Month: January 2023

  • Kerala

    കുഴിയില്‍വീണ യുവാവിനെ രക്ഷിച്ചില്ല; എസ്.ഐ.ക്കെതിരേ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

    കോഴിക്കോട്: കുഴിയില്‍ വീണനിലയില്‍ കണ്ടെത്തിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറാകാതിരുന്ന സബ് ഇന്‍സ്‌പെക്ടറുടെ പേരില്‍ വകുപ്പുതല നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. 2019 സെപ്റ്റംബര്‍ 26- ന് ബാലുശ്ശേരി എസ്.ഐയായിരുന്ന വിനോദിന്റെ പേരില്‍ നടപടിയെടുക്കാനാണ് ഉത്തരവ്. എസ്.ഐയുടെ ഭാഗത്ത് ഗുരുതരമായ പിഴവുണ്ടെന്ന് കമ്മിഷന്‍ അന്വേഷണ വിഭാഗം കണ്ടെത്തി. മാനുഷികമായ സമീപനമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, വിപിന്‍രാജ് രക്ഷപ്പെടുമായിരുന്നുവെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നും ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ബാലുശ്ശേരി ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തിലാണ് ഉണ്ണികുളം എം.എം. പറമ്പ് സ്വദേശി വിപിന്‍രാജ് അപകടത്തില്‍പ്പെട്ടത്. നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കേണ്ട കുഴിയിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. രാത്രി ഫോണില്‍ സംസാരിച്ചുകൊണ്ട് കെട്ടിടത്തിലേക്ക് കയറിയപ്പോഴായിരുന്നു അപകടം. ബാലുശ്ശേരി പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും വെള്ളക്കെട്ടില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ക്കണ്ട വിപിന്‍ രാജിനെ രക്ഷപ്പെടുത്താന്‍ എസ്.ഐ. വിനോദ് തയ്യാറായില്ല. അവിടെ കൂടിയിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ വിലക്കുകയും ചെയ്തു. വിപിന്‍രാജിന്റെ അമ്മ പ്രസന്നകുമാരി നല്‍കിയ…

    Read More »
  • Kerala

    ‘വിഷം’ വിളമ്പിയാൽ ഇനി കർശന നടപടി; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് 

    തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജൻസ്) രൂപീകരിച്ചു. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസർമാർ, ക്ലാർക്ക് എന്നിവരടങ്ങുന്ന ഫോഴ്‌സ് രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ അന്വേഷിച്ച് ആവശ്യമായ തുടർനടപടികൾ എടുക്കുന്നതും കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്യുന്നതും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലയായിരിക്കും. ഭക്ഷ്യവിഷബാധ ഉണ്ടായാൽ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടൽ, അന്വേഷണം, റിപ്പോർട്ട് ചെയ്യൽ, പ്രവർത്തനം ഏകോപിപ്പിക്കൽ എന്നിവ ടാസ്‌ക് ഫോഴ്‌സ് ചെയ്യണം. ഇതിനുപുറമേ മാർക്കറ്റിൽ മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ എത്തുന്നതിന് മുമ്പുതന്നെ തടയാനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുമായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ഇതിനായി ഭക്ഷ്യവിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ, അവയുടെ ഉത്പാദക കേന്ദ്രങ്ങൾ, വിപണന മാർഗങ്ങൾ എന്നിവ സംബന്ധിച്ച് പഠിച്ച് അവ ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിച്ച് റിപ്പോർട്ട് നൽകണം. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന…

    Read More »
  • Crime

    യുവാവിനൊപ്പം ദുരൂഹസാഹചര്യത്തില്‍ കണ്ടത് ചോദ്യംചെയ്തു; അമ്മയുടെ പ്രേരണയില്‍ മകള്‍ അച്ഛനെ പോക്സോ കേസില്‍ കുടുക്കിയതായി പരാതി

    തൃശ്ശൂര്‍: മറ്റൊരാളുമായുള്ള മകളുടെ ബന്ധം ചോദ്യംചെയ്തതിന് മകള്‍ അമ്മയോടൊപ്പം ചേര്‍ന്ന് അച്ഛനെ പോക്‌സോ കേസില്‍ കുടുക്കിയെന്ന പരാതിയില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നടപടി. സംഭവത്തില്‍ പോലീസ്‌കൂടി ആരോപണ നിഴലിലാണ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊതുപ്രവര്‍ത്തകന്‍കൂടിയായ, കുട്ടിയുടെ അച്ഛനുമായി പിണങ്ങിക്കഴിയുകയാണ് ഭാര്യ. വിവാഹമോചനക്കേസും നടക്കുകയാണ്. 14 വയസ്സുള്ള മകള്‍ അഞ്ചാം വയസ്സുമുതല്‍ അച്ഛനോടൊപ്പമായിരുന്നു താമസം. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനത്തിലാണ് മകള്‍ പഠിച്ചിരുന്നത്. ഒരു ദിവസം രാത്രി മകളെ കാണാതായപ്പോള്‍ അന്വേഷിച്ച അച്ഛന്‍ വീട്ടുപറമ്പില്‍ മകളെയും ഒരു യുവാവിനെയും ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. ഇത് ചോദ്യംചെയ്തതില്‍ കുപിതയായ മകള്‍ അടുത്ത ദിവസം അമ്മ താമസിക്കുന്ന ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പോയി. കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ അച്ഛന്‍ പലതവണ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് വാടാനപ്പള്ളി പോലീസില്‍ പരാതിപ്പെടാനെത്തിയപ്പോഴാണ് മകള്‍ പരാതി നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. മകള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിഞ്ഞ അച്ഛന്‍ ഇപ്പോള്‍…

    Read More »
  • Kerala

    കണ്ണിലുണ്ണികൾ കണ്ണിലെ കരടായി, നാട്ടുകാർക്ക് ഭീഷണിയായി പടയപ്പയും ചക്കക്കൊമ്പനും; മൂന്നാറിൽനിന്ന് നാടുകടത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനം‌

    മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്ക് രാത്രികാല സവാരിക്ക് വിലക്ക് മൂന്നാർ: കണ്ണിലുണ്ണികൾ കണ്ണിലെ കരടായതോടെ നാടുകടത്താൻ തീരുമാനം.nപടയപ്പയും ചക്കക്കൊമ്പനും ഉൾപ്പെടെ ആക്രമകാരികളായ ആനകളെ മൂന്നാറിൽനിന്ന് നാടുകടത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. ദേവികുളം എംഎല്‍എ അഡ്വ. എ രാജയുടെ നേതൃത്വത്തില്‍ കൂടിയ സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മൂന്നാര്‍ മേഖലയില്‍ രാത്രിയോ പകലോ വ്യത്യാസമില്ലാതെ എത്തുന്ന ആനകൾ ആക്രമണകാരികളായതോടെയാണ് നടുകടത്താൻ തീരുമാനമായത്. പടയപ്പയടക്കമുള്ള രണ്ട് ആനകളെ നാടുകടത്തണമെന്നാണ് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. നിലവില്‍ മൂന്നാര്‍ ചിന്നക്കനാല്‍, ശാന്തന്‍പ്പാറ എന്നിവിടങ്ങളിലായി അഞ്ചോളം ആനകളാണ് നാട്ടുകാര്‍ക്ക് ശല്യമായി നാട്ടിന്‍പുറങ്ങളില്‍ ഇറങ്ങുന്നത്. ഇതില്‍ ചക്കക്കൊമ്പനും പടയപ്പയും വാഹനങ്ങള്‍ തകര്‍ക്കുകയും മറ്റ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുന്ന രീരിയില്‍ അപകടകാരികളുമാണ്. ഈ രണ്ട് ആനകളും വനപാലകരുടെ നിരീക്ഷണത്തിലാണ്. ഇവയെ നാടുകടത്താനാണ് സര്‍വകക്ഷിയോഗത്തില്‍ നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. അതേസമയം, മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്ക് രാത്രികാല സവാരിക്ക് വിലക്ക് ഏർപ്പെടുത്തി. നൈറ്റ് സവാരിക്കും…

    Read More »
  • Crime

    കുട്ടികള്‍ ഉണ്ടാകാന്‍ യുവതിയെ മനുഷ്യന്റെ അസ്ഥി കഴിപ്പിച്ചു; ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍

    മുംബൈ: കുട്ടികള്‍ ഉണ്ടാകാന്നെ പേരില്‍ 28 വയസുകാരിയെ മനുഷ്യ അസ്ഥിയുടെ പൊടി നിര്‍ബന്ധിച്ച് കഴിപ്പിച്ച! സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃമാതാപിതാക്കള്‍, മന്ത്രവാദം നടത്തിയ സ്ത്രീ തുടങ്ങി ഏഴു പേരെ അസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ നടന്ന ദുര്‍മന്ത്രവാദത്തില്‍ മനുഷ്യന്റെ എല്ല് പൊടിച്ച് വെള്ളത്തില്‍ കലര്‍ത്തി യുവതിയെ നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. 2019 ലാണ് യുവതിയുടെ വിവാഹം നടന്നത്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ പൂജയും വഴിപാടുമായി കഴിയുകയായിരുന്നു. അമാവാസി ദിനത്തില്‍ പ്രത്യേക പൂജ നടത്തിയാല്‍ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് ദുര്‍മന്ത്രവാദം നടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. എല്ലുപൊടിയുടെ വെള്ളം കുടിക്കുന്നതു കൂടാതെ വെള്ളച്ചാട്ടത്തില്‍ പോയി കുളിക്കണമെന്നും മന്ത്രവാദിനിയുടെ നിര്‍ദേശമുണ്ടായിരുന്നു. ദുര്‍മന്ത്രവാദം കൂടാതെ തന്റെ മാതാപിതാക്കളില്‍നിന്ന് പണം വാങ്ങിവരാനായി തന്നെ നിര്‍ബന്ധിച്ചുവെന്നും ഇതിന്റെ പേരില്‍ മാനസികവും ശാരീരികവുമായ ഉപദ്രവം ഏല്‍ക്കേണ്ടി വന്നെന്നും യുവതി പറഞ്ഞു. മഹാരാഷ്ട്രയിലെ ദുര്‍മന്ത്രവാദ നിര്‍മാര്‍ജന നിയമം 2013 പ്രകാരവും സ്ത്രീധന പീഡന നിരോധന നിയമപ്രകാരവുമാണ് ഏഴു പ്രതികള്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.

    Read More »
  • Crime

    എ.ടി.എമ്മില്‍ കൃത്രിമം കാണിച്ച് തട്ടിയത് ലക്ഷങ്ങള്‍; കായംകുളത്തുനിന്ന് മുങ്ങിയ പ്രതി പാക് അതിര്‍ത്തിക്ക് സമീപം പിടിയില്‍

    ആലപ്പുഴ: കായംകുളത്ത് എ.ടി.എമ്മില്‍ കൃത്രിമം നടത്തി രണ്ട് ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. ഹരിയാന പാനിപ്പത്ത് ജില്ലയിലെ ക്യാപ്റ്റന്‍ നഗര്‍ സ്വദേശി സുഹൈല്‍ (30) ആണ് അറസ്റ്റിലായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കായംകുളം ടൗണ്‍ ബ്രാഞ്ചിന്റെ കീഴിലുള്ള കായംകുളം മുത്തൂറ്റ് ബില്‍ഡിങിലെ എ.ടി.എം മെഷീനില്‍ നിന്നാണ് പ്രതി കൃത്രിമം കാണിച്ച് പണം പിന്‍വലിച്ചത്. സംഭവത്തിന് പിന്നാലെ മുങ്ങിയ ഇയാളെ രാജസ്ഥാനിലെ ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഗജ് സിംങ്പൂര്‍ എന്ന സ്ഥലത്തു നിന്നാണ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ പല തവണകളായി വിവിധ ബാങ്കുകളുടെ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് കൃത്രിമം നടത്തി 2,17,000 രൂപയാണ് ഇയാള്‍ കവര്‍ന്നത്. എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം ഡെപ്പോസിറ്റ് ചെയ്യാനും പിന്‍വലിക്കാനും സാധിക്കുന്ന മെഷീനിലാണ് ഇയാള്‍ തട്ടിപ്പിനായി തെരഞ്ഞെടുത്തത്. പണം പിന്‍വലിക്കുമ്പോള്‍ മെഷീന്റെ ഡിസ്‌പെന്‍സര്‍ ഭാഗം കൈ കൊണ്ട് അമര്‍ത്തിപ്പിടിച്ച് ട്രാന്‍സാക്ഷന്‍ ഫെയ്ല്‍ഡ് ആക്കി…

    Read More »
  • NEWS

    ലാദനെ കണ്ടിട്ട് പോലുമില്ല; ഐ.എസ്, അല്‍ ക്വയ്ദ ബന്ധം നിഷേധിച്ച് ജയിലില്‍നിന്ന് ആഗോള ഭീകരൻ മക്കിയുടെ വീഡിയോ

    ഇസ്ലാമാബാദ്: ഭീകരസംഘടനകളുമായുള്ള ബന്ധം നിഷേധിച്ച് ലഷ്‌കറെ തോയ്ബ ഉപമേധാവിയും ആഗോളഭീകരനുമായ അബ്ദുള്‍ റഹ്മാന്‍ മക്കി. പാക് ജയിലില്‍നിന്നാണ് മക്കിയുടെ വീഡിയോ പുറത്തുവന്നത്. ആഗോള ഭീകര സംഘടനകളായ ഇസ്ലാമിക് സ്‌റ്റേറ്റുമായോ(ഐ.എസ്) അല്‍ ക്വയ്ദയുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വീഡിയോയില്‍ മക്കി അവകാശപ്പെടുന്നു. നിലവില്‍ ലാഹോറിലെ കോട് ലഖ്പത് ജയിലിലാണ് മക്കിയുള്ളത്. ഇന്ത്യാ സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മക്കി ആരോപിച്ചു. താന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ആഗോള ഭീകരന്‍മാരായ ഒസാമ ബിന്‍ ലാദനെയോ അയ്മാന്‍ അല്‍ സവാഹിരിയെയോ അബ്ദുള്ള അസമിനെയോ ഒരിക്കല്‍പോലും താന്‍ കണ്ടിട്ടില്ലെന്നും മക്കി അവകാശപ്പെട്ടു. അതേസമയം, മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് യാതൊന്നും പരാമര്‍ശിക്കാന്‍ മക്കി തയാറായിട്ടില്ല. ലഷ്‌കറെ സ്ഥാപകന്‍ ഹാഫിസ് സയിദിന്റെ ഭാര്യാസഹോദരനായ മക്കിയെ കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്രസംഘടന (യു.എന്‍) ആഗോളഭീകരനായി പ്രഖ്യാപിച്ചത്. മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നത് ഇന്ത്യയുടെയും യു.എസിന്റെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍, ഇരുരാജ്യങ്ങളുടെയും സംയുക്തനീക്കത്തെ യു.എന്‍. രക്ഷാസമിതിയില്‍ ചൈന…

    Read More »
  • Crime

    അച്ഛന്റെ പീഡനം ഭയന്ന് അമ്മ മകളെ വീട്ടിൽ പൂട്ടിയിട്ടു, താക്കോൽ സൂക്ഷിക്കാൻ നൽകിയ അയൽവാസി പതിനേഴുകാരിയെ തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കി

    മുംബൈ: അച്ഛന്റെ പീഡനം ഭയന്ന് അമ്മ മകളെ വീട്ടിൽ പൂട്ടിയിട്ടു. താക്കോൽ സൂക്ഷിക്കാൻ നൽകിയ അയൽവാസി പതിനേഴുകാരിയെ തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കി. ഒടുവിൽ പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു പൊലീസ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട ശേഷം പെണ്‍കുട്ടിയുടെ അമ്മ അയല്‍വാസിയുടെ കൈയില്‍ താക്കോല്‍ നല്‍കുകയായിരുന്നു പതിവ്. ഇയാളാണ് പെണ്‍കുട്ടിയെ പതിവായി ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് വിവരം. മൂന്ന് മാസം മുന്‍പാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചത്. ഇതേതുടര്‍ന്നാണ് അമ്മ മകളെ വീട്ടില്‍ പൂട്ടിയിട്ട് ജോലിക്ക് പോകാന്‍ തുടങ്ങിയത്. പ്രദേശത്തെ ഒരു മദ്രസയില്‍ പാചകക്കാരിയാണ് അമ്മ. വൈകീട്ട് മറ്റ് സ്ഥലങ്ങളിലു ഇവര്‍ ജോലിക്ക് പോകും. മകളെ വീട്ടില്‍ പൂട്ടിയിടുമ്പോഴെല്ലാം താക്കോല്‍ അയല്‍വാസിയായ തയ്യല്‍ക്കാരന്റെ കൈയില്‍ നല്‍കുകയാണ് ചെയ്യാറെന്ന് പൊലീസ് പറഞ്ഞു. സാഹചര്യം ചൂഷണം ചെയ്ത് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഡിസംബറിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. ഇക്കാര്യം ആരോടെങ്കിലും…

    Read More »
  • Kerala

    സസ്പെൻഷൻ കിട്ടിയതിന്റെ കലിപ്പ്; സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥനു നേരെ എഎസ്ഐയുടെ വധഭീഷണിയും അസഭ്യവർഷവും 

    തിരുവനന്തപുരം: സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥനു നേരെ സസ്പെൻഷനിലായ എഎസ്ഐയുടെ വധ ഭീഷണിയും അസഭ്യവർഷവും. തിരുവനന്തപുരത്താണ് സംഭവം. ഗുണ്ടാ ബന്ധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടപടി നേരിട്ട മംഗലപുരം എഎസ്ഐ ജയനാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സാജിദിന് നേരെ ഭീഷണി മുഴക്കിയത്. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇതേത്തുടർന്നു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. ഗുണ്ടാ ബന്ധത്തിൻറെ പേരിൽ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ സ്വീപ്പർ ഒഴികെ ബാക്കി 31 പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സിനിമയെ പോലും വെല്ലുവിധം ഗുണ്ടാ മാഫിയാ- പൊലീസ് ബന്ധം പുറത്തുവന്നതോടെയാണ് നാണക്കേട് മാറ്റാനുള്ള കൂട്ട നടപടികളുണ്ടായത്. തലസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധമായ മംഗലപുരം സ്റ്റേഷനിലാണ് അടിമുടി ശുദ്ധികലശം. ഗുണ്ടാ ബന്ധത്തിൻറെ പേരിൽ എസ്എച്ച് ഒ സജേഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ അഞ്ച് പൊലീസുകാരെ കൂടി…

    Read More »
  • Food

    പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, വിശദാംശങ്ങൾ മനസ്സിലാക്കുക

    വ്യത്യസ്ത ഭക്ഷണശീലങ്ങളാലും ഡയറ്റു മൂലവുമൊക്കെ പലരും പ്രഭാതഭക്ഷണത്തിന് വലിയ പ്രധാന്യം കൊടുക്കാറില്ല. പക്ഷേ രാവിലെയുള്ള ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ദീര്‍ഘകാലം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അമിതദേഷ്യം, മലബന്ധം, മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് കാരണമാകുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യത 27 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. രാത്രി ഏതാണ്ട് 12 മണിക്കൂറോളോളം ഭക്ഷണം കഴിക്കാതിരുന്ന ശേഷം നാം കഴിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം. വിവിധ പഠനങ്ങള്‍ അനുസരിച്ച്, പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. കാരണം ഇത് ദീര്‍ഘകാല ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും. പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കില്‍ ഇന്‍സുലിന്‍ അളവ് കുറയുകയും ഉച്ചഭക്ഷണത്തിന് ശേഷം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചില പ്രഭാതഭക്ഷണങ്ങള്‍ തലച്ചോറിന് ഉത്തേജനം നല്‍കുകയും ഹ്രസ്വകാല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിവിധ പഴങ്ങളും പച്ചക്കറികളും, കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീൻ അടങ്ങിയതുമായ…

    Read More »
Back to top button
error: