IndiaNEWS

കടവുള്‍ കാപ്പാത്തണം! പുതുവര്‍ഷത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കാതിരിക്കാന്‍ പോലീസിന്റെ മൃഗബലി

ചെന്നൈ: പുതുവര്‍ഷത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കാതിരിക്കാന്‍ മൃഗബലി നടത്തി പോലീസുകാര്‍. തമിഴ്നാട് ദിണ്ടിഗലിലെ വടമധുര പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ബലി നടത്തിയത്. രണ്ട് ആടുകളെയാണ് പോലീസുകാര്‍ ക്ഷേത്രത്തിലെത്തിച്ചത്.

വേദസന്ദൂര്‍ താലൂക്ക്, അയ്യലൂരിലെ വണ്ടി കറുപ്പണസാമി ക്ഷേത്രത്തിലായിരുന്നു മൃഗബലി. വേദസന്ദൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ദുര്‍ഗാദേവി, വടമധുര സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജ്യോതി മുരുകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃഗബലി. ആടിനെ ബലി അര്‍പ്പിച്ച് പൊങ്കാലയര്‍പ്പിച്ചാണ് പോലീസ് സംഘം മടങ്ങിയത്. ബലിയര്‍പ്പിച്ച ആടുകളെ കറിവച്ച് ക്ഷേത്രത്തില്‍ നടത്തിയ സദ്യയില്‍ വിളമ്പുകയും ചെയ്തു.

Signature-ad

പുതുവര്‍ഷത്തില്‍ തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടുള്ള വഴിപാടിന്റെ ഭാഗമായിരുന്നു മൃഗബലി. തമിഴ് നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ ആരാധനയുടെ ഭാഗമായി മൃഗബലി നടക്കാറുണ്ട്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ 1960 ലാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ചത്. ഈ ഉത്തരവ് നിലനില്‍ക്കെയാണ്, തമിഴ്‌നാട്ടില്‍ നിയമപാലകര്‍ തന്നെ മൃഗബലി നടത്തിയത്.

Back to top button
error: