NEWS

നടുറോഡിൽ കാറുകൾ നിർത്തി ജന്മദിനാഘോഷം; 21 പേർ അറസ്റ്റിൽ, എട്ട് കാറുകളും പിടിച്ചെടുത്തു

ഗാസിയാബാദ്: ഫ്ളൈഓവറിൽ കാറുകൾ നിർത്തി ജന്മദിനാഘോഷം സംഘടിപ്പിച്ച 21 യുവാക്കൾ അറസ്റ്റിൽ.
ഗാസിയാബാദ് ഇന്ദിരാപുരം പോലീസാണ് നടുറോഡിലെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്. ഇവരുടെ എട്ട് ആഡംബര കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് ഡൽഹിക്ക് സമീപത്തെ ഫ്ളൈഓവറിൽ ജന്മദിനാഘോഷം അരങ്ങേറിയത്. ജഗ്ത്പുരി സ്വദേശിയായ അൻഷ് കോലിയുടെ 21-ാം ജന്മദിനമാണ് സുഹൃത്തുക്കൾ നടുറോഡിൽ ആഘോഷിച്ചത്.
കാറുകളിൽ കൂട്ടത്തോടെ എത്തിയ യുവാക്കൾ ഗതാഗതം തടസപ്പെടുത്തി വാഹനങ്ങൾ ഫ്ളൈ ഓവറിൽ നിർത്തിയിടുകയും തുടർന്ന് കാറിന്റെ ബോണറ്റിന് മുകളിൽ കേക്ക് മുറിച്ച് ആഘോഷം നടത്തുകയുമായിരുന്നു. ഇതിനൊപ്പം ഉച്ചത്തിൽ പാട്ടും വെച്ചിരുന്നു. ഇതിനെതിരേ പ്രതികരിച്ച മറ്റുയാത്രക്കാരെ ഇവർ അസഭ്യം പറയുകയും ചെയ്തു.തുടർന്നാണ് പോലീസ് നടപടി.

Back to top button
error: