ കുറച്ചുദിവസമായി ജോലിക്ക് പോയിരുന്നില്ല. അതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
Read More » -
Kerala
വയനാട്ടിൽ കടുവ കെണിയിൽ കുടുങ്ങിയത് കണ്ട കർഷകൻ മരിച്ച നിലയിൽ; വനംവകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ആരോപിച്ച് വീട്ടുകാർ
വയനാട്: നെന്മേനിയിൽ കടുവ കെണിയിൽ കുടുങ്ങിയ സംഭവത്തിൽ ആദ്യം കടുവയെ കണ്ടെത്തിയ കർഷകൻ തൂങ്ങി മരിച്ചനിലയിൽ. അമ്പുകുത്തി നാല് സെൻറ് കോളനിയിൽ താമസിക്കുന്ന ക്ഷീരകർഷകനായ ഹരികുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അതേസമയം, ഹരികുമാറിന്റെ മരണത്തിനു കാരണം വനം വകുപ്പാണെന്ന് ആരോപിച്ച് ബന്ധുകൾ രംഗത്തെത്തി. വനം വകുപ്പ് ഭീഷണിപ്പെടുത്തിയെന്ന് ഹരികുമാറിന്റെ കുടുംബം പറഞ്ഞു. ഇതേ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ഹരികുമാറെന്നും ബന്ധുക്കൾ പറഞ്ഞു. കടുവ കെണിയിൽ കുടുങ്ങിയതും ആയി ബന്ധപ്പെട്ട വനംവകുപ്പ് ഹരിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം ചോദ്യം ചെയ്തിരുന്നു. മേപ്പാടി റേഞ്ച് ഓഫീസിലേക്ക് ചെല്ലാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറഞ്ഞു. ഇതേ തുടർന്ന് കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നു ഹരി. സംഭവത്തിൽ ആക്ഷൻ കമ്മിറ്റി ബത്തേരിയിൽ ദേശീയ പാത ഉപരോധിക്കും. വയനാട് പൊൻമുടിക്കോട്ടയിൽ കടുവയെ തോട്ടത്തിൽ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലമുടമയ്ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. നെൻമേനി പാടിപ്പറമ്പിലാണ് കഴിഞ്ഞ ദിവസം കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്.…
Read More » -
Crime
13 വയസുകാരിയെ വീട്ടുജോലിക്ക് എത്തിച്ച് കൊടുംപീഡനം; തല്ലിച്ചതച്ചു, പട്ടിണിക്കിട്ടു
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത ദമ്പതിമാര്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ ന്യൂ കോളനിയില്‍ താമസിക്കുന്ന മനീഷ് ഖട്ടാര്‍, കമല്‍ജിത് കൗര്‍ എന്നിവരെയാണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമര്‍ദനത്തിനിരയായ പെണ്‍കുട്ടിയെ ഇവരുടെ വീട്ടില്‍നിന്ന് പോലീസ് മോചിപ്പിച്ചു. ദേഹമാസകലം പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഝാര്‍ഖണ്ഡ് സ്വദേശിയായ 13 വയസുകാരിയെയാണ് ദമ്പതിമാര്‍ വീട്ടുജോലിക്കാരിയായി നിര്‍ത്തിയത്. എന്നാല്‍, കൃത്യമായി ഭക്ഷണംപോലും നല്‍കാതെ ഇരുവരും പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. മര്‍ദനമേറ്റ് പെണ്‍കുട്ടിയുടെ നെറ്റിയിലും ചുണ്ടുകളിലും കവിളുകളിലും കൈകാലുകളിലും പരുക്കുണ്ട്. ദിപീക നാരായണ്‍ ദരദ്വാജ് എന്ന ആക്ടിവിസ്റ്റാണ് പെണ്‍കുട്ടി നേരിടുന്ന ക്രൂരത ആദ്യം ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട സന്നദ്ധസംഘടന വിവരം പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് പോലീസ് ദമ്പതിമാരുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു. സ്വകാര്യ കമ്പനികളിലെ ജീവനക്കാരായ ദമ്പതിമാര്‍ മൂന്നുവയസുള്ള മകളെ പരിചരിക്കാനും വീട്ടുജോലിക്കുമായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരുഏജന്‍സി വഴിയാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. എന്നാല്‍, ശരിയായി ജോലിചെയ്യുന്നില്ലെന്ന് പറഞ്ഞ് ഇരുവരും…
Read More » -
Kerala
കുറയ്ക്കാനാണെങ്കില്‍ അഞ്ചു രൂപ വര്‍ധിപ്പിച്ചിട്ട് രണ്ടു രൂപ കുറയ്ക്കാമല്ലോ, ഏറ്റവും കുറവ് വർധനയാണ് ലക്ഷ്യമിട്ടത്; ഇന്ധന സെസിൽ കാര്യങ്ങൾ മനസിലാക്കി പ്രതിപക്ഷം സഹകരിക്കണമെന്നും ധനമന്ത്രി
തിരുവനന്തപുരം: ഇന്ധന സെസ് കൂട്ടിയിട്ട് കുറയ്ക്കാനാണെങ്കില്‍ അഞ്ചു രൂപ വര്‍ധിപ്പിച്ചിട്ട് രണ്ടു രൂപ കുറയ്ക്കാമല്ലോയെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അപ്പോള്‍ കുറച്ചെന്നുമായി, മൂന്നു രൂപ മേടിക്കാനുമാകും. അത്തരത്തില്‍ ആലോചിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഏറ്റവും കുറവു വര്‍ധനയാണ് ലക്ഷ്യമിട്ടത്. പത്തുശതമാനമാണ് ആകെ വേണ്ടത്. കുറയ്ക്കാന്‍ വേണ്ടി ആലോചിച്ചു കൊണ്ടുള്ള കൂട്ടലല്ല നടത്തിയത്. നാളെ നാട്ടിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുക ലക്ഷ്യമിട്ടാണ് വര്‍ധന വരുത്തിയത്. മിനിമം ഉത്തരവാദിത്തം എന്ന നിലയിലാണ് അതു ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധന സെസില്‍ പ്രതിപക്ഷം കാര്യങ്ങള്‍ മനസ്സിലാക്കി സര്‍ക്കാരിനോട് സഹകരിക്കണമെന്ന് ധനമന്ത്രി പറഞ്ഞു. സെസ് കുറയ്ക്കണോ എന്നത് പരിഗണിക്കാനോ ചര്‍ച്ച ചെയ്യാനോ ഉള്ള അവസരമൊന്നും വന്നില്ല. ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെ തീവെട്ടിക്കൊള്ളയാണെന്ന വാര്‍ത്തകള്‍ വന്നു. സെസ് കുറയ്ക്കാന്‍ ആലോചിച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെയോ ആരുടേയും സമരം കൊണ്ടല്ല ഇളവ് അനുവദിക്കാത്തത്. ആരുടേയും സമരം തള്ളിക്കളയുന്നവരല്ല ഇടതുസര്‍ക്കാര്‍. വലിയ പ്രക്ഷോഭങ്ങളിലൂടെ വളര്‍ന്നുവന്ന പാര്‍ട്ടിയില്‍പ്പെട്ടവരാണ് താനുള്‍പ്പെടെയുള്ളവര്‍. സമരങ്ങളെയോ, ഉന്നയിക്കുന്ന ആവശ്യങ്ങളെയോ സര്‍ക്കാര്‍…
Read More »