പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചത് ആള്‍മാറാട്ടം; ‘സതീശന്റെ നുണകള്‍’ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; കമ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്നും മെറ്റ; പരാതി നല്‍കിയത് സതീശന്‍ തന്നെയെന്ന് സംശയിച്ച് ഇടത് അനുകൂലികള്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉന്നമിട്ട് ഇടതനുകൂലികള്‍ ആരംഭിച്ച സതീശന്റെ നുണകള്‍ എന്ന ഫേസ്ബുക്ക് പേജ് പൂട്ടി. വി.ഡി. സതീശന്‍ മാധ്യമങ്ങള്‍ക്കു മുന്നിലും പൊതുയോഗങ്ങളിലും നടത്തിയിരുന്ന അവകാശവാദങ്ങളുടെ യാഥാര്‍ഥ്യം പരിശോധിക്കാനെന്ന രീതിയിലാണ് പേജ് നടത്തിയിരുന്നത്. സതീശന്റ പ്രസ്താവനകള്‍ പുറത്തുവന്നാലുടന്‍ ഇതു സംബന്ധിച്ചു മാധ്യമങ്ങില്‍ മുമ്പുവന്ന വാര്‍ത്തകളടക്കം കാട്ടിയാണ് സതീശനെ വ്യക്തിപരമായി ഉന്നമിട്ടു വീഡിയോകള്‍ വന്നത്.
രണ്ടാഴ്ചമുമ്പ് ആരംഭിച്ച പേജില്‍ ഒന്നേകാല്‍ ലക്ഷത്തോളം ഫോളോവേഴ്‌സ് വന്നിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴിനാണു മെറ്റയുടെ വിലക്ക് പേജിനു ലഭിച്ചത്. കമ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് പേജ് എന്നാണ് മെറ്റക്ക് ലഭിച്ച പരാതിയെന്നാണ് വിവരം. പേജ് പൂട്ടിച്ചതിന് പിന്നില്‍ കനഗോലു വാടകയ്ക്ക് എടുത്ത സംഘം ആണെന്ന വിമര്‍ശമുയര്‍ന്നു. കോണ്‍ഗ്രസിന്റെയും കനഗോലു സംഘത്തിന്റെയും കടുത്ത സൈബര്‍ ആക്രമണമാണ് പേജിന് നേരെ ഉണ്ടായിരുന്നത്.
സതീശന്റെ കാര്‍ട്ടൂണ്‍ ചിത്രം പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചതിനെ ആള്‍മാറാട്ടമായി കാണുന്നെന്നായിരുന്നു മെറ്റയുടെ അറിയിപ്പ്. മെറ്റയ്ക്ക് ആള്‍മാറാട്ടം ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ യഥാര്‍ഥ വ്യക്തിക്ക് മാത്രമേ പറ്റൂ. അതിനാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാതിയില്‍ തന്നെയാണോ നടപടിയെന്നും ഇടതനുകൂലികള്‍ സംശയിക്കുന്നു. ഈ പേജില്‍ വരുന്ന വീഡിയോയുടെ ചുവട് പിടിച്ച് സതീശന്റെ നുണ പറച്ചില്‍ മത്സരങ്ങള്‍ ഇടതുപക്ഷം സംഘടിപ്പിച്ചിരുന്നു.
‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
#SatheesanteNunakal, #VDSatheesan, #FacebookPageBan, #MetaAction, #KeralaPolitics, #LDFvsUDF, #CyberWar, #BreakingNews Kerala, #SocialMediaBan, #PoliticalControversy, #ThiruvananthapuramNews
#SatheesanteNunakalFBPage, #VDSatheesanAllegations, #FacebookCommunityStandards, #ImpersonationPolicyMeta, #KeralaOppositionLeader, #CyberCellKerala, #SocialMediaPoliticsIndia, #LeftRightCyberWar, #SunilKanugoluTeam
#SaveFreeSpeech, #VDSatheesanExposed, #PoliticalCensorship, #CyberAttack, #KeralaPoliticalNews, #FBPageDisabled, #LeftCyberWing, #UDFCyberTeam, #DigitalPolitics, #JusticeForContentCreators, #MetaReport






