Breaking NewsKeralaLead NewsNEWSNewsthen Specialpolitics

മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തത് പിന്തുണ അറിയിക്കാന്‍; മന്ത്രിയുടെ അഭിനയമെന്ന് പറഞ്ഞു പരത്തുന്നത് മനുഷ്യത്വമില്ലായ്മ; ഞങ്ങളോട് ഇടപെട്ടത് സഹോദരങ്ങളെ പോലെ; നഴ്‌സിന്റെ കുറിപ്പ്

കണ്ണൂര്‍: കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മന്ത്രി വീണാ ജോര്‍ജിനൊപ്പം ഫോട്ടോ എടുത്തതില്‍ വിശദീകരണവുമായി നഴ്‌സ് പി.സി. സ്മിത.

കടുത്ത ശരീര വേദനയ്ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നു. മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കില്‍ കുറിച്ചു.

Signature-ad

മന്ത്രിക്ക് എംആര്‍ഐ സ്‌കാന്‍ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയര്‍ന്ന രക്തസമ്മര്‍ദവുമുണ്ടായിരുന്നു. രാത്രിയില്‍ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങള്‍ക്ക് മനസിലായെന്നും സ്മിത പറയുന്നു.

രാവിലെയും ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മന്ത്രിയെ തങ്ങള്‍ നിര്‍ബന്ധിച്ച് ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുന്‍പ് ഐസിയുവിലെ നഴ്സുമാരായ തങ്ങള്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിക്കുകയായിരുന്നു. മന്ത്രിയെ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോ അങ്ങനെ എടുത്തതാണ്. തന്റെ ഉള്‍പ്പടെ പിന്തുണ അറിയിക്കല്‍ കൂടിയാണത്.

മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യമായാണ് അവര്‍ തങ്ങളോട് ഇടപെട്ടത്. അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മന്ത്രി അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മന്ത്രി കാനുല ഇട്ടിട്ടുണ്ട്. ഭക്ഷണസമയം അത് ഡിസ്‌കണക്ട് ചെയ്തതാണ്. സൂചി ഇട്ടിട്ടുണ്ട്. മുന്‍പ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ ലോവര്‍ ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക എന്ന് കുറിപ്പില്‍ പറയുന്നു.

മന്ത്രിക്കൊപ്പം ഐസിയുവില്‍വെച്ച് നഴ്സുമാര്‍ എടുത്ത ചിത്രം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. മന്ത്രി കയ്യിലൊരു സൂചി പോലും വെക്കാതെയാണ് ആശുപത്രിയില്‍ കഴിയുന്നത് എന്നടക്കമായിരുന്നു വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: