NEWS

സ്ഥിരീകരിച്ച ട്രെയിൻ യാത്രാ ടിക്കറ്റുകള്‍ മറ്റൊരാള്‍ക്ക് കൈമാറാം

ട്രെയിൻ ടിക്കറ്റ് ഉറപ്പായെങ്കിലും ഏതെങ്കിലും കാരണവശാല്‍ യാത്ര ചെയ്യുവാന്‍ സാധിക്കാതെ വന്നാല്‍ ആ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുക എന്നതു മാത്രമായിരുന്നു നമ്മുടെ മുന്നിലുണ്ടായിരുന്ന ഏക പരിഹാരം.
എന്നാല്‍ ഇന്ത്യന്‍ റെയില്‍വേ നിങ്ങളുടെ കണ്‍ഫോം ആയ യാത്രാ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കാതെ വന്നാല്‍ മറ്റൊരാള്‍ക്ക് നല്കുന്നതിനു അനുവദിക്കുന്നുണ്ടെന്ന കാര്യം പലർക്കും അറിയില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പേ യാത്രക്കാരുടെ സൗകര്യാര്‍ത്ഥ്യം റെയില്‍വേ ഇങ്ങനെയൊരു മാറ്റം കൊണ്ടുവന്നിരുന്നുവെങ്കിലും ഇതിനെക്കുറിച്ചറിയുന്നവര്‍ ചുരുക്കമാണ്.കൺഫോംഡ് ടിക്കറ്റുകൾ എങ്ങനെ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാം എന്ന് നോക്കാം.ഓണ്‍ലൈന്‍ ആയി എടുത്ത ടിക്കറ്റുകള്‍ക്കും നേരിട്ടെടുത്ത ടിക്കറ്റുകള്‍ക്കും ഈ സൗകര്യം ലഭ്യമാണ്.
നിങ്ങള്‍ ബുക്ക് ചെയ്ത റെയില്‍വേ ടിക്കറ്റ് മറ്റൊരാളുടെ പോരില്‍ മാറ്റുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍
ഇതിനായി ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്ബ് യാത്രക്കാരന്‍ അപേക്ഷ നല്‍കണം. ഇതിനുശേഷം, ടിക്കറ്റില്‍ യാത്രക്കാരന്റെ പേര് മാറ്റി സ്ഥിരീകരിച്ച ടിക്കറ്റിന്റെ പേരില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെ ചേര്‍ക്കും.പിന്നീട് ഈ ടിക്കറ്റ് മറ്റാർക്കും കൈമാറാൻ സാധിക്കില്ല.
ഇതിന് ചെയ്യേണ്ടത്
1. നിങ്ങളുടെ സ്ഥിരീകരിച്ച ടിക്കറ്റിന്റെ പ്രിന്റൗട്ട് എടുക്കുക.
2. അടുത്തുള്ള ഏതെങ്കിലും റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ സന്ദര്‍ശിക്കുക.
3. യാത്രക്കാരന്‍ തന്റെ സ്ഥിരീകരിച്ച ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ആധാര്‍ അല്ലെങ്കില്‍ വോട്ടിംഗ് ഐഡി കാര്‍ഡ് പോലുള്ള തിരിച്ചറിയില്‍ രേഖ ആവശ്യമാണ്
4. കൗണ്ടറിലൂടെ റെയില്‍വേ ഓഫീസര്‍ക്ക് ടിക്കറ്റ് കൈമാറ്റത്തിനായി അപേക്ഷിക്കുക

Back to top button
error: