Month: January 2023

  • India

    ഗുജറാത്ത്‌ കലാപത്തിനിടെ 17 മുസ്ലിംകളെ കൊലപ്പെടുത്തിയ കേസിൽ 22 പ്രതികളെ വെറുതെവിട്ടു

    അഹമ്മദാബാദ്: 2002ലെ ഗുജറാത്ത്‌ കലാപത്തിനിടെ 17 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസിൽ 22 പ്രതികളെ വെറുതെവിട്ടു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ സെഷന്‍സ് കോടതി പ്രതികളെ വെറുതെവിട്ടത്. ദിയോള്‍ ഗ്രാമത്തില്‍ 2002 ഫെബ്രുവരി 28ന് മുസ്ലീം സമുദായത്തില്‍പ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിലാണ് കോടതി ഉത്തരവ്. ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിന് പിറ്റേന്ന് ദിയോളില്‍ പതിനേഴുപേരെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതികളെയാണ് വെറുതെവിട്ടത്. സംഭവം നടന്നു രണ്ടുവര്‍ഷത്തിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 22 പേരെ അറസ്റ്റ് ചെയ്തു. രണ്ടുകുട്ടികള്‍ ഉള്‍പ്പടെ 17 പേരെ കൊലചെയ്യുകയും തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹം കത്തിച്ചുകളയുകയുമായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 18 വര്‍ഷത്തെ വിചാരണക്കൊടുവില്‍ പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് നിരീക്ഷിച്ചുകൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹരീഷ് ത്രിവേദിയാണ് പ്രതികളെ കുറ്റമോചിതരാക്കിയത്. 22 പ്രതികളില്‍ എട്ടുപേര്‍ വിചാരണഘട്ടത്തിനിടെ മരിച്ചിരുന്നു.

    Read More »
  • India

    ഭര്‍ത്താവിന് ആരോഗ്യമുണ്ടെങ്കില്‍ ഭാര്യയില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാനാകില്ലെന്നു കര്‍ണാടക ഹൈക്കോടതി

    ബംഗളുരു: ഭര്‍ത്താവ് ആരോഗ്യവാനാണെങ്കില്‍ ഭാര്യയില്‍നിന്നു ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന്  കര്‍ണാടക ഹൈക്കോടതി. ഭാര്യയോട് ജീവനാശം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ ഭര്‍ത്താവിന്‍റെ അലസതയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനു സമാനമാണെന്നും ജസ്റ്റിസ് എം. നാഗ പ്രസന്ന ചൂണ്ടിക്കാട്ടി. ഹിന്ദു വിവാഹനിയമത്തിലെ 24-ാം വകുപ്പ് പ്രകാരം ജീവനാംശം അനുവദിക്കാനുള്ള നിയമം ലിംഗനീതി വ്യക്തമാക്കുന്നതാണ്. എങ്കിലും വൈകല്യമോ അവശതയോ ഇല്ലാത്ത ഭര്‍ത്താവിന് അത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഭാര്യയിൽനിന്ന് തനിക്ക് ജീവനാംശവും കോടതിച്ചെലവും അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരി​ഗണിക്കവെയാണ് പരാമർശം. ഹർജി ഹൈക്കോടതി തള്ളി. വിവാഹമോചിതയായ ഭാര്യയ്ക്ക് 10,000 രൂപ മാസം ജീവനാംശവും 25,000 രൂപ കോടതിചെലവും അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ബെംഗളൂരു റൂറൽ ജില്ലയിലെ സലുഹുനാസെ ഗ്രാമവാസിയായ ഹര്‍ജിക്കാരന്‍ ഭാര്യയിൽ നിന്ന് രണ്ട് ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുള്ള തന്‍റെ അപേക്ഷ നിരസിച്ച, 2022 ഒക്ടോബർ 31 ലെ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം…

    Read More »
  • India

    ഉത്തർപ്രദേശിലും ഡൽഹിയിലും താമസിക്കരുത്; ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്രക്ക് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

