ചേരിപ്പോരില്‍ പുകഞ്ഞ് ബിഹാറിലെ എന്‍ഡിഎ സഖ്യം; ജെഡിയുവിന്റെ നിര്‍ണ്ണായക യോഗം ഇന്ന് നിതീഷ് കുമാറിനെതിരേ ബിജെപി അണിയറയില്‍ പടയൊരുക്കം നടത്തുന്നുണ്ടെന്നാണ് ജെഡിയുവിന്റെ ആക്ഷേപം . എന്‍ഡിഎ സഖ്യം വിടാനൊരുങ്ങുന്ന ജെഡിയു സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി ചര്‍ച്ചചെയ്യാന്‍ ഇന്ന് നിര്‍ണായക യോഗം ചേരും. സഖ്യം തുടരണോ എന്നതില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. ഇതിനായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ എംപിമാരോടും എംഎല്‍എമാരോടും തലസ്ഥാനമായ പട്‌നയിലെത്താന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ജെഡിയുവും ബിജെപിയും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ മുന്നണി ബന്ധമവസാനിപ്പിച്ചേക്കുമെന്നും സര്‍ക്കാര്‍ വീണേക്കുമെന്നും അഭ്യൂഹമുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപി. ബന്ധമുപേക്ഷിച്ചാല്‍ ജെഡിയുവുമായി സഹകരിക്കാമെന്ന് മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡി നേതൃത്വവും സഖ്യം വിട്ടുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ബിജെപി അണിയറയില്‍ പടയൊരുക്കം നടത്തുന്നുണ്ടെന്നാണ് ജെഡിയുവിന്റെ ആക്ഷേപം.