Month: February 2023

  • Crime

    കുറവന്‍കോണത്ത് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഓഫീസില്‍ കയറി അറസ്റ്റ് ചെയ്തു

    തിരുവനന്തപുരം: കുറവന്‍കോണത്ത് യുവതിയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പള്ളിച്ചല്‍ സ്വദേശി വൈശാഖിനെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോയ യുവതിക്ക് നേരെയാണ് കുറവന്‍കോണത്ത് വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്. കാറിലിരുന്ന പള്ളിച്ചല്‍ സ്വദേശിയായ വൈശാഖ് വഴിയാത്രക്കാരിയായ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും കൈയ്യില്‍ കയറി പിടിക്കുകയും ചെയ്തു. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ ഓടികൂടിയെങ്കിലും പ്രതി കടന്നുകളഞ്ഞു. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ചെന്നെത്തിയത് വികാസ് ഭവനിലെ വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓഫീസിലാണ്. വ്യവസായ വകുപ്പിലെ ക്ലര്‍ക്കാണ് പ്രതി. ഓഫീസില്‍ കയറി മ്യൂസിയം പോലീസ് വൈശാഖിനെ കൈയ്യോടെ പിടികൂടി. ഇതിന് മുമ്പും പെണ്‍കുട്ടിയെ ശ്രദ്ധിച്ചിട്ടുള്ള വൈശാഖ് കരുതികൂട്ടി അതിക്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം, മ്യൂസിയം പരിസരത്ത് സാഹിത്യോത്സവം കഴിഞ്ഞ് മടങ്ങിയ സ്ത്രീയെ ആക്രമിച്ച ബൈക്ക് യാത്രക്കാരായ രണ്ടുപ്രതികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

    Read More »
  • Crime

    മുറിയില്‍ ഗര്‍ഭപരിശോധനാ കിറ്റ്; മകളെ കൊലപ്പെടുത്തി ദമ്പതികള്‍, മൃതദേഹം ആസിഡൊഴിച്ച് വികൃതമാക്കി

    ലഖ്നൗ: മുറിയില്‍ ഗര്‍ഭപരിശോധനാ കിറ്റ് കണ്ടെത്തിയതിനു പിന്നാലെ മകളെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി ഉപേക്ഷിച്ച് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ കൗശാമ്പിയിലാണ് സംഭവം. ഇതിനുശേഷം മകളെ കാണാനില്ലെന്നു കാട്ടി ഇവര്‍ പോലീസില്‍ പരാതിയും നല്‍കി. തെന്‍ഷാ അലാമാബാദ് സ്വദേശികളായ നരേഷ്-ശോഭ ദമ്പതികളുടെ മകളായ 21 വയസുകാരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നാട്ടിലെ കനാലില്‍ വികൃതമാക്കപ്പെട്ട നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് യുവതിയുടെ മാതാപിതാക്കളെയും രണ്ടു ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തി. മകള്‍ക്ക് അനവധി ആണ്‍സുഹൃത്തുക്കളുണ്ടായിരുന്നു. ഇവരുമായെല്ലാം മകള്‍ മൊബൈല്‍ ഫോണില്‍ പതിവായി സംസാരിച്ചിരുന്നു. എന്നാല്‍, ഗര്‍ഭപരിശോധന കിറ്റ് കൂടി കണ്ടെത്തിയതോടെ മകളുടെ ചാരിത്ര്യത്തിലുള്ള സംശയം ഉറപ്പിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് കൊല നടത്തിയതെന്ന് നരേഷ് പോലീസിനോട് പറഞ്ഞു. നരേഷും ശോഭയും ചേര്‍ന്ന് മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയയിരുന്നു. ശേഷം തിരിച്ചറിയാതിരിക്കാനായി ആസിഡ് ഒഴിച്ച് മൃതദേഹം വികൃതമാക്കി. ശേഷം ബന്ധുക്കളായ രണ്ട് പേരുടെയും സഹായത്തോടെ മൃതദേഹം…

    Read More »
  • LIFE

    കുഞ്ഞിന് ജന്മം നൽകിയ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകൾ നേര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകൾ നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിയയെ ഫോണില്‍ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. എല്ലാ നന്മകളും നേര്‍ന്നു. കോഴിക്കോട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി ഇരുവരെയും അറിയിച്ചു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയയും പങ്കുവച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു. ഇരുവര്‍ക്കും വേണ്ട എല്ലാ ചികിത്സയും സൗജന്യമായി ചെയ്തു കൊടുക്കാന്‍ മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മുലപ്പാല്‍ ബാങ്കില്‍ നിന്ന് കുഞ്ഞിന് ആവശ്യമായ പാല്‍ കൃത്യമായി നല്‍കാന്‍ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ പ്രസവം കഴിഞ്ഞ് ചികിത്സയില്‍ കഴിയുകയാണ് സഹദ്. സഹദിന്റെ പ്രസവത്തിനായി ഡോക്ടര്‍മാരുടെ പ്രത്യേക പാനല്‍ രൂപീകരിച്ചിരുന്നു. പ്രത്യേക റൂമും അനുവദിച്ചു. രാവിലെ പ്രമേഹം കൂടിയതിനാല്‍ സിസേറിയന്‍ വേണ്ടി വന്നു. ആരോഗ്യനില തൃപ്തികരമായാല്‍ മൂന്നോ നാലോ ദിവസത്തിനകം ആശുപത്രി…

    Read More »
  • LIFE

    പത്ത് മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും, സിയയെ അമ്മയെന്നും; ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും

    കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഒന്‍പത് മാസമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്നം യാഥാർത്ഥ്യമായി. ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണെന്നതാണ് കുഞ്ഞെന്ന സ്വപ്നത്തില്‍ ഇവര്‍ക്ക് സഹായകരമായത്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തിരുന്നു. എങ്കിലും ഗർഭപാത്രം നീക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്റെ ചികിത്സ. പത്ത് മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും. സിയയെ അമ്മയെന്നും. ഇതുവരെ അനുഭവിച്ച വേദനകളുടെ മുറിവ് കുഞ്ഞ് അതിഥിയ്ക്ക് മായ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇവരുള്ളത്.

    Read More »
  • Kerala

    തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇന്ത്യൻ കോഫി ഹൗസ് ആശുപത്രി അധികൃതർ പൊളിച്ചു

    തൃശൂർ: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇന്ത്യൻ കോഫി ഹൗസ് ആശുപത്രി അധികൃതർ പൊളിച്ചു. കോഫി ഹൗസ് ഇരുപത്തിയൊന്ന് ദിവസത്തിനകം ഒഴിയണമെന്ന് മെഡിക്കൽ കോളേജ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ കോഫി ഹൗസ് ജീവനക്കാർ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് നടപടി. അതേസമയം ഭക്ഷ്യ സുരക്ഷ വകുപ്പ് കോഫി ഹൗസ് പൂട്ടിച്ചതിനെതിരെ കോഫി ഹൗസ് നൽകിയ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് കെട്ടിടം പൊളിച്ചത്. ഈ ഇന്ത്യന്‍ കോഫീഹൗസിന്‍റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സസ്പ്സന്‍റ് ചെയ്തിരുന്നു. വൃത്തിഹീനമായിട്ടും കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ തൃശൂര്‍ ജില്ലയിലെ രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കോഫീഹൗസ് പൂട്ടിച്ചത് മെഡിക്കല്‍ കോളേജിലെ സ്വകാര്യ കാന്റീനെ സഹായിക്കാനാണെന്ന് ആരോപിച്ച് ജീവനക്കാര്‍ രംഗത്ത് വന്നിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കോഫീ ഹൗസ് വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. മുളങ്കുന്നത്ത് കാവ് പഞ്ചായത്തിന്‍റെ…

    Read More »
  • India

    ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ ചൈന ചാര ബലൂൺ ഉപയോ​ഗിച്ചതായി റിപ്പോർട്ട്.

    വാഷിങ്ടൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ ചൈന ചാര ബലൂൺ ഉപയോ​ഗിച്ചതായി റിപ്പോർട്ട്. ഇന്ത്യയും ജപ്പാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂൺ ഉപയോ​ഗിച്ചിരുന്നതായി ദ വാഷിങ്ടൺ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ ചൈനീസ് ചാര ബലൂൺ യുഎസ് മിസൈൽ ഉപയോഗിച്ചു തകർത്തതിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. തെക്കൻ തീരമായ ഹൈനാൻ പ്രവിശ്യയിൽ ചൈനീസ് ചാര ബലൂൺ നിരീക്ഷണം ന‌ടത്തുന്നുണ്ട്. ജപ്പാൻ, ഇന്ത്യ, വിയറ്റ്‌നാം, തയ്‌‍‌വാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ സൈനിക വിവരങ്ങൾ അടക്കം ബലൂൺ വഴി ശേഖരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ എല്ലാ ഭാഗത്തും ഇത്തരം ബലൂണുകളുണ്ടെന്നും ചൈനയുടെ ബലൂൺ ചാരപ്രവർത്തനം മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണെന്നും വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനയുടെ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) വ്യോമസേനയാണ് ബലൂണുകൾ നിയന്ത്രിക്കുന്നത്. അത്യാധുനിക സംവിധാനത്തോടെ പ്രവർത്തിക്കുന്ന ബലൂണുകളുടെ സാന്നിധ്യം അഞ്ചിലേറെ ഭൂഖണ്ഡങ്ങളിലുണ്ടെന്നും ഹവായ്, ഫ്ലോറിഡ, ടെക്സസ്, ഗുവാം എന്നിവിടങ്ങളിലും ചാര ബലൂണുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ…

    Read More »
  • LIFE

    മോഹന്‍ലാല്‍ ആടുതോമയായി നിറഞ്ഞാടിയ സ്‍ഫടികം ഇന്ന് തിയറ്ററുകളിലെത്തും; കേരളത്തില്‍ 145 സ്ക്രീനുകളില്‍

    ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ ഒരു മലയാള ചിത്രം ആദ്യമായി വലിയ സ്ക്രീന്‍ കൌണ്ടോടെ തിയറ്ററുകളില്‍ എത്തുകയാണ്. സ്‍ഫടികമാണ് ചിത്രം. ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1995 ല്‍ പുറത്തെത്തിയ ചിത്രം മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമകളില്‍ ഒന്നാണ്. പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയിട്ടുള്ള സ്ഫടികം ഏറ്റവും കൂടുതല്‍ തവണ ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണ്. ടെലിവിഷന്‍ പ്രദര്‍ശനങ്ങളിലെ റേറ്റിംഗില്‍ ഇക്കാലത്ത് പോലും മിനിമം ഗ്യാരന്‍റി ഉറപ്പിക്കാന്‍ സാധിക്കുന്നു എന്നത് ഈ ചിത്രത്തിന്‍റെ സമാനതകളില്ലാത്ത ജനപ്രീതിയുടെ തെളിവാണ്. ഇപ്പോഴിതാ 4കെ, ഡോള്‍ബി അറ്റ്മോസ് അപ്ഡേഷനോടെ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് നാളെയാണ്. കേരളത്തില്‍ വൈഡ് റിലീസ് ആണ് ചിത്രത്തിന്. 145 സ്ക്രീനുകളിലാണ് പ്രദര്‍ശനം. ആദ്യ പതിപ്പിനേക്കാള്‍ എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടുതലുണ്ട് നാളെ എത്തുന്ന പതിപ്പിന്. “ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാന്‍ പോകുന്നത്. അതിനായി എട്ട്…

    Read More »
  • Crime

    യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ

    കുറവിലങ്ങാട്: യുവാവിനെ വീട്ടിൽ കയറി കമ്പി വടിയും, ബിയർ കുപ്പിയും, വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം പുന്നത്തുറ ഭാഗത്ത് വാഴേപ്പറമ്പിൽ വീട്ടിൽ സോമൻ മകൻ അജിമോൻ സോമൻ (36) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഒന്നാം തീയതി പട്ടിത്താനം ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കടന്ന ഇവർ ബിയർ കുപ്പി കൊണ്ട് യുവാവിന്റെ തലക്കടിക്കുകയും, കമ്പിവടിയും,വടിവാളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. യുവാവും പ്രതികളും തമ്മിൽ മുൻപ് വൈരാഗ്യം നിലനിന്നിരുന്നു ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ കയറി ആക്രമിച്ചത്. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അക്രമികളിൽ ഒരാളായ അജിമോനെ ആർപ്പൂക്കരയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ അടിപിടി…

    Read More »
  • Crime

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസ്: മധ്യവയസ്കൻ അറസ്റ്റിൽ

    കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം നാലുതോട് ഭാഗത്ത് കരീത്രവീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന യോഹന്നാൻ (63) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത അതിജിവതയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത്. റ്റി, സി.പി.ഓ മാരായ കാനേഷ് ടി.കെ, ധനേഷ് ഗോപിദാസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Crime

    മാസ വാടകയ്ക്ക് വാഹനമെടുത്ത് തിരികെ നൽകാതെ മുങ്ങിനടന്നു; 69 കാരൻ അറസ്റ്റിൽ

    ഈരാറ്റുപേട്ട: മാസ വാടകയ്ക്ക് വാഹനം വാങ്ങിയതിനു ശേഷം വാഹനം തിരികെ നൽകാതെ കബളിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അകത്തേത്തറ ഭാഗത്ത് പ്രിയ നിവാസ് വീട്ടിൽ ശിവശങ്കരപിള്ള (69)എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. തലപ്പലം നരിയങ്ങാനം സ്വദേശിയുടെ ബൊലേറോ വാഹനം മാസ വാടകയ്ക്ക് എടുക്കുകയും, തുടർന്ന് വാഹനം തിരികെ നൽകാതെ കബളിപ്പിച്ച് മുങ്ങിനടക്കുകയായിരുന്നു ശിവശങ്കരപിള്ള. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വർഗീസ് കുരുവിള, സി.പി.ഓ ഷമീർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    Read More »
Back to top button
error: