Month: August 2022

  • NEWS

    61 മെഡലുകളുമായി ഇന്ത്യയുടെ മടക്കം

    ബെര്‍മിങ്ഹാം:2022 കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല വീണപ്പോള്‍ ഇന്ത്യയുടെത് മികച്ച പ്രകടനം.61 മെഡലുകളുമായാണ് ഇന്ത്യ ബെര്‍മിങ്ഹാമില്‍ നിന്ന് മടങ്ങുന്നത്. 22 സ്വര്‍ണവും,16 വെളളിയും,23 വെങ്കലുമടക്കം 61 മെഡലുകളുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 2018 ൽ 26 സ്വര്‍ണവും 20 വെളളിയും 20 വെങ്കലവും ഉൾപ്പെടെ ഇന്ത്യ 66 മെഡലുകളുമായി മൂന്നാം സ്ഥാനം നേടിയിരുന്നു.

    Read More »
  • NEWS

    ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

    പത്തനാപുരം :കൂടലിൽ ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. പത്തനാപുരം മാങ്കോട് ശ്രീനിലയത്തില്‍ അജീഷ് കൃഷ്ണ(40)യെയാണ് ഭാര്യ വിനീത(34)യുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ജൂലൈ 30 ന് രാവിലെ പത്തരയോടെയാണ് വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ വിനീത തൂങ്ങി മരിച്ചത്. ശരീരത്തില്‍ ആത്മഹത്യാക്കുറിപ്പ് ഒളിപ്പിച്ചാണ് യുവതി ജീവനൊടുക്കിയത്.തൂങ്ങി നിന്ന വിനീതയെ അഴിച്ചിറക്കിയപ്പോള്‍ ആത്മഹത്യാക്കുറിപ്പ് ലഭിച്ച ഭര്‍ത്താവ് അജീഷ് അതൊളിപ്പിച്ചു വച്ചു. ഇതു കാരണം വെറും ആത്മഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. എന്നാൽ മരിക്കുന്നതിന് മുൻപ് കൂട്ടുകാരിക്ക് വിനീത വോയ്സ് ക്ലിപ് അയച്ചിരുന്നു.കൂട്ടുകാരി ഇത് കൂടൽ എസ്ഐയ്ക്ക് കൈമാറിയതോടെയാണ് അറസ്റ്റ്‌. അജീഷിന് കഞ്ചാവ് ഉപയോഗം,പണം വെച്ച് ചീട്ടുകളി എന്നിവയുണ്ടായിരുന്നു.ഇതിന് പുറമേ ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് പരസ്ത്രീ ബന്ധത്തിനുള്ള തെളിവുകള്‍ കൂടി കിട്ടിയതോടെയാണ് വിനീത ജീവനൊടുക്കിയത്.

    Read More »
  • NEWS

    സ്വന്തം ബസിനടിയില്‍പ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം

    തൃശൂര്‍: സ്വന്തം ബസിനടിയില്‍പ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം.കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് മരിച്ച രജീഷ്. തിങ്കളാഴ്ച വൈകീട്ട് പുറ്റേക്കരയില്‍ വെച്ചാണ് അപകടം. റോഡില്‍ വീണ രജീഷിന്റെ ശരീരത്തില്‍ കൂടി ബസ് കയറി ഇറങ്ങുകയായിരുന്നു.

    Read More »
  • Crime

    പെട്രോള്‍ പമ്പില്‍നിന്ന് ഫോണ്‍ മോഷ്ടിച്ച് കടന്നു; ഉടമ വിളിച്ചപ്പോള്‍ പണം നല്‍കിയാല്‍ തിരിച്ചുതരാമെന്ന് ഭീഷണി: യുവാക്കള്‍ അറസ്റ്റില്‍

    കടുത്തുരുത്തി: പെട്രോള്‍ പമ്പില്‍ നിന്നു മൊെബെല്‍ ഫോണ്‍ മോഷ്ടിക്കുകയും തിരിച്ചുചോദിച്ച ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതികള്‍ അറസ്റ്റില്‍. മുട്ടുചിറ കൊണ്ടൂക്കുന്നേല്‍ റെതുല്‍ രാജ് (27), മാഞ്ഞൂര്‍ പള്ളിത്തറമാലിയില്‍ ശ്രീലേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കടുത്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയ ഇരുവരും അവിടെ ഇരുന്ന മൊെബെല്‍ ഫോണ്‍ മോഷ്ടിച്ചു കടക്കുകയായിരുന്നു. പിന്നീട് പമ്പുടമ ആ നമ്പറില്‍ വിളിച്ചപ്പോള്‍ പണം തന്നാല്‍ മാത്രമേ ഫോണ്‍ തിരിച്ച് നല്‍കൂ എന്നു പറഞ്ഞു പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പമ്പുടമ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. റെതുല്‍ രാജിനെതിരേ കടുത്തുരുത്തി പോലീസ് സ്‌േറ്റഷനില്‍ പോക്‌സോ കേസും സ്‌ഫോടകവസ്തു എറിഞ്ഞ കേസും നിലവിലുണ്ട്. ശ്രീലേഷ് കടുത്തുരുത്തി സ്‌േറ്റഷനില്‍ രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസിലെ പ്രതിയും സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ റെതുല്‍രാജിനൊപ്പം കൂട്ടുപ്രതിയുമാണ്. എസ്.എച്ച്.ഒ: സജീവ് ചെറിയാന്‍, എസ്.ഐ: വിനോദ്, എ.എസ്.ഐമാരായ റോജിമോന്‍, റെജിമോന്‍, സി.പി.ഒമാരായ സജി കെ.കെ, പ്രവീണ്‍ എ.കെ, അനൂപ് അപ്പുക്കുട്ടന്‍ എന്നിവരും അന്വേഷണ സംഘത്തില്‍…

    Read More »
  • Crime

    വിവാഹക്കാര്യം പറഞ്ഞപ്പോള്‍ ഇപ്പോള്‍ കഴിയില്ല എന്ന് പറഞ്ഞ് ഒഴിവാക്കിയെന്ന്; പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റില്‍

    കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വഞ്ചിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ചങ്ങനാശേരി ചെത്തിപ്പുഴ മുക്കാടന്‍ ടോണി ചെറിയാനെ(35)യാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പരാതിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് അതിജീവിത വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഇപ്പോള്‍ കഴിയില്ല എന്ന് പറഞ്ഞ് ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്ന് അതിജീവിത ഈസ്റ്റ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. ഈസ്റ്റ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ: യു. ശ്രീജിത്ത്, എസ്.ഐ: ജിജി ലൂക്കോസ്, സി.പി.ഒമാരായ പ്രതീഷ് രാജ്, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • Crime

    ലൈസന്‍സില്ലാത്ത തോക്കുചൂണ്ടി വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിയും മര്‍ദ്ദനവും: രണ്ടംഗ സംഘം അറസ്റ്റില്‍

    സീതത്തോട്: ലൈസന്‍സില്ലാത്ത തോക്കുമായെത്തി, മദ്യലഹരിയില്‍, വീട്ടില്‍ അതിക്രമിച്ചുകയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൊടുപുഴ ഈസ്റ്റ് കാഞ്ഞിരമറ്റം പുത്തന്‍പുരക്കല്‍ ജെയ്‌സണ്‍ ജോസഫ് (49), കാഞ്ഞിരമറ്റം കരോട്ട് ചെമ്പമംഗലത്ത് ഗിരീഷ് കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഏഴിന് ആങ്ങമൂഴി കോട്ടമണ്‍ പാറ കടുവാത്തറയില്‍ ചന്ദ്രകുമാറിന്റെ വീട്ടിലാണ് ജയസ്ണും ഗിരീഷും അതിക്രമിച്ചു കടന്നത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. സാമ്പത്തിക വിഷയം സംബന്ധിച്ച് തര്‍ക്കം മൂത്തപ്പോള്‍ പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന്, ചന്ദ്രകുമാറിന്റെ മകന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഡോക്ടറെ ഫോണില്‍ വിളിച്ചുവരുത്തി. സംസാരം പിന്നീട് വാക്കേറ്റത്തിലും ഉന്തും തള്ളിലും കലാശിച്ചു. അസഭ്യം വിളിച്ച് പ്രതികള്‍ ഡോക്ടറെ മര്‍ദ്ദിച്ചു. ജയ്‌സണ്‍ തോക്കു ചൂണ്ടി ഭീഷണി മുഴക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും പിടികൂടി റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് െവെദ്യപരിശോധന നടത്തി. തോക്കിന് െലെസന്‍സോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം എസ്.ഐ കിരണ്‍,…

    Read More »
  • Crime

    പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്തായ ഇരുപത്താറുകാരന്‍ അറസ്റ്റില്‍

    പത്തനംതിട്ട: പതിനാറുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ സുഹൃത്തായ യുവാവിനെ അറസ്റ്റ് ചെയ്തു. റാന്നി തോട്ടമണ്‍ ആര്യപുത്രയില്‍ അനന്തു അനില്‍കുമാറാ(26)ണ് പിടിയിലായത്. കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ടര്‍ മധുവിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍, സബ് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    കഞ്ചാവു നിറച്ച ബാഗുമായി ബിഹാര്‍ സ്വദേശികള്‍ പിടിയില്‍

    പത്തനംതിട്ട: കഞ്ചാവു നിറച്ച ബാഗുമായിനിന്ന ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. ബീഹാര്‍ മഥെല്‍ പുര സുഖാസെന്‍ ഏഴാം വാര്‍ഡില്‍ കുന്ദന്‍ മണ്ഡല്‍ (31), കുമോദ് (23) എന്നിവരെയാണ് പിടികൂടിയത്. രണ്ട് കിലോയിലധികം കഞ്ചാവും ഇവരില്‍നിന്ന് കണ്ടെടുത്തു. അബാന്‍ ജങ്ഷനില്‍ അബാന്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഡി.എഫ്.സി. ബാങ്കിനു സമീപത്തുനിന്നാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ച ബാഗുമായി ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് എസ്.ഐ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍ സ്ഥലത്തെത്തി എക്‌െസെസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷിജുവിനെ വിളിച്ചുവരുത്തി പരിശോധിപ്പിച്ച് പിടിച്ചത് കഞ്ചാവാണെന്ന് ഉറപ്പാക്കി. എസ്.ഐ: ആതിര പവിത്രന്‍, എ.എസ്.ഐ: രാജീവ്, എസ്.സി.പി.ഒമാരായ മണിലാല്‍, മെഹമൂദ്, സി.പി.ഒമാരായ വിഷ്ണു, ഇജാസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    കിടന്നുറങ്ങിയ യുവദമ്പതികള്‍ക്കിടയില്‍ പൂര്‍ണ്ണനഗ്നനായി മറ്റൊരാള്‍ ! യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അക്രമിയെ കൈയോടെ പിടികൂടി പോലീസ്

    അമേരിക്കയിലെ രണ്ട് നില വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു ആ യുവദമ്പതികള്‍. അതിനിടയ്ക്കാണ് അവര്‍ക്കിടയില്‍ മറ്റാരോ ഉണ്ടെന്ന് യുവതിയ്ക്ക് മനസ്സിലായത്. അവള്‍ നോക്കുമ്പോള്‍ കിടക്കയില്‍ മറ്റൊരാള്‍! അതും പൂര്‍ണ്ണ നഗ്നനായ ഒരാള്‍! ഇത് കണ്ട് നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ അവളുടെ വാ പൊത്തിപിടിച്ചു. അതിനുശേഷം, അവളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതൊന്നുമറിയാതെ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ ഭര്‍ത്താവ് കണ്ണു തുറന്നപ്പോള്‍ കണ്ടത്, നഗ്നനായ ഒരു യുവാവ് ഭാര്യയുമായി മല്‍പ്പിടിത്തം നടത്തുന്നതാണ്. അയാള്‍ ഉടന്‍ തന്നെ യുവാവിനെ കിടക്കയില്‍നിന്നും ചവിട്ടി താഴെയിട്ടു. അതോടെ ചാടിയിറങ്ങിയ നഗ്നനായ യുവാവ്, വാതില്‍ തുറന്ന് പുറത്തേക്ക് ഓടി. പിന്നാലെ തന്നെ യുവാവു ഭാര്യയും ഓടി. കോണിപ്പടികള്‍ ഇറങ്ങിയ യുവാവ് നഗ്നനായി തന്നെ റോഡിലേക്ക് ഓടി. അവര്‍ക്കു പിന്നാലെ യുവദമ്പതികളും വെച്ചുപിടിച്ചുവെങ്കിലും ഓട്ടത്തില്‍ അയാളായിരുന്നു മുന്നില്‍. അല്‍പ്പം കഴിഞ്ഞപ്പോള്‍ അയാള്‍ പ്രത്യക്ഷനായി. എങ്കിലും, അധികം വൈകാതെ അയാളുടെ വീട്ടില്‍ പൊലീസ് എത്തി. കൃത്യം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന അക്രമിയെ പൊലീസ് കൈയോടെ പിടികൂടി. കോടതി…

    Read More »
  • Sports

    കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ഇന്ത്യ നാലാം സ്ഥാനത്ത്

    ബെര്‍മിംഗ്ഹാം: ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ മത്സര ഇനങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകള്‍ നേടിയ ഇന്ത്യ നാലാം സ്ഥാനത്തെത്തി. 2018 ഗെയിംസില്‍ ഇന്ത്യ 66 മെഡലുമായി മൂന്നാം സ്ഥാനത്തായിരുന്നു. 66 സ്വര്‍ണമടക്കം 178 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 57 സ്വര്‍ണമടക്കം 175 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമതെത്തി. 26 സ്വര്‍ണത്തോടെ കാനഡ മൂന്നാമതും. സമാപനദിനത്തില്‍ മത്സരിച്ച അഞ്ചില്‍ നാലിനങ്ങളിലും ഇന്ത്യക്ക് സ്വര്‍ണം നേടനായി. ബാഡ്മിന്റണില്‍ പി വി സിന്ധുവും, ലക്ഷ്യ സെന്നും, സാത്വിക്-ചിരാഗ് സഖ്യവും, ടേബിള്‍ ടെന്നിസില്‍ അജന്ത ശരത് കമാലും സ്വര്‍ണം നേടി. കനേഡിയന്‍ താരത്തെ 21-15, 21-13 എന്ന സ്‌കോറിന് തകര്‍ത്താണ് തന്റെ ആദ്യ കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിലേക്ക് സിന്ധുവെത്തിയത്. പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്നിനും ലക്ഷ്യം തെറ്റിയില്ല. മലേഷ്യന്‍ താരത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ലക്ഷ്യസെന്‍ പൊന്നണിഞ്ഞത്. ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് സാത്വിക്…

    Read More »
Back to top button
error: