മലപ്പുറത്ത് വച്ചാണ് തട്ടിപ്പ് സംഘം കൃഷ്ണന്‍കുട്ടിയുടെ കൈയ്യില്‍ നിന്നും 600 രൂപയുടെ ടിക്കറ്റ് എടുത്ത് 2000 രൂപയുടെ വ്യാജനെ കൊടുത്ത് 1400 രൂപ ബാക്കി വാങ്ങി മുങ്ങിയത്. വ്യാജ നോട്ടാണെന്ന് അറിഞ്ഞതോടെ കൃഷ്ണന്‍കുട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെരുമ്ബടപ്പ് പൊലീസ് കേസ്സ് രജിസറ്റര്‍ ചെയ്യുകയും തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. നോട്ടുകള്‍ക്ക് പുറമെ വ്യാജ ലോട്ടറിയും അറസ്റ്റിലായ സംഘം നിര്‍മിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികളില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും 2970 രൂപയും 31 വ്യാജ ലോട്ടറികളും വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
രണ്ടാം പ്രതി പ്രജീഷിന്റെ കുന്ദംകുളത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ 2000 രൂപയുടെ മറ്റൊരു വ്യാജ നോട്ടും വ്യാജ ലോട്ടറിയുടെയും നിര്‍മ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളും കണ്ടെടുത്തു.
കാസര്‍കോടുകാരനായ അഷ്‌റഫാണ് കമ്ബ്യൂട്ടര്‍ ഉപയോഗിച്ച് വ്യാജ നോട്ടും ലോട്ടറി ടിക്കറ്റും നിര്‍മ്മിക്കുന്നത്. ഇരുവരും 2021ല്‍ കാസര്‍ഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലും അമ്ബലത്തറ പോലീസ് സ്റ്റേഷനും സമാനമായ കള്ളനോട്ട് കേസുകളില്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചവരാണ്.