Month: September 2022
-
NEWS
തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു
കോട്ടയം :കാഞ്ഞിരപ്പള്ളിയിൽ തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു. പ്രിൻസ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ മകൾ സീറാ മരിയാ പ്രിൻസ് ആണ് മരിച്ചത്. 15 ദിവസം മുമ്പാണ് കുട്ടിയുടെ ദേഹത്ത് പാൽ വീണത്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Read More » -
NEWS
ആലുവയിൽ പാലത്തിന് മുകളിൽ നിന്നും ചാടിയ യുവാവിന്റേയും മകളുടേയും മൃതദേഹം കണ്ടെത്തി
എറണാകുളം: ആലുവ മാർത്താണ്ഡവർമ പാലത്തിന് മുകളിൽ നിന്ന് പെരിയാറിൽ ചാടിയ യുവാവിന്റേയും ആറ് വയസുകാരിയായ മകളുടേയും മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ ചന്ദ്രൻ – ശാന്ത ദമ്പതികളുടെ മകൻ എം.സി ലൈജു (36), ലൈജു – സവിത ദമ്പതികളുടെ ഇളയ മകൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന ആര്യ നന്ദയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ അത്താണി അസീസി സ്കൂളിൽ പഠിക്കുന്ന ആര്യയെ ലൈജു സ്കൂട്ടറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. സാധാരണ സ്കൂൾ ബസിലാണ് ആര്യയെ അയക്കാറുള്ളത്. മണിക്കൂറുകൾക്കു ശേഷമാണ് കുഞ്ഞിനൊപ്പം ലൈജു പെരിയാറിൽ ചാടിയ വാർത്ത പുറത്തുവന്നത്. മകന്‍റെ ജന്മദിനം ആഘോഷിക്കാൻ അടുത്ത മാസം നാട്ടിൽ വരുമെന്നായിരുന്നു സവിത അറിയിച്ചിരുന്നതെങ്കിലും രോഗ ബാധിതയായ അമ്മ അവശനിലയിലായതിനാൽ വ്യാഴാഴ്ച ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. അതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. മൂത്ത മകൻ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവൻ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ലൈജുവിനുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയാണ് കൃത്യത്തിനിടയാക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.
Read More » -
Kerala
എസ്.ബി.ഐ ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ കേരള സർക്കിൾ, ത്രൈ വാർഷിക സംസ്ഥാന സമ്മേളനം ഒക്ടോബർ 16 ന് തിരുവനന്തപുരത്ത്. സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം, എസ്.ബി.ഐ തിരുവനന്തപുരം മൊഡ്യൂൾ ഡെപ്യൂട്ടി ജനറൽ മാനേജർ ദീപക് ലിംഗ്വാൾ നിർവ്വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ കേരള സർക്കിൾ പ്രസിഡൻ്റ് ബിജു ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജേഷ് എസ് , തിരുവനന്തപുരം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, ജഗന്നാഥൻ വി എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന നേതാക്കളായ വി. എസ്. ഉണ്ണികൃഷ്ണൻ , ഗണേഷ് പി, രാജേഷ് ആർ, മഹേഷ് വി എന്നിവർ സന്നിഹിതരായിരുന്നു.
Read More » -
NEWS
ഒരു ഒപ്പിന് 2500;കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍
ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസര്‍ പ്രമോദ് കുമാറാണ് വിജിലന്‍സ് പിടിയിലായത്. ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്.ഒരു ഒപ്പിന് 2500 രൂപയായിരുന്നു പടി.ചോദ്യം ചെയ്യലിന് ശേഷം പ്രമോദ് കുമാറിനെ കോടതിയില്‍ ഹാജരാക്കി.
Read More » -
NEWS
സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസ് കുഴിയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
കാസർകോട്: സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസ് കുഴിയിലേക്ക് മറിഞ്ഞു നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച നാലുമണിയോടെ വിദ്യാനഗര്‍ ചാലക്കുന്നിലാണ് അപകടം.ബെദിര പാണക്കാട് തങ്ങള്‍ യുപി സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്.ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.പരിക്കേറ്റ മുഴുവൻ വിദ്യാര്‍ഥികളെയും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിദ്യാര്‍ഥികളിലാരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read More » -
India
അടുത്ത വര്‍ഷം മുതല്‍ കാറുകളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധം
ന്യുഡല്‍ഹി: കാറുകളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗ്ഡകരി. അടുത്തവര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ പദ്ധതി രാജ്യത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അസംസകൃത വസ്തുക്കളുടെ ദൗര്‍ലഭ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഗഡ്കരി അറിയിച്ചു. മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും, വാഹനങ്ങളുടെ വിലയ്ക്കനുസരിച്ചുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ എട്ട് സീറ്റുള്ള വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. വാഹനങ്ങളുടെഎണ്ണം വര്‍ധിക്കുന്നതിനൊപ്പം അപകടങ്ങളുടെ എണ്ണവും ഉയരുകയാണ്. വാഹനങ്ങളിലെ എയര്‍ബാഗുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ അപകടത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന എം1 കാറ്റഗറി വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന് കരട് നിര്‍ദേശം 2022 ജനുവരിയാണ് പുറത്തുവരുന്നത്. മുന്‍നിരയില്‍ രണ്ട് സാധാരണ എയര്‍ബാഗും പിന്നിലെ രണ്ട് നിരകളിലായി കര്‍ട്ടണ്‍ എയര്‍ബാഗും…
Read More » -
Crime
ഡോളര്‍ കടത്തു കേസില്‍ ശിവശങ്കര്‍ ആറാം പ്രതി; സ്വപ്നയ്ക്ക് രഹസ്യം ചോര്‍ത്തി
കൊച്ചി: ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷനാണ് ലോക്കറിലുണ്ടായിരുന്നത്. ശിവശങ്കര്‍ ഇന്റലിജന്‍സ് രഹസ്യങ്ങള്‍ സ്വപ്നയ്ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അല്‍ ഷൗക്രിയാണ് ഒന്നാം പ്രതി. ഡോളര്‍ കടത്തില്‍ ശിവശങ്കറായിരുന്നു മുഖ്യ ആസൂത്രകനെന്നും ഡോളര്‍കടത്ത് മറച്ചുവച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണ സംഘം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ഒരുകോടി രൂപ കമ്മിഷന്‍ കിട്ടിയതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സ്വപ്നയുടെ ലോക്കറിലെ തുക ശിവശങ്കറിനു കിട്ടിയ കമ്മിഷനാണ്. കോണ്‍സുലേറ്റു വഴിയുള്ള ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കു വേണ്ടി വിദേശ കറന്‍സി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. വിമാനത്താവളത്തിലൂടെ നയതന്ത്ര…
Read More » -
Breaking News
ഗെലോട്ട് മത്സരിക്കില്ല, വിമതനീക്കത്തില്‍ സോണിയയെ കണ്ടു മാപ്പു പറഞ്ഞു
ന്യൂഡല്‍ഹി: എ.ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗെലോട്ട്് നയം വ്യക്തമാക്കിയത്. ബുധനാഴ്ച രാത്രിയാണ് കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം ഡല്‍ഹിയിലെത്തിയത്. രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ നടത്തിയ കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ഗെലോട്ട്് വ്യക്തമാക്കി. രാജസ്ഥാന്‍ പ്രതിസന്ധി വിഷയത്തില്‍ സോണിയയോട് മാപ്പ് അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. സോണിയയുമായി ഒന്നരമണിക്കൂറാണ് ഗെലോട്ട്് കൂടിക്കാഴ്ച നടത്തിയത്. കൊച്ചിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ അദ്ദേഹത്തോട് മത്സരിക്കാന്‍ താന്‍ അഭ്യര്‍ഥിച്ചിരുന്നെന്നും ഗെലോട്ട് പറഞ്ഞു. എന്നാല്‍ അദ്ദേഹം അതിന് കൂട്ടാക്കാതിരുന്നപ്പോഴാണ് താന്‍ മത്സരിക്കാന്‍ തയ്യാറയത്. എന്നാല്‍, രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നാലെ അധ്യക്ഷതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു- ഗെലോട്ട്് നിലപാട് വശദീകരിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് താന്‍ അല്ല അത് തീരുമാനിക്കുന്നതെന്നും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്…
Read More » -
NEWS
ഇന്ന് ലോക ഹൃദയ ദിനം, ലോകത്ത് പ്രതിവർഷം 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദ്രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നുവെന്ന് കണക്കുകൾ
ഹൃദയ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന സന്ദേശവുമായി ഇന്ന് ‘ലോകഹൃദയദിനം’ ആചരിക്കുന്നു. ‘USE HEART FOR EVERY HEART’ എന്നതാണ് ഇത്തവണത്തെ ഹൃദയ ദിന സന്ദേശം. ലോകത്ത് 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഒരോവർഷവും ഹൃദ്രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നു എന്നാണ് കണക്കുകൾ. ഇത് ആകെ മരണങ്ങളുടെ 32 ശതമാനമാണ്. ലോകത്ത് സംഭവിക്കുന്ന മൊത്തം മരണങ്ങളിൽ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമുണ്ടാകുന്നതാണ്. ഹൃദയസ്തംഭനമുണ്ടാകുന്ന അഞ്ചിൽ ഒരാൾ 40 വയസിന് താഴെയുള്ളവരുമാണ്. ഹൃദ്രോഗങ്ങൾ മൂലം മരിക്കുന്നവരിൽ 50 ശതമാനം പേരും ‘സഡൺ കാർഡിയാക് അറസ്റ്റ്’ മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോർട്ടുകൾ. ജിമ്മും ഡയറ്റും ചിട്ടയായ ജീവിതശൈലിയുമൊക്കെ പിന്തുടർന്നിട്ടും പലരെയും മരണം കവർന്നെടുക്കുന്നതും ‘സഡൺ കാർഡിയാക് അറസ്റ്റിലൂടെയാണ്. ജീവിത കാലം മുഴുവൻ ശ്രദ്ധയോടെ ഹൃദയത്തെ പരിചരിച്ചാലെ ഹൃദയാരോഗ്യം നിലനിർത്താനാകൂ. അമിതമാകാത്ത പതിവ് വ്യായാമം, ജീവിത- ഭക്ഷണരീതികളുടെ ക്രമീകരണം, പതിവ് പരിശോധനകൾ തുടങ്ങിയവയിലൂടെ ഒരുപരിധിവരെ ഹൃദയാരോഗ്യം നിലനിർത്താം, അങ്ങനെ സ്വന്തം ജീവനും.
Read More » -
NEWS
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടർച്ചയായ 5 ദിവസത്തെ അവധി
തിരുവനന്തപുരം :സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതോടെ തുടർച്ചയായ 5 ദിവസത്തെ അവധിയായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിക്കുക. നവരാത്രിയോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ഇതോടെ പൂജപ്രമാണിച്ച് 5 ദിവസത്തെ അവധി ലഭിക്കും.മഹാനവമി ദിനമായ ചൊവ്വാഴ്ചയും വിജയദശമി ദിനമായ ബുധനാഴ്ചയും നേരത്തെ തന്നെ അവധിനല്‍കിയിരുന്നു. ശനിയും ഞായറും ചേരുന്നതോടെ തുടര്‍ച്ചയായ 5 ദിവസത്തെ അവധിയായിരിക്കും ഫലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുക.
Read More »