തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനായി ഒരു സമരത്തില്‍ പോലും പങ്കെടുക്കാത്ത, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ആര്‍.എസ്.എസുകാര്‍ ഇപ്പോള്‍ സ്വാതന്ത്ര്യദിനം വളരെ ആഘോഷപൂർവ്വമായി കൊണ്ടാടുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ.
75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പേട്ട രാജേന്ദ്രന്‍ മൈതാനിയില്‍ സി.പി.എമ്മും സി.പി.ഐയും സംയുക്തമായി സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ആര്‍.എസ്.എസുകാരന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോയെന്നും ആര്‍ക്കെങ്കിലും ബ്രിട്ടീഷ് പട്ടാളത്തിന്റെ ചവിട്ടേല്‍ക്കേണ്ടി വന്നിട്ടുണ്ടോയെന്നും സമരചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഗ്രാമങ്ങളില്‍ ഭൂപ്രഭുക്കന്മാരുടെയും നാടുവാഴികളുടെയും കാവലാളായിരുന്ന ആര്‍.എസ്.എസുകാര്‍ എന്നും ബ്രിട്ടീഷുകാര്ക്കൊപ്പമായിരുന്
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഒറ്റുകൊടുക്കാന്‍ പ്രവര്‍ത്തിച്ചത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതാണ് ആര്‍.എസ്.എസെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.