ബിക്കിനിയില്‍ ‘സൂപ്പര്‍ ഹോട്ട്’ ആയി അഹാന കൃഷ്ണകുമാര്‍, ഇത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് ആരാധകരും
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ ആണ് അഹാന കൃഷ്ണകുമാര്‍. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. വളരെ പെട്ടെന്ന് തന്നെ താരം മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറുകയായിരുന്നു. ലൂക്കാ എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയില്‍ നിഹാരിക എന്ന കഥാപാത്രത്തെ ആയിരുന്നു അഹാന കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്.
അതേസമയം, താരം ഇപ്പോള്‍ ഗോവയില്‍ ആണ് ഉള്ളത്. കഴിഞ്ഞദിവസം താരം ഗോവയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. വളരെ ഹോട്ട് ആയിട്ടാണ് താരം ഈ ചിത്രങ്ങളില്‍ എല്ലാം തന്നെ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളില്‍ നടിയുടെ മുഖം ലൂക്കാ സിനിമയില്‍ ഉള്ളതുപോലെ തന്നെയാണ് ഉള്ളത് എന്നാണ് പ്രേക്ഷകര്‍ പറയുന്നു.
എന്നാല്‍, ഇപ്പോള്‍ വീണ്ടും ചിത്രങ്ങള്‍ നല്‍കി ഞെട്ടിച്ചിരിക്കുകയാണ് അഹാന കൃഷ്ണകുമാര്‍. ബിക്കിനിയില്‍ ആണ് താരം ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. വളരെ കുറച്ചു മലയാളി നടിമാര്‍ മാത്രമാണ് ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇവര്‍ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ എല്ലാം തന്നെ ചെയ്യുന്നത് കേരളത്തിന് പുറത്തു പോകുമ്പോള്‍ മാത്രമാണ്. അതെന്താ കേരളത്തിലെ ബീച്ചുകളില്‍ നിന്നും ഇതുപോലെയുള്ള ഫോട്ടോഷോട്ടുകള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യം ഇല്ലേ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.
ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സണ്‍സെറ്റ് വളരെ മികച്ച രീതിയില്‍ തന്നെ ചിത്രങ്ങളില്‍ ക്യാപ്ചര്‍ ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷകര്‍ എല്ലാവരും അഭിപ്രായപ്പെടുന്നത്. സാധാരണ ഇതുപോലെയുള്ള ചിത്രങ്ങള്‍ക്ക് താഴെ നിരവധി ഞരമ്പ് രോഗികളുടെ കമന്റുകള്‍ ആയിരിക്കും ഉണ്ടാവുക. അതുപോലെ തന്നെ വാട്‌സ്ആപ്പ് അമ്മാവന്‍മാരുടെയും അയല്‍ക്കൂട്ടം അമ്മായിമാരുടെയും നിരവധി ഉപദേശ കമന്റുകളും സദാചാര കമന്റുകളും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇപ്പോള്‍ പോസിറ്റീവ് റെസ്‌പോണ്‍സ് മാത്രമാണ് ഇപ്പോള്‍ ഇതിന് താഴെ കാണാന്‍ സാധിക്കുന്നത്. നമ്മുടെ സമൂഹം യഥാര്‍ത്ഥത്തില്‍ പുരോഗമിക്കുന്നു എന്നതിന്റെ അടയാളമാണ് ഇത് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.