Social MediaTRENDING

കുത്തനെയുള്ള മോണ്‍സ്റ്റര്‍ പൈത്തണ്‍ കൊടുമുടി കീഴടക്കി ആറംഗ സംഘം; ഏഴ് കോടി പിഴയിട്ട് അധികൃതരുടെ ആദരം!

സാഹസിക വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. ചെയ്യാന്‍ കഴിയില്ലെന്ന് തോന്നിക്കുന്ന പല കാര്യങ്ങളും കണ്‍മുന്നില്‍ ചെയ്തു വിജയിച്ചുകാണിക്കുന്ന പലരും സൂപ്പര്‍ ഹീറോകളായി ഇവിടെ പരിണമിക്കാറുമുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയ ആറ് പേര്‍ കൂടി.

ചൈനയിലെ ഷാങ്റോ ജിയാങ്സിയിലെ സാങ്കിംഗ് പര്‍വ്വതനിരയിലെ മോണ്‍സ്റ്റര്‍ പൈത്തണ്‍ കൊടുമുടി കയറി ആറംഗ സംഘമാണ് ഇവര്‍. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ സംഘമാണ് കുത്തനെയുള്ള കൊടുമുടി കീഴടക്കിയത്. സാഹസികത പക്ഷെ അഭിനന്ദനങ്ങള്‍ മാത്രമല്ല നിയമനടപടികളിലേക്കും ഇവരെ എത്തിച്ചു. ആറ് മില്ല്യണ്‍ യുവാന്‍ ഏഴ് കോടിയിലധികം രൂപയാണ് ഇവര്‍ക്ക് കോടതി പിഴ വിധിച്ചത്.

ഓരോരുത്തര്‍ക്കും പത്ത് ലക്ഷം യുവാന്‍ വീതമാണ് കോടതി പിഴ വിധിച്ചത്. തങ്ങള്‍ക്കെതിേെര നടപടിയുണ്ടായിട്ടും തങ്ങളുടെ പ്രരകടനം ലോകത്തെ അറിയിക്കാന്‍ ഇവര്‍ വീഡിയോ പുറത്തുവിടുകയായിരുന്നു. ആറംഗ സംഘം കൊടുമുടി കയറുന്ന വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബിലും ട്വിറ്ററിലുമടക്കം വൈറലാകുന്നത്.

 

 

 

Back to top button
error: