Month: January 2023

  • Crime

    എം.ഡി.എം.എയുമായി മകനെ എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ തൂങ്ങി മരിച്ചു

    തിരുവനന്തപുരം: എം.ഡി.എം.എയുമായി എക്‌സൈസ് പിടികൂടിയ പ്രതിയുടെ അമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റ് (55) ആണ് മരിച്ചത്. ഇന്നലെയാണ് ഇവരുടെ മകന്‍ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്‌സൈസ് പിടികൂടിയത്. ഷൈനോയില്‍ നിന്നും 4 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. മകന്‍ പിടിയിലായതില്‍ മനംനൊന്തുള്ള ആത്മഹത്യ എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. തൂങ്ങിയ നിലയില്‍ രാവിലെ കണ്ടെത്തിയ ഗ്രേസിയെ ബന്ധുക്കള്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അതിന് മുമ്പേ മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  

    Read More »
  • Crime

    പൂച്ചയെ മോഷ്ടിച്ചെന്ന് സംശയം; അയല്‍വാസിയുടെ പ്രാവുകളെ വിഷം കൊടുത്ത് കൊന്നു

    ലഖ്‌നൗ: അയല്‍വാസി പൂച്ചയെ മോഷ്ടിച്ചെന്ന സംശയത്തില്‍ മിണ്ടാപ്രാണികളോട് ക്രൂരത. അയല്‍വാസിയുടെ 30 പ്രാവുകളെ വിഷം കൊടുത്തു കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് അതിക്രൂരമായ പ്രവൃത്തി അരങ്ങേറിയത്. പക്ഷിസ്‌നേഹിയായ വാരിസ് അലിക്കാണ് തന്റെ 78 പ്രാവുകളില്‍ 30 എണ്ണത്തിനെ നഷ്ടമായത്. അയല്‍വാസിയായ ആബിദ് ആണ് പ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. താന സാദര്‍ ബസാറിലെ മൊഹല്ല അമന്‍സായില്‍ ചൊവ്വാഴ്ചയാണ് സംഭവം. ആബിദിന്റെ പൂച്ചയെ കാണാതായിരുന്നു. അയല്‍വാസിയായ വാരിസ് അലി പൂച്ചയെ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയെന്നായിരുന്നു ആബിദ് കരുതിയത്. ഇതിനു പ്രതികാരം ചെയ്യാനായി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി വാരിസിന്റെ പ്രാവുകള്‍ക്ക് നല്‍കി. വിഷം കലര്‍ന്ന തീറ്റ കഴിച്ച് 30 പ്രാവുകള്‍ ചത്തു. നിരവധി എണ്ണത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു. അതേസമയം, കാണാതായ പൂച്ച വൈകാതെ തിരിച്ചെത്തി. വാരിസ് പൂച്ചയെ മോഷ്ടിച്ചെന്ന സംശയത്തിലാണ് ആബിദിന്റെ ക്രൂരമായ പ്രവൃത്തിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ആബിദിനെതിരെ ഐപിസി സെക്ഷന്‍ 428 പ്രകാരമാണ് കേസെടുത്തത്. ചത്ത പ്രാവകളെ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി.

    Read More »
  • Kerala

    ഇടതു മുന്നണിക്ക് എതിര്‍പ്പില്ല, സംസ്ഥാനത്തെ പെന്‍ഷന്‍ പ്രായം കൂട്ടിയേക്കും; ബഡ്ജറ്റില്‍ പ്രഖ്യാപനം?

    തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57 ആയി ഉയര്‍ത്താന്‍ ആലോചന. പൊതുമേഖലാ സ്ഥാപനങ്ങളിലെയും പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നിര്‍ദ്ദേശമുണ്ട്. ഇതിലൂടെ 4000 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷം ലാഭിക്കാം. വരുന്ന ബഡ്ജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാം. ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 56 ല്‍നിന്ന് 57 ആക്കണമെന്ന് കെ. മോഹന്‍ദാസ് അദ്ധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശിപാര്‍ശയുമുണ്ട്. ബഡ്ജറ്റിന് മുന്നോടിയായി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നതും ചര്‍ച്ചയായി. അനുകൂല നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നത് സര്‍ക്കാരിന് പ്രോത്സാഹനമായിട്ടുണ്ട്. പെന്‍ഷന്‍പ്രായം കൂട്ടുന്നതില്‍ ഇടതുമുന്നണിയില്‍ കാര്യമായ എതിര്‍പ്പില്ല. യുവജനങ്ങളുടെ പ്രതിഷേധത്തിലാണ് ആശങ്ക. പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ മൂന്ന് മാസം മുമ്പ് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ശക്തമായ എതിര്‍പ്പില്‍ പിന്‍വാങ്ങുകയായിരുന്നു. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ജല അതോറിറ്റി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം…

    Read More »
  • Social Media

    സ്വാകാര്യ ചടങ്ങില്‍ മീനാക്ഷിക്കൊപ്പമുണ്ടായിരുന്ന കണ്ണട വെച്ച ചെറുപ്പക്കാരനാര്? തലപുകച്ച് നെറ്റിസണ്‍സ്

    സൂപ്പര്‍താരം ദിലീപിന്റെയും ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരുടെയും മകളാണ് മീനാക്ഷി ദിലീപ്. മീനാക്ഷിയുടെ വിശേഷങ്ങളൊക്കെ അറിയുവാന്‍ ആരാധകര്‍ കാത്തു നില്‍ക്കാറുണ്ട്. താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കള്‍ക്കും പബ്ലിസിറ്റി ലഭിക്കാറുണ്ട്. നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി. തന്റെ ഫോട്ടോസും വീഡിയോസും ഒക്കെ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇതൊക്കെ വളരെ വേഗം തന്നെ വൈറലാകാറുമുണ്ട്. ആരാധകരൊക്കെ മീനാക്ഷിയെ സിനിമയില്‍ കാണുവാന്‍ വേണ്ടി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ദിലീപ് പറയുന്നത് മകള്‍ ഇതുവരെ അതിനെ കുറിച്ചൊന്നും സംസാരിച്ചിട്ടില്ല. സംഭവിക്കുകയാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ എന്നാണ്. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. നമിത പ്രമോദ് കഴിഞ്ഞദിവസം പുതിയൊരു സംരംഭം തുടങ്ങി; ‘സമ്മര്‍ ടൗണ്‍’ എന്ന ഒരു കഫെ. ചടങ്ങില്‍ നടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നടിമാരായ അനുസിത്താര, അപര്‍ണ ബാലമുരളി, രജിഷ വിജയന്‍, മിയ എന്നിവരൊക്കെ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത മീനാക്ഷിയെ ആയിരുന്നു ആളുകള്‍ ശ്രദ്ധിച്ചത്. നാദിര്‍ഷയുടെ മക്കളായ…

    Read More »
  • Kerala

    ക്രിമിനലുകളുടെ സാന്നിധ്യം, ലഹരി കൈമാറ്റം; ഡി.ജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പോലീസ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ ഡി.ജെ പാര്‍ട്ടികള്‍ സ്പോണ്‍സര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ്. പരിപാടികള്‍ സംഘടിപ്പിക്കുന്നിടത്തേക്കുള്ള വഴികളില്‍ സിസി ടിവി ക്യാമറകളും നിര്‍ബന്ധമാക്കി. ഗുണ്ടകളും ചില പോലീസ് ഉദ്യോഗസ്ഥരും ഇത്തരം കേന്ദ്രങ്ങളില്‍ നിക്ഷേപം നടത്തുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഹോട്ടലുകളിലെയും ബാറുകളിലെയും മുഴുവന്‍ ജോലിക്കാര്‍ക്കും ക്ലിറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡി.ജെ പാര്‍ട്ടികളില്‍ ദൂരെ സ്ഥലത്ത് നിന്നു പോലും ആളുകള്‍ വരുന്ന സ്ഥിതിയുണ്ട്. എന്നാല്‍, ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങളോ കണക്കോ ഒന്നും വ്യക്തമല്ല. കൂടാതെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും പാര്‍ട്ടികളുടെ ഭാഗമാകുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. അടുത്തിടെ പലയിടങ്ങളിലും ഇത്തരം പാര്‍ട്ടികള്‍ക്കിടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും തുടര്‍ന്ന് അക്രമത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി.ജെ പാര്‍ട്ടികള്‍ നിയന്ത്രണത്തിലാക്കാന്‍ പോലീസ് ശ്രമിക്കുന്നത്. വലിയ തോതില്‍ ലഹരി ഉപയോഗവും എം.ഡി.എം.എ പോലുള്ള മാരകമായ ലഹരികളുടെ കൈമാറ്റവും പാര്‍ട്ടികള്‍ക്കിടെ നടക്കുന്നുണ്ടെന്നാണ് വിവരം. ലഹരിസംഘങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ് ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടികളാണെന്നും പോലീസ്…

    Read More »
  • Crime

    ഇന്ത്യയില്‍ 2047 ല്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടു: എന്‍.ഐ.എ

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2047 ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് (പി.എഫ്.ഐ) ലക്ഷ്യമിട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതക കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാനായി സര്‍വീസ് ടീമും കില്ലര്‍ ടീമും പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കാണ് സര്‍വീസ് ടീം രൂപീകരിച്ചത്. കൊലപാതകമുള്‍പ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് കില്ലര്‍ ടീമിനെ രൂപീകരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിലെ പ്രധാന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് രണ്ടു ടീമുകളും പ്രവര്‍ത്തിച്ചിരുന്നത്. സമൂഹത്തില്‍ ഭീതിയുണ്ടാക്കുക, അസ്വസ്ഥത ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്‍ഐഎ പറയുന്നു. പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രത്യേക കോടതിയില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. 20 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ ആറുപേര്‍ ഒളിവിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. മുഹമ്മദ്…

    Read More »
  • Kerala

    വീണ്ടും പോരിന് കളമൊരുങ്ങുന്നു, മലയാളം സർവ്വകലാശാല വിസി നിയമനം: ഗവർണറെ മറികടന്ന് സെർച്ച്‌ കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാർ 

    തിരുവനന്തപുരം: മലയാളം സർവ്വകലാശാല വിസി നിയമനത്തിൽ ഗവർണറെ മറികടന്ന് സെർച്ച്‌ കമ്മിറ്റിയെ നിയോഗിക്കാൻ സംസ്ഥാന സർക്കാർ. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. ഗവർണറുടെ പ്രതിനിധിക്ക് പുറമെ സർക്കാരിന്റെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയിം സിന്റിക്കേറ്റിന്റെയും പ്രതിനിധികൾ സെർച്ച് കമ്മിറ്റിയിലുണ്ടാകും. ഗവർണറുടെ അധികാരം വെട്ടാൻ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബില്ലിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. സർക്കാർ ആവശ്യം ഗവർണർ തള്ളിക്കളയുമെന്ന് ഉറപ്പാണ്. നിയമസഭ പാസാക്കിയെങ്കിലും ബില്ലിൽ ഗവർണർ ഒപ്പു വച്ചെങ്കിലേ നിയമമാവൂ എന്നിരിക്കെയാണ് സർക്കാരിന്റെ അസാധാരണ നടപടി.സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ ഉടൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബുധനാഴ്ച കത്ത് നൽകുകയും ചെയ്തു. സർക്കാർ ആവശ്യത്തിൽ ​ഗവർണർ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. നിയമസഭ പാസാക്കിയ…

    Read More »
  • Kerala

    പി.ടി സെവന് പിടിവീഴുമോ? ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു; ആര്‍.ആര്‍.ടി സംഘവും മൂന്ന് കുങ്കി ആനകളും വനത്തില്‍

    പാലക്കാട്: ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന ഒറ്റയാന്‍ പി.ടി സെവനെ (പാലക്കാട് ടസ്‌കര്‍ 7) പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. പുലര്‍ച്ചെ നാലിന് ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള ആര്‍.ആര്‍.ടി സംഘം ആനയെ തെരഞ്ഞ് വനത്തിലേക്ക് പുറപ്പെട്ടു. ആനയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതാനാല്‍ മയക്കുവെടിവയ്ക്കുന്ന നടപടിയിലേക്ക് കടന്നില്ല. ആനയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൃത്യമായ നീരിക്ഷണത്തിന് ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളും സംഘത്തിനൊപ്പമുണ്ട്. 75 അംഗ വനപാലകരാണ് ധോണിയിലെ ദൗത്യത്തിനായുള്ളത്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി.ടി സെവനെ കണ്ടെത്തിയാല്‍ മയക്കു വെടിവച്ച് പിടികൂടും. കൂടിന്റെ ബലപരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം, പി.ടി 7നെ പിടികൂടുകയെന്നത് വനംവകുപ്പിന്റെ ഏറ്റവും വലിയ ദൗത്യമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആനയെ എത്രയും വേഗം പിടിക്കാനാകുമെന്നാണ് കരുതുന്നതെന്നും പിടികൂടിയാല്‍ ജനത്തിന് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ അനുകൂലമെങ്കില്‍,…

    Read More »
  • Social Media

    ബിക്കിനിയില്‍ ‘സൂപ്പര്‍ ഹോട്ട്’ ആയി അഹാന കൃഷ്ണകുമാര്‍, ഇത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് ആരാധകരും

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ ആണ് അഹാന കൃഷ്ണകുമാര്‍. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. വളരെ പെട്ടെന്ന് തന്നെ താരം മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറുകയായിരുന്നു. ലൂക്കാ എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയില്‍ നിഹാരിക എന്ന കഥാപാത്രത്തെ ആയിരുന്നു അഹാന കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. അതേസമയം, താരം ഇപ്പോള്‍ ഗോവയില്‍ ആണ് ഉള്ളത്. കഴിഞ്ഞദിവസം താരം ഗോവയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. വളരെ ഹോട്ട് ആയിട്ടാണ് താരം ഈ ചിത്രങ്ങളില്‍ എല്ലാം തന്നെ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളില്‍ നടിയുടെ മുഖം ലൂക്കാ സിനിമയില്‍ ഉള്ളതുപോലെ തന്നെയാണ് ഉള്ളത് എന്നാണ് പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും ചിത്രങ്ങള്‍ നല്‍കി ഞെട്ടിച്ചിരിക്കുകയാണ് അഹാന കൃഷ്ണകുമാര്‍. ബിക്കിനിയില്‍ ആണ് താരം ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. വളരെ കുറച്ചു മലയാളി നടിമാര്‍ മാത്രമാണ് ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇവര്‍ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ എല്ലാം തന്നെ…

    Read More »
  • India

    സുവര്‍ണ മോടി; 156 ഗ്രാം സ്വര്‍ണത്തില്‍ മോദിയുടെ ശില്പം നിര്‍മിച്ച് വ്യാപാരി

    അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ 156 സീറ്റുകളുമായി ബി.ജെ.പിക്ക് ചരിത്രവിജയം സമ്മാനിച്ചത് ആഘോഷിക്കാനായി 156 ഗ്രാം സ്വര്‍ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അര്‍ധകായ ശില്പം നിര്‍മിച്ചു. സൂറത്തിലെ ആഭരണനിര്‍മാണസ്ഥാപനമായ രാധികാ ചെയിന്‍സിന്റെ ഉടമ ബസന്ത് ബോറയാണ് സ്വന്തം ഫാക്ടറിയില്‍ ഇത് തയ്യാറാക്കിയത്. 20 തൊഴിലാളികള്‍ മൂന്നുമാസം പണിയെടുത്താണ് സ്വര്‍ണശില്പം തീര്‍ത്തത്. 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിച്ചത്. 11 ലക്ഷം രൂപയോളം ചെലവായി. ഡിസംബറില്‍ പണികഴിഞ്ഞിരുന്നെങ്കിലും തൂക്കം കൂടുതലായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നതോടെ സീറ്റിന്റെ എണ്ണത്തിന് ആനുപാതികമാക്കാന്‍ തൂക്കംകുറച്ചു. മോദിശില്പത്തിന് വന്‍പ്രചാരമായതോടെ വിലചോദിച്ചും വാങ്ങാന്‍ താത്പര്യംപ്രകടിപ്പിച്ചും ആളുകളെത്തുന്നുണ്ട്. എന്നാല്‍, മോദിയോടുള്ള ആരാധനകാരണമാണ് ശില്പമുണ്ടാക്കിയതെന്നും തത്കാലം വില്‍ക്കാന്‍ ഉദ്ദേശ്യമില്ലെന്നും ബോറ പറഞ്ഞു.

    Read More »
Back to top button
error: