Movie

‘ഹലോ മദ്രാസ് ഗേൾ’ തീയേറ്ററുകളിലെത്തിയിട്ട് 40 വർഷം

സിനിമ ഓർമ്മ

നടി മാധവിയുടെ സ്റ്റണ്ട് രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായ ‘ഹലോ മദ്രാസ് ഗേൾ’ റിലീസായിട്ട് 40 വർഷം. 1983 ജനുവരി 25നാണ് മോഹൻലാൽ വില്ലൻ വേഷത്തിലഭിനയിച്ച ഈ ചിത്രം തീയേറ്ററുകളിലെത്തിയത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ശങ്കറിന്റെ കുത്ത് കൊണ്ട് മരിക്കുകയാണ്. സഹോദരി മരിക്കാനിടയായതിന് പകരം ചോദിക്കുന്ന വേഷമായിരുന്നു ശങ്കറിന്. കൂട്ടായി ‘മദ്രാസ് ഗേൾ’ എന്ന മാധവിയും. പണ്ട് മാധവിയുടെ അച്ഛനെ കൊന്നത് മോഹൻലാലിൻ്റെ അച്ഛനായിരുന്നുവെന്നതും പൊതുശത്രുവിന്റെ വില്ലത്തരത്തിന് ആക്കം കൂട്ടുന്നു. പൂവാലന്മാരെ മാധവി ഇടിച്ച് ഇഞ്ചപ്പരുവമാക്കുന്ന സീൻ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.
മൂന്ന് മല്ലന്മാരെ കുതിരവട്ടം പപ്പു ഇടിച്ച് തറ പറ്റിക്കുന്ന സീനുമുണ്ട്.

Signature-ad

കഥയും, നിർമ്മാണവും, സംവിധാനവും, കാമറയും ജെ വില്യംസ്. തിരക്കഥ കെ ബാലകൃഷ്‌ണൻ.
വില്യംസിന്റെ ‘കാളിയമർദ്ദനം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് കെ ബാലകൃഷ്ണൻ.
ഇളയരാജയുടെ സഹോദരനായ ഗംഗൈ അമരൻ സംഗീതം നൽകിയ ‘ആശംസകൾ, നൂറ് നൂറാശംസകൾ’ എന്ന ഗാനമാണ് ചിത്രത്തിന് പ്രശസ്‌തി നേടിക്കൊടുത്തത്. പൂവ്വച്ചൽ ഖാദറിന്റേതായിരുന്നു വരികൾ. മാധവിയുടെ കഥാപാത്രത്തെ ‘കണ്ടാലൊരു പൂവ്, തൊട്ടാലിവൾ മുള്ള്’ എന്നായിരുന്നു ഒരു ഗാനത്തിൽ പൂവ്വച്ചൽ ഖാദർ വിശേഷിപ്പിച്ചത്.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: