Month: August 2022

  • NEWS

    ശക്തമായ ചുഴലിക്കാറ്റിൽ കോഴിക്കോട് വ്യാപക നാശനഷ്ടങ്ങൾ

    കോഴിക്കോട്: ശക്തമായ ചുഴലിക്കാറ്റിൽ  വ്യാപക നാശനഷ്ടങ്ങൾ.വിലങ്ങാട് മേഖലയില്‍ രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്. വീടുകള്‍ക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങള്‍ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു. വിലങ്ങാട് പുഴയിലും ജലനിരപ്പ് ഉയരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

    Read More »
  • NEWS

    സ്ഥിരീകരിച്ച ട്രെയിൻ യാത്രാ ടിക്കറ്റുകള്‍ മറ്റൊരാള്‍ക്ക് കൈമാറാം

    ട്രെയിൻ ടിക്കറ്റ് ഉറപ്പായെങ്കിലും ഏതെങ്കിലും കാരണവശാല്‍ യാത്ര ചെയ്യുവാന്‍ സാധിക്കാതെ വന്നാല്‍ ആ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുക എന്നതു മാത്രമായിരുന്നു നമ്മുടെ മുന്നിലുണ്ടായിരുന്ന ഏക പരിഹാരം. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേ നിങ്ങളുടെ കണ്‍ഫോം ആയ യാത്രാ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കാതെ വന്നാല്‍ മറ്റൊരാള്‍ക്ക് നല്കുന്നതിനു അനുവദിക്കുന്നുണ്ടെന്ന കാര്യം പലർക്കും അറിയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പേ യാത്രക്കാരുടെ സൗകര്യാര്‍ത്ഥ്യം റെയില്‍വേ ഇങ്ങനെയൊരു മാറ്റം കൊണ്ടുവന്നിരുന്നുവെങ്കിലും ഇതിനെക്കുറിച്ചറിയുന്നവര്‍ ചുരുക്കമാണ്.കൺഫോംഡ് ടിക്കറ്റുകൾ എങ്ങനെ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാം എന്ന് നോക്കാം.ഓണ്‍ലൈന്‍ ആയി എടുത്ത ടിക്കറ്റുകള്‍ക്കും നേരിട്ടെടുത്ത ടിക്കറ്റുകള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. നിങ്ങള്‍ ബുക്ക് ചെയ്ത റെയില്‍വേ ടിക്കറ്റ് മറ്റൊരാളുടെ പോരില്‍ മാറ്റുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതിനായി ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്ബ് യാത്രക്കാരന്‍ അപേക്ഷ നല്‍കണം. ഇതിനുശേഷം, ടിക്കറ്റില്‍ യാത്രക്കാരന്റെ പേര് മാറ്റി സ്ഥിരീകരിച്ച ടിക്കറ്റിന്റെ പേരില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെ ചേര്‍ക്കും.പിന്നീട് ഈ ടിക്കറ്റ് മറ്റാർക്കും കൈമാറാൻ സാധിക്കില്ല. ഇതിന് ചെയ്യേണ്ടത് 1.…

    Read More »
  • India

    ചേരിപ്പോരില്‍ പുകഞ്ഞ് ബിഹാറിലെ എന്‍ഡിഎ സഖ്യം; ജെഡിയു നിര്‍ണ്ണായക യോഗം ഇന്ന്

    ചേരിപ്പോരില്‍ പുകഞ്ഞ് ബിഹാറിലെ എന്‍ഡിഎ സഖ്യം; ജെഡിയുവിന്റെ നിര്‍ണ്ണായക യോഗം ഇന്ന് നിതീഷ് കുമാറിനെതിരേ ബിജെപി അണിയറയില്‍ പടയൊരുക്കം നടത്തുന്നുണ്ടെന്നാണ് ജെഡിയുവിന്റെ ആക്ഷേപം . എന്‍ഡിഎ സഖ്യം വിടാനൊരുങ്ങുന്ന ജെഡിയു സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി ചര്‍ച്ചചെയ്യാന്‍ ഇന്ന് നിര്‍ണായക യോഗം ചേരും. സഖ്യം തുടരണോ എന്നതില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. ഇതിനായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ എംപിമാരോടും എംഎല്‍എമാരോടും തലസ്ഥാനമായ പട്‌നയിലെത്താന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജെഡിയുവും ബിജെപിയും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ മുന്നണി ബന്ധമവസാനിപ്പിച്ചേക്കുമെന്നും സര്‍ക്കാര്‍ വീണേക്കുമെന്നും അഭ്യൂഹമുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപി. ബന്ധമുപേക്ഷിച്ചാല്‍ ജെഡിയുവുമായി സഹകരിക്കാമെന്ന് മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡി നേതൃത്വവും സഖ്യം വിട്ടുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ബിജെപി അണിയറയില്‍ പടയൊരുക്കം നടത്തുന്നുണ്ടെന്നാണ് ജെഡിയുവിന്റെ ആക്ഷേപം.  

    Read More »
  • India

    മുതിര്‍ന്ന നേതാവ് ബപ്തു ചക്രബര്‍ത്തിയും അനുയായികളും കോണ്‍ഗ്രസില്‍ ചേർന്നു,ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി

      ത്രിപുരയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുതിര്‍ന്ന നേതാവായ ബപ്തു ചക്രബര്‍ത്തിയും അനുയായികളും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് തിരിച്ചടിയായത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് പുതിയ നീക്കം. ബിജെപിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതിനാലാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് ബപ്തു ചക്രബര്‍ത്തി പറഞ്ഞു. കഴിഞ്ഞ സെപ്തംബറിലാണ് ബപ്തു തൃണമൂലില്‍ ചേര്‍ന്നത്.  

    Read More »
  • NEWS

    ഇടുക്കിയിൽ വീണ്ടും ഉരുൾപൊട്ടൽ; ആളപായമില്ല

    ഇടുക്കി: വെള്ളത്തൂവൽ ശല്യാംപാറക്കു സമീപം ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് തകർന്നു.  വളളിമടത്തിൽ ലിബിന്റെ വീടാണ് തകർന്നത്.വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് വീട്ടുകാർ ഓടി രക്ഷപ്പെടുകയായിരുന്നു.ഇതേത്തുടർന്ന് വെള്ളത്തൂവൽ അടിമാലി റോഡിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

    Read More »
  • NEWS

    ഏതെങ്കിലും ആര്‍.എസ്.എസുകാരന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ: ഇ പി ജയരാജൻ

    തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനായി ഒരു സമരത്തില്‍ പോലും പങ്കെടുക്കാത്ത, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ആര്‍.എസ്.എസുകാര്‍ ഇപ്പോള്‍ സ്വാതന്ത്ര്യദിനം വളരെ ആഘോഷപൂർവ്വമായി കൊണ്ടാടുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്‌ പേട്ട രാജേന്ദ്രന്‍ മൈതാനിയില്‍ സി.പി.എമ്മും സി.പി.ഐയും സംയുക്തമായി സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ആര്‍.എസ്.എസുകാരന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോയെന്നും ആര്‍ക്കെങ്കിലും ബ്രിട്ടീഷ് പട്ടാളത്തിന്റെ ചവിട്ടേല്‍ക്കേണ്ടി വന്നിട്ടുണ്ടോയെന്നും സമരചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഗ്രാമങ്ങളില്‍ ഭൂപ്രഭുക്കന്മാരുടെയും നാടുവാഴികളുടെയും കാവലാളായിരുന്ന ആര്‍.എസ്.എസുകാര്‍ എന്നും ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു. ആര്‍.എസ്.എസിന്റെ ഗണവേഷം ബ്രിട്ടീഷ് കള്‍ച്ചറിന്റെ ഭാഗമായി രൂപപ്പെട്ടതാണ്.       ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഒറ്റുകൊടുക്കാന്‍ പ്രവര്‍ത്തിച്ചത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതാണ് ആര്‍.എസ്.എസെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

    Read More »
  • Crime

    വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകനെ യുവതി കൊന്ന് ബാഗിലാക്കി, റെയിൽവേ സ്റ്റേഷനിലേക്ക് ബാഗുമായി പോകും വഴി പൊലീസ് പിടിയിൽ

    ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗിൽ കൊണ്ടുപോകുന്നതിനിടെ യുവതി പൊലീസ് പിടിയിലായി. പ്രീതി ശർമയാണ് പിടിയിലായത്. നാലു വർഷം മുൻപ് വിവാഹമോചിതയായ പ്രീതി, ഫിറോസ് അലി എന്ന 23 കാരനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാൾ വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണത്രേ കൊലപാതകത്തിലേക്കു നയിച്ച കാരണം. ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ഒരു ട്രോളി ബാഗുമായി പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അസ്വഭാവികത തോന്നിയ പൊലീസ് ബാഗു പരിശോധിച്ചപ്പോഴാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് പ്രീതിയുടെ കാമുകനാണെന്നും ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നെന്നും വ്യക്തമായത്. പ്രീതി ഫിറോസിനോട് വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കില്ലെന്ന് ഫിറോസ് പറഞ്ഞു. വീണ്ടും വിവാഹ ആവശ്യം ഉന്നയിച്ചപ്പോൾ പ്രീതിയുടെ സ്വഭാവം മോശമാണെന്ന് പറഞ്ഞ് ഫിറോസ് അപമാനിച്ചു. ഇതിന്റെ ദേഷ്യത്തിലാണ് റേസർ ഉപയോഗിച്ച് ഫിറോസിന്റെ കഴുത്തറുത്തതെന്നും പ്രീതി മൊഴി നൽകി. തുടർന്ന് ഫിറോസിന്റെ മൃതദേഹം ഒരു…

    Read More »
  • Kerala

    ഒരേ സ്ക്കൂളിൽ പഠിച്ച 6 പെൺകുട്ടികൾ, ഈ പെൺപട ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം

    കാഞ്ഞങ്ങാട്: ഉത്തര കേരളത്തിൻ്റെ അഭിമാനമായ ബങ്കളത്തെ പെൺപട ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം. മടിക്കൈ ബങ്കളത്തെ ആറു പെൺകുട്ടികളാണ് കേരളാ ഫുട്‌ബോൾ ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രഥമ വനിതാ ടീമിനായി ബൂട്ടുകെട്ടുന്നത്. ബങ്കളം കക്കാട്ട് സ്‌കൂൾ മൈതാനിയിൽ ഇവർ ഒരുമിച്ചാണ് പന്തുതട്ടിത്തുടങ്ങിയത്‌. 20 ദിവസമായി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്നു ഇവർ. കോച്ച് ഷെരീഫ് ഖാന്റെ കീഴിലാണ്‌ പരിശീലനം. ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്‌ 28 പേരെയാണ്‌. ഇന്ത്യൻ വനിതാ ഫുട്‌ബോൾ ക്യാമ്പിൽ പങ്കെടുത്ത പി മാളവിക, ഇന്ത്യൻ ഫുട്‌ബോൾ താരം എസ് ആര്യശ്രീ, കേരള താരങ്ങളായ പി അശ്വതി, വി.വി ആരതി, അഞ്ജിത മണി, കൃഷ്ണപ്രീയ എന്നിവരാണ്‌ ബ്ലാസ്റ്റേഴ്‌സ് ജഴ്സി അണിഞ്ഞ്‌ നാടിന് അഭിമാനമാകുന്നത്‌. ആര്യശ്രീയും മാളവികയുമാണ് ആദ്യം കരാർ ഒപ്പിട്ടത്. അശ്വതിയെയും ആരതിയെയും കൊൽക്കത്തയിൽ കളിക്കുന്നതിനിടെയാണ് ബ്ലാസ്‌റ്റേഴ്‌സ്‌ കാണുന്നത്‌. തുടർന്ന് അവരും കരാർ ഒപ്പിട്ടു. ഇവരുടെ ഒപ്പം കളിച്ച അഞ്ജിത മണി, കൃഷ്ണപ്രീയ എന്നിവരെയും പിന്നീട് തിരഞ്ഞെടുത്തു. ഫുട്‌ബോൾ കോച്ചും കാഞ്ഞങ്ങാട് സബ്…

    Read More »
  • NEWS

    വ്യാജ ലോട്ടറിയും കള്ളനോട്ടും; മലപ്പുറത്ത് രണ്ടു പേർ പിടിയിൽ

    മലപ്പുറം: മലപ്പുറത്ത് രണ്ടായിരം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ചെന്നെത്തിയത് വന്‍ തട്ടിപ്പ് സംഘത്തിലേക്ക്.കള്ളനോട്ടിന് പുറമെ വ്യാജ ലോട്ടറിയും ഇവർ അച്ചടിച്ചിറക്കിയിരുന്നു. സംഭവത്തിൽ കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി അഷറഫ് (48), കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി പ്രജീഷ് (37) എന്നിവരാണ് അറസ്റ്റിലായത്.പെരുമ്ബടപ്പ് കാട്ടുമാടം സ്വദേശിയും ലോട്ടറി വില്‍പ്പനക്കാരനുമായ കൃഷ്ണന്‍കുട്ടിക്കാണ് ഇവര്‍ 2000 രൂപയുടെ വ്യാജ നോട്ട് നല്‍കി കബളിപ്പിച്ചത്. മലപ്പുറത്ത് വച്ചാണ് തട്ടിപ്പ് സംഘം കൃഷ്ണന്‍കുട്ടിയുടെ കൈയ്യില്‍ നിന്നും 600 രൂപയുടെ ടിക്കറ്റ് എടുത്ത് 2000 രൂപയുടെ വ്യാജനെ കൊടുത്ത് 1400 രൂപ ബാക്കി വാങ്ങി മുങ്ങിയത്. വ്യാജ നോട്ടാണെന്ന് അറിഞ്ഞതോടെ കൃഷ്ണന്‍കുട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെരുമ്ബടപ്പ് പൊലീസ് കേസ്സ് രജിസറ്റര്‍ ചെയ്യുകയും തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. നോട്ടുകള്‍ക്ക് പുറമെ വ്യാജ ലോട്ടറിയും അറസ്റ്റിലായ സംഘം നിര്‍മിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും 2970 രൂപയും 31 വ്യാജ ലോട്ടറികളും വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാം പ്രതി പ്രജീഷിന്റെ…

    Read More »
  • Crime

    ‘കൊല്ലുന്ന വണ്ടികൾ’ തല്ലിപ്പൊളിക്കും, ആദ്യം പൊളിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ‘കൊന്ന’ നിഷാമിന്റെ ആഡംബര കാർ ഹമ്മര്‍

    സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പൊളിച്ചുനീക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യം പൊളിക്കുക തൃശൂരില്‍ ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതിയുടെ വാഹനം. പ്രതിയായ മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മറാണ് ആദ്യം പൊളിക്കുന്നത്. നിലവില്‍ തൃശൂര്‍ പേരാമംഗലം പോലീസ് സ്‌റ്റേഷന്‍ വളപ്പിലാണ് നിഷാമിന്റെ കാര്‍ സൂക്ഷിച്ചിരിക്കുന്നത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി വാഹന റജിസ്ട്രഷൻ (ആർ.സി) റദ്ദാക്കുന്ന ആദ്യ വാഹനമാണിത്. ആര്‍.സി റദ്ദാക്കിയാല്‍ കോടതി അനുമതിയോടെ ഹമ്മര്‍ പൊളിക്കും. പ്രമാദമായ കണിച്ചുകുളങ്ങര കേസില്‍ ഉള്‍പ്പെട്ട ലോറിയും പൊളിക്കും. കണിച്ചുകുളങ്ങര എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേഷ് സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ഇത്തരത്തിലുള്ള കൊലയാളി വാഹനങ്ങളുടെ പട്ടിക നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ഡി.ജി.പി അനില്‍ കാന്തിന് കത്ത് ന്ല്‍കിയിട്ടുണ്ട്. കൊലക്കേസുകളിലെ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനത്തെയും ഇനി പ്രതി ചേര്‍ക്കും. വാടകയ്ക്ക് എടുത്ത വാഹനങ്ങൾക്കും ഇത് ബാധകമാണ്. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ…

    Read More »
Back to top button
error: