Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്; പ്രിയങ്കയും വേണുഗോപാലും കൊടിക്കുന്നിലും 7 കോടി വാങ്ങി; സീറ്റ് നല്‍കാതെ വഞ്ചിച്ചു; ഗുരുതര ആരോപണവുമായി മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവ്; പോലീസ് മേധാവിക്ക് രേഖകളടക്കം പരാതി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനംചെയ്ത് പ്രിയങ്കാ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ ഏഴ് കോടി കോഴ വാങ്ങിയെന്ന് പരാതി. ഹരിയാന മഹിളാ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവ് ഗൗരവ് കുമാറാണ് നേതാക്കള്‍ക്കെതിരെ രേഖകള്‍ സഹിതം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയത്.

സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ പരാതിയിലുണ്ട്. പണം വാങ്ങിയതിന്റെ തീയതി സഹിതമാണ് പരാതി. നേരിട്ടും അക്കൗണ്ടിലേക്കും പണം വാങ്ങി. ഡല്‍ഹിയിലെ വസതിയില്‍വച്ച് ഉനൈസ്ഖാന്‍ എന്നയാളാണ് കെ സി വേണുഗോപാലിനെ പരിചയപ്പെടുത്തിയത്. അവിടെവച്ച് ഭാര്യയുടെ ബയോഡാറ്റ കൈമാറി. 2022 നവംബറിലും 2024 ഓഗസ്തിലുമായി വേണുഗോപാലിന്റെ പേരുപറഞ്ഞ് ഉനൈസ്ഖാന്‍ 75 ലക്ഷം രൂപ കൈപ്പറ്റി.

Signature-ad

കൊടിക്കുന്നില്‍ സുരേഷും മകനും പിഎയും അക്കൗണ്ട് വഴി വാങ്ങിയത് കൂടാതെ 90 ലക്ഷം രൂപ പണമായും വാങ്ങി. പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് പറഞ്ഞു അവരുടെ പിഎ സഹാബ് ഖാന്‍ പണം വാങ്ങി. അദ്ദേഹം കാറില്‍ 10 ജന്‍പഥില്‍ പ്രിയങ്കയുടെ വസതിയിലേക്ക് കൊണ്ടുപോയെങ്കിലും കൂടിക്കാഴ്ച നടന്നില്ല ഗൗരവ്കുമാര്‍ പറഞ്ഞു. 56 വര്‍ഷത്തോളമായി താനും കുടുംബവും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ഗൗരവ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ നേരത്തെയും ആക്ഷേപം. കോണ്‍ഗ്രസ് അനുഭാവിയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അശോക് വാങ്കഡെയാണ് വേണുഗോപാലിനെതിരെ ‘കാസ്റ്റിങ് കൗച്ച്’ ആരോപണമുന്നയിച്ചത്. വനിതാ സുഹൃത്തുക്കള്‍ക്ക് സീറ്റ് നല്‍കിയെന്നും ഹരിയാന കോണ്‍ഗ്രസിനെ വിഷയാസക്തിക്കുള്ള താവളമാക്കി വേണുഗോപാല്‍ മാറ്റിയെന്നുമായിരുന്നു ആരോപണം.

വാങ്കഡെയുടെ ആരോപണം ബിജെപി ദേശീയതലത്തില്‍ വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. ഗുരുതര ആരോപണമുയര്‍ന്നിട്ടും വേണുഗോപാല്‍ പ്രതികരിച്ചിട്ടില്ല. നിയമനടപടിക്കും തയാറായിട്ടില്ല.
ബല്ലഭ്ഗഡില്‍നിന്ന് രണ്ടുവട്ടം വിജയിച്ച മുതിര്‍ന്ന വനിതാ നേതാവ് ശാരദാ റാത്തോഡ് സീറ്റ് നിഷേധിക്കപ്പെട്ടതിനെതുടര്‍ന്ന് വേണുഗോപാലിനെതിരെ ഗുരുതര ആരോപണമുന്നയിച്ചിരുന്നു. തന്നെ അവഗണിച്ച് യുവ വനിതാ നേതാവ് പരാഗ് ശര്‍മയ്ക്ക് എന്തുകൊണ്ട് സീറ്റ് നല്‍കിയെന്ന് അറിയില്ലെന്നും തൊലിയിലും പണത്തിലുമാണ് കാര്യമെന്നും അവര്‍ ആരോപിച്ചു.

സ്വതന്ത്രയായി മത്സരിച്ച ശാരദ ബിജെപിക്കുപിന്നില്‍ രണ്ടാമതായപ്പോള്‍ പരാഗ് ശര്‍മ എണ്ണായിരം വോട്ട് മാത്രം നേടി നാലാമതായി. കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളാണ്. നേതാക്കള്‍ക്ക് കോടികള്‍ കോഴ നല്‍കി മത്സരിച്ച പലരും തോറ്റു.

#CongressCorruption, #PriyankaGandhi, #KCVenugopal, #KodikunnilSuresh, #KeralaPolitics, #HaryanaElections, #PoliticalNews, #BriberyAllegation, #MahilaCongress, #BreakingNews, #KeralaPolice, #CorruptionScandal

#CongressCorruptionCase, #PriyankaGandhiBribeCharge, #KCVenugopalControversy, #HaryanaSeatScam, #GauravKumarComplaint, #KeralaDGPPetition, #PoliticalCorruptionIndia, #CongressInternalCrisis, #SeatForMoneyAllegation, #HaryanaCongressNews

#CorruptionInCongress, #JusticeForGauravKumar, #PoliticalScandal, #KeralaPoliticsUpdate, #CongressExposed, #PriyankaGandhiNews, #KCVenugopalNews, #HaryanaPolitics, #IndianPolitics, #VoiceAgainstCorruption, #DemocracyAtStake

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: