കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എം.പി. പി.പി. മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കവരത്തി സെഷന്‍സ് കോടതിയുടെ ഉത്തരവ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. വധശ്രമക്കേസിലെ ശിക്ഷാവിധി നടപ്പിലാക്കുന്നതു തടഞ്ഞു ജാമ്യം നല്‍കണമെന്ന എം.പി. ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജിയിലാണ് കോടതി നടപടി.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും, ശിക്ഷാവിധിയും സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് പ്രതികള്‍ ഉയര്‍ത്തിയത്. കേസിലെ സാക്ഷിമൊഴികളില്‍ വൈരുധ്യമില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത് എന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി.
ആയുധങ്ങള്‍ കണ്ടെടുത്തില്ലെങ്കിലും പ്രതികള്‍ക്കെതിരേ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. ജീവഹാനി സംഭവിക്കാന്‍ തക്ക മുറിവുകള്‍ പരാതിക്കാര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും കേസ് ഡയറിയിലടക്കം വൈരുധ്യങ്ങള്‍ ഉണ്ടെന്നുമായിരുന്നു മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ നാലു പ്രതികള്‍ വാദിച്ചത്.