SportsTRENDING

സംസ്ഥാന സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ്: കോട്ടയത്തിനും വയനാടിനും ജയം

പാലാ: സംസ്ഥാന സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൻ്റെ പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ കോട്ടയം, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം ടീമുകളും വനിതാ വിഭാഗത്തിൽ വയനാട് ടീമും വിജയിച്ചു. പുരുഷ വിഭാഗത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് കോട്ടയം കൊല്ലത്തെ അടിയറവ് പറയിപ്പിച്ചത്. സ്കോർ: 25-17, 25-14, 25-21.

തൃശൂർ ഒരു സെറ്റിനു വഴങ്ങിയാണ് കണ്ണൂരിനെ കീഴടക്കിയത്. സ്കോർ: 25-18, 28-26, 20-25, 25-20. ആലപ്പുഴയും പാലക്കാടിനോട് ഒരു സെറ്റുവഴങ്ങിയ ശേഷമാണ് വിജയിച്ചത്.സ്കോർ: 25-23, 25-23, 23-25, 25-23. തിരുവനന്തപുരം നേരിടുള്ള സെറ്റുകൾക്കാണ് ഇടുക്കിയെ തുരത്തിയത്. സ്കോർ: 25-16, 27-25, 25-15. മറ്റൊരു മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കു തൃശൂർ ആലപ്പുഴയെ കീഴടക്കി. സ്കോർ: 25-22, 25-18, 25-23. വനിതാ വിഭാഗത്തിൽ വയനാട് നേരിട്ടുള്ള സെറ്റുകൾക്ക് ആലപ്പുഴയെ അടിയറവ് പറയിച്ചു. 25-17, 25-15, 25-22.

Signature-ad

ഇന്ന് പുരുഷവിഭാഗത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം, കാസർകോഡ്, കോഴിക്കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി വനിതാ വിഭാഗത്തിൽ കണ്ണൂർ, പാലക്കാട്, എറണാകുളം, വയനാട്, ആലപ്പുഴ, പത്തനംതിട്ട, കാസർകോഡ്, കോഴിക്കോട്ട്, കൊല്ലം ടീമുകൾ ഇന്ന് (03/01/2023) കോർട്ടിൽ ഇറങ്ങും. മത്സരങ്ങളിൽ സംസ്ഥാനത്തെ 14 ജില്ലാ ടീമുകളാണ് പങ്കെടുക്കുന്നത്. വിസിബ് കൊടുമ്പിടി, എവർഗ്രീൻ കടനാട്, സിറ്റി ക്ലബ്ബ് കൊല്ലപ്പള്ളി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ദിവസങ്ങളിൽ മന്ത്രിമാരായ വി എൻ വാസവൻ, വി അബ്ദു റഹ്മാൻ, റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എം പി, ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എൽ എൽ എ, സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സിക്കുട്ടൻ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും. ഏഴിന് സമാപിക്കും.

Back to top button
error: