‘കാളപെറ്റ’തിനു പിന്നാലെ വീണ്ടും ‘കയറെടുത്ത്’ സോഷ്യമീഡിയ; ലാലേട്ടന്‍ വീഡിയോയുടെ ഗുണ്ടന്‍സ് ഇതാണ്
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ദൃശ്യമായിരുന്നു സൂപ്പര്‍താരം റോഡരികില്‍ കിന്ന കടലാസുകഷണം പറുക്കിയെടുക്കുന്നത്. ഇതോടെ ലാലേട്ടന്‍ റോഡ് അരികില്‍ കിടന്ന പേപ്പര്‍ എടുത്ത് ‘വേസ്റ്റ് ബോക്‌സി’ല്‍ ഇട്ടുവെന്ന വായ്ത്താരി മുഴങ്ങി. റോഡില്‍ കിടന്ന വേസ്റ്റ് വണ്ടി നിര്‍ത്തി ഇറങ്ങി എടുത്ത് മാറ്റുന്ന ലാലേട്ടന്‍ എന്നെല്ലാം തലക്കെട്ട് നല്‍കി ആരാധകരും മീഡിയകളും സംഭവം പൊലിപ്പിച്ചു.
പല സോഷ്യല്‍ മീഡിയ പേജുകളിലും ഫുഡ് പാത്തില്‍ കിടന്ന കടലാസ് കഷ്ണങ്ങള്‍ പെറുക്കി മാറ്റി മോഹന്‍ലാല്‍ മാതൃകയായി എന്ന തലക്കെട്ടോടെ ‘നന്മയുള്ള ലോകമേ’ ബാക്ക്ഗ്രൗണ്ട് സോങ്ങും ഇട്ടു കൊണ്ട് ഈ വീഡിയോ വലിയ രീതിയില്‍ തന്നെ പ്രചരിച്ചിരുന്നു. ന്യൂസ് ചാനലുകളും ഈ വാര്‍ത്ത ഏറ്റെടുത്തു. എന്നാല്‍, ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്.
https://www.facebook.com/watch/?v=915201682826377&ref=sharing
റാഷിദ് എന്ന ആരാധകന്‍ ആണ് ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്നത്. വീഡിയോയില്‍ പറയുന്നത് ഇങ്ങനെ, സംഭവം നടക്കുന്നത് ഖത്തറില്‍ ആണ്. കഴിഞ്ഞ ഡിസംബര്‍ 18 നു വേള്‍ഡ് കപ്പ് ഫൈനല്‍ കാണാന്‍ വന്ന ലാലേട്ടന്‍ ബ്ലൂ സലൂണ്‍ മാളില്‍ നിന്നു എന്തോ പര്‍ച്ചേസ് കഴിഞ്ഞു ഇറങ്ങുകയായിരുന്നു. കാറിലേക്ക് നടക്കുന്നവഴി അദ്ദേഹത്തിന്‍െ്‌റ കൈയില്‍നിന്ന് ബില്ലും ബാക്കി പൈസയും വീണുപോയി. കാറില്‍നിന്ന് ഇറങ്ങി വന്ന അദ്ദേഹം താഴെനിന്ന് ബില്ലും കാശും എടുക്കുന്നു. ലാലേട്ടന്‍ അതില്‍നിന്ന് എന്തോ ഒന്ന് തന്റെ പോക്കറ്റില്‍ വെക്കുകയും വേറെ എന്തോ ബില്ലില്‍ പരിശോധിക്കുന്നതും ആണ് വീഡിയോയില്‍ കാണുന്നത്. ഇതാണ് വളച്ചൊടിച്ച് മോഹന്‍ലാലിന് പോലും മാനക്കേടുണ്ടാക്കുന്ന രീതിയില്‍ ചിലര്‍ ആഘോഷമാക്കിയിരിക്കുന്നത്.