Month: January 2023

  • India

    ജനപ്രതിനിധികളുടെ ‘അധിക പ്രസംഗ’ങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല: സുപ്രീം കോടതി

    ന്യൂഡല്‍ഹി: മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങള്‍ തടയാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 19 -1 എ അനുഛേദപ്രകാരമുള്ള അവകാശത്തില്‍, 19-2 അനുഛേദം നിര്‍ദേശിക്കുന്നത് ഒഴികെയുള്ള ഒരു നിയന്ത്രണവും മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമായി ഏര്‍പ്പെടുത്താനാവില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. കൂട്ടുത്തരവാദിത്വത്തിന്റെ തത്വങ്ങള്‍ എടുത്താല്‍ പോലും ഒരു മന്ത്രി നടത്തുന്ന പ്രസ്താവന സര്‍ക്കാരിന്റെ മൊത്തം അഭിപ്രായമായി എടുക്കാനാവില്ലെന്ന് ജസ്റ്റിസ് വി രാമസുബ്രഹ്‌മണ്യന്‍ വിധിന്യായത്തില്‍ പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ ഭരണഘടനാ മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണന്ന്, പ്രത്യേക വിധിന്യായമെഴുതിയ ജസ്റ്റിസ് ബി.വി നാഗരത്ന അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍ത്തകരും സെലിബ്രിറ്റികളും കൂടുതല്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കണമെന്ന് അവര്‍ പറഞ്ഞു. ജനപ്രതിനിധികളുടെ പ്രസംഗങ്ങള്‍ക്കു മാര്‍ഗരേഖ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. മൂന്നാറിലെ ‘പെമ്പിളെ ഒരുമൈ’ സമരത്തിനെതിരേ മുന്‍ മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് സുപ്രീം കോടതി പരിഗണിച്ചത്.  

    Read More »
  • Crime

    ‘മാളികപ്പുറ’ത്തെ പ്രശംസിച്ച് സി.പി.ഐ നേതാവ്; പിന്നാലെ സൈബര്‍ ആക്രമണം, സ്ഥാപനത്തിനു തീയിട്ടു

    മലപ്പുറം: ഉണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തില്‍ പങ്കുവെച്ച യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷിനെതിരേ സൈബര്‍ ആക്രമണം. വെള്ളിയാഴ്ചയാണ് സിനിമ കണ്ടിറങ്ങിയശേഷം സി.പി.ഐ. പ്രവര്‍ത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി. പ്രഗിലേഷ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. ഇതിനെ വിമര്‍ശിച്ചുകൊണ്ട് സി.പി.എം. അനുഭാവിയും നരണിപ്പുഴ റോഡരികില്‍ ചായക്കട നടത്തുന്നയാളുമായ ഭഗവാന്‍ രാജന്‍ മറുകുറിപ്പുമായി രംഗത്തുവന്നു. തുടര്‍ന്ന് സി.പി.എം. അനുഭാവികളും സി.പി.ഐ. അനുഭാവികളും പരസ്പരം നവമാധ്യമങ്ങളിലൂടെ കൊമ്പുകോര്‍ത്തു. ഇതിനിടയില്‍ പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആന്‍ഡ് സൗണ്ട് എന്ന സ്ഥാപനത്തിനുനേരെ ആക്രമണവുമുണ്ടായി. ലൈറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍, ക്ഷേത്രോത്സവങ്ങള്‍ക്കായി തയ്യാറാക്കിയ സ്വാഗതബോര്‍ഡുകള്‍ തുടങ്ങിയവ രാത്രിയില്‍ തീവെച്ചു നശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഇതു ശ്രദ്ധയില്‍പ്പെട്ടത്. പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.  

    Read More »
  • Kerala

    പാലക്കാട് കവര്‍ച്ചാശ്രമത്തിനിടെ വയോധികയുടെ കൊലപാതകം; വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍ 

    പാലക്കാട്: കൊടുമ്പ് തിരുവാലത്തൂരില്‍ വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ കൊടുമ്പ് കിണാശ്ശേരി തോട്ടുപാലം നെല്ലിക്കുന്ന് ബഷീര്‍(40), തത്തമംഗലം തുമ്പിച്ചിറ കൊല്ലംകുളമ്പ് സത്യഭാമ (33) എന്നിവരെയാണ് സൗത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 8.30നാണ് കൊടുമ്പ് തിരുവാലത്തൂര്‍ ആറ്റിങ്കല്‍ വീട്ടില്‍ പത്മാവതി(74)യെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം പത്മാവതി ഒറ്റയ്ക്കായിരുന്നു തറവാട്ടുവീട്ടില്‍ താമസം. മകനും കുടുംബവും തറവാടിനോട് ചേര്‍ന്ന മറ്റൊരുവീട്ടിലാണ്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി മകന്‍ അമ്മയെ വിളിക്കാനെത്തിയപ്പോഴാണ് പത്മാവതിയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാലയും നഷ്ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. വീട്ടിൽ കെട്ടുപണിക്കെത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വീട്ടില്‍ കെട്ടുപണിക്ക് വന്ന ബഷീര്‍ സംഭവ ദിവസം തൃശൂരിലേക്ക് പോകണമെന്ന് പറഞ്ഞ് മൂന്നുമണിയോടെ പണിനിര്‍ത്തി പോയി. ഇതില്‍ സംശയ തോന്നിയ പോലീസ് ബഷീറിന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ്…

    Read More »
  • Social Media

    വിമര്‍ശകര്‍ക്ക് മറുപടി, കിടിലന്‍ മേയ്‌ക്കോവറില്‍ തിരിച്ചുവരവിന് നിവിന്‍ പോളി

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. നിവിന്‍ പോളിയുടേതായി ‘സാറ്റര്‍ഡേ നൈറ്റാ’ണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിവിന് സമീപകാലത്ത് വന്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടിയും വന്നിരുന്നു. എന്നാല്‍, വന്‍ മേയ്‌ക്കോവറില്‍ നിവിന്‍ തിരിച്ചെത്തിയെന്ന് വ്യക്തമാക്കുന്ന പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. നിവിന്‍ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. തുടര്‍ന്ന് നിവിനെതിരേ രൂക്ഷമായ പരിഹാസങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ തടി കുറച്ച ലുക്കിലുള്ള ഫോട്ടോയാണ് നടന്‍േ്‌റതായി സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്നത്. എന്തായാലും നിവിന്‍ പോളി തടി കുറയ്ക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയെന്ന് വ്യക്തം. റോഷന്‍ ആന്‍ഡ്രൂസായിരുന്നു ‘സാറ്റര്‍ഡേ നൈറ്റെ’ന്ന ചിത്രം സംവിധാനം ചെയ്തത്. ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രത്തിന് വന്‍ വിജയം നേടാനായിരുന്നില്ല. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ഭാസ്‌കര്‍ ആണ്…

    Read More »
  • Sports

    ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിന് കിരീടം

    കോഴിക്കോട്: ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല ജേതാക്കളായി. ഇന്നലെ നടന്ന അവസാനമത്സരത്തില്‍ എം.ജി സര്‍വകലാശാലയുമായി 2-2 എന്ന സ്‌കോറിന് സമനില പാലിച്ചത്തോടെയാണ് മൂന്നു കളികളില്‍ ഏഴു പോയിന്റുമായി കാലിക്കറ്റ് ജേതാക്കളായത്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഏകപക്ഷീയമായ 4 ഗോളുകള്‍ക്ക് കേരള സര്‍വകലാശാലയെ പരാജയപ്പെടുത്തി 4 പോയിന്റ്‌റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആകാശ് രവി (44,48 മിനുട്ടുകളില്‍ )കണ്ണൂരിനായി രണ്ടു ഗോളുകളും സഫാദ് 47 മിനുട്ടിലും മുഷറഫ് 80 ാം മിനുട്ടിലും ഗോളുകള്‍ നേടി. കേരള സര്‍വകലാശാല ആണ് നാലാം സ്ഥാനം. കാലിക്കറ്റ് – എം. ജി മത്സരത്തില്‍ ആദ്യപകുതിയുടെ 18 മിനുട്ടില്‍ കാലിക്കറ്റിനെ ഞെട്ടിച്ച് എം. ജിയുടെ 12 നമ്പര്‍ താരം നിംഷാദ് റോഷന്‍ ആണ് ആദ്യ ഗോള്‍ നേടിയത്. നിറം മങ്ങിയ കാലിക്കറ്റിന്റെ വലയില്‍ രണ്ടാം ഗോളും എത്തി.പ്രതിരോധ നിരയുടെ മുകളിലൂടെ കടന്നെത്തിയ പന്ത് എടുത്ത് അദ്‌നാന്‍ 47 ാം മിനുട്ടില്‍…

    Read More »
  • Kerala

    പണത്തോടുള്ള ആർത്തി വിനയായി; കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്.ഐയെ മണ്ണു മാഫിയ തന്നെ കുടുക്കി, ദൃശ്യങ്ങൾ പുറത്ത്.

    കൊച്ചി: മണല്‍കടത്തിന് കൈക്കൂലി വാങ്ങുന്ന ഗ്രേഡ് എസ്‌ഐയുടെ ദൃശ്യങ്ങള്‍ പുറത്ത്. അയ്യമ്പുഴ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മണ്ണ് മാഫിയ സംഘങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന രംഗമാണ് പുറത്തായത്. രണ്ട് തവണ എസ്.ഐ. പണം വാങ്ങുന്നതാണ് ദൃശ്യങ്ങള്‍ സാഷ്യപ്പെടുത്തുന്നത്. ആദ്യ പ്രാവശ്യം കൊടുത്ത തുക പോരാത്തതിന് രണ്ടാമതും തുക ചോദിച്ച് വാങ്ങുന്ന ദൃശ്യങ്ങളും പുറത്ത് വന്നീട്ടുണ്ട്. നിരന്തരമുള്ള പോലീസിന്റെ കൈക്കൂലി സഹിക്കാതെ വന്നപ്പോഴാണ് പണം കൊടുത്തവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. മണ്ണ് മാഫിയസംഘങ്ങള്‍ വിലസുന്ന ഒരു പ്രദേശമാണ് അയ്യമ്പുഴ . അങ്കമാലി പോലീസ് സ്‌റ്റേഷന്റെ പരിധിയിലും മണ്ണ് മാഫിയ സംഘങ്ങളുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങുന്ന സംഭവങ്ങളും പലരുടെയും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ചില വക്കീലന്മാരാണ് ഇതിന് ഒത്താശ ചെയ്യുന്നെന്നാണ് ആരോപണം. കള്ളക്കേസ് എടുപ്പിക്കാനും ഈ ഇത്തരക്കാര മുന്‍പന്തിയില്‍ തന്നെയാണെന്നാണ് വിവരം. പുതിയ ഉദ്യോഗസ്ഥർ ചാര്‍ജ്ജ് എടുത്തതോടെ ഈ കൂട്ടരുടെ വിളയാട്ടം കുറഞ്ഞീട്ടുണ്ട്. കള്ള തെളിവുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ചോദിച്ച പണം കിട്ടാത്തവരുടെ…

    Read More »
  • Kerala

    ബയോമെട്രിക് പഞ്ചിംഗ് പാളി; ശമ്പള സോഫ്റ്റുവെയറും ഹാജറും ബന്ധിപ്പിക്കാനായില്ല

    തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് പൂര്‍ണമായി നടപ്പാക്കാനായില്ല. ഇന്ന് മുതല്‍ നടപ്പാക്കാനായിരുന്നു ശ്രമമെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ല. ശമ്പള സോഫ്റ്റുവെയറുമായി ഹാജര്‍ ബന്ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയായില്ല. പൂര്‍ണമായി നടപ്പിലാക്കാന്‍ ഒരു മാസമമെടുക്കുമെന്നാണ് സൂചന. 2023 ജനുവരി ഒന്നുമുതല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കര്‍ശന ഉത്തരവുണ്ടായിരുന്നു. രണ്ട് ദിവസം അവധിയായിരുന്നതിനാല്‍ ഇന്നു മുതല്‍ പഞ്ചിംഗ് നടപ്പിലാക്കാനായിരുന്നു ശ്രമം. ബയോമെട്രിക് പഞ്ചിംഗ് മെഷീനുകള്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാണ് നിര്‍ദേശം. എല്ലാ ഓഫീസുകളിലും മെഷീന്‍ വച്ചിട്ടുണ്ടെങ്കിലും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നില്ല. മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ച് 31ന് മുന്‍പ് ബയോ മെട്രിക് പഞ്ചിംഗ് നടപ്പിലാക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ബയോ മെട്രിക് പഞ്ചിംഗ് ഇന്ന് തുടങ്ങാനായത് വിരലിലെണ്ണാവുന്ന ഓഫീസുകളില്‍ മാത്രമാണ്. എറണാകുളം കളക്ടറേറ്റില്‍ 16 ഡിവൈസുകളാണ് വേണ്ടിയിരുന്നത്. ഇവയുടെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. തൃശൂര്‍ കളക്ടറേറ്റില്‍ ഇന്‍സ്റ്റലേഷന്‍ ജോലികള്‍ പൂര്‍ത്തിയാവാന്‍ ചുരുങ്ങിയത് ഒരു മാസമെടുക്കുമെന്നാണ് വിശദീകരണം. മലപ്പുറം കളക്ട്രേറ്റില്‍ പഞ്ചിംഗ് മെഷീന്‍…

    Read More »
  • Social Media

    വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ അറ്റത്ത് കമഴ്ന്നുകിടന്ന് സുന്ദരിയുടെ സാഹസികത; വീഡിയോ വൈറല്‍

    ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തവും പുതുമയുള്ളതുമായ ഒട്ടനവധി വീഡിയോകളാണ് നമുക്കു മുന്നിലെത്തുന്നത്. ഇവയില്‍ സാഹസികതകള്‍ നിറഞ്ഞ യാത്രകള്‍, അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയ വീഡിയോകള്‍ എല്ലാം നമ്മെ അതിശയപ്പെടുത്താറുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും പുതിയ വീഡിയോയുടെ വിശേഷം ഇങ്ങനെ. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടം താഴേക്ക് പതിക്കാനാരംഭിക്കുന്ന ഭാഗത്ത് കമഴ്ന്നുകിടന്ന് ഒഴുക്ക് ആസ്വദിക്കുന്ന സുന്ദരിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറാലകുന്നത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നാല് ദിവസത്തിനുള്ളില്‍ നേടിയത് 22 കോടിയിലേറെ വ്യൂസാണ്. വിനോദസഞ്ചാരത്തിനെത്തിയ യുവതിയാണ് ഇത്തരമൊരു സാഹസികതയ്ക്ക് മുതിര്‍ന്നത്. Just learned that standing this close to a 380 feet waterfall is a thing (Devil's pool – Victoria falls ) pic.twitter.com/LwjOxoUrYF — Weird and Terrifying (@weirdterrifying) December 30, 2022 മുകളില്‍ നിന്ന് താഴേയ്ക്ക് ശക്തിക്ക് ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ഏറ്റവും അറ്റത്ത് കമഴ്ന്നുകിടന്നുകൊണ്ട് ഒഴുക്ക്…

    Read More »
  • Kerala

    ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി വാന്‍ വീടിന്റെ മുകളിലേക്ക്; 16 പേര്‍ക്ക് പരുക്ക്

    ഇടുക്കി: കട്ടപ്പനക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം വീടിനു മുന്‍പിലെ കാര്‍ പോര്‍ച്ചിന് മുകളില്‍ വീണു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. 16 പേര്‍ക്ക് പരുക്കേറ്റു. പാറക്കടവ് ബൈപ്പാസ് റോഡിലാണ് അപകടം. കുത്തനെയുള്ള ഇറക്കത്തില്‍ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വീടിന് മുന്‍പിലെ കാര്‍ പോര്‍ച്ചില്‍ വീഴുകയായിരുന്നു. അതിനിടെ, കോട്ടയം പൊന്‍കുന്നം രണ്ടാം മൈലില്‍ ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി. വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. അഗ്നിശമന സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവറെ പിന്നീട് പരുക്കുകളോടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  

    Read More »
  • Crime

    കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് ചെന്നൈയിൽനിന്ന്; രജിസ്റ്റർ ചെയ്യുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ കേരളം മൂന്നാമത് 

    തിരുവനന്തപുരം: കേരളത്തിലേക്ക് മയക്കുമരുന്ന് വ്യാപകമായി എത്തുന്നത് ചെന്നൈയിൽ നിന്നെന്നു റിപ്പോർട്ട്. രാജ്യത്ത് കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് മൂന്നാംസ്ഥാനമാണെന്നും ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിദേശത്തുനിന്ന് രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന വാതിലാണ് ചെന്നൈ എന്ന് അന്വേഷണ ഏജൻസികളും ശരിവയ്ക്കുന്നു. കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നാണ് ആകാശം വഴിയും കടല്‍ വഴിയും തമിഴ്‌നാട് തീരത്തെത്തുന്നത്. കേരളത്തില്‍ മുന്‍വര്‍ഷം നടന്ന വന്‍ രാസമയക്കുമരുന്ന് വേട്ടകളില്‍ പലതിലും ചെന്നൈ ബന്ധം വെളിപ്പെട്ടിരുന്നു. വിദേശികള്‍ കേരളത്തിലേക്ക് വ്യാപകമായി എത്തുന്നത് മുന്‍കൂട്ടി കണ്ട് നടപടികളെടുക്കാന്‍ കഴിയുന്നില്ലെന്നത് വീഴ്ച്ചയാണ്. മയക്കുമരുന്ന് വിതരണത്തിന് വന്‍ ശൃംഖലയാണുള്ളത്. മുന്‍നിരയില്‍ വിദ്യാര്‍ഥികളെയാണ് പലയിടത്തും കണ്ണികളാക്കുന്നത്. അവര്‍ക്കാണ് സാമ്പത്തികാവശ്യം കൂടുതലുമുള്ളതെന്ന കണക്കുകൂട്ടലിലാണിത്. പിടിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്. പോലീസ് പലരേയും പിടികൂടുന്നുണ്ടെങ്കിലും പ്രധാന കണ്ണികളിലേക്ക് എത്തിച്ചേരാനാകുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ഉഗാണ്ടയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്ന് അഞ്ചരക്കോടിയുടെ മെത്ക്വിലോണ്‍ മയക്കുമരുന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. രണ്ട് മാസം മുമ്പ് അംഗോളയില്‍…

    Read More »
Back to top button
error: