FoodHealthLIFE

ഗുണഗണങ്ങളുടെ കലവറ അവക്കാഡോ

രോഗ്യ സംരക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ധാരാളം നാരുകളും പല പോഷകങ്ങളും അടങ്ങിയവയാണ് പഴങ്ങള്‍. ഇത്തരത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി പല തരം പഴങ്ങള്‍ കഴിക്കാന്‍ തെരഞ്ഞെടുക്കാം. നമ്മുടെ തൊടിയില്‍ നിന്നും ലഭിക്കുന്ന നാടന്‍ പഴങ്ങള്‍ ഉള്‍പ്പെടെ പുറംനാടുകളില്‍ നിന്നും ലഭിയ്ക്കുന്നവ വരെ. ഇത്തരം പഴങ്ങളില്‍ അധികം നാം ഉപയോഗിയ്ക്കാത്ത, എന്നാല്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് അവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്. ഇത് കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ.

ഊര്‍ജ്ജ സമ്പുഷ്ടം
അവക്കാഡോ ഊര്‍ജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ്. അതിനാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് പകരമായി പോലും ഇതു കഴിക്കാം. അവക്കാഡോകളിലെ കൊഴുപ്പുകള്‍ മോണോസാച്ചുറേറ്റഡ് ആണ്, അവ ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകളാണ്. ഒരു ഇടത്തരം വലുപ്പമുള്ള അവോക്കാഡോ 12 ഗ്രാം ഫൈബര്‍ നല്‍കുന്നു. ഇത്
ഫൈബറിന്റെ പ്രതിദിനം ശിപാര്‍ശ ചെയ്യപ്പെടുന്ന അളവായ 28 മുതല്‍ 34 ഗ്രാം നിറവേറ്റാന്‍ സഹായിക്കുന്നു.

അടിവയറ്റിലെ അധിക കൊഴുപ്പ്
അടിവയറ്റിലെ അധിക കൊഴുപ്പ് ആരോഗ്യപരമായി പല തരം പ്രശ്‌നങ്ങള്‍ക്കും കാരണമാകും. വയറിലെ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെ ചില രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. വയറില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. വയറിനുള്ളിലെ ഈ കൊഴുപ്പ് കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഒരു ശരീരം നേടുന്നതിനും ദിവസവും ഒരു അവോക്കാഡോ വീതം കഴിക്കുന്നത് സഹായിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് അധിക കലോറി എരിച്ചു കളയുന്നു.

പ്രതിരോധ ശേഷി
അവോക്കാഡോ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് അവോക്കാഡോ. ഇത് കുടല്‍ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. അവോക്കാഡോ ആസിഡുകള്‍ കുറയ്ക്കുകയും ഫാറ്റി ആസിഡുകളും അസറ്റേറ്റും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഗര്‍ഭകാലത്തും കഴിക്കാം
ഗര്‍ഭകാലത്ത് കഴിച്ചിരിക്കേണ്ട അത്യാവശ്യം ഒന്നാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. ഇതിന്റെ കുറവ് കുഞ്ഞുങ്ങളില്‍ നാഡീ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. ഇതിന്റെ നല്ലൊരു ഉറവിടമാണ് അവോക്കാഡോ. ചീരയിലും മറ്റും ഉള്ള ഇത് വളരെ അപൂര്‍വമായേ പ്രകൃതിദത്തമായി ലഭിക്കൂ. അവോക്കാഡോ അര കപ്പ് ഈ ജ്യൂസില്‍ 5 എംസിജി ഗ്രാം ഫോളിക് ആസിഡ് ഉണ്ടെന്നാണ് കണക്ക്. പ്രീ ക്ലാംസിയ എന്നൊരു അവസ്ഥയ്ക്കും ഇതു നല്ലൊരു പരിഹാരമാണ്. ഇതിലെ പൊട്ടാസ്യമാണ് ഇതിനു സഹായിക്കുന്നത്. ബി.പിയെ ബാധിക്കുന്ന ഈ അവസ്ഥ വരാതിരിക്കാന്‍ ബട്ടര്‍ ഫ്രൂട്ടിലെ പൊട്ടാസ്യം സഹായിക്കുന്നു.

 

Back to top button
error: