Month: September 2022
-
NEWS
ആലുവയിൽ മകളെയും കൊണ്ട് അച്ഛൻ പുഴയിലേക്ക് ചാടി
എറണാകുളം: ആലുവ മാർത്താണ്ഡവർമ പാലത്തിൽ നിന്ന് മകളെയും കൊണ്ട് അച്ഛൻ പുഴയിലേക്ക് ചാടി. ചെങ്ങമനാട് സ്വദേശി ലൈജു ആറു വയസുള്ള മകൾ ആര്യനന്ദയുമായി പുഴയിലേക്ക് ചാടുകയായിരുന്നു. ഇവർക്കായി ഫയർ ഫോഴ്സ് തെരച്ചിൽ നടത്തുകയാണ്.ഇന്നു രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
Read More » -
NEWS
ആർ.എസ്.എസ്. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: ആർ.എസ്.എസ്. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ. ഒക്ടോബർ രണ്ടാം തീയതി സംസ്ഥാനത്തെ 50 ഇടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആർ.എസ്.എസ്. റൂട്ട് മാർച്ചിനാണ് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചത്. മാർച്ചിന് അനുമതി നൽകണമെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.
Read More » -
Kerala
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കോഴ്സുകള്‍ നടത്താന്‍ യു.ജി.സി.അംഗീകാരം
ന്യൂഡല്‍ഹി: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഈ വര്‍ഷം ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ നടത്താന്‍ യു.ജി.സി. ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ അംഗീകാരം ലഭിച്ചു.യു.ജി.സി. ഓണ്‍ലൈനായി നടത്തിയ പരിശോധനയ്ക്കുശേഷമാണ് അംഗീകാരം നല്‍കിയത്. ആദ്യഘട്ടമായി ബി.എ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, എന്നിവയില്‍ ബിരുദ കോഴ്സുകളും എം.എ. മലയാളം, ഇംഗ്ലീഷ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളും സര്‍വകലാശാല നടത്തും. മുഴുവന്‍സമയ ഹെഡ് ഓഫ് സ്‌കൂള്‍ നിയമനം നടത്തിയശേഷം സര്‍വകലാശാല നല്‍കുന്ന അപ്പീല്‍പ്രകാരമാകും മറ്റ് കോഴ്സുകളുടെ കാര്യത്തില്‍ യു.ജി.സി.യുടെ തീരുമാനമുണ്ടാകുക.
Read More » -
Breaking News
നഷ്ടപരിഹാരത്തിന് ഉത്തരവിടാം, തുക കെട്ടിവച്ച ശേഷമേ ജാമ്യം നല്‍കാവൂ: ഹൈക്കോടതി
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിലെ അക്രമങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടാമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരത്തുക കെട്ടിവെച്ച ശേഷം മാത്രമേ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് എല്ലാ ജില്ലാ മജിസ്ട്രേറ്റ് കോടതികളോടും നിര്‍ദേശിച്ചു. അല്ലാത്തപക്ഷം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ മജിസ്ട്രേറ്റുമാര്‍ക്ക് ഉത്തരവിടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മിന്നല്‍ ഹര്‍ത്താലില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ സംസ്ഥാനത്തെ എല്ലാ കേസിലും പ്രതിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ കോടതിയിലും പോയി അദ്ദേഹം ജാമ്യമെടുക്കട്ടെയെന്നും കോടതി പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഭരണഘടന അത് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, അത് മിന്നല്‍ ഹര്‍ത്താലിനുള്ള അനുവാദമല്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികളോ, സംഘടനകളോ അറിയാതെ സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുണ്ടാകില്ല. പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നവര്‍ പ്രത്യാഘാതം നേരിടണം. ആരാണോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്, അവര്‍ അതുമൂലം…
Read More » -
Crime
ഷോര്‍ട്ട്ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു
കായംകുളം: ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റുചെയ്തു. കോട്ടയം പെരുമ്പായിക്കാട് പാറന്‍പുഴ നടുവിലേമാലിയില്‍ വീട്ടില്‍ ശരത് ബാബു (23)വിനെയാണ് അറസ്റ്റുചെയ്തത്. ഷോര്‍ട്ട് ഫിലിമിന്റെ സ്‌ക്രിപ്റ്റ് പറഞ്ഞുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ നാലാം തീയതി രാവിലെ 11-നു കായംകുളത്തെ ലോഡ്ജില്‍ വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കായംകുളം പോലീസിനു കൈമാറുകയായിരുന്നു. പ്രതിയെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്.
Read More » -
India
‘ഭാരത് ജോഡോ’ യാത്ര കര്‍ണാടകയിലേക്ക്; ശിവകുമാറിന്റെ വീട്ടില്‍ സി.ബി.ഐ.
ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ.ശിവകുമാറിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. ബെംഗളൂരു കനകപുരയിലെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് സി.ബി.ഐ സംഘം എത്തിയത്. സ്വത്തു വിവരങ്ങള്‍ ശേഖരിച്ചു. തഹസില്‍ദാരെ വരുത്തി രേഖകള്‍ ഒത്തു നോക്കി ഉറപ്പു കരുതിയാണ് സംഘം മടങ്ങിയത്. ശിവകുമാര്‍ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. കനകപുരയ്ക്കു പുറകെ ഡോടലഹള്ളി, സന്ദേകൊടിഹള്ളി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ‘ഭാരത് ജോഡോ’ യാത്ര കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ഇരിക്കെയാണ് റെയ്ഡ്. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് 2017 ല്‍ ശിവകുമാന്റെ ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ 14 വസ്തുവകകളില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. അനധികൃതമായ 75 കോടി രൂപ ശിവകുമാര്‍ സമ്പാദിച്ചെന്നാണ് അന്ന് സി.ബി.ഐ അറിയിച്ചത്. സി.ബി.ഐയ്ക്കു പുറമേ ആദായനികുതി വകുപ്പും ശിവകുമാറിന്റെ വസതികളില്‍ പരിശോധന നടത്തുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഡല്‍ഹി സഫ്ദര്‍ജങ്ങിലെ ശിവകുമാറിന്റെ ഫ്‌ളാറ്റില്‍ 2017 ല്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.69 കോടി രൂപ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിരുന്നു.…
Read More » -
Crime
ബസ് യാത്രക്കാരിയുടെ മൂന്നരപ്പവന്റെ മാല മോഷ്ടിച്ച സഹോദരിമാര്‍ അറസ്റ്റില്‍
കൊല്ലം: ബസില്‍നിന്ന് മാലമോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ സഹോദരിമാരെ ഈസ്റ്റ് പോലീസ് പിടികൂടി. തൂത്തുക്കുടി അണ്ണാ നഗര്‍ സ്വദേശികളായ മാരി (30), കാവ്യ (26) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ ആശ്രാമം-ദളവാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ ലക്ഷ്മിക്കുട്ടിയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്. ബസ് ശങ്കേഴ്സ് ജങ്ഷനില്‍ എത്തിയപ്പോള്‍ ലക്ഷ്മിക്കുട്ടിയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ചെടുത്തു. ഉടന്‍തന്നെ ലക്ഷ്മിക്കുട്ടി മറ്റ് യാത്രക്കാരെ വിവരമറിയിച്ചു. ബസ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇരുവരെയും പിടികൂടി.
Read More » -
Breaking News
ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശം: സുപ്രീം കോടതി
ന്യൂഡല്‍ഹി: വിവാഹിതയെന്നോ അവിവാഹിതയെന്നോ ഭേദമില്ലാതെ, ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള അവകാശത്തില്‍നിന്ന് അവിവാഹിതകളെ ഒഴിവാക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഒഫ് പ്രഗ്‌നന്‍സി ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. സുരക്ഷവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ, ജെബി പര്‍ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗര്‍ഭഛിദ്ര നിയമത്തില്‍ 2021ല്‍ വരുത്തിയ ഭേദഗതിയില്‍ വിവാഹിത, അവിവാഹിത വേര്‍തിരിവ് ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുപതു മുതല്‍ 24 വരെ ആഴ്ച പ്രായമുള്ള, ഉഭയസമ്മത ബന്ധത്തിലൂടെ ഉണ്ടാവുന്ന ഗര്‍ഭം അലസിപ്പിക്കാവുന്ന സ്്ത്രീകള്‍ ഏതൊക്കെ വിഭാഗത്തില്‍ പെടുന്നവര്‍ ആണെന്നാണ് നിയമത്തിലെ 3ബി ചട്ടം പറയുന്നത്. വിവാഹിതരായ സ്ത്രീകള്‍ മാത്രമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എ്ന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ചട്ടം രൂപീകരിച്ചിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. വിവാഹിത, അവിവാഹിത എന്ന വേര്‍തിരിവ് ഇവിടെ നിലനില്‍ക്കില്ല. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ സ്വതന്ത്രമായി പ്രയോഗിക്കാന്‍ അവകാശമുണ്ട്-…
Read More » -
Kerala
തൃശൂരില്‍ വഴിയാത്രികന്റെ കാലിലൂടെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങി
തൃശൂര്‍: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം. വഴിയാത്രക്കാരനെയാണ് ബസ് ഇടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. ബസിടിച്ച് വീണ വഴിയാത്രക്കാരന്റെ കാലിലൂടെ ബസ് കയറി ഇറങ്ങി. തമിഴ്നാട് സ്വദേശിയായ ശെല്‍വനാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ചാണ് അപകടമുണ്ടായത്.
Read More » -
Kerala
ഹര്‍ത്താല്‍ അക്രമം: കണ്ണൂരില്‍ മൂന്ന് പേര്‍കൂടി പിടിയില്‍
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. ഉളിയില്‍ ബൈക്ക് യാത്രക്കാരനെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ ഉളി സ്വദേശിയായ പി.എഫ്.ഐ പ്രവര്‍ത്തകന്‍ സഫ്വാന്‍ ആണ് അറസ്റ്റിലായത്. ഹര്‍ത്താലിനിടെ നടുവനാട് പോലീസുകാരെ ആക്രമിച്ച സംഭവത്തില്‍ നടുവനാട് സ്വദേശികളായ സത്താര്‍, സജീര്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ സിറ്റിയില്‍ ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 26 കേസുകളിലായി 70 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കണ്ണൂര്‍ റൂറലില്‍ രജിസ്റ്റര്‍ ചെയ്ത ഒമ്പതു കേസുകളില്‍ 26 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ അഞ്ചിലേറെ സ്ഥലങ്ങളില്‍ പെട്രോള്‍ ബോംബ് ഉപയോഗിച്ചുള്ള അക്രമങ്ങളുണ്ടായി എന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. പത്തനംതിട്ട കോന്നി കുമ്മണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. പി.എഫ്.ഐ നേതാവായ മുഹമ്മദ് ഷാന്റെ വീട്ടിലാണ് റെയ്ഡ്. ഹര്‍ത്താല്‍ ദിനത്തിലെ അക്രമക്കേസിലെ പ്രതിയാണ്…
Read More »