Month: January 2023
-
Crime
വഞ്ചരിയൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച സംഭവം; കൊല്ലം സ്വദേശി പിടിയില്‍
തിരുവനന്തപുരം: പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ പ്രതി പിടിയില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സമീപമാണ് സംഭവം. പ്രതിയുടെ സിസി ടിവി ദൃശ്യങ്ങള്‍ സമീപത്തെ സ്ഥാപനങ്ങളില്‍നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഇതിന്‍െ്‌റ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. നഗരഹൃദയത്തില്‍ അടുത്തടുത്ത് വീടുകളുള്ള വഞ്ചിയൂര്‍പോലൊരു സ്ഥലത്ത് പകല്‍ ഇങ്ങനെയൊരു ആക്രമണമുണ്ടായത് ഈ പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. ‘വീടുതെണ്ടി’ നേര്‍ച്ചയ്ക്ക് എന്ന വ്യാജേനയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഈ സമയം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കൈയിലൊരു തട്ടത്തില്‍ ഭസ്മവുമായായിട്ടാണ് അജ്ഞാതനെത്തിയത്. പെണ്‍കുട്ടി വാതില്‍ തുറന്നതും ഇയാള്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചു. നെറ്റിയില്‍ കുറി തൊടാനെന്ന ഭാവത്തിലാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടു കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അക്രമിയെ തള്ളിമാറ്റി പുറത്തിറങ്ങിയ പെണ്‍കുട്ടി അടുത്ത വീട്ടിലെത്തി കാര്യം പറഞ്ഞു. അപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു. നഗരത്തില്‍…
Read More » -
Kerala
ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ചു പ്രവേശിക്കാം; ആചാരങ്ങളിൽ മാറ്റം വരുത്തി ധർമസംഘം ട്രസ്റ്റ്
തിരുവനന്തപുരം: ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ചു പ്രവേശിക്കാമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് യോഗത്തിൽ തീരുമാനം. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം ഇക്കാര്യത്തിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ക്ഷേത്രഭാരവാഹികളും വൈദികന്മാരും ശിവഗിരി മഠത്തിന്റെ തീരുമാനം നടപ്പാക്കണമെന്ന് മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. ശിവഗിരിയിലെ അവസാന മഠാധിപതിയും ഗുരുശിഷ്യനുമായ സ്വാമി ശങ്കരാനന്ദ ഗുരു പ്രസ്ഥാനത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ഷർട്ടിട്ട് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ ഗുരുദേവൻ വരുത്തിയിരുന്നു. അതിന്റെ പിന്തുടർച്ചയെന്ന നിലയിലാണ്, ക്ഷേത്രങ്ങളിൽ ഷർട്ടിട്ടു പ്രവേശിക്കാമെന്ന തീരുമാനം. ഗുരുവും ശിഷ്യപരമ്പരയും നടത്തിയിട്ടുള്ള ക്ഷേത്രങ്ങളുടെ തന്ത്രാവകാശം തലസ്ഥാനമായ ശിവഗിരി മഠത്തിൽ നിക്ഷിപ്തമാണെന്നും ഈ ക്ഷേത്രങ്ങൾ അതു പ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങൾ ശിവഗിരി മഠവുമായി ബന്ധപ്പെട്ട് നടത്തണമെന്നും സന്യാസി സംഘം തീരുമാനമെടുത്തു. ഹൈന്ദവ ക്ഷേത്രങ്ങളിൽ, പ്രത്യേകിച്ചും കേരളത്തിലെ ക്ഷേത്രങ്ങളിൽ…
Read More » -
Local
ഒരു കിടപ്പാടത്തിനു വേണ്ടി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുമ്പോൾ ഭാഗ്യം ക്രിസ്മസ് ബമ്പർ സമ്മാനമായി എത്തി
കുമാരിയുടെ കണ്ണുകൾ ഇപ്പോഴും നിറഞ്ഞൊഴുകുകയാണ്. സങ്കടം കൊണ്ടല്ല. അപ്രതീക്ഷിതമായെത്തിയ സന്തോഷം കൊണ്ട്. രോഗം, കടം, പ്രാരാബ്ധങ്ങൾ തുടങ്ങി നിരന്തരമായ ജീവിത പ്രതിസന്ധികളിൽ നിന്ന് ഒറ്റയടിക്ക് കരകയറാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വൈക്കം സ്വദേശി അഖിലേഷും ഭാര്യ കമാരിയും. 2018 ൽ പക്ഷാഘാതം ബാധിച്ച് മൂന്ന് മാസമാണ് അഖിലേഷ് ആശുപത്രിയിൽ കിടന്നത്. നാട്ടുകാർ പിരിവെടുത്ത് നൽകിയ പണമുപയോഗിച്ചായിരുന്നു ചികിത്സ. രോഗകാലം കഴിഞ്ഞ് സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് ഭാഗ്യം ക്രിസ്മസ് ബമ്പർ രണ്ടാം സമ്മാനത്തിന്റെ രൂപത്തിൽ വന്നത്. കടന്നുവന്ന പ്രതിസന്ധികളെക്കുറിച്ചു പറയുമ്പോൾ അഖിലേഷും കുമാരിയും അറിയാതെ തേങ്ങിപ്പോകും. 2009 ൽ ഇവർ വൈക്കത്ത് വന്നതാണ്. വാടകവിട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മാറണം. അമ്മയെയും സഹോദരിയെയും സംരക്ഷിക്കണം. വലിയ തുക സമ്മാനമായി ലഭിച്ചാലേ തൻ്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാവൂ എന്ന് അഖിലേഷ് കിനാവു കണ്ടിരുന്നു. വീട് വേണം എന്നതായിരുന്നു പ്രധാന സ്വപ്നം. വീട് വെച്ചിട്ട്…
Read More » -
Kerala
മീൻ പിടിക്കുന്നതിനിടെ യുവാക്കൾക്ക് കിട്ടിയത് ചെളിക്കെട്ടിൽ സൂക്ഷിച്ചിരുന്ന 55 ലിറ്റർ വ്യാജമദ്യം!
കൊല്ലം: മീൻ പിടിക്കാനിറങ്ങിയ യുവാക്കൾക്ക് ചെളിക്കെട്ടിൽ നിന്നു ലഭിച്ചത് 55 ലിറ്റർ വ്യാജമദ്യം! കൊല്ലം ചാത്തന്നൂരിലാണ് മീൻ പിടിക്കുന്നതിനിടെ ചെളിക്കെട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജമദ്യം കണ്ടെത്തിയത്. ഉളിയനാട് നിന്നാണ് യുവാക്കൾക്ക് വ്യാജമദ്യം കിട്ടിയത്. സംഭവത്തിൽ ചാത്തന്നൂർ എക്സൈസ് സംഘം കേസെടുത്തു അന്വേഷണം തുടങ്ങി. ചാത്തന്നൂർ ഉളിയനാട് തേമ്പ്ര മണ്ഡപക്കുന്നിൽ മീൻ പിടിക്കാൻ ഇറങ്ങിയതാണ് യുവാക്കൾ. പക്ഷേ യുവാക്കൾക്ക് കിട്ടിയതാകട്ടെ മൂന്ന് ചാക്കുകളാണ്. തുറന്ന് നോക്കിയ യുവാക്കൾക്ക് ലഭിച്ചത് മദ്യം നിറച്ച 148 കുപ്പികൾ. യുവാക്കൾ ഉടൻ തന്നെ ചാത്തന്നൂർ എക്സൈസിൽ വിവരമറിയിച്ചു. എക്സൈസ് സംഘമെത്തി പ്രദേശത്ത് പരിശോധന നടത്തി. 148 കുപ്പികളിലായി 55 ലിറ്റർ വ്യാജമദ്യമാണ് കണ്ടെത്തിയതെന്ന് എക്സൈസ് അറിയിച്ചു. സ്പിരിറ്റിൽ കളര്‍ ചേര്‍ത്താണ് ഇവയുണ്ടാക്കിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച വ്യാജ മദ്യം ആകാമെന്നാണ് എക്സൈസ് സംഘത്തിന്‍റെ പ്രാഥമിക നിഗമനം. പ്രദേശവാസികളിലാരെങ്കിലുമാകാം ഇത് സൂക്ഷിച്ചതെന്നാണ് എക്സൈസ് സംഘം പറയുന്നത്. സംഭവത്തിൽ കേസെടുത്ത എക്സൈസ് അന്വേഷണം ആരംഭിച്ചു. നാട്ടിലെ സ്ഥിരം വ്യാജമദ്യവിൽപനക്കാരെ…
Read More » -
Kerala
ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ‘സജി’ വിരുദ്ധരുടെ രഹസ്യയോഗം; ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പരാതി
ആലപ്പുഴ: ജില്ലയിലെ ഒരു വിഭാഗം സി.പി.എം നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നതായി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. കുട്ടനാട്ടിലെ പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്നങ്ങളും നഗ്‌നദൃശ്യ വിവാദവും ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തലേദിവസമാണ് രഹസ്യ യോഗം ചേര്‍ന്നത്. മന്ത്രി സജി ചെറിയാന്‍ വിരുദ്ധ പക്ഷത്തെ നേതാക്കളാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന രഹസ്യയോഗത്തില്‍ പങ്കെടുത്തതെന്നും പരാതിയില്‍ പറയുന്നു. സജി ചെറിയാന്‍ പക്ഷത്തോട് അടുപ്പം പുലര്‍ത്തുന്ന ജില്ലാ കമ്മിറ്റി അംഗമാണ് രഹസ്യയോഗത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നല്‍കിയത്. മുതിര്‍ന്ന നേതാവ് യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും പറയുന്നു. ഏരിയാ സെക്രട്ടറി യോഗം ചേര്‍ന്ന സമയത്ത് ഓഫീസിന് പുറത്ത് നിരീക്ഷണത്തിനുണ്ടായിരുന്നു. യോഗത്തിനെത്തിയ ചില നേതാക്കള്‍ വാഹനം വളരെ ദൂരെ നിര്‍ത്തിയശേഷം നടന്നാണ് ഓഫീസിലെത്തിയതെന്നും പരാതിയില്‍ പറയുന്നു. ആലപ്പുഴയില്‍ വിഭാഗീയത രൂക്ഷമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിരിക്കുന്നത്.
Read More » -
Crime
വശീകരിച്ച് തട്ടിക്കൊണ്ടുപോയി, പത്തു മാസത്തെ ആസൂത്രണത്തിന് ശേഷം കൊലപാതകം; ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും
തിരുവനന്തപുരം: പാറശാലയിൽ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. മറ്റൊരാളെ വിവാഹം കഴിക്കുന്നതിനായി ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2022 ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി നൽകിയത്. സാധാരണമരണമെന്നായിരുന്നു ആദ്യത്തെ നിഗമനം. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിൽ ഗ്രീഷ്മ കുറ്റസമ്മതം നടത്തി. പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും തിരുവനന്തപുരം റൂറൽ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം നടത്തിയത് മകളാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകൾ നശിപ്പിച്ചെന്ന് പൊലിസ് കുറ്റപത്രത്തിൽ പറയുന്നു. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85-ാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനുപുറമേ വശീകരിച്ചുള്ള തട്ടികൊണ്ടുപോകലും ചുമത്തിയിട്ടുണ്ട്. ജില്ലാ ക്രൈം ബ്രാഞ്ചിൻെറ ചുമതലയുള്ള…
Read More » -
Movie
‘ഹലോ മദ്രാസ് ഗേൾ’ തീയേറ്ററുകളിലെത്തിയിട്ട് 40 വർഷം
സിനിമ ഓർമ്മ നടി മാധവിയുടെ സ്റ്റണ്ട് രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായ ‘ഹലോ മദ്രാസ് ഗേൾ’ റിലീസായിട്ട് 40 വർഷം. 1983 ജനുവരി 25നാണ് മോഹൻലാൽ വില്ലൻ വേഷത്തിലഭിനയിച്ച ഈ ചിത്രം തീയേറ്ററുകളിലെത്തിയത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ശങ്കറിന്റെ കുത്ത് കൊണ്ട് മരിക്കുകയാണ്. സഹോദരി മരിക്കാനിടയായതിന് പകരം ചോദിക്കുന്ന വേഷമായിരുന്നു ശങ്കറിന്. കൂട്ടായി ‘മദ്രാസ് ഗേൾ’ എന്ന മാധവിയും. പണ്ട് മാധവിയുടെ അച്ഛനെ കൊന്നത് മോഹൻലാലിൻ്റെ അച്ഛനായിരുന്നുവെന്നതും പൊതുശത്രുവിന്റെ വില്ലത്തരത്തിന് ആക്കം കൂട്ടുന്നു. പൂവാലന്മാരെ മാധവി ഇടിച്ച് ഇഞ്ചപ്പരുവമാക്കുന്ന സീൻ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. മൂന്ന് മല്ലന്മാരെ കുതിരവട്ടം പപ്പു ഇടിച്ച് തറ പറ്റിക്കുന്ന സീനുമുണ്ട്. കഥയും, നിർമ്മാണവും, സംവിധാനവും, കാമറയും ജെ വില്യംസ്. തിരക്കഥ കെ ബാലകൃഷ്‌ണൻ. വില്യംസിന്റെ ‘കാളിയമർദ്ദനം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് കെ ബാലകൃഷ്ണൻ. ഇളയരാജയുടെ സഹോദരനായ ഗംഗൈ അമരൻ സംഗീതം നൽകിയ ‘ആശംസകൾ, നൂറ് നൂറാശംസകൾ’ എന്ന ഗാനമാണ് ചിത്രത്തിന് പ്രശസ്‌തി നേടിക്കൊടുത്തത്. പൂവ്വച്ചൽ ഖാദറിന്റേതായിരുന്നു…
Read More » -
Crime
പോലീസ് വാട്സാപ്പില്‍നിന്ന് ചിത്രം ചോര്‍ന്നു; പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്ത്
നെടുങ്കണ്ടം: പോക്സോ കേസിന് ഇരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തായി. നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ അച്ഛന്റെ ഫോട്ടോയാണ് ചോര്‍ന്നത്. പൊലീസുകാരുടെ വാട്സ്ആപ്പില്‍ നിന്നാണ് ചിത്രം പുറത്തായത്. ഇത് സംബന്ധിച്ച് സെപ്ഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. കേസില്‍ പിടിയിലായ പ്രതി തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെ പോലീനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. ഇതിന് മുന്‍പെയാണ് പോലീസുകാരുടെ വാട്സ്ആപ്പില്‍ നിന്ന് പ്രതിയുടെ ചിത്രം ചോര്‍ന്നത്. അതേസമയം, പ്രതി ചാടിപോയ സംഭവത്തില്‍ രണ്ട് സിവില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു, പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോയ ഷമീര്‍ ഷാനു, എം വാഹിദ് എന്നിവര്‍ക്കെതിരെയാണ് നടപടി. രക്ഷപ്പെട്ടുപോയ പ്രതിയെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
Read More » -
Crime
മരണത്തിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് മര്‍ദ്ദനമേറ്റിരുന്നെന്ന് സുഹൃത്തിന്റെ നിർണായക മൊഴി
തിരുവനന്തപുരം: മരണത്തിന് ഒരാഴ്ച മുമ്പ് യുവ സംവിധായിക നയന സൂര്യയ്ക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും ഫോണിലൂടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും വനിതാ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. നയനയുടെ ദുരൂഹ മരണം സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ ഈ മൊഴി നിർണായകമാകും. മരണത്തിന് ഒരാഴ്ച മുമ്പ് നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ ക്ഷതം കണ്ടിരുന്നു. ഒരുവശം ചരിഞ്ഞു കിടന്നപ്പോള്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് നയന ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പിന്നീട് സായാഹ്ന നടത്തത്തിനിടയിലാണ് നയന മര്‍ദ്ദനമേറ്റ കാര്യം വെളിപ്പെടുത്തിയതെന്ന് സുഹൃത്ത് മൊഴിയില്‍ വ്യക്തമാക്കി. നയന താമസിച്ചിരുന്ന വീട്ടിലെത്തിയാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചയാളുടെ പേരും വെളിപ്പെടുത്തിയിരുന്നു. ഗുരുവായ ലെനിന്‍ രാജേന്ദ്രന്റെ മരണത്തിന് പിന്നാലെ കെഎസ്എഫ്ഡിസിയിലെ തന്റെ ജോലി നഷ്ടപ്പെടുത്തി. ഫോണിലൂടെ തനിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും നയന പറഞ്ഞതായി സുഹൃത്ത് വ്യക്തമാക്കി. മരണത്തിന് ഏതാനും ദിവസം മുമ്പായിരുന്നു അത്. ഒരു സ്ത്രിയും പുരുഷനുമായിരുന്നു അതെന്നും നയന പറഞ്ഞെന്ന് സുഹൃത്ത് ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു.…
Read More »