LocalNEWS

ഒരു കിടപ്പാടത്തിനു വേണ്ടി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുമ്പോൾ ഭാ​ഗ്യം ക്രിസ്മസ് ബമ്പർ സമ്മാനമായി എത്തി

    കുമാരിയുടെ കണ്ണുകൾ  ഇപ്പോഴും നിറഞ്ഞൊഴുകുകയാണ്. സങ്കടം കൊണ്ടല്ല. അപ്രതീക്ഷിതമായെത്തിയ സന്തോഷം കൊണ്ട്. രോ​ഗം, കടം, പ്രാരാബ്ധങ്ങൾ തുടങ്ങി നിരന്തരമായ ജീവിത പ്രതിസന്ധികളിൽ നിന്ന് ഒറ്റയടിക്ക് കരകയറാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വൈക്കം സ്വദേശി അഖിലേഷും ഭാര്യ കമാരിയും. 2018 ൽ പക്ഷാഘാതം ബാധിച്ച് മൂന്ന് മാസമാണ് അഖിലേഷ് ആശുപത്രിയിൽ കിടന്നത്.

നാട്ടുകാർ പിരിവെടുത്ത് നൽകിയ പണമുപയോ​ഗിച്ചായിരുന്നു ചികിത്സ. രോ​ഗകാലം കഴിഞ്ഞ് സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് ഭാ​ഗ്യം ക്രിസ്മസ് ബമ്പർ രണ്ടാം സമ്മാനത്തിന്റെ രൂപത്തിൽ വന്നത്. കടന്നുവന്ന പ്രതിസന്ധികളെക്കുറിച്ചു പറയുമ്പോൾ അഖിലേഷും കുമാരിയും അറിയാതെ തേങ്ങിപ്പോകും.

2009 ൽ ഇവർ വൈക്കത്ത് വന്നതാണ്. വാടകവിട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മാറണം. അമ്മയെയും സഹോദരിയെയും  സംരക്ഷിക്കണം. വലിയ തുക സമ്മാനമായി ലഭിച്ചാലേ തൻ്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാവൂ എന്ന് അഖിലേഷ് കിനാവു കണ്ടിരുന്നു. വീട് വേണം എന്നതായിരുന്നു പ്രധാന സ്വപ്നം. വീട് വെച്ചിട്ട് അമ്മയെയും പെങ്ങളെയും കൂടെ കൂട്ടണം. രോ​ഗകാലത്ത് ചികിത്സക്ക് പണം കണ്ടെത്താൻ മുൻകൈയെടുത്ത സി.പി.എം നേതാവ് പി.കെ ഹരികുമാർ ഉൾപ്പെടെ പ്രതിസന്ധിയിൽ കൂടെ നിന്ന എല്ലാ നല്ല മനുഷ്യർക്കും നന്ദി പറയാനും അഖിലേഷും കുടുംബവും മറക്കുന്നില്ല.

Back to top button
error: