Month: January 2023
-
India
മുഹമ്മദ് ഫൈസലിന് ആശ്വാസം; ലക്ഷദ്വീപ് മുന്‍ എം.പിയുടെ ശിക്ഷാ വിധി നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എം.പി. പി.പി. മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കവരത്തി സെഷന്‍സ് കോടതിയുടെ ഉത്തരവ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. വധശ്രമക്കേസിലെ ശിക്ഷാവിധി നടപ്പിലാക്കുന്നതു തടഞ്ഞു ജാമ്യം നല്‍കണമെന്ന എം.പി. ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജിയിലാണ് കോടതി നടപടി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും, ശിക്ഷാവിധിയും സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് പ്രതികള്‍ ഉയര്‍ത്തിയത്. കേസിലെ സാക്ഷിമൊഴികളില്‍ വൈരുധ്യമില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത് എന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. ആയുധങ്ങള്‍ കണ്ടെടുത്തില്ലെങ്കിലും പ്രതികള്‍ക്കെതിരേ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. ജീവഹാനി സംഭവിക്കാന്‍ തക്ക മുറിവുകള്‍ പരാതിക്കാര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും കേസ് ഡയറിയിലടക്കം വൈരുധ്യങ്ങള്‍ ഉണ്ടെന്നുമായിരുന്നു മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ നാലു പ്രതികള്‍ വാദിച്ചത്.
Read More » -
Crime
ജഡ്ജിക്കു നൽകാനെന്ന പേരിൽ കൈക്കൂലി: അഭിഭാഷകന്‍ സൈബി ജോസ് ഭീഷണിപ്പെടുത്തിയെന്ന് നാല് അഭിഭാഷകർ
കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയ ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകൾ. സൈബി ഭീഷണിപ്പെടുത്തിയിരുന്നതായി നാല് അഭിഭാഷകര്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് മൊഴി നല്‍കി. സൈബിയും കൂട്ടുകാരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഒരു അഭിഭാഷകന്റെ മൊഴി. 2017 മുതല്‍ 2020 വരെ താന്‍ സൈബിയുടെ നിര്‍ദേശപ്രകാരം കേസിന്റെ ആവശ്യത്തിനായി മൂന്നു പൊലീസ് സ്‌റ്റേഷനില്‍ പോയിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരുടെ കേസായിരുന്നു ഇത്. സിനിമാനിര്‍മാതാവിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്ത കേസിലും സൈബിയുടെ നിര്‍ദേശ പ്രകാരം പ്രതിയോടൊപ്പം പോയിട്ടുണ്ട്. പീഡനക്കേസില്‍ പ്രതിയായ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ 2022 ഒക്ടോബര്‍ 17ന് എറണാകുളം വാരിയം റോഡിലെ ഹോട്ടലില്‍വെച്ച് കണ്ടിരുന്നു. അപ്പോള്‍ കേസുമായി ബന്ധപ്പെട്ട് സൈബിക്ക് 25 ലക്ഷം രൂപ നല്‍കിയതായി നിര്‍മാതാവ് വെളിപ്പെടുത്തി. ഇതില്‍ 15 ലക്ഷം തന്റെ ഫീസാണെന്നാണ് സൈബി പറഞ്ഞത്. അഞ്ചുലക്ഷം രൂപ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, കുറച്ചു തുക ജഡ്ജിക്ക് നല്‍കണമെന്ന് സൈബി പറഞ്ഞതായി സിനിമാനിര്‍മാതാവ്…
Read More » -
Crime
നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട സംഭവം: എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് സസ്പെൻഷൻ
തൊടുപുഴ: നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി രക്ഷപെട്ട സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. പ്രതിക്ക് എസ്കോർട്ട് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നെടുങ്കണ്ടം എസ്എച്ച്ഒയ്ക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടായേക്കും. അതേസമയം കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ ഒരു ദിവസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. ആവശ്യത്തിന് പോലീസുകാരില്ലാതെ പ്രതികളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടു പോയതാണ് ഇയാൾ രക്ഷപെടാൻ കാരണമായതെന്ന് ആരോപണമുണ്ട്. ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ അച്ഛനാണ് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ഇന്നലെ രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. നെടുങ്കണ്ടത്തിനു സമീപം താന്നിമൂട്,പത്തിനിപ്പാറ, അമ്മഞ്ചേരിപ്പടി എന്നിവിടങ്ങളിൽ വച്ച് ഇയാളെ ആളുകൾ കണ്ടതായി പോലീസിനെ അറിയിച്ചിരുന്നു. രണ്ടു തവണ തെരച്ചിൽ സംഘത്തിനു മുന്നിലെത്തിയ പ്രതി ഓടി രക്ഷപെട്ടു. പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പ്രദേശത്ത് രാവിലെ മുതൽ വൻ പോലീസ് സംഘമാണ് തെരച്ചിൽ നടത്തുന്നത്. നാട്ടുകാരും…
Read More » -
India
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ക്കും തന്റെ ട്വീറ്റിൽ അസഹിഷ്ണുത; കോൺഗ്രസ് പദവികളിൽ നിന്ന് രാജിവച്ച് അനിൽ ആന്റണി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനവിധേയമായ ബിബിസി ഡോക്യുമെന്ററിക്കെതിരായ പാര്‍ട്ടി നിലപാട് തള്ളി രംഗത്തെത്തിയത് വിവാദമായതിനു പിന്നാലെ കോൺഗ്രസ് പദവികൾ രാജിവച്ച് അനിൽ ആന്റണി. എഐസിസി സോഷ്യല്‍ മീഡിയ കോ-ഓർഡിനേറ്ററായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ കൂടിയായ അനില്‍ ആന്റണി. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ തന്നെ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തുകൊണ്ടുള്ള തന്റെ ട്വീറ്റിന്റെ പേരില്‍ അസഹിഷ്ണുത പ്രകടപ്പിക്കുകയാണ്. ട്വീറ്റ് പിന്‍വലിക്കണമെന്ന് അവരെല്ലാം ആവശ്യപ്പെട്ടെങ്കിലും താന്‍ നിരസിച്ചു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ശകാരങ്ങള്‍ നിറയുകയാണ്. ഈ കാപട്യം സഹിക്കാനാവില്ലെന്ന് അനില്‍ ട്വീറ്റ് ചെയ്തു. പാര്‍ട്ടിയില്‍ സ്തുതിപാഠകര്‍ക്കാണ് സ്ഥാനമെന്നും അതുമാത്രമാണ് പലരുടെയും യോഗ്യതയെന്നും രാജിക്കത്തില്‍ അനില്‍ ആന്റണി വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് എതിരെയുള്ള കടന്നുകയറ്റമാണെന്ന അനില്‍ കെ ആന്റണിയുടെ നിലപാടാണ് വിവാദമായത്. ഡോക്യുമെന്ററി നിരോധിച്ചതിനെ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നതിനിടെയാണ് വിരുദ്ധാഭിപ്രായവുമായി അനില്‍ കെ ആന്റണി രംഗത്തെത്തിയത്. ഇന്ത്യയിലുള്ളവര്‍…
Read More » -
Kerala
ലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കി അഞ്ചാം ദിനം തന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടി അസാധാരണമെന്ന് എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: ലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കിയ അഞ്ചാം ദിനം തന്നെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അസാധാരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന തെറ്റായ നയങ്ങള്‍ക്കെതിരായി ദ്വീപ് നിവാസികള്‍ പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഉണ്ടായ സംഭവങ്ങളുടെ പേരിലാണ് എന്‍.സി.പി എം.പിയായ പി.പി. മുഹമ്മദ് ഫൈസല്‍ തടവ് ശിക്ഷ വിധിച്ചത്. ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസം ഉണ്ടെന്നിരിക്കെ ധൃതിപിടിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അസാധാരണമായ സംഭവമാണെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ജലന്ധര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒഴിവുണ്ടായിരുന്നിട്ടും അവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെയാണ് ഈ അസാധാരണ നടപടി ഉണ്ടായത്. എം.പിയായ പി.പി. മുഹമ്മദ് ഫൈസല്‍, മേല്‍ കോടതിയില്‍ നല്‍കിയ അപ്പീലിന്മേല്‍ വിധി പറയാനുള്ള അവസരം പോലും നല്‍കാതെയെടുത്ത ഈ നടപടി അങ്ങേയറ്റം ദുരൂഹമാണെന്നും എം.വി. ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ, വധശ്രമക്കേസില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ നടപ്പാക്കുന്നത്…
Read More » -
NEWS
ആത്മഹത്യാശ്രമം പിന്തിരിപ്പിക്കുന്നതിനിടെ യാദൃശ്ചികമായി കുത്തേറ്റു, സൗദിയിൽ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി
സൗദി അറേബ്യയിലെ ജുബൈലിൽ മലപ്പുറം സ്വദേശിയായ മുഹമ്മദലി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. ഹണി ട്രാപ്പിൽപ്പെട്ടതിലെ മനോവിഷമത്തിൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മുഹമ്മദലിക്ക് അബദ്ധവശാൽ കുത്തേറ്റു എന്നാണ് പ്രതി മഹേഷ് പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ടിക്-ടോക് വഴി പരിചയപ്പെട്ട ‘ആയിഷ’ എന്ന യുവതിയുമായി പ്രണയത്തിലായെന്നും അവർ തന്നിൽനിന്നും പണം തട്ടിയെടുത്ത ശേഷം ഭീഷണിപ്പെടുത്തിയെന്നും ആ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നുമാണ് മഹേഷ് പറയുന്നത്. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയും (58) പ്രതി ചെന്നൈ സ്വദേശിയായ മഹേഷും ജുബൈലിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു. ഇരുവരും ലേബർ ക്യാംപിലെ സഹതാമസക്കാരുമായിരുന്നു. സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയിൽ കണ്ട പ്രതിയെ പൊലീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചു. ആദ്യം നൽകിയ മൊഴി, മുഹമ്മദലിയെ കുത്തിയ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു. കഴിഞ്ഞ ആറുമാസമായി ‘ആയിഷ’യുമായി ബന്ധമുണ്ടെന്ന് ഇയാൾ…
Read More » -
India
സാധ്യത മാത്രമാകുമോ ? പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത; സൂചന നല്‍കി കേന്ദ്രമന്ത്രി
ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഓയിൽ മാർക്കറ്റിംഗ് ( ഒ എം സി ) കമ്പനികളുമായി നടത്തിയ കൂടികാഴ്ചയ്ക്കൊടുവിലാണ് വില കുറയുമെന്ന രീതിയിലുള്ള സൂചനകൾ വരുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ കഴിഞ്ഞ 15 മാസമായി പെട്രോൾ, ഡീസൽ വിലകൾ ചെലവിന് അനുസൃതമായി പരിഷ്കരിച്ചിട്ടില്ല. ഇക്കാലയളവിൽ ഉണ്ടായ നഷ്ടമാണ് ഇപ്പോൾ നികത്തുന്നത്. 2022 ലെ റെക്കോർഡ് ഉയർന്ന നിരക്കിൽ നിന്ന് അന്താരാഷ്ട്ര ക്രൂഡ് വില അടുത്തിടെ മയപ്പെടുത്തിയത് പെട്രോളിന്റെ ലാഭം വർദ്ധിപ്പിച്ചെങ്കിലും ഡീസലിന്റെ നഷ്ടം തുടർന്നു. പെട്രോളിന്റെ ലാഭം ലിറ്ററിന് 10 രൂപയിലെത്തി, എന്നിരുന്നാലും, തുടർന്നുള്ള വില വർദ്ധന ഇത് പകുതിയായി കുറച്ചു. 2023 ജനുവരി ആദ്യം വരെ ഡീസലിന്റെ നഷ്ടം ലിറ്ററിന് 11 രൂപയിൽ നിന്ന് 13 രൂപയായി…
Read More » -
LIFE
താനും ഷാരൂഖ് ഖാനും തമ്മിലുള്ള മനോഹരമായ ബന്ധത്തെക്കുറിച്ച് ദീപിക പദുക്കോണ്‍
ആകാംക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ഷാരൂഖ് ഖാനും ദീപിക പദുക്കോണും താരങ്ങളാകുന്ന ചിത്രം ‘പഠാനാൻ’ ഇന്ന് തിയറ്ററുകളിലെത്തും. ഷാരൂഖും ദീപികയും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍ ഹിറ്റുകള്‍ ആയതിനാല്‍ ‘പഠാനി’ലും വൻ പ്രതീക്ഷയിലാണ് ആരാധകര്‍ക്ക്. ചില ഗാനരംഗങ്ങള്‍ വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും ചിത്രത്തെ അതൊന്നും ബാധിക്കുന്നില്ല എന്നാണ് അഡ്വാൻസ് ബുക്കിംഗ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. താനും ഷാരുഖും തമ്മില്‍ മനോഹരമായ ഒരു ബന്ധമുണ്ടെന്നാണ് വിജയകരമായ കെമിസ്‍ട്രിയെ കുറിച്ച് ദീപിക പദുക്കോണ്‍ പറയുന്നത്. ദീപിക പദുക്കോണും ഷാരൂഖ് ഖാനും ഒന്നിച്ച ‘ഓം ശാന്തി ഓം’, ‘ചെന്നൈ എക്സപ്രസ്’, ‘ഹാപ്പി ന്യൂ ഇയര്‍’ എന്നീ ചിത്രങ്ങള്‍ വൻ ഹിറ്റായി മാറിയിരുന്നു. അത്തരം മികച്ച സിനിമകളില്‍ ഷാരൂഖിനും തനിക്കും ഭാഗമാകാൻ ഭാഗ്യം ലഭിച്ചെന്ന് ദീപിക പദുക്കോണ്‍ പറയുന്നു. ഞങ്ങള്‍ക്കിടയില്‍ മനോഹരമായ ഒരു ബന്ധമുണ്ട് എന്നും, പ്രേക്ഷകര്‍ തങ്ങളുടെ സിനിമയില്‍ അത് കാണാറുണ്ടെന്നും ദീപിക പറയുന്നു. തീവ്രമായ ഡയറ്റൊക്കെ പാലിച്ചാണ് പുതിയ സിനിമയ്‍ക്കായി തയ്യാറെടുത്തതെന്നും അതില്‍ ഷാരൂഖിനും തനിക്കും അഭിമാനിക്കാൻ അവകാശമുണ്ടെന്നും…
Read More » -
LIFE
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി; പഠാന്‍ സിനിമയോട് ഇപ്പോള്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലെന്ന് ബജ്രംഗ്ദളും വിഎച്ച്പിയും
ദില്ലി: കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയോട് ഇപ്പോള്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലെന്ന് ഹൈന്ദവ സംഘടനയായ ബജ്രംഗ്ദൾ. അതേ സമയം ചിത്രത്തിനെ എതിര്‍ക്കില്ലെന്നാണ് വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറയുന്നത്. “ബജ്രംഗ്ദൾ ഹിന്ദിചിത്രമായ പഠാനെതിരെ പ്രക്ഷോഭവുമായി രംഗത്ത് എത്തിയതോടെ. സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ മോശം വരികളും, വാക്കുകളും നീക്കം ചെയ്തു. അത് നല്ല വാര്‍ത്തയാണ്. നമ്മുടെ സംസ്കാരവും മതവും സംരക്ഷിക്കാന്‍ നടത്തിയ ഈ പോരാട്ടത്തില്‍ ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്കും, ഹൈന്ദവ സമൂഹത്തെയും ഈ വിജയത്തില്‍ അഭിനന്ദനം അറിയിക്കുന്നു – വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറഞ്ഞു. ഈ മാസം ആദ്യം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പഠാന്‍ സിനിമയിലെ ബേഷാരം രംഗ് എന്ന ഗാനത്തിലെ ചില വരികള്‍ ഉള്‍പ്പടെ 10 ലധികം മാറ്റങ്ങള്‍ പഠാന്‍ സിനിമയില്‍ നിർദ്ദേശിച്ചിരുന്നു. എന്നിരുന്നാലും, ദീപികയുടെ ഏറെ വിവാദമായ ഓറഞ്ച് വസ്ത്രം പഠാന്‍…
Read More »