    ന്യൂഡൽഹി: ലഖിംപൂർ ഖേരി കൂട്ടക്കൊലക്കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രക്ക് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 8 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യകാലയളവിൽ ഉത്തർപ്രദേശിലും ദില്ലിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കകം യുപി വിടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2021 ഒക്ടോബര്‍ മൂന്നിനായിരുന്നു ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. ലഖിംപൂർ ഖേരി ജില്ലയിലെ ടികുനിയയിൽ അന്നത്തെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി നീങ്ങിയ കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്ര വാഹനമോടിച്ച് കയറ്റുകയായിരുന്നു എന്നാണ് കേസ്. നാല് കര്‍ഷകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കര്‍ഷകര്‍ക്കൊപ്പം ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പിന്നീടുണ്ടായ സംഘത്തിൽ രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര കേസിലെ ഒന്നാം പ്രതിയാണ്. 2021 ഒക്ടോബർ ഒമ്പതിനാണ് കേസിൽ ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ…

    Read More »
  • India

    ബിബിസി ഡോക്യുമെന്ററി ദേശസുരക്ഷയെ ബാധിക്കുമെന്ന നിലപാട് അപക്വം’; അനില്‍ ആന്‍റണിയോട് വിയോജിച്ച് ശശി തരൂര്‍

    തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തു വരുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും ദേശസുരക്ഷയെയും ബാധിക്കില്ലെന്നും അത്തരം നിലപാട് അപക്വമാണെന്നും ശശി തരൂർ എംപി. ബിബിസി ഡോക്യുമെൻ്ററി കൊണ്ട് തകരുന്നത് അല്ല നമ്മുടെ പരമാധികാരമെന്നും അനിൽ ആന്റണിയുടെ നിലപാടിനോടുള്ള പ്രതികരണമായി തരൂർ പറഞ്ഞു. ബാക്കി കാര്യങ്ങള്‍ അനിൽ അന്റണിയോട് ചോദിക്കണം.ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു. ഗുജറാത്ത് കലാപ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. നമുക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. സര്‍ക്കാര്‍ ഡോക്യുമെൻ്ററി വിലക്കിയതാണ് കാര്യങ്ങൾ വഷളാക്കിയത്. പ്രദർശനം കോൺഗ്രസ് ഏറ്റെടുത്തത് ഈ സെൻസർഷിപ്പിന് എതിരെയാണെന്നും തരൂർ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടാകണം എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. ഇത് ഇത്ര വലിയ വിഷയം ആക്കേണ്ടിയിരുന്നില്ല. ഗുജറാത്ത് കലാപ വിഷയം ഇനിയും ചർച്ച ആക്കേണ്ട കാര്യമില്ല. കോടതി പറഞ്ഞു കഴിഞ്ഞ കാര്യമാണ്. പലർക്കും അതിൽ വിയോജിപ്പ് ഉണ്ടാകാം. പക്ഷേ കോടതി വിധി വന്ന ശേഷം…

    Read More »
  • Kerala

    എക്സലൻസ് ഇൻ ഗുഡ് സർവീസ് പുരസ്കാരമായി ലഭിച്ച ഒരു ലക്ഷം രൂപ ദിവ്യ എസ്.അയ്യർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകി

        പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ തനിക്കു ലഭിച്ച അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകി. അച്ഛനമ്മമാർക്കൊപ്പം മകൻ മേഘമൽഹാറിനെയും കൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവസതിയിലെത്തിയാണ് ദിവ്യ തുക കൈമാറിയത്. ഇന്ത്യൻ എക്സ്‍പ്രസിന്റെ എക്സലൻസ് ഇൻ ഗുഡ് സർവീസ് പുരസ്കാരമാണ് കഴിഞ്ഞ ദിവസം ദിവ്യക്കു ലഭിച്ചത്. ‘സ്നേഹോഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിയും കുടുംബവും ഞങ്ങൾക്ക് നൽകിയത്. തുക കൈമാറുമ്പോൾ അവാർഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് മകന് ഒരു ഹസ്തദാനവും അവന്റെ മുത്തവും ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹം ആ മധുരസായാഹ്നത്തെ അവിസ്മരണീയമാക്കി.’ ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. ദിവ്യ എസ്. അയ്യരുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: ‘തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ്‌ ‘Excellence in Good Governance’ അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.…

    Read More »
  • Crime

    ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചു; നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പായം കൊഞ്ചിറ പെരുംകൂര്‍ ഉടയന്‍പാറക്കോണം കുന്നില്‍ വീട്ടില്‍ വിഷ്ണു(22)വിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റുചെയ്തത്. കൊല്ലം സ്വദേശിനിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച് നിരന്തരമായി പീഡനത്തിനിരയാക്കി എന്നാണ് കേസ്. 2021-ലാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് സംസാരിക്കുകയും പ്രതിയുടെ വട്ടപ്പാറയിലെ വീട്ടിലേക്കു വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് പലതവണ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. നാടന്‍പാട്ട് കലാകാരനായിരുന്ന വിഷ്ണു പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞ 15-ന് പോയി. ആ ദിവസം പെണ്‍കുട്ടിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി വട്ടപ്പാറയിലെ വീട്ടലേക്കു കൊണ്ടുവന്നു. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുവന്ന് താമസിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തുചെന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ സംരക്ഷണത്തിനായി സി.ഡബ്ല്യു.സിക്ക് മുന്നില്‍ ഹാജരാക്കി.

    Read More »
  • Kerala

    പണ്ടു നടന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ല; ഡോക്യുമെന്ററി വിവാദത്തില്‍ ശശി തരൂര്‍

    തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ച് ഇനിയും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ച വിഷയമാണിത്. സുപ്രീം കോടതിയുടെ തീരുമാനത്തോട് എതിര്‍പ്പുള്ളവര്‍ ഉണ്ടാവാം. എന്നാല്‍ അത് ഇനിയും ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്ന് തരൂര്‍ പറഞ്ഞു. ബി.ബി.സി ഡോക്യുമെന്ററി വിവാദത്തെ തുടര്‍ന്ന് എ.ഐ.സി.സി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ അനില്‍ ആന്റണി രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ട്. പണ്ടു നടന്ന കാര്യങ്ങളെക്കുറിച്ചു മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ലെന്ന് തരൂര്‍ പറഞ്ഞു. അനില്‍ ആന്റണി മികച്ച ആശയങ്ങളുള്ള, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. രാജിയെക്കുറിച്ച് തന്നോട് ആലോചിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാനില്ല. രാജ്യത്തു നടക്കുന്ന വിവാദങ്ങളില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് തന്റെ പക്ഷം. എന്നാല്‍, ബി.ബി.സി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്ര നടപടിയോട് ഒരു തരത്തിലും യോജിക്കാനാവില്ല. അത് അഭിപ്രായ സ്വതന്ത്ര്യത്തെ ഇല്ലാതാക്കലാണ്. ബി.ബി.സിക്ക് അവര്‍ കണ്ടെത്തിയ കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, നമുക്ക്…

    Read More »
  • Social Media

    ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ; ‘ഹൃദയപൂര്‍വം’ പൊതിച്ചോറില്‍നിന്ന് കിട്ടിയ ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പ്

    ലോകത്ത്‌നിന്ന് നന്മ അത്രവേഗമൊന്നും മാഞ്ഞുപോകില്ല എന്ന് മനസ്സിലാക്കി തരുന്ന ഒരുപാട് സംഭവങ്ങള്‍ ഉണ്ട്. ഇപ്പോള്‍ അത്തരത്തില്‍ നന്മനിറഞ്ഞ ഒരു സംഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. പൊതിച്ചോറില്‍ കരുതിയ സ്‌നേഹം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡി.വൈ.എഫ്.ഐ നല്കുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണം – പൊതിച്ചോറില്‍ നിന്നും കിട്ടിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഏതൊ ഒരു കുട്ടി പൊതിച്ചോറിനുള്ളില്‍ കുറിച്ചുവെച്ച വാക്കുകള്‍ അത്രമാത്രം സ്‌നേഹം നിറഞ്ഞതാണ്. ആരാണെന്ന് അറിയാത്ത ആ കുട്ടിയെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ മമ്പാട് ഡി.ജി.എം എം.ഇ.എസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോന്‍ജി ആണ് ഈ കുറിപ്പ് പങ്കുവെച്ചത്… മെഡിക്കല്‍ കോളജുകളില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോറ് എത്തിക്കുന്ന ഡി.വൈ.എഫ്.ഐയുടെ പദ്ധതിയാണ് ‘ഹൃദയപൂര്‍വം’. ആയിരക്കണക്കിന് പേരാണ് തങ്ങളുടെ വീടുകളിലുണ്ടാക്കുന്ന ഭക്ഷണം പാവപ്പെട്ടവര്‍ക്കായി നല്‍കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‘ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളില്‍ പോകാനുള്ള തന്ത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കില്‍ ക്ഷമിക്കുക.…

    Read More »
  • Crime

    നവവധു വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; കൈകര്യം ചെയ്ത് നാട്ടുകാര്‍, പുറത്ത് വന്നത് വന്‍ചതിയുടെ കഥ

