CrimeKeralaNEWS

ഏഴിടത്ത് ബോംബ് വച്ചെന്നു കൊല്ലം കലക്‌ട്രേറ്റിലേക്ക് ഭീഷണിക്കത്തയച്ച പ്രതി നേരത്തേ വേളങ്കണ്ണി പള്ളി തകര്‍ക്കുമന്നും ഭീഷണി മുഴക്കി, ഭീഷണിക്കത്ത് കേസില്‍ പിടിയിലായത് അമ്മയും മകനും

കൊല്ലം: കൊല്ലം കലക്ടറേറ്റില്‍ ഏഴടത്ത് ബോംബ് വച്ചതായി ഭീഷണിക്കത്ത് അയച്ചതുമായ ബന്ധപ്പെട്ട കേസില്‍ അമ്മയും മകനും അറസ്റ്റില്‍. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടില്‍നിന്ന് നിരവധി ഭീഷണിക്കത്തുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫെബ്രുവരി മൂന്നിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. കൊല്ലം കലക്ടറേറ്റില്‍ ഏഴിടത്ത് ബോംബ് വച്ചിട്ടുണ്ടെന്നാണ് കത്തില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഷാജന്റെ വീട്ടില്‍ നിന്നും ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കണ്ടെത്തി. നിരവധി ഭീഷണിക്കത്തുകളും ഇയാള്‍ തയ്യാറാക്കി വച്ചിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. ഷാജന്റെ അമ്മയ്ക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്നും ഇവര്‍ക്കും ഭീഷണിക്കത്ത് അയച്ചതില്‍ പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. കൊച്ചുത്രേസ്യയുടെ മൊബൈല്‍ ഫോണില്‍ നിന്നും കളക്ട്രേറ്റിലേക്ക് അയച്ച കത്തിന്റെ ഫോട്ടോ പൊലീസ് കണ്ടെടുത്തു. 2016 ജൂണ്‍ 15ന് കലക്ടറേറ്റില്‍ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

എട്ടു കൊല്ലം മുമ്പ് വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഐസ്ഐസിന്റെ പേരില്‍ ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജന്‍. അന്ന് പള്ളി വികാരിയോടുള്ള വിരോധമാണ് പ്രതി കത്തെഴുതാന്‍ കാരണം. ജെ പി എന്ന ചുരുക്ക നാമത്തിലായിരുന്നു ഇയാള്‍ ഭീഷണികത്തുകള്‍ അയച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, കൊല്ലം കലക്‌ട്രേറ്റിലേക്ക് ഭീഷണിക്കത്തയച്ചിന്റെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് ചോദ്യംചെയ്യല്‍ തുടരുകയാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: