Month: January 2023

  • India

    “തെളിവായി ഉള്ളത് ഭാര്യയുടെ മൊഴി മാത്രം”; വൈവാഹിക ബലാത്സംഗം കുറ്റകരമാക്കരുതെന്നാവശ്യപ്പെട്ട് പുരുഷ് ആയോഗ് സുപ്രീം കോടതിയില്‍

    ന്യൂഡല്‍ഹി: വിവാഹബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കുന്നതിന് എതിരെ പുരുഷ് ആയോഗ് ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന സുപ്രീം കോടതിയില്‍. കുറ്റം തെളിയിക്കാൻ തെളിവായി ഉള്ളത് ഭാര്യയുടെ മൊഴി മാത്രമാണെന്നും വിവാഹ ബന്ധങ്ങളെ അസ്ഥിരപ്പെടുത്തുന്നതാണ് ഇത്തരമൊരു നീക്കമെന്നും പുരുഷ് ആയോഗ് ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഒട്ടേറെ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ട്. ഭര്‍ത്താവ് ഭാര്യയെ നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നത് ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കിയ ഐപിസി വകുപ്പ് നീക്കം ചെയ്യണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. അതിനിടെയാണ് പുരുഷ അയോഗിന്റെ ഇടപെടൽ. വൈവാഹിക ബലാത്സംഗം കുറ്റകരമാക്കിയാല്‍ മറ്റൊരു തെളിവുമില്ലാതെ വിവാഹ ബന്ധങ്ങള്‍ അവസാനിപ്പിക്കപ്പെടുമെന്ന് പുരുഷ ആയോഗിന്റെ ഹര്‍ജിയില്‍ പറയുന്നു. ഭാര്യയുടെ മൊഴിയല്ലാതെ മറ്റെന്തു തെളിവാണ് ഇക്കാര്യത്തില്‍ ഉണ്ടാവുക? ഇതു വന്‍ തോതില്‍ ദുരുപയോഗിക്കപ്പെടും. വിവാഹം എന്ന സംവിധാനത്തെ തന്നെ ഇത് അസ്ഥിരമാക്കും. ഭാര്യമാരുടെ തെറ്റായ ആരോപണങ്ങളില്‍ മനംനൊന്ത് ഭര്‍ത്താക്കന്മാര്‍ ജീവനൊടുക്കിയ ഒട്ടേറെ സംഭവങ്ങളുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ലൈംഗിക…

    Read More »
  • Careers

    വിവിധ സൗജന്യ തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    കോട്ടയം: കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ അർബൻ ലൈവ്‌ലി ഹുഡ് മിഷനും (എൻ യു എൽ എം) കുടുംബശ്രീയും സെന്റർ ഫോർ എംപ്ലോയ്‌മെന്റ് ആൻഡ് എഡ്യൂക്കേഷണൽ ഗൈഡൻസും (സി ഇ ഇ ജി) സംയുക്തമായി നടപ്പാക്കുന്ന വിവിധ സൗജന്യ തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആയുർവേദ പഞ്ചകർമ ടെക്‌നിഷ്യൻ (ആയുർവേദ തെറാപ്പി), സി എൻ സി ഓപ്പറേറ്റർ, ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ, ടു വീലർ സർവീസ് ടെക്‌നിഷ്യൻ എന്നി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സുകൾ പൂർണ്ണമായും സൗജന്യമാണ്. പഠന സാമഗ്രികൾ സൗജന്യമായി ലഭിക്കും. താമസിച്ചു പഠിക്കുന്നവർക്ക് (റസിഡൻഷ്യൽ) ഭക്ഷണവും താമസവും സൗജന്യമായിരിക്കും. നോൺ റസിഡൻഷ്യൽ കോഴ്‌സുകൾക്ക് സ്റ്റൈപൻഡ് ലഭിക്കും. ഗവൺമെന്റ് സർട്ടിഫിക്കറ്റും ജോലിയും ലഭിക്കും. പോസ്റ്റ് പ്ലേസ്മെന്റ് സപ്പോർട്ടും ഉണ്ടായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി/ പ്ലസ് ടു പാസായ18 നും 35 നും ഇടയിൽ പ്രായമുള്ളവരും ഏതെങ്കിലും നഗരസഭയിലോ കോർപറേഷനിലോ സ്ഥിര താമസക്കാരും ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8593921122, 9037486929

    Read More »
  • Kerala

    “വഴിയരികിലെ ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളാണ് പ്രധാനം”; ആലപ്പുഴ മെഡി. കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിനു വിളിക്കാത്തതിനെതിരെ സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്‌ 

    ആലപ്പുഴ: ആലപ്പുഴ മെഡി. കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിനു വിളിക്കാത്തതിനെതിരെ സി പി എം നേതാവ് ജി. സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്‌.നിർമ്മാണത്തിനായി ആദ്യവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാണ് ജി സുധാകരന്‍റെ വിമര്‍ശനം. പുതിയ ബ്ലോക്കിനായി ആദ്യവസാനം മുന്നിൽ നിന്നയാളാണ് ഞാൻ. എന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ലെന്നും വഴിയരികിലെ ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളാണ് പ്രധാനമെന്നും ജി സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണ്. അതു കൊണ്ട് ചരിത്രം ഇല്ലാതാകുന്നില്ലെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കെ കെ ശൈലജയേയും ഉൾപ്പെടുത്താമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജി സുധാകരൻ കുറിച്ചു. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി ആണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്. പുന്നപ്ര സ്‌കൂളിന്‍റെ ഉദ്ഘാടന നോട്ടീസിൽ നിന്നും ജി. സുധാകരന്‍റെ പേര്‌ ഫോട്ടോഷോപ്പിലൂടെ എച്ച് സലാം എംഎല്‍എയുടെ ഓഫീസ് നീക്കം ചെയ്തത് വിവാദമായിരുന്നു. തുടക്കം മുതല്‍ കെട്ടിടത്തിന് വേണ്ടി പ്രവര്‍ത്തിട്ട കെ സി വേണുഗോപാല്‍ എംപിയെ…

    Read More »
  • NEWS

    “ഇന്നെന്റെ ജന്മദിനമാണ്. എനിക്ക് മംഗളം ആശംസിച്ചിട്ടു പോകുവിൻ!” ബഷീറായി ടൊവിനോ, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ‘നീലവെളിച്ചം’ അണിയറ പ്രവർത്തകർ

    “ഇന്നെന്റെ ജന്മദിനമാണ്. എനിക്ക് മംഗളം ആശംസിച്ചിട്ടു പോകുവിൻ!”   – വൈക്കം മുഹമ്മദ് ബഷീർ (ജന്മദിനം)  നീലവെളിച്ചത്തിന്റെ നായകന് ജന്മദിനാശംസകൾ !! താൻ സംവിധാനം ചെയ്യുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ച’ത്തിലെ ടൊവിനോ തോമസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിലാണ് ബഷീറായി ടൊവിനോ തോമസിനെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ റിലീസ്. ഇരുവരുടെയും ജന്മദിനം ഒന്നിച്ചുവരുന്ന ദിവസമാണ് പോസ്റ്റർ പുറത്തുവിട്ടതെന്നതും ശ്രദ്ധേയമാണ്. ബഷീറിന്റെ ഏറെ പ്രശസ്തമായ ഒരു ഫോട്ടോഗ്രാഫ് പുനരാവിഷ്‌കരിച്ചുകൊണ്ടുള്ള ലൊക്കേഷന്‍ ചിത്രവും മുന്‍പ് പുറത്തുവന്നിരുന്നു. മായാനദി, വൈറസ്, നാരദന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ, റോഷന്‍ മാത്യൂസ്, റിമ കല്ലിങ്കല്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. എപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും. ബഷീര്‍ തന്നെ തിരക്കഥ രചിച്ച് എ. വിന്‍സന്റിന്റെ സംവിധാനത്തില്‍ 1964 ലില്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗ്ഗവീനിലയ’ത്തിന്റെ പുനരാവിഷ്‌കാരമാണ് ‘നീലവെളിച്ചം’. മധു,…

    Read More »
  • Tech

    സേവ് ചെയ്യാത്ത നമ്പരിൽനിന്ന് കാൾ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് തെളിയുന്ന സംവിധാനം; എതിർപ്പുമായി ടെലികോം കമ്പനികള്‍

    മുംബൈ: സേവ് ചെയ്യാത്ത നമ്പരിൽനിന്ന് കോള്‍ വരുമ്പോള്‍ മൊബൈൽ ഫോണിൽ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്നത് നിര്‍ബന്ധമാക്കണമെന്ന ട്രായ് നിര്‍ദേശത്തിനെതിരെ ടെലികോം കമ്പനികള്‍ രംഗത്ത്. ഇത് നിര്‍ബന്ധമാക്കരുതെന്ന് കമ്പനികള്‍ആവശ്യപ്പെട്ടു. ഏ സംവിധാനം ഓപ്ഷണലായി തെരഞ്ഞെടുക്കാനുള്ള സൗകര്യം തങ്ങൾക്കു നല്‍കണമെന്നും ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടു. കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രായുമായി നടത്തിയ ചര്‍ച്ചയിലാണ് ടെലികോം കമ്പനികള്‍ എതിര്‍പ്പ് ഉന്നയിച്ചത്. തട്ടിപ്പുകള്‍ തടയുന്നതിന് കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം നടപ്പാക്കണമെന്ന നിര്‍ദേശം അടുത്തിടെയാണ് ട്രായ് മുന്നോട്ടുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് റിലയൻസ് ജിയോ, എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ എതിര്‍പ്പ് ഉന്നയിച്ചത്. ഇത് നിര്‍ബന്ധമാക്കരുതെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. ഓപ്ഷണലായി തെരഞ്ഞെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. മാര്‍ക്കറ്റിന്റെ സ്വഭാവം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുസരിച്ച് നിര്‍ദേശം നടപ്പാക്കാനുള്ള സ്വാതന്ത്ര്യം കമ്പനികള്‍ക്ക് നല്‍കണം. കോളറുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം സപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ഹാന്‍ഡ് സെറ്റുകള്‍ക്കും സാധ്യമല്ല. സ്വകാര്യത ഉള്‍പ്പെടെയുള്ള…

    Read More »
  • Crime

    ഇല്ലാത്ത കേസ് തന്റെ മേൽ കെട്ടിവയ്ക്കുന്നു, കള്ളക്കേസില്‍ കുടുക്കി സർക്കിൾ ഇൻസ്‌പെക്ടർ ജീവിതം നശിപ്പിച്ചെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിളിച്ച് പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി

    തിരുവനന്തപുരം: ഇല്ലാത്ത കേസ് തന്റെ മേൽ കെട്ടിവയ്ക്കുന്നുവെന്നും കള്ളക്കേസില്‍ കുടുക്കി സർക്കിൾ ഇൻസ്‌പെക്ടർ ജീവിതം നശിപ്പിച്ചെന്നും പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിളിച്ച് പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി. വെങ്ങാനൂർ പ്രസ് റോഡിൽ താമസിക്കുന്ന ചിക്കു എന്ന് വിളിക്കുന്ന അമൽജിത്ത് (28) ആണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇല്ലാത്ത കേസ് പൊലീസ് തന്‍റെ മേൽ കെട്ടിവച്ചെന്നും ഇത് മൂലം തന്‍റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും ഇതിനാലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് അറിയിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളിൽ പൊലീസ് തന്നെ മാത്രം പ്രതിയാക്കിയെന്നായിരുന്നു ഇയാളുടെ ആരോപണം. ചെയ്യാത്ത കുറ്റത്തിന് താൻ 49 ദിവസം ജയിൽ വാസം അനുഭവിച്ചെന്നും പൊലീസ്…

    Read More »
  • Crime

    പകല്‍സമയത്ത് മതസ്ഥാപനത്തിന് വേണ്ടി പണപ്പിരിവ്: വീടുകള്‍ കണ്ടുവെക്കും, രാത്രി വന്നു മോഷണം; പ്രതി പിടിയില്‍

    മലപ്പുറം: പകല്‍സമയത്ത് മതസ്ഥാപനത്തിന് വേണ്ടി പണപ്പിരിവിനിറങ്ങി വീടുകള്‍ കണ്ടുവെച്ച ശേഷം രാത്രി വന്നു മോഷടിക്കുന്ന പ്രതി പിടിയില്‍. കൊടക്കാട് എസ്റ്റേറ്റ് റോഡിലുള്ള പള്ളിയാളി മുനീറിന്റെ വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ചിട്ടുള്ള കുരുമുളക് മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ നീക്കങ്ങളെ കുറിച്ചു മനസിലായത്. രണ്ടത്താണി സ്വദേശി വലിയക്ക തൊടി ഫസല്‍ പൂക്കോയ തങ്ങള്‍ (39) ആണ് പോലീസ് പിടിയിലായത്. രാത്രി സമയത്ത് വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ചിരുന്ന നാല് ചാക്ക് കുരുമുളക് കടത്താനായി ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ഓടിക്കുകയും റോഡില്‍ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഇയാളുടെ വണ്ടി കണ്ടെടുക്കുകയും ചെയ്തു. ഇയാള്‍ കൊണ്ടുവന്ന സ്‌കൂട്ടറിന്റെ ഉള്ളില്‍ മണ്ണാര്‍ക്കാടുള്ള മതസ്ഥാപനത്തിന്റെ കീഴിലെ കോളേജിലെ റസീറ്റ് ബുക്കുകള്‍ കണ്ട് പരിശോധിച്ചതില്‍ മോഷണം നടത്താന്‍ ശ്രമിച്ച വീട്ടില്‍ ഒരാഴ്ച മുമ്പ് ഒരാള്‍ വന്നിരുന്നതായും ആ വീട്ടില്‍ നിന്ന് സ്ഥാപനത്തിലേക്ക് രസീത് നല്‍കി സ്വീകരിക്കുകയും ചെയ്തിരുന്നു. അന്ന് വന്നയാള്‍ കുരുമുളക് എവിടെയാണ്…

    Read More »
  • Crime

    പതിവായി മദ്യപിച്ചെത്തി മര്‍ദനം; മകനെ തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മ അറസ്റ്റില്‍

    അമരാവതി: മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മാതാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബിക്കവോലുവിലാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തിയുള്ള മര്‍ദനം സഹിക്കവയ്യാതെയായിരുന്നു മാതാവിന്റെ ക്വട്ടേഷന്‍. മകനെ കൊല്ലാന്‍ 1.30 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് മാതാവ് നല്‍കിയത്. സംഭവത്തില്‍ മാതാവിനെ കൂടാതെ മറ്റ് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാകിനാഡ ജില്ലയിലെ കാരപ്പ മണ്ഡല്‍ സ്വദേശിനിയായ കനക ദുര്‍ഗയും ക്വട്ടേഷന്‍ സംഘവുമാണ് അറസ്റ്റിലായത്. ഡ്രൈവറായി ജോലി ചെയ്യുന്ന മകന്‍ വീരവെങ്കട ശിവപ്രസാദ് ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മാതാവിനൊപ്പമാണ് കഴിയുന്നത്. ഇയാള്‍ മദ്യപിച്ച് വന്ന് മാതാവിനെ മര്‍ദിക്കുന്നത് പതിവായിരുന്നു. മകന്റെ ദ്രോഹത്തില്‍ മനംനൊന്ത് മാതാവ് അയാളെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയും അതിനായി അകന്ന ബന്ധുവായ യേഡുകൊണ്ടാലു എന്നയാള്‍ക്ക് ചുമതല കൈമാറുകയുമായിരുന്നു. ഇയാള്‍ സത്യനാരായണ എന്നയാളോട് ഇക്കാര്യം സംസാരിച്ചു. ശിവപ്രസാദിനെ കൊല്ലാന്‍ അയാള്‍ 1.50 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍, 1.30 ലക്ഷം രൂപ നല്‍കാമെന്ന് കനകദുര്‍ഗ പറയുകയും ഇത് സമ്മതിച്ച…

    Read More »
  • Crime

    വീട്ടില്‍ കയറി വലിച്ചിഴച്ചു, പട്ടികകൊണ്ടിച്ചു; ഭാര്യാപിതാവിനെ കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

    കോഴിക്കോട്: ഭാര്യയുടെ വീട്ടില്‍ കയറി ഭാര്യാപിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാല്‍രത്ത് ഹൗസില്‍ കെ. അജിത്കുമാറിനെയാണ് (41) പിടികൂടിയത്. ഭാര്യ ഇയാള്‍ക്കെതിരെ കുടുംബ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പോലീസ് പറയുന്നത്. ഈ മാസം 13 ന് ആണ് ആക്രമണം നടന്നത്. ഭാര്യ പരാതി നല്‍കിയതോടെ പ്രകോപിതനായ പ്രതി കഴിഞ്ഞ സന്ധ്യയ്ക്ക് വീട്ടില്‍ കയറി തന്നെ വലിച്ചിഴച്ച് മര്‍ദ്ദിച്ചെന്നാണ് ഭാര്യാ പിതാവിന്റെ പരാതി. അജിത്ത് കുമാര്‍ തന്റെ നാഭിക്ക് തൊഴിച്ചതായും പട്ടിക കൊണ്ട് അടിച്ചതായും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അജിത്ത് കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

    Read More »
  • Health

    ശരീരത്തെ രോഗമുക്തമാക്കാൻ, മനസ്സിനെ സംഘര്‍ഷരഹിതമാക്കാൻ, അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയാൻ യോഗ പഠിക്കുക, പരിശീലിക്കുക

        ആരോഗ്യരംഗത്തിന് നമ്മുടെ ദേശം നല്‍കിയ സവിശേഷസംഭാവനയാണ് യോഗ. ശാരീരികവും മാനസികവും ആത്മീയവുമായ ഉണര്‍ച്ചയും ഉന്നതിയുമാണ് യോഗയുടെ ഉണ്‍മയും ഉന്നവും. വ്യായാമരീതി എന്നതിലുപരി ഇതൊരു ജീവിതപദ്ധതിയാണ്. ശരീരത്തെ രോഗമുക്തമാക്കുന്ന, മനസ്സിനെ സംഘര്‍ഷരഹിതമാക്കുന്ന സാധന. അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയുവാനും ജീവിതത്തിന്റെ ശുഭതാളം നിലനിര്‍ത്തുവാനും ഈ സിദ്ധി നമ്മെ സഹായിക്കും. ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന പല മാര്‍ഗങ്ങളും യോഗയിലുണ്ട്. മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിന് എനര്‍ജി പകരും. അതുപോലെ സ്‌ട്രെസ്, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും സഹായിക്കും. ഇവയെല്ലാം ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.ശരിയായ ഉറക്കം തലച്ചോറിന് എപ്പോഴും ആവശ്യമാണ്. ഉറക്കക്കുറവ്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം പതിവായി മുറിയുക എന്നിവയെല്ലാം ഓര്‍മ്മയെ ബാധിക്കാം. അതിനാല്‍ കൃത്യമായ- ആഴത്തിലുള്ള ദീര്‍ഘമായ ഉറക്കം എന്നും ഉറപ്പാക്കുക. ശരീരത്തിന് മാത്രമല്ല മനസിനും വ്യായാമം ആവശ്യമാണ്. ചില ഗയിമുകളിലേര്‍പ്പെടുന്നത് ഓര്‍മ്മ ശക്തിയെ മെച്ചപ്പെടുത്തും. ചെസ്, സുഡോകോ എല്ലാം ഉദാഹരണങ്ങളാണ്. അതുപോലെ എന്തിനും ഏതിനും ഇന്റര്‍നെറ്റ്…

    Read More »
Back to top button
error: