Month: January 2023
-
Kerala
ഗുരുസ്തുതി സമയത്ത് എഴുന്നേല്‍ക്കാതെ മുഖ്യമന്ത്രി; കടന്നപ്പള്ളി എഴുന്നേല്‍ക്കുന്നതും വിലക്കി
കണ്ണൂര്‍: എസ്.എന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നതിനെച്ചൊല്ലി വിവാദം. പ്രാര്‍ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോള്‍ ആദ്യം എഴുന്നേല്‍ക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ കൈകൊണ്ടു വിലക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ച സജീവമായത്. ഗുരുര്‍ബ്രഹ്‌മാ ഗുരുര്‍വിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയില്‍ ചൊല്ലിയത്. ഈ സമയത്തു വേദിയിലും സദസ്സിലുമുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റുനിന്നു. എസ്.എന്‍ ട്രസ്റ്റ് മാനേജര്‍ വെള്ളാപ്പള്ളി നടേശനും വേദിയിലുണ്ടായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തുവന്നു. മതത്തിന് എതിരല്ല സി.പി.എം എന്നു പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍ മതാചാരങ്ങളെ പൊതുവേദിയില്‍ അപമാനിക്കുകയാണു മുഖ്യമന്ത്രിയെന്നു സുധാകരന്‍ കുറ്റപ്പെടുത്തി. ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തനിനിറം വ്യക്തമാക്കിയെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ശിവഗിരിയില്‍ എത്തി ഗുരുദര്‍ശനങ്ങളെ പുകഴ്ത്തിയ പിണറായി വിജയന്‍ എസ്.എന്‍ കോളജ്…
Read More » -
Crime
കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചു; സംഭവം ഓഡിറ്റോറിയത്തിലെ തിരക്കിനിടെ
കണ്ണൂര്‍: കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കില്‍ മുറിച്ചുമാറ്റി. കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി നഷ്ടപ്പെട്ടത് മനസ്സിലായത്. കരിവെള്ളൂര്‍ സ്വദേശിയും ബിരുദവിദ്യാര്‍ഥിയുമായ 20 വയസുകാരിക്കാണ് മുടി നഷ്ടപ്പെട്ടത്. ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. പെണ്‍കുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്. മകളുടെ മുടി നഷ്ടപ്പെട്ടതിലുള്ള സങ്കടത്തിലാണ് വീട്ടുകാര്‍. ഭക്ഷണശാലയിലേക്ക് കടക്കാന്‍ തിരക്കുണ്ടായിരുന്നു. അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തില്‍ എത്തി അന്വേഷിച്ചപ്പോള്‍, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണുകിടക്കുന്നത് കണ്ടു. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സി.സി. ടിവി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതര്‍ പറഞ്ഞത്. രക്ഷിതാക്കള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ മുടിയടക്കം മുറച്ചു മാറ്റിയത് വാര്‍ത്തയായിരുന്നു.
Read More » -
Crime
പുതുവത്സര ആഘോഷത്തിനിടെ മൂന്നര വയസ്സുകാരന് നേരെ ക്രൂരത; അമ്മയുടെ കാമുകന്‍ മുഖത്ത് കമ്പുകൊണ്ട് അടിച്ചു
തിരുവനന്തപുരം: മദ്യലഹരിയിലെത്തിയ അമ്മയുടെ കാമുകന്‍ മൂന്നര വയസ്സുകാരന്റെ മുഖത്ത് കമ്പുകൊണ്ട് അടിച്ച് മുറിവേല്‍പ്പിച്ചതായി പരാതി. കുട്ടിയുടെ മുഖത്ത് കണ്ണിനു താഴെയും ചുണ്ടിനും അടിയേറ്റ് മുറിഞ്ഞു. വേദനകൊണ്ട് കരഞ്ഞ കുട്ടിയെ ഇയാള്‍ വീണ്ടും തല്ലിയതായി പരാതിയില്‍ പറയുന്നു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടന്ന് അടിമലത്തുറ, അമ്പലത്തിന്‍മൂല സ്വദേശി റോയിയെ(35) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പുതുവത്സരദിനത്തോടനുബന്ധിച്ച് കാമുകന്റെ വീട്ടിലായിരുന്നു കുട്ടിയും അമ്മയും. കുട്ടി ഉറങ്ങുന്നതിനിടെ അമ്മ സമീപത്ത് നടക്കുകയായിരുന്ന പുതുവത്സരാഘോഷം കാണാന്‍ പോയിരുന്നു.ഇതിനിടെയാണ് പ്രതി കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് അമ്മയെ വിവരമറിയിച്ചത്. തുടര്‍ന്ന് കാമുകനും അമ്മയുമായി വഴക്കുണ്ടായെന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
Read More » -
India
കടവുള്‍ കാപ്പാത്തണം! പുതുവര്‍ഷത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കാതിരിക്കാന്‍ പോലീസിന്റെ മൃഗബലി
ചെന്നൈ: പുതുവര്‍ഷത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കാതിരിക്കാന്‍ മൃഗബലി നടത്തി പോലീസുകാര്‍. തമിഴ്നാട് ദിണ്ടിഗലിലെ വടമധുര പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ബലി നടത്തിയത്. രണ്ട് ആടുകളെയാണ് പോലീസുകാര്‍ ക്ഷേത്രത്തിലെത്തിച്ചത്. വേദസന്ദൂര്‍ താലൂക്ക്, അയ്യലൂരിലെ വണ്ടി കറുപ്പണസാമി ക്ഷേത്രത്തിലായിരുന്നു മൃഗബലി. വേദസന്ദൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ദുര്‍ഗാദേവി, വടമധുര സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജ്യോതി മുരുകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃഗബലി. ആടിനെ ബലി അര്‍പ്പിച്ച് പൊങ്കാലയര്‍പ്പിച്ചാണ് പോലീസ് സംഘം മടങ്ങിയത്. ബലിയര്‍പ്പിച്ച ആടുകളെ കറിവച്ച് ക്ഷേത്രത്തില്‍ നടത്തിയ സദ്യയില്‍ വിളമ്പുകയും ചെയ്തു. പുതുവര്‍ഷത്തില്‍ തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടുള്ള വഴിപാടിന്റെ ഭാഗമായിരുന്നു മൃഗബലി. തമിഴ് നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ ആരാധനയുടെ ഭാഗമായി മൃഗബലി നടക്കാറുണ്ട്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ 1960 ലാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ചത്. ഈ ഉത്തരവ് നിലനില്‍ക്കെയാണ്, തമിഴ്‌നാട്ടില്‍ നിയമപാലകര്‍ തന്നെ മൃഗബലി നടത്തിയത്.
Read More » -
Crime
അപകട സമയത്ത് സ്‌കൂട്ടറില്‍ സുഹൃത്തും; ഡല്‍ഹിയില്‍ യുവതിയെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്
ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിലെ കാഞ്ചവാലയില്‍ മദ്യലഹരിയില്‍ യുവാക്കള്‍ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച അമന്‍ വിഹാര്‍ സ്വദേശി അഞ്ജലി സിങ്ങി(23)നൊപ്പം സുഹൃത്തും സ്‌കൂട്ടറില്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കാറിടിച്ചുവീണ യുവതിക്ക് നിസാരപരിക്കുകളുണ്ടായിരുന്നെന്നും പേടിച്ചുപോയ ഇവര്‍ രക്ഷപ്പെടുകയായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. തിങ്കളാഴ്ച വൈകിട്ടോടെയാണ് രണ്ടാമത്തെ യുവതിയെ പോലീസ് തിരിച്ചറിഞ്ഞത്. ഇന്ന് ഇവരുടെ മൊഴിരേഖപ്പെടുത്തും. സംഭവം അപകടമാണെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. സംഭവത്തിന് മുമ്പ് യുവതികള്‍ ഒരുമിച്ച് ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ മറ്റ് സുഹൃത്തുക്കുളം ആഘോഷത്തില്‍ ഉണ്ടായിരുന്നു. ഇവരേയും ചോദ്യംചെയ്തേക്കും. അപകടത്തിനു പിന്നാലെ അഞ്ജലിയുടെ കാല്‍, കാറിന്റെ ആക്‌സിലില്‍ കുടുങ്ങിയതാണ് റോഡിലൂടെ വലിച്ചിഴയ്ക്കാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു. അപകടം നടന്നതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി പൊലീസ് റൂട്ട് മാപ്പ് തയാറാക്കുന്നതിനിടെയാണ് സുഹൃത്തും ഒപ്പമുണ്ടായിരുന്നെന്നുള്ള പൊലീസ് നിര്‍ണായക കണ്ടെത്തല്‍. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടര്‍ ഡല്‍ഹിയില്‍ സുല്‍ത്താന്‍പുരിലെ കാഞ്ചവാലയിലാണു കണ്ടെത്തിയത്. കാര്‍…
Read More » -
Sports
സംസ്ഥാന സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ്: കോട്ടയത്തിനും വയനാടിനും ജയം
പാലാ: സംസ്ഥാന സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൻ്റെ പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ കോട്ടയം, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം ടീമുകളും വനിതാ വിഭാഗത്തിൽ വയനാട് ടീമും വിജയിച്ചു. പുരുഷ വിഭാഗത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് കോട്ടയം കൊല്ലത്തെ അടിയറവ് പറയിപ്പിച്ചത്. സ്കോർ: 25-17, 25-14, 25-21. തൃശൂർ ഒരു സെറ്റിനു വഴങ്ങിയാണ് കണ്ണൂരിനെ കീഴടക്കിയത്. സ്കോർ: 25-18, 28-26, 20-25, 25-20. ആലപ്പുഴയും പാലക്കാടിനോട് ഒരു സെറ്റുവഴങ്ങിയ ശേഷമാണ് വിജയിച്ചത്.സ്കോർ: 25-23, 25-23, 23-25, 25-23. തിരുവനന്തപുരം നേരിടുള്ള സെറ്റുകൾക്കാണ് ഇടുക്കിയെ തുരത്തിയത്. സ്കോർ: 25-16, 27-25, 25-15. മറ്റൊരു മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കു തൃശൂർ ആലപ്പുഴയെ കീഴടക്കി. സ്കോർ: 25-22, 25-18, 25-23. വനിതാ വിഭാഗത്തിൽ വയനാട് നേരിട്ടുള്ള സെറ്റുകൾക്ക് ആലപ്പുഴയെ അടിയറവ് പറയിച്ചു. 25-17, 25-15, 25-22. ഇന്ന് പുരുഷവിഭാഗത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം, കാസർകോഡ്, കോഴിക്കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി വനിതാ വിഭാഗത്തിൽ കണ്ണൂർ, പാലക്കാട്,…
Read More » -
Crime
വഴി നൽകാത്തതിന് ഹോണടിച്ചു, മധ്യപ്രദേശിൽ ബൈക്ക് യാത്രികനെ കുത്തിക്കൊന്ന് കൗമാരക്കാർ, ആറു പേർ പിടിയിൽ
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബൈക്കിനെ പിന്തുടര്‍ന്ന കൗമാരക്കാര്‍ യുവാവിനെ കുത്തിക്കൊല്ലുന്നതിന്റെ സി.സി. ടിവി ദൃശ്യം പുറത്ത്. പുതുവത്സരത്തലേന്ന് ഇന്‍ഡോറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. 22 വയസുകാരനായ കോളജ് വിദ്യാര്‍ഥി ആയുഷ് ആണു മരിച്ചത്. ഡിസംബര്‍ 31-ന് ഇന്‍ഡോറിലെ തിരക്കേറിയ റോഡിലാണ് ആയുഷിനെ ആറു കൗമാരക്കാര്‍ ചേര്‍ന്ന് കുത്തിവീഴ്ത്തിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ ഭന്‍വാര്‍കുവാന്‍ മേഖലയിലാണ് സംഭവം. തിരക്കേറിയ റോഡിലൂടെ രണ്ടു കൂട്ടുകാര്‍ക്കൊപ്പമാണ് ആയുഷ് ബൈക്കിലെത്തിയത്. തുടര്‍ന്ന് ഹോണ്‍ മുഴക്കുകയും വാഹനം കടത്തിവിടാനായി കൗമാരക്കാരോട് ആവശ്യപ്പെടുകയുമായിരുന്നു. ഇത് രണ്ടു കൂട്ടരും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിനിടയാക്കി. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്തവരില്‍ ഒരാള്‍ വാഹനത്തിനു പിന്നാലെ ഓടുകയും ബൈക്കിനു പിന്നില്‍ ഇരുന്ന ആയുഷിനെ കുത്തുകയായിരുന്നു. ഒരു കൂട്ടം ആണ്‍കുട്ടികള്‍ ഒരു ബൈക്കിനു പിന്നാലെ ഓടുന്നതും ഒരാള്‍ വാഹനത്തിനു പിന്നില്‍ ഇരിക്കുന്നയാളെ കുത്തുന്നതും തുടര്‍ന്ന് എല്ലാവരും സംഭവസ്ഥലത്ത് നിന്ന്…
Read More » -
Local
ഉംറ കഴിഞ്ഞു തിരിച്ചു വരികയായിരുന്ന സ്ത്രീ കരിപ്പൂരിൽ കുഴഞ്ഞു വീണു മരിച്ചു
തിരൂരങ്ങാടി: ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കരിപ്പൂർ എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ചുള്ളിപ്പാറ സ്വദേശി കൂർമ്മത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സഫിയ (52)യാണ് മരിച്ചത്. മലപ്പുറം ഗ്രീൻ ഓയാസിസ് ട്രാവൽസ് മുഖേന സഹോദരൻ സൈതലവിക്കൊപ്പമാണ് ഉംറക്ക് പോയത്. എയർപോർട്ടിൽ പരിശോധന കഴിഞ്ഞു മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ വൈകുന്നേരം 6 മണിക്കായിരുന്നു സംഭവം. മക്കൾ : നൗഫൽ ( ജിസാൻ) നസ്റിൻ, നഈം, മരുമക്കൾ അബ്ദുറഹ്മാൻ കടന്നമണ്ണ (ഗവ: കോളേജ് അട്ടപ്പാടി) ജസ്ന പനക്കൽ കോറ്റത്ത് കൊടിഞ്ഞി. പിതാവ് പരേതനായ കൊടപ്പന കുഞ്ഞാലസ്സൻ കരുമ്പിൽ, മാതാവ് പരേതയായ മേക്കേകാട്ട് പാത്തുമ്മു കക്കാട്. സഹോദരങ്ങൾ സൈതലവി, അബ്ദുൽ അസീസ് (റെയിൻബോ ബേക്കറി കരുമ്പിൽ) മുസ്തഫ (കുഞ്ഞാവ – ജിദ്ദ ) റുഖിയ പാലത്തിങ്ങൽ, ഖദീജ പറപ്പൂർ, സുലൈഖ ചെമ്മാട്. ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 9 മണിക്ക് ചുള്ളിപ്പാറ ജുമാ മസ്ജിദിൽ.
Read More » -
Movie
സിദ്ദിഖ്-ലാലുമാരുടെ അരങ്ങേറ്റ ചിത്രം ‘പപ്പൻ പ്രിയപ്പെട്ട പപ്പ’ന് ഇന്ന് 37 വയസ്
സിനിമ ഓർമ്മ സിദ്ദിഖ്-ലാലുമാരുടെ ആദ്യ തിരക്കഥയിൽ പിറന്ന ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ തിയറ്ററുകളിലെത്തിയിട്ട് ഇന്ന് 37 വർഷം. 1986 ജനുവരി മൂന്നിനായിരുന്നു റിലീസ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ഹരിശ്രീ ഫിലിംസ് ജി.എസ് ഹരീന്ദ്രനാണ്. ബൈക്ക് ആക്സിഡന്റിൽ സമയമെത്തും മുൻപേ കൊല്ലപ്പെട്ട പപ്പൻ (റഹ്‌മാൻ). അവന്റെ കണക്കുപുസ്തകത്തിൽ ഇനിയും നാളുകളുണ്ട്. കാലൻ (തിലകൻ) പപ്പന്റെ ആത്മാവിനെ മറ്റ് ശരീരങ്ങളിൽ ജീവിക്കാൻ അനുവദിക്കുന്നു. പോലീസുകാരന്റെ ശരീരത്തിൽ (മോഹൻലാൽ) കയറിപ്പറ്റിയ പപ്പന്റെ ലീലാവിലാസങ്ങളാണ് ചിത്രത്തിൽ. ഭൂമിയിലെ മനുഷ്യന്റെ ദുഃഖത്തിൽ മരണദേവനും പങ്കു കൊണ്ട കഥ. ഹോളിവുഡിൽ മൂന്ന് തവണ സിനിമയാക്കിയ ഒരു പ്രശസ്‌ത അമേരിക്കൻ നാടകത്തിന്റെ (ഹെവൻ കാൻ വെയ്റ്റ്) ശക്തമായ അനുകരണമുള്ള കഥ. ആലപ്പി രംഗനാഥന്റെ പാട്ടുകളോ കോമഡി രംഗങ്ങളോ ഫാന്റസി കഥയോ ചിത്രത്തെ ഹിറ്റാക്കാൻ സഹായിച്ചില്ല. സമ്പാദകൻ: സുനിൽ കെ ചെറിയാൻ
Read More » -
Kerala
ഗുരുവായൂരമ്പലനടയിൽ ‘ദമയന്തി’യായി വയനാട് കളക്ടർ ഗീത, സദസിൽ തൃശൂർ കളക്ടർ ഹരിത വി കുമാർ
അരങ്ങിൽ ദമയന്തിയായി കളക്ടർ, സദസിൽ ദമയന്തി വിശേഷളിൽ ലയിച്ച് മറ്റൊരു കളക്ടർ. ഗുരുവായൂർ ക്ഷേത്രത്തിൽ ദമയന്തിയായി വേഷമിട്ട വയനാട് കളക്ടർ എ ഗീതയുടെ പ്രകടനം ഹൃദ്യവും ശ്രദ്ധേയവുമായി. തൃശൂർ കളക്ടർ ഹരിത വി കുമാറാണ് മുൻ നിരയിൽ കാഴ്ചക്കാരിയായി ഉണ്ടായിരുന്നത്. നളചരിതം ഒന്നാം ദിവസത്തിൽ ഹംസം ദമയന്തിയുടെ അടുത്ത് വന്ന് നളന്‍റെ വിശേഷങ്ങൾ പറയുന്നതായിരുന്നു രംഗം. ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന കളിയിൽ ദമയന്തിയുടെ എല്ലാ പദവും ഉൾപ്പെടുന്ന ഭാഗം കളക്ടർ കളിവിളക്കിന് മുന്നിൽ അവതരിപ്പിച്ചു. ‘സഖിമാരെ നമുക്ക്’ എന്ന പദത്തോടെയാണ് തുടങ്ങിയത്. കളക്ടർ ഗീതയുടെ രണ്ടാം അരങ്ങായിരുന്നു ഗുരുവായൂരിലേത്. വയനാട് വള്ളിയൂർകാവിൽ നടന്ന അരങ്ങേറ്റത്തിൽ ദമയന്തിയുടെ ചെറിയൊരു ഭാഗമാണ് അവതരിപ്പിച്ചത്. കോട്ടക്കൽ സി എം ഉണ്ണികൃഷ്ണനാണ് ഗുരു. ഒരു വർഷത്തിലേറെ കഥകളി അഭ്യസിച്ചു. കോട്ടക്കൽ ഷിജിത്, കോട്ടക്കൽ രമ്യ കൃഷ്ണ എന്നിവർ സഖിമാരായും രതി സുധീർ ഹംസമായും അരങ്ങിലെത്തി. കോട്ടക്കൽ സന്തോഷ്, വിനീഷ് എന്നിവർ പാടി. മനീഷ്യ (ചെണ്ട), പ്രതീഷ്…
Read More »