    അമ്പലപ്പുഴ: നവവധു വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ പരിചയക്കാരനായ വ്യാപാരിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. കരൂര്‍ മാളിയേക്കല്‍ നൈസാമാണ് (47) പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്സോ ചുമത്തി അമ്പലപ്പുഴ പോലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി നൈസാമിന്റെ ഹാര്‍ഡ് വെയര്‍ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു യുവതി. ഡിസംബര്‍ 18ന് വിവാഹിതയായ യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍, വിവാഹത്തിന് മുമ്പേ യുവതി ഗര്‍ഭിണിയാണെന്ന വിവരം ഭര്‍തൃവീട്ടുകാര്‍ അറിഞ്ഞതോടെയാണ് അഞ്ചുവര്‍ഷത്തോളം നീണ്ട പീഡനവിവരം പുറത്തായത്. നൈസാം മുന്‍കൈയെടുത്താണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. 16 വയസു മുതല്‍ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതിയുടെ മൊഴി. മുമ്പൊരിക്കല്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കടയില്‍നിന്നും പുറത്താക്കിയ നൈസാം മാസങ്ങള്‍ക്കു ശേഷം വീട്ടിലെത്തി ജോലിക്ക് തിരികെ കൊണ്ടുപോയിരുന്നു . ഉപദ്രവമുണ്ടാകില്ല എന്ന ഉറപ്പിന്‍മേല്‍ ജോലിയില്‍ പ്രവേശിച്ചശേഷം നിരന്തരം…

    Read More »
  • Kerala

    മുന്‍ എസ്.എഫ്.ഐക്കാരനാണ്, കളി വേണ്ട: കുട്ടിസഖാവിനെ വിരട്ടി രാജിവച്ച അധ്യാപകന്‍

    കോട്ടയം: കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീദേവ് സുപ്രകാശിനെതിരേ ഭീഷണിയുമായി, രാജിവച്ച അധ്യാപകന്‍. താന്‍ മുന്‍ എസ്.എഫ്.ഐ യൂണിയന്‍ ചെയര്‍മാനാണെന്നും ഒരുപാട് ബന്ധവും സ്വാധീനവും തനിക്കുണ്ടെന്നും സിനിമാമേഖലയില്‍വച്ച് നേരിട്ട് കാണാമെന്നുമാണ് സിനിമോട്ടോഗ്രഫി അസോഷ്യേറ്റ് പ്രഫസറായിരുന്ന നന്ദകുമാറിന്റെ ഭീഷണി. രാജിവച്ചതിന് പിന്നാലെ നന്ദകുമാര്‍ വിദ്യാര്‍ഥിക്ക് അയച്ച ഭീഷണി സന്ദേശം മാധ്യമങ്ങള്‍ക്കു ലഭിച്ചു. കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനുമായി അടുപ്പമുണ്ടായിരുന്നവരുടെ കൂട്ടരാജിക്ക് പിന്നാലെയാണ് രാജിവച്ച അധ്യാപകന്‍ നന്ദകുമാര്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീദേവിന് ഭീഷണി സന്ദേശം അയച്ചത്. താന്‍ പുല്ലൂര്‍ കെ.കെ.ടി.എം കോളജിലെ മുന്‍ എസ്.എഫ്.ഐ യൂണിയന്‍ ചെയര്‍മാനാണ്. കളി തന്നോട് വേണ്ട. പഠിക്കാന്‍ വന്നയാള്‍ വിചാരണ നടത്തേണ്ടെന്നാണു ഭീഷണിയുടെ സ്വരത്തിലുള്ള സന്ദേശം. താന്‍ ഒരുപാട് ബന്ധവും സ്വാധീനവുമുള്ള വ്യക്തിയാണ്്. സിനിമാമേഖലയില്‍വച്ച് നേരിട്ട് കാണാമെന്നുമാണ് നന്ദകുമാറിന്റെ ഭീഷണി. സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ചെയര്‍മാനായിരിക്കാന്‍ ശ്രീദേവിന് യോഗ്യതയില്ലെന്നും താന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്ക് രാജ്യത്തും വിദേശത്തുമടക്കം വലിയ പരിചയസമ്പത്തുണ്ടെന്നും മിണ്ടാതിരുന്നു കൊള്ളണമെന്നുമാണ്…

    Read More »
Back to top button
error: