Month: September 2022

  • NEWS

    വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി വാങ്ങാം

    മലിനീകരണ പരിശോധനാ സര്‍ട്ടിഫിക്കറ്റ് റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും എപ്പോഴും ഉണ്ടായിരിക്കണം. ആവശ്യപ്പെടുമ്ബോള്‍ ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തത് ഡ്രൈവര്‍ക്കോ കാര്‍ ഉടമയ്‌ക്കോ എതിരെ കനത്ത പിഴ ചുമത്താന്‍ ഇടയാക്കും. മലിനീകരണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വാഹനം ഫിറ്റ് ആണോയെന്ന് അറിയുന്നതിനാണ് വാഹനങ്ങളില്‍ മലിനീകരണ പരിശോധന നടത്തുന്നത്.ഈ സർട്ടിഫിക്കറ്റ് ഓണ്‍ലൈനായും ലഭിക്കും. അത് എങ്ങനെയെന്ന് നോക്കാം. പിയുസി സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി എങ്ങനെ ലഭിക്കും ? 1 :അടുത്തുള്ള PUC സെന്റര്‍ സന്ദര്‍ശിക്കുക 2:പരിശോധന നടത്തുക 3:പേയ്മെന്റ് നടത്തുക 4:Vuisit പരിവാഹന്‍ സേവ വെബ്സൈറ്റ് 5:പിയുസി സ്റ്റാറ്റസ് ഓണ്‍ലൈനില്‍ പരിശോധിക്കുക   6:സര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുക.

    Read More »
  • Breaking News

    ”പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി കെട്ടിവയ്ക്കണം; അബ്ദുല്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം”

    കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കുളള ജാമ്യത്തിന് കടുത്ത ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പി.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ തുക കെട്ടി വച്ചില്ലെങ്കില്‍ സംഘടനയുടെ സ്വത്തുക്കള്‍ക്കും സെക്രട്ടറി ഉള്‍പ്പെടെ ഭാരവാഹികളുടെ സ്വത്തുക്കള്‍ക്കും എതിരെ ആഭ്യന്തര വകുപ്പ് റവന്യൂ റിക്കവറി നടപടിയെടുക്കണം. ഈ തുക പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുകയും അക്രമത്തില്‍ നാശമനഷ്ടമുണ്ടായവരുടെ ക്ലെയിം തീര്‍പ്പാക്കാന്‍ ഉപയോഗിക്കുകയും ചെയ്യണം. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യത്തിനു സമീപിക്കുന്നവര്‍ക്കു നാശനഷ്ടണ്ടാക്കിയ തുക കെട്ടി വച്ച ശേഷമേ ജാമ്യം…

    Read More »
  • NEWS

    പക്ഷികളെ വീട്ടിൽ വളർത്തുന്നവർ അറിഞ്ഞിരിക്കുക;ആറു വർഷം വരെ തടവും 25,000 രൂപ പിഴയും വരെ നിങ്ങൾക്ക് ലഭിച്ചേക്കാം

    1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്.കാക്ക ഒഴികെയുള്ള എല്ലാത്തരം പക്ഷികളും നിയമത്താൽ സംരക്ഷിതരാണ്. ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവ ഉൾപ്പെടും. സാധാരണ മിക്കവരും വളർത്തുന്ന തത്തകൾ (നാടൻ ഇനങ്ങളായ റിങ് നെക്ക് പാരക്കീറ്റ്, മലബാർ പാരക്കീറ്റ്, അലക്‌സാൻ‍ഡ്രിയൻ പാരക്കീറ്റ് (മലന്തത്ത), വെർണൽ ഹാംഗിങ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ) നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടും.വന്യജീവി സംരക്ഷണ നിയമത്തിലെ ഒൻപതാം വകുപ്പനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കൂടുകളിൽ പാർപ്പിക്കാനോ പാടില്ല. അവയെ പിടിക്കുന്നതുമാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകൾ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകർക്കുക എന്നിവയെല്ലാം നിയമലംഘനമാണ് (വകുപ്പ് 2(16)). പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാൽ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് ആറു വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിച്ചേക്കാം. സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട പക്ഷികളെയോ മറ്റു ജീവികളെയോ കിട്ടുകയാണെങ്കിൽ അത് യഥാസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും അവരെ ഏൽപ്പിക്കേണ്ടതുമാണ്.അലങ്കാരപക്ഷികളെ ലൈസൻസ് പ്രകാരം വളർത്തുമ്പോൾ പോലും അവയുടെ  (അവയെ…

    Read More »
  • NEWS

    ലോട്ടറി ടിക്കറ്റ് എടുക്കാതെ തന്നെ ഓണം ബംബർ നറുക്കെടുപ്പിൽ പങ്കെടുക്കാം;ഭാഗ്യവാന് 25 ലക്ഷം രൂപ ഒന്നാം സമ്മാനം

    തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് എടുക്കാതെ തന്നെ ഓണം ബംബർ നറുക്കെടുപ്പിൽ പങ്കെടുക്കാം! ഭാഗ്യവാന് 25 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കും. സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ‘ലക്കി ബിൽ’ മൊബൈൽ ആപ്പിന്റെ ഓണം ബംബർ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഇനി 2 ദിവസം കൂടി അവസരം. സെപ്റ്റംബർ 30 വരെ അപ് ലോഡ് ചെയ്യുന്ന ബില്ലുകൾ ബംബർ സമ്മാനത്തിനായി പരിഗണിക്കും. ഒക്ടോബർ ആദ്യവാരം നറുക്കെടുപ്പു നടത്തും. സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ കടകളിൽ നിന്ന് ലഭിക്കുന്ന ബില്ലുകൾ ലക്കി ബിൽ ആപ്പിൽ അപ് ലോഡ് ചെയ്തു കൊടുത്താൽ മാത്രം മതി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും www.keralataxes.gov.in എന്ന ജിഎസ്ടി വകുപ്പിന്റെ വെബ് സൈറ്റിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് എടുക്കാം. ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളിൽ നിന്നു ലഭിക്കുന്ന ബില്ലുകൾ മാത്രമേ നറുക്കെടുപ്പിന് പരിഗണിക്കൂ. ഒരു തവണ ബിൽ അപ് ലോഡുചെയ്താൽ പ്രതിദിന / പ്രതിവാര / പ്രതിമാസ / ബംബർ എന്നിങ്ങനെ നാലു തവണ സമ്മാനത്തിനായി പരിഗണിക്കും.…

    Read More »
  • LIFE

    മനുഷ്യനാവണം, മനുഷ്യനാവണം… കുട്ടിയുടെ വേദന കണ്ട് കണ്ണു നിറഞ്ഞ് മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ

    ലഖ്‌നൗ: വാഹനാപകടത്തില്‍ പരുക്കേറ്റ കുട്ടിയുടെ വേദന കണ്ട് കണ്ണുനിറഞ്ഞ് മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥ! ലഖിംപുര്‍ ഖേരിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തു പേര്‍ മരിക്കുകയും 41 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിച്ച ലഖ്‌നൗ ഡിവിഷനല്‍ കമ്മിഷണറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മലയാളിയായ ഐ.എ.എസ് ഓഫീസര്‍ റോഷന്‍ ജേക്കബാണ് പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയത്. അവിടെ ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഒരു സ്ത്രീ വന്ന് ഒരു കുറച്ചു ദിവസങ്ങളായി അവിടെ കഴിയുന്ന ഒരു രോഗിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറയുന്നത്. ഇത് കേട്ട് ആ കുട്ടിയുടെയും അവനു കൂട്ടിരിക്കുന്ന അമ്മയുടെയും അരികിലെത്തി അവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം. പോകാന്‍ നേരം കുട്ടിയോട് സംസാരിക്കുന്ന റോഷന്‍ അവന്റെ വേദന കേട്ട് കണ്ണീരണിയുന്നതും ദൃശ്യങ്ങളില്‍ കാണാം. തിരുവനന്തപുരം സദ്വേശിയായ റോഷന്‍ 2004 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. നേരത്തേയും റോഷന്‍ ജേക്കബ് വാര്‍ത്തകളില്‍…

    Read More »
  • NEWS

    ആസ്വദിക്കാം ഊട്ടിയുടെ സൗന്ദര്യം; നീലഗിരി മൗണ്ടൻ ട്രെയിന്‍ യാത്രയുടെ ടിക്കറ്റുകൾ നേരത്തെ തന്നെ ബുക്ക് ചെയ്യാം

    കാണുവാനും പോകുവാനും നൂറുകണക്കിന് ഇടങ്ങളുള്ള ഊട്ടി എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഒരു സ്ഥലമാണ്.പ്രകൃതി സൗന്ദര്യത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളും മലകളും വെള്ളച്ചാട്ടങ്ങളും കുന്നുകളും ഈ നാടിന്‍റെ ഭംഗി വര്‍ധിപ്പിച്ചിട്ടേയുള്ളൂ.എന്നാല്‍ ഇവിടുത്തെ കാഴ്ചകളേക്കാള്‍ അധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യമാണ് ടോയ് ട്രെയിൻ യാത്ര… ഊട്ടിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് നീലഗിരി മൗണ്ടൻ ട്രെയിൻ എന്നറിയപ്പെടുന്ന ടോയ് ട്രെയിന്‍ യാത്ര.മേ‌ട്ടുപ്പാളയത്തെയും ഊ‌ട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് നീലഗിരി മൗണ്ടൻ റെയിൽപ്പാത. മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നീ പ്രധാന സ്റ്റേഷനുകളിലൂടെയാണ് പാത കടന്നു പോകുന്നത്.കൂനൂർ വരെ ആവി എൻജിനും പിന്നീടങ്ങോട്ട് ബയോ ഡീസൽ എൻജിനുമാണ് യാത്രയ്ക്കുപയോഗിക്കുന്നത്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പ‌ട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന നീലഗിരി മൗണ്ടന്‍ റെയില്‍പാത 1908 ല്‍ ബ്രി‌ട്ടീഷുകാരാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴും മീറ്റര്‍ ഗേജ് ഉപയോഗിക്കുന്ന അപൂര്‍വ്വം റെയില്‍ പാതകളില്‍ ഒന്നുകൂ‌ടിയാണിത്.ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി എന്ന വിശേഷണവും ഇതിനുണ്ട്.മണിക്കൂറില്‍ ശരാശരി 10.4 കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ വേഗത.…

    Read More »
  • NEWS

    സൈഡ് കൊടുക്കവേ കാർ ഓടയിൽ വീണു

    പുനലൂർ : മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ കാർ ഓടയിൽ വീണെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. അഞ്ചലിൽ നിന്നും ആയൂരിലേക്ക് വന്ന കാറാണ്  മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിർമ്മാണത്തിലിരിക്കുന്ന ഓടയിലേക്ക് വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് അറിയുന്നത്.

    Read More »
  • India

    ടെക്കികളും ലക്ചറും മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ; അറസ്റ്റിലായ പി.എഫ്.ഐ. നേതാക്കള്‍ ചില്ലറക്കാരല്ല

    ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന്റെ ഭാഗമായി എന്‍.ഐ.എയുടെ പിടിയിലായവരില്‍ ടെക്കികളും ലക്ചറും മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ. മലയാളികളായ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ വൈസ് പ്രസിഡന്റ് ഇ.എം അബ്ദുര്‍ റഹിമാന്‍, ദേശീയ സെക്രട്ടറി വി.പി നസറുദ്ദീന്‍ എളമരം, ദേശീയ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ മെമ്പര്‍ പി. കോയ എന്നിവരെയടക്കമാണ് എന്‍.ഐ.എ അറസ്റ്റു ചെയ്തത്. ഇവര്‍ക്കു പുറമേ മറ്റു സംസ്ഥാനങ്ങളില്‍നിന്നും സംഘടനയുടെ നിരവധി നേതാക്കള്‍ അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ.എം.എ സലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന സലാമിനെ 2020 ഡിസംബര്‍ 14 ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിഎഫ്‌ഐ ചെയര്‍മാനായി ചുമതലയേറ്റതിനു പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. പിഎഫ്‌ഐക്കൊപ്പം നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ചേര്‍ന്നും സലാം പ്രവര്‍ത്തിച്ചുവന്നിരുന്നു. 2000 ല്‍ എന്‍ഡിഎഫ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007 മുതലാണ് പിഎഫ്‌ഐക്കൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങിയത്. എറണാകുളം സ്വദേശിയായ ഇ.എം അബ്ദുര്‍ റഹിമാന്‍ 70 കളില്‍ ‘സിമി’യിലൂടെയാണ്…

    Read More »
  • Food

    ഗുണഗണങ്ങളുടെ കലവറ അവക്കാഡോ

    ആരോഗ്യ സംരക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ധാരാളം നാരുകളും പല പോഷകങ്ങളും അടങ്ങിയവയാണ് പഴങ്ങള്‍. ഇത്തരത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി പല തരം പഴങ്ങള്‍ കഴിക്കാന്‍ തെരഞ്ഞെടുക്കാം. നമ്മുടെ തൊടിയില്‍ നിന്നും ലഭിക്കുന്ന നാടന്‍ പഴങ്ങള്‍ ഉള്‍പ്പെടെ പുറംനാടുകളില്‍ നിന്നും ലഭിയ്ക്കുന്നവ വരെ. ഇത്തരം പഴങ്ങളില്‍ അധികം നാം ഉപയോഗിയ്ക്കാത്ത, എന്നാല്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് അവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്. ഇത് കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ. ഊര്‍ജ്ജ സമ്പുഷ്ടം അവക്കാഡോ ഊര്‍ജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ്. അതിനാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് പകരമായി പോലും ഇതു കഴിക്കാം. അവക്കാഡോകളിലെ കൊഴുപ്പുകള്‍ മോണോസാച്ചുറേറ്റഡ് ആണ്, അവ ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകളാണ്. ഒരു ഇടത്തരം വലുപ്പമുള്ള അവോക്കാഡോ 12 ഗ്രാം ഫൈബര്‍ നല്‍കുന്നു. ഇത് ഫൈബറിന്റെ പ്രതിദിനം ശിപാര്‍ശ ചെയ്യപ്പെടുന്ന അളവായ 28 മുതല്‍ 34 ഗ്രാം നിറവേറ്റാന്‍ സഹായിക്കുന്നു. അടിവയറ്റിലെ അധിക കൊഴുപ്പ് അടിവയറ്റിലെ അധിക കൊഴുപ്പ്…

    Read More »
  • NEWS

    നടുറോഡിൽ കാറുകൾ നിർത്തി ജന്മദിനാഘോഷം; 21 പേർ അറസ്റ്റിൽ, എട്ട് കാറുകളും പിടിച്ചെടുത്തു

    ഗാസിയാബാദ്: ഫ്ളൈഓവറിൽ കാറുകൾ നിർത്തി ജന്മദിനാഘോഷം സംഘടിപ്പിച്ച 21 യുവാക്കൾ അറസ്റ്റിൽ. ഗാസിയാബാദ് ഇന്ദിരാപുരം പോലീസാണ് നടുറോഡിലെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്. ഇവരുടെ എട്ട് ആഡംബര കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ഡൽഹിക്ക് സമീപത്തെ ഫ്ളൈഓവറിൽ ജന്മദിനാഘോഷം അരങ്ങേറിയത്. ജഗ്ത്പുരി സ്വദേശിയായ അൻഷ് കോലിയുടെ 21-ാം ജന്മദിനമാണ് സുഹൃത്തുക്കൾ നടുറോഡിൽ ആഘോഷിച്ചത്. കാറുകളിൽ കൂട്ടത്തോടെ എത്തിയ യുവാക്കൾ ഗതാഗതം തടസപ്പെടുത്തി വാഹനങ്ങൾ ഫ്ളൈ ഓവറിൽ നിർത്തിയിടുകയും തുടർന്ന് കാറിന്റെ ബോണറ്റിന് മുകളിൽ കേക്ക് മുറിച്ച് ആഘോഷം നടത്തുകയുമായിരുന്നു. ഇതിനൊപ്പം ഉച്ചത്തിൽ പാട്ടും വെച്ചിരുന്നു. ഇതിനെതിരേ പ്രതികരിച്ച മറ്റുയാത്രക്കാരെ ഇവർ അസഭ്യം പറയുകയും ചെയ്തു.തുടർന്നാണ് പോലീസ് നടപടി.

    Read More »
Back to top button
error: