കോഴിക്കോട്: ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ.വിലങ്ങാട് മേഖലയില്‍ രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്.
വീടുകള്‍ക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങള്‍ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു. വിലങ്ങാട് പുഴയിലും ജലനിരപ്പ് ഉയരുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.