ത്രിപുരയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുതിര്‍ന്ന നേതാവായ ബപ്തു ചക്രബര്‍ത്തിയും അനുയായികളും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് തിരിച്ചടിയായത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് പുതിയ നീക്കം.
ബിജെപിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതിനാലാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് ബപ്തു ചക്രബര്‍ത്തി പറഞ്ഞു. കഴിഞ്ഞ സെപ്തംബറിലാണ് ബപ്തു തൃണമൂലില്‍ ചേര്‍ന്നത്.