Month: January 2023
-
India
ചൈന ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡിന്റെ ബി.എഫ്-7 വകഭേദം പടരുന്ന സാഹചര്യത്തില്‍ രാജ്യാന്തര യാത്രികര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈന ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്കാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ചൈനയ്ക്ക് പുറമേ ജപ്പാന്‍, സിംഗപ്പുര്‍, ഹോങ്കോങ്, കൊറിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന യാത്രികര്‍ക്കും നിബന്ധനകള്‍ ബാധകമാണ്. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. മറ്റു വിദേശ രാജ്യങ്ങളില്‍നിന്ന് ഈ ആറു രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം ഇന്ത്യയിലേക്കു വരുന്നവര്‍ക്കും നിബന്ധനകള്‍ ബാധകമായിരിക്കും. നേരത്തേ ചൈന ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍നിന്നെത്തുന്ന യാത്രക്കാരെ നിര്‍ബന്ധമായി കോവിഡ് പരിശോധനയ്ക്കു വിധേയരാക്കാനായിരുന്നു നിര്‍ദേശം. ഇതിനു പിന്നാലെയാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് പുതുക്കിയ ഉത്തരവിറക്കിയത്. ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, രാജ്യാന്തര വിമാനങ്ങളിലെത്തുന്നതില്‍ രണ്ടു ശതമാനം യാത്രക്കാര്‍ക്ക് റാന്‍ഡം പരിശോധന…
Read More » -
Kerala
തീർഥാടക പ്രവാഹത്തിൽ ശബരിമല; മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം
ശബരിമല: മകരവിളക്ക് മഹോത്സവത്തിന് നട തുറന്നതിനു പിന്നാലെ ശബരിമലയിലേക്ക് തീർഥാടന പ്രവാഹം. കേരളത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെയും തിരക്കേറി. അതേസമയം മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങളും സന്നിധാനത്ത് ആരംഭിച്ചു. പര്‍ണശാലകെട്ടി തീര്‍ത്ഥാടകര്‍ തങ്ങുന്ന പാണ്ടിത്താവളം ഭാഗത്ത് അടിക്കാടുകള്‍ വെട്ടിതെളിച്ചു. ആറിന് ശേഷം ഇവിടെ വൃത്തിയാക്കും. ജല വിതരണത്തിനായി കൂടുതല്‍ ടാപ്പുകളും സ്ഥാപിച്ചു. ടോയ്‌ലറ്റുകള്‍ പൂര്‍ണ്ണമായും തുറന്ന് കൊടുത്തു. ഇവിടെ മാത്രം 120 ടോയ്‌ലറ്റുകളാണ് ഉള്ളത്. ഇന്‍സിനറേറ്ററിന് മുകളില്‍ ഹോട്ടലുകള്‍ക്ക് പുറകിലുള്ള സ്ഥലത്ത് തീര്‍ത്ഥാടകര്‍ക്ക് മകരജ്യോതി ദര്‍ശനത്തിന് ഉള്ള സൗകര്യം ഒരുക്കും. ഇവിടെ രണ്ടര ഏക്കര്‍ സ്ഥലമാണ് തീര്‍ത്ഥാടകര്‍ക്ക് തങ്ങാന്‍ ക്രമീകരിക്കുക. മകര വിളക്ക് കാലത്ത് ജലക്ഷാമം ഉണ്ടാകാതിരിക്കാന്‍ ഉള്ള നടപടികളും അധികൃതർ സ്വീകരിച്ചു. കുന്നാര്‍ ഡാം, ചെക്ക്ഡാം, കുമ്പളം തോട് എന്നിവിടങ്ങളില്‍ നിന്നുമാണ് സന്നിധാനത്തേക്കാവിശ്യമായ വെളളം എത്തുന്നത്. കൂടാതെ പമ്പയില്‍ നിന്ന് വാട്ടര്‍ അതോറിറ്റിയും വെള്ളം എത്തിക്കുന്നുണ്ട്. സന്നിധാനത്തെ വിവിധ വാട്ടര്‍ ടാങ്കുകളിലായി രണ്ടരക്കോടി ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുവാന്‍…
Read More » -
Kerala
സ്‌കൂള്‍ കലോത്സവ വേദിയിൽ നിന്ന് ഉദിച്ചുയർന്ന താരങ്ങള്‍, മഞ്ജുവും നവ്യയും വിന്ദുജയും വിനീതും വിനീത് കുമാറും
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരകലാമാമാങ്കമായ കേരള സ്‌കൂള്‍ കലോല്‍സവത്തിെന് ഇന്ന് കോഴിക്കോട് കേളികൊട്ട് ഉയരുന്നു. കലോല്‍സവത്തിൻ്റെ 61-ാമത് പതിപ്പിനാണ് ഇന്ന് അരങ്ങൊരുങ്ങുന്നത്. നൃത്തം, സംഗീതം, കല എന്നിവ സമന്വയിക്കുന്ന സ്‌കൂള്‍ കലോത്സവങ്ങള്‍ കേരളത്തിൻ്റെ കലാ- സംസ്കാരിക ചരിത്രത്തിൽ വലിയ അടയാളപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്. മലയാള ചലച്ചിത്ര മേഖലയുടെ മുഖ്യധാരയിലേക്ക് നിരവധി കലാകാരന്മാര്‍ കടന്നുവന്നതും ഈ മേളകളില്‍ കൂടി ആയിരുന്നു. അത്തരം ചില പ്രതിഭകളെ പരിചയപ്പെടാം. മഞ്ജു വാര്യര്‍ മോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാകുന്നതിന് മുമ്പ്, സ്‌കൂള്‍ കലോത്സവത്തില്‍ രണ്ട് തവണ കലാതിലകം കിരീടം നേടിയ കൊച്ചു നര്‍ത്തകി എന്ന നിലയിൽ ജനപ്രിയയായിരുന്നു. 1992ലും 1995ലും കിരീടം സ്വന്തമാക്കിയ മഞ്ജു, പതിനേഴാം വയസില്‍ മോഹന്‍ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. 18-മത്തെ വയസില്‍ ലോഹിതദാസ് രചിച്ച ‘സല്ലാപം’ (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി. വിനീത് പ്രതിഭാധനനായ നര്‍ത്തകനും നടനുമാണ്. സ്‌കൂള്‍ കലോല്‍സവത്തിലെ നൃത്ത പ്രകടനത്തിലൂടെയാണ്…
Read More » -
Crime
ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു
ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു. ബെംഗളൂരിലെ പ്രമുഖ സ്വകാര്യ കോളേജായ പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ഥിനി ലയസ്മിത(19)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കോളേജ് കാമ്പസിനെ നടുക്കി ക്രൂര കൊലപാതകം നടന്നത്. മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയായ പവന്‍ കല്യാണ്‍ (21) ആണ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം യുവാവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണ് യുവാവ് കൃത്യം നടത്തിയ കത്തികൊണ്ട് സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പവന്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് യുവാവ് ലയസ്മിതയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം യുവാവ് പെണ്‍കുട്ടിക്ക് പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായാണ് പുറത്ത് വരുന്ന വിവരം. അപ്രതീക്ഷിതമായാണ് യുവാവ് കോളേജിനുള്ളില്‍ കയറി പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം നടന്നത്. കുത്തേറ്റ് വീണ് ചോരയില്‍ കുളിച്ച പെണ്‍കുട്ടിയെ സുരക്ഷാജീവനക്കാര്‍ കൈയിലെടുത്ത്…
Read More » -
Crime
യുവാവിനെ ബിയർ കുപ്പിക്ക് തലയ്ക്കടിച്ച സൈനികൻ അറസ്റ്റിൽ
തൃശൂർ: തൃശൂർ ചേലക്കരയിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സൈനികൻ അറസ്റ്റിൽ. ചേലക്കര പുലാക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായ സൈനികൻ. തെക്കേക്കര സ്വദേശി വിഷ്ണുവിനാണ് സൈനികന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ചേലക്കര ബാറിലുണ്ടായ സംഘട്ടനത്തിന്റെ തുടർച്ചയാണ് ആക്രമണം. വിഷ്ണുവിന്റെ തലയിൽ 23 തുന്നിക്കെട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് വിഷ്ണു.
Read More » -
Crime
ബലാൽസംഗ കേസുൾപ്പടെ നിരവധിക്കേസിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ. സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: ബലാൽസംഗ കേസുൾപ്പടെ നിരവധിക്കേസിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. ഇന്ന് പതിനൊന്ന് മണിക്ക് പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്ന് ഡിജിപി നോട്ടീസ് നൽകി. പിരിച്ചുവിടൽ നടപടിയുടെ തുടർച്ചയായാണ് നേരിട്ട് ഹാജരാകാനുള്ള നോട്ടീസ്. പിരിച്ചുവിടാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ദളിത് യുവതിയെ ബലാൽസംഗം ചെയ്ത കേസ് ഉൾപ്പെടെ 15 പ്രാവശ്യം അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് പി ആർ സുനു. പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാനായി നേരത്തെ ഡിജിപി നോട്ടീസ് നൽകിയിരുന്നു. നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. പക്ഷേ ഡിജിപിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്ന കോടതി ഉത്തരവ്. ഇതിൻെറ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 31ന് സുനു മറുപടി നൽകി. ഈ മറുപടിപരിശോധിച്ചാണ് ഡിജിപി നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാൻ വീണ്ടും നോട്ടീസ് നൽകിയത്.
Read More » -
NEWS
മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനൽകുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി യുഎഇയിൽ പ്രബാല്യത്തിൽ; പ്രവാസികൾക്കും ബാധകം, പാലിക്കാത്തവർക്ക് പിഴ
അബുദാബി: യുഎഇയിൽ തൊഴിൽ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനൽകുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി 2023 ജനുവരി ഒന്നു മുതൽ പ്രബാല്യത്തിൽ വന്നു. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും നിർബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രാബല്യത്തിൽ വന്നതോടെ ഇനിയും ഇൻഷുറൻസ് എടുക്കാത്തവർക്ക് പിഴ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫെഡറൽ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇൻഷുറൻസ് സ്‍കീം നടപ്പാക്കിയിരിക്കുന്നത്. ആദ്യത്തെ വിഭാഗത്തിൽ അടിസ്ഥാന ശമ്പളം 16,000 ദിർഹമോ അതിൽ കുറവോ ഉള്ളവരാണ് ഉൾപ്പെടുന്നത്. ഇവർ ഒരു മാസം അഞ്ച് ദിർഹം വീതം പ്രതിവർഷം 60 ദിർഹമായിരിക്കും ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കേണ്ടത്. രണ്ടാമത്തെ വിഭാഗത്തിൽ അടിസ്ഥാന ശമ്പളം 16,000 ദിർഹത്തിൽ കൂടുതലുള്ളവരാണ് ഉൾപ്പെടുന്നത്. ഇവർ മാസം 10…
Read More » -
Crime
ചാരുംമൂട്ടിൽനിന്ന് കള്ളനോട്ട് പിടിച്ച കേസ്: മുഖ്യപ്രതിയുടെ സഹായിയായ തമിഴ്നാട് സ്വദേശി പിടിയില്‍; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി
ചാരുംമൂട് : ആലപ്പുഴ ചാരുംമൂട്ടിൽ നിന്നും കള്ളനോട്ടു പിടിച്ച കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി തിരുവനന്തപുരം തമ്പാനൂർ രാജാജി നഗറില്‍ താമസിക്കുന്ന രത്തിനം ബാബു (46) വിനെയാണ് നൂറനാട് സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ മുഖ്യപ്രതിയടക്കം കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ മുഖ്യപ്രതി ഷംനാദിന്‍റെ ഏറ്റവും അടുത്ത സഹായിയാണ് രത്തിനം ബാബു. നോട്ടടിച്ച് ഇടപാടുകാർക്ക് നൽകിയിരുന്ന മുഖ്യപ്രതി തിരുവനന്തപുരം കരമന സ്വദേശി ഷംനാദ്, സഹായി കൊട്ടാരക്കര വാളകം സ്വദേശി ശ്യാം ശശി, ഈസ്റ്റ് കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റ് ക്ലീറ്റസ്, ചാരുംമൂട് ചുനക്കര കോമല്ലൂർ സ്വദേശി രഞ്ജിത്ത്, താമരക്കുളംപേരൂർക്കാരാണ്മ സ്വദേശി ലേഖ, ഇടുക്കി സ്വദേശി ദീപു ബാബു എന്നിവരാണ് കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്നത്. സൈബർ സെല്ലിന്‍റെ സഹായത്തോടെയും, ഷംനാദിന്‍റെ മൊബെൽ നമ്പർ പരിശോധിച്ചതിൽ നിന്നാണ് രത്തിനം ബാബുവിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മീറ്റർ വർക് ഷോപ്പിലും ടാക്സി ഡ്രൈവറായും ജോലി…
Read More » -
Crime
വടകരയിലെ വ്യാപാരി രാജനെ കൊലപ്പെടുത്തിയത് തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖ്, പ്രതി പിടിയിൽ
വടകരയിലെ പലചരക്ക് വ്യാപാരി, ഇ എ ട്രേഡേഴ്സ് ഉടമ അടക്കാത്തെരു സ്വദേശി രാജൻ കടയ്ക്കുള്ളിൽ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. തൃശ്ശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. വടകര പഴയ സ്റ്റാന്റിനു സമീപം മാര്‍ക്കറ്റ്റോഡ് ഇടവഴിയിലെ വ്യാപാരി പുതിയാപ്പ് വലിയപറമ്പത്ത് ഗൃഹലക്ഷ്മിയില്‍ രാജന്‍ (62) ഇക്കഴിഞ്ഞ ക്രിസ്മസ് തലേന്ന് അർധരാത്രിയാണ് കൊല്ലപ്പെട്ടത്. കടയ്ക്കുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി ഏറെ വൈകിയിട്ടും രാജന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കടയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. രാജന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും കടയിലെ പണവും മോഷണം പോയിരുന്നു. സംഭവദിവസം രാത്രി രാജനൊപ്പം നീലക്കുപ്പായമിട്ട ഒരാള്‍ ഉണ്ടായിരുന്നതായി തൊട്ടടുത്ത കടക്കാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് ചില സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. രാജന്‍ ബൈക്കില്‍ കയറി ഒരാളോടൊപ്പം പോകുന്നതായിരുന്നു ദൃശ്യം. പക്ഷേ, സി.സി.ടി.വി.യില്‍ ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. അതിനിടെ മദ്യപാന ശീലമുണ്ടായിരുന്ന രാജന്റെ കൂട്ടുകാരെ കേന്ദ്രീകരിച്ചും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും…
Read More »