FoodLIFE

ദിവസവും രണ്ട് ഗ്ലാസില്‍ കൂടുതല്‍ പാല്‍ കുടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

പാലില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാവുന്ന കാര്യമാണ്. ദിവസവും പാല്‍ കുടിക്കുന്നതിലൂടെ നമ്മുടെ പല്ലുകളും എല്ലുകളും ശക്തമാകും. പാല്‍ പോഷകമ്പുഷ്ടവും ആരോഗ്യത്തിന് മികച്ചതാണെന്നുമുള്ള കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ദിവസവും രണ്ട് ഗ്ലാസില്‍ കൂടുതല്‍ പാല് കുടിക്കുന്നവര്‍ ശ്രദ്ധിക്കണം. അമിതമായി പാല് കുടിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ആരോഗ്യമുള്ള ഒരാള്‍ ഒരു ദിവസം രണ്ട് ഗ്ലാസ് പാലില്‍ കൂടുതല്‍ കുടിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്താണ് ഇതിന് കാരണമെന്ന് നോക്കാം.

1. പാല് ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതിനാല്‍ പാല് അമിതമായി കുടിക്കുന്നത് വായു പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പാല് ദഹിപ്പിക്കാന്‍ വളരെയധികം സമയമെടുക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുന്നു.

Signature-ad

2. ലാക്ടോസ് അലര്‍ജി ഉള്ളവര്‍ക്ക് പാല് കുടിക്കുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പാലില്‍ എ1 കസീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലില്‍ വീക്കം ഉണ്ടാക്കും.

3. കൂടുതല്‍ പാല് കുടിക്കുന്നത് ചര്‍മ്മത്തില്‍ ചുണങ്ങ് ഉണ്ടാകുന്നതിന് കാരണമാകും. പാല് കൂടുതല്‍ കുടിച്ചാല്‍ മുഖക്കുരു ഉണ്ടാകും. മുഖക്കുരു പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പാലുല്‍പ്പന്നങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

4. പാലില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകളെ ബലപ്പെടുത്തും, എന്നാല്‍, അമിതമായി പാല് കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. അമിതമായി പാല് കുടിക്കുന്നത് നിങ്ങളുടെ തലച്ചോറിനെയും ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇതുവഴി ഓര്‍മ്മ കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും.

5. ഇതുകൂടാതെ, അധികമായി പാല് കുടിച്ചതിന് ശേഷം പലര്‍ക്കും ഓക്കാനം അല്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങുന്നു. പാലിന് നിങ്ങളുടെ ശരീരത്തില്‍ ചില എന്‍സൈമുകള്‍ അവശേഷിപ്പിക്കാന്‍ കഴിയും, ഇത് കുടലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

Back to top button
